ലോകംതന്നെ അദ്ഭുതത്തോടെ കാണുന്ന താര സുന്ദരിയാണ് ഐശ്വര്യ റായ്. അന്താരാഷ്ട്ര വേദികളിൽ ഐശ്വര്യയെത്തുമ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. സൗന്ദര്യം കൊണ്ട് ഇത്രമാത്രം സ്വാധീനമുണ്ടാക്കിയ മറ്റൊരു നടി ഇന്ത്യയിൽ ഇല്ല. 50ാം വയസിലും ഐശ്വര്യയുടെ താരമൂല്യത്തിന് ഇടിവില്ല. വല്ലപ്പോഴുമാണ് സിനിമകൾ ചെയ്യുന്നതെങ്കിലും തന്റേതായ സ്ഥാനം ഐശ്വര്യയ്ക്ക് പ്രേക്ഷകർക്കിടയിലുണ്ട്. ഇപ്പോഴിതാ നടി സോനം കപുർ ഒരിക്കൽ ഐശ്വര്യയെക്കുറിച്ച് നടത്തിയ വിവാദ പരാമർശമാണ് ചർച്ചയാകുന്നത്. ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് വന്ന കാലത്ത് ഐശ്വര്യ റായ് എത്തിയിരുന്ന പരസ്യങ്ങളുടെ ബ്രാൻഡുകൾ നടിക്ക് പകരം സോനം കപൂറിനെ തെരഞ്ഞെടുത്തു. ഐശ്വര്യ ബ്രാൻഡുകളുമായുള്ള കരാറിൽനിന്ന് പിന്മാറിയ ശേഷമാണ് സോനത്തെ തെരഞ്ഞെടുത്തതെന്നും വാദമുണ്ട്. ഐശ്വര്യ പോലൊരു താരത്തിന് പകരം സോനം എത്തിയത് ചർച്ചയായി. അന്ന് സോനത്തോട് ഇതേക്കുറിച്ച് ചോദ്യം വന്നു. ഐഷ് എന്റെ അച്ഛനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാനവരെ ആന്റി എന്ന് വിളിക്കേണ്ടേ എന്നാണ് സോനം മീഡിയകളോട്…
Read MoreCategory: Movies
അഡ്വ. ഡേവിഡ് അബേൽ ഡോണോവനായി സുരേഷ് ഗോപി; ജെഎസ്കെ ഫസ്റ്റ് ലുക്ക്
സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജെഎസ്കെ. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ജെഎസ്കെയുടെ പൂർണരൂപം. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടെയാണ് ചിത്രം. അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി എത്തുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു വരുകയാണ്. ഏറെ നാളുകൾക്കു ശേഷമാണു വക്കീൽ വേഷത്തിൽ സുരേഷ് ഗോപി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ” I know what i am doing, and will continue doing the same’ എന്ന ടാഗ് ലൈനോടെ എത്തിയ ജെഎസ്കെയുടെ പുതിയ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സൂപ്പർതാരം മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്…
Read Moreവിവാഹിതയാവുന്നതിനോട് എതിരഭിപ്രായം ഇല്ല, എന്റെ കമ്പാനിയന് എന്ന് തോന്നുന്നയാൾ വന്നാൽ വിവാഹം; ആര്യ
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ആര്യ. തന്റെ വിശേഷങ്ങളൊക്കെയും ആരാധകർക്കായി താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചാണ് ആര്യ തുറന്നുപറയുന്നത്. ‘വിവാഹം എന്ന സങ്കല്‍പ്പത്തിനോടും വിവാഹിതയാവുന്നതിനോടും എനിക്ക് എതിരഭിപ്രായം ഒന്നുമില്ല. വിവാഹ ജീവിതത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന വണ്ടര്ഫുള് ആയിട്ടുള്ള എനിക്കറിയാവുന്ന കുറേ ദമ്പതിമാര്‍ ഉണ്ട്. നല്ലൊരു വ്യക്തിയെ പങ്കാളിയായി കണ്ടെത്തുക എന്നതിലാണ് കാര്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ എന്റെ കമ്പാനിയന് എന്ന് തോന്നുന്ന ആളെ കണ്ടെത്തിയാല്‍ അന്ന് ചിലപ്പോള്‍ വിവാഹമായിരിക്കും’ എന്നാണ് ആര്യ പറയുന്നത്.
Read Moreഅവര്‍ എന്റെ അമ്മമാരാണ് എന്ന പേരില്‍ അറിയപ്പെടണം; ശ്രീസംഖ്യ
മലയാളീ പ്രേക്ഷകരുടെ പ്രിയ താരസഹോദരിമാണ് കലാരഞ്ജിനി, കല്പന, ഉർവശി എന്നിവർ. കല്പനയുടെ മകൾ ശ്രീമയിയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഇപ്പോഴിതാ തന്റെ പൊടിയമ്മയ്ക്ക് (ഉർവശി) ഒപ്പമുള്ള അഭിനയ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീസംഖ്യ. ‘പൊടിയമ്മയ്ക്കൊപ്പമുള്ള ആദ്യ ഷോട്ടിലും എനിക്കു പേടിയായിരുന്നു. ഉര്‍വശി എന്നത് എന്റെ ചെറിയമ്മയാണെന്നു മാറ്റി നിര്‍ത്തി ഇത്രയും വലിയ ഒരു ആര്ടിസ്റ്റിന്റെ കൂടെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന പേടിയായിരുന്നു. അമ്മയുടെയോ ചെറിയമ്മയുടെയോ വലിയമ്മയുടെയോ ഒന്നും പേരില്‍ ആവരുത് സിനിമയിലേക്ക് വരുന്നത് എന്ന് തന്നെയാണ് ചിന്തിച്ചത്. പക്ഷെ ഉറപ്പായും എന്റെ അമ്മയുടെ പേരും അവരുടെ കുടുംബവും 40 വര്‍ഷത്തോളമായി സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളപ്പോള്‍ ഞാന്‍ ആദ്യമായി സിനിമയിലേക്കു കടന്നു വരുമ്പോള്‍ അവരുടെ പേരു വരാതിരിക്കില്ല. ഞാന്‍ ആദ്യം വരുമ്പോള്‍ ഇപ്പോള്‍ കല്പ്പനയുടെ മകളാണ്, കലാരഞ്ജിനിയുടെ മകളാണ്, ഇല്ലെങ്കില്‍ ഉര്‍വശിയുടെ മകളാണ് എന്നൊക്കെയുള്ള പേര് എനിക്കുണ്ടാകും. പക്ഷെ ഒരു നില ഉറപ്പിച്ച്…
Read More‘ബേബി കം ഡൗൺ , കം ഡൗൺ’: നിറവയറിൽ നൃത്തം ചെയ്ത് അമല പോൾ; വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിലൂടെ തന്റെ ഗർഭകാല വിശേഷങ്ങൾ അമല പോൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഗർഭകാലത്തെ ഓരോ ദിവസവും അമല ആസ്വദിക്കുകയാണ്. നിറവയറുമായി നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമല പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒലിവ് ഗ്രീൻ സ്ലീവ്ലെസ് സൈഡ് സ്ലിറ്റ് മേറ്റേണിറ്റി ഗൗണിലാണ് അമല നൃത്തം ചെയ്യുന്നത്. ആശ്ചര്യത്തോടെ വയറിൽ നോക്കി താരം നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. ബേബി കം ഡൗൺ , കം ഡൗൺ എന്ന കുറിപ്പോടെയാണ് അമല വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുമ്പും നിറവയറിൽ നൃത്തം ചെയ്യുന്ന വീഡിയോ താരം പങ്കുവച്ചിട്ടുണ്ട്. അതേസമയം ഗർഭകാലം ആഘോഷിക്കുന്ന താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകളോടൊപ്പം വിമർശനങ്ങളും ലഭിക്കാറുണ്ട്.
Read Moreനാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരേ പോക്സോ കേസ്
കോഴിക്കോട്: പീഡനപരാതിയിൽ നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരേ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ഇയാൾ മകളെ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നല്‍കിയതിനെത്തുടർന്ന് പോലീസ് കുട്ടിയില്‍ നിന്ന് മൊഴിയെടുത്തു. കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി എടുത്തത്.
Read Moreനാല് വർഷം മുൻപ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് നിമിഷാ സജയൻ ആക്രമിക്കപ്പെടുന്നത്; മതമൗലികവാദികളുടെ അജണ്ടയാണ് സംഘപരിവാറിന്റെ സൈബർ ക്രിമിനലുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്; ആര്യാ രാജേന്ദ്രൻ
പ്രശസ്ത സിനിമാതാരം നിമിഷാ സജയനെതിരേ നടക്കുന്ന സംഘപരിവാറിന്റെ സൈബർ ആക്രമണം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. നാല് വർഷം മുൻപ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് താരം ഇപ്പോൾ ആക്രമിക്കപ്പെടുന്നത്. സ്ത്രീകൾ സ്വന്തം അഭിപ്രായം പറയാൻ പാടില്ലെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്നുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കാനുള്ള മതമൗലികവാദികളുടെ അജണ്ടയാണ് സംഘപരിവാറിന്റെ സൈബർ ക്രിമിനലുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് ആര്യാ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേയറുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… പ്രശസ്ത സിനിമാതാരം നിമിഷാ സജയനെതിരേ നടക്കുന്ന സംഘപരിവാറിന്റെ സൈബർ ആക്രമണം അപലപനീയവും പ്രതിഷേധാർഹവുമാണ്. നാല് വർഷം മുൻപ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് നിമിഷ ചേച്ചി ഇപ്പോൾ ആക്രമിക്കപ്പെടുന്നത്. സ്ത്രീകൾ സ്വന്തം അഭിപ്രായം പറയാൻ പാടില്ലെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്നുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കാനുള്ള മതമൗലികവാദികളുടെ അജണ്ടയാണ് സംഘപരിവാറിന്റെ സൈബർ…
Read Moreനാല് സിനിമകൾ പൂർത്തിയാക്കാനുണ്ടെന്ന് സുരേഷ് ഗോപി; ഡൽഹിക്ക് പുറപ്പെട്ടില്ല; സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വം
സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ അനിശ്ചിതത്വം. അദ്ദേഹം തിരുവനന്തപുരത്ത് തന്നെ തുടരുകയാണ്. ഉച്ചയ്ക്ക് 12.30 ന് ഡല്‍ഹിയിലേക്ക് പുറപ്പെടുമെന്നാണ് സൂചന. മന്ത്രിയാകുന്നതില്‍ തത്കാലമുള്ള അസൗകര്യം സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. തനിക്ക് നാല് സിനിമ പൂർത്തിയാക്കാൻ ഉണ്ടെന്നും ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമ ചിത്രീകരണം മുടങ്ങുമെന്നുമുള്ള തത്കാല അസൗകര്യം സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപി കേന്ദ്രസര്‍ക്കാരില്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത് രാവിലെ 11.30 ന് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ച നിയുക്ത കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി ചായസത്കാരം ഒരുക്കിയിട്ടുണ്ട്. അതില്‍ സുരേഷ് ഗോപി പങ്കെടുക്കില്ലന്നാണ് വിവരം. ഇതോടെ ആദ്യഘട്ടത്തില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ ചേര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാം മോദി സർക്കാർ വൈകുന്നേരം 7.15നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം എണ്ണായിരത്തിലധികം ആളുകൾ…
Read Moreകരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു; ഹോട്ടൽ മുറിയിലെ സംഭവം ഓർത്തെടുത്ത് നടൻ മോഹൻ ജോസ്
കരുതലിന്റെ ബാലപാഠങ്ങൾ സുരേഷ് ഗോപിക്ക് പണ്ടേ വശമായിരുന്നു എന്ന് നടൻ മോഹൻ ജോസ്. ആ നല്ല സുഹൃത്തിന് ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. തനിക്ക് കുഞ്ഞ് ജനിച്ചപ്പോൾ പത്ത് കുഞ്ഞുടുപ്പുകളുമായി സുരേഷ്ഗോപിയും രാധികയുമായിരുന്നു ആദ്യമായി കാണാൻ വന്നതെന്നും മോഹൻ ജോസ് ഓർമിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… “വർഷങ്ങൾക്കു മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു. റൂംബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പാക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇതു മോൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു. എന്റെ മോൾ പിറന്നപ്പോൾ…
Read Moreബംഗാളിയായി അരിസ്റ്റോ സുരേഷ്; പോസ്റ്റർ റിലീസ് ചെയ്ത് സുരാജ്
വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സുരാജ് വെഞ്ഞാറമൂടിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാകുന്ന ചിത്രമാണിത്. അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമാതാവും സംവിധായകനുമായ ജോബി വയലുങ്കലും പ്രധാനവേഷത്തിൽ. കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി തുടങ്ങിയവർ മറ്റു വേഷങ്ങളിൽ. ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തും. സംവിധായകൻ കൂടിയായ ജോബി വയലുങ്കലിന്റേതാണ് കഥ. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്.…
Read More