ബംഗളൂരു: വിവാദ ഹിന്ദി ചിത്രം “ഹമാരെ ബാര’യ്ക്ക് കര്‍ണാടകയില്‍ വിലക്ക്. രണ്ടാഴ്ചത്തേക്കാണ് സംസ്ഥാന സര്‍ക്കാര്‍ ചിത്രത്തിനു വിലക്കേർപ്പെടുത്തിയത്. വിവിധ മുസ്ലീം സംഘടനങ്ങള്‍ ചിത്രത്തിനെതിരേ രംഗത്തെത്തിയതോടെയാണു നടപടി. സംസ്ഥാനത്തു വര്‍ഗീയ സംഘര്‍ഷം ഒഴിവാക്കാനാണ് സിനിമ നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനും ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയിലൂടെയും സിനിമ തിയറ്ററിലൂടെയും സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലൂടെയും പ്രദര്ശിപ്പിക്കുന്നതുമാണു വിലക്ക്.
Read MoreCategory: Movies
റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു
ഹൈദരാബാദ്: ഈനാട് എംഡിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്നു ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണു ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്ധ്രയുടെ രാഷ്ട്രീയ, മാധ്യമ രംഗത്തു നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് റാമോജി. ഈനാട്, ഇ ടിവി അടക്കമുള്ള വൻകിട മാധ്യമ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് അദ്ദേഹം. നിർമാതാവ്, വിദ്യാഭ്യാസ നിപുണൻ, പത്രപ്രവർത്തകൻ, മാധ്യമ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയാണ് റാമോജി. മാർഗദർശി ചിറ്റ് ഫണ്ട്, ഈ നാട് ന്യൂസ്പേപ്പർ, ഇ ടിവി നെറ്റ്വർക്ക്, രമാദേവി പബ്ലിക് സ്കൂൾ, പ്രിയ ഫുഡ്സ്, കലാഞ്ജലി, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് എന്നിവയാണ് റാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനികൾ.…
Read More‘ഓൾ ഐസ് ഓൺ റാഫ’; ഇത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സംഭവിക്കാം. ഒരു ഭീകരാക്രമണത്തെയാണിപ്പോൾ നിങ്ങൾ ആഘോഷിക്കുന്നത്; കങ്കണ
സിഐഎസ്എഫ് ഉദ്യോഗസ്ഥ വിമാനത്താവളത്തില്‍ വച്ച് നടിയും ബിജെപി എംപിയുമായ കങ്കണയെ അടിച്ച സംഭവത്തില്‍ യാതൊരു പ്രതികരണവും താരത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല. എന്നാൽ ഇതിനു പിന്നാലെ ബോളിവുഡ് താരങ്ങള്‍ക്കെതിരേ കങ്കണ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ വൈറലാകുന്നത്. ‘ഓൾ ഐസ് ഓൺ റാഫ’ എന്ന വൈറൽ തലക്കെട്ടിലൂടെ റാഫയിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച താരങ്ങളെ ലക്ഷ്യമിട്ടായിരുന്നു പുതിയ സ്റ്റോറിയിൽ കങ്കണയുടെ വിമർശനം. ‘ഓൾ ഐസ് ഓൺ റാഫ’ ഗ്യാങ്, ഇത് നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും സംഭവിക്കാം. ഒരു ഭീകരാക്രമണത്തെയാണിപ്പോൾ നിങ്ങൾ ആഘോഷിക്കുന്നത്. ഒരുനാൾ ഇത് നിങ്ങൾക്കും സംഭവിക്കും”- എന്നാണ് കങ്കണ കുറിച്ചത്. സിനിമാക്കാരേ, വിമാനത്താവളത്തിൽ എനിക്കു നേരെയുണ്ടായ ആക്രമണത്തിൽ മൗനം പാലിക്കുകയോ ആഘോഷിക്കുകയോ ആണ് നിങ്ങൾ ചെയ്യുന്നത്. നാളെ സ്വന്തം രാജ്യത്തോ ലോകത്തെ മറ്റേതെങ്കിലും ഇടത്തിലോ നിരായുധരായി നടക്കുമ്പോൾ ഏതെങ്കിലും ഇസ്രായേലിയോ പാലസ്തീനിയോ നിങ്ങളെ അടിച്ചേക്കാം. റാഫയിലേക്ക്…
Read Moreപ്രതികരണശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തിൽ നീതി നിഷേധത്തിനെതിരേ ഒറ്റയാൾ പോരാട്ടം നടത്തുന്ന ജമാലായി ഇന്ദ്രൻസ്; വിസ്മയിപ്പിക്കാൻ തയാറായി താരം
ഏറെ സവിശേഷതകളുള്ള ജമാൽ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സോഷ്യൽ ക്രൈം ത്രില്ലറാണ് ജമാലിന്റെ പുഞ്ചിരി. പ്രതികരണശേഷി നഷ്ടപ്പെട്ട ഇന്നത്തെ സമൂഹത്തിൽ നീതി നിഷേധത്തിനെതിരേ ഒറ്റയാൾ പോരാട്ടം നടത്തുന്ന ജമാൽ എന്ന കഥാപാത്രം ഇന്ദ്രൻസ് എന്ന അതുല്യ നടന്റെ മറ്റൊരു വിസ്മയ പ്രകടനമായിരിക്കും. ഇന്ദ്രൻസിനൊപ്പം പ്രയാഗ മാർട്ടിൻ, സിദ്ദിഖ്, മിഥുൻ രമേഷ്, ജോയ് മാത്യു, അശോകൻ, സോനാ നായർ, മല്ലിക സുകുമാരൻ, ശിവദാസൻ, ജസ്ന , ദിനേശ് പണിക്കർ, രാജ് മോഹൻ. യദുകൃഷ്ണൻ, സുനിൽ തുടങ്ങിയ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം ക്രിയേഷൻസിന്റെ ബാനറിൽ ശ്രീജാസുരേഷും വി.എസ്.സുരേഷും ചേർന്ന് നിർമിക്കുന്ന ജമാലിന്റെ പുഞ്ചിരി ഇന്നു തിയറ്റുകളിലെത്തുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വി. എസ്. സുഭാഷാണ്. ഗാനരചന അനിൽ പാതിരപ്പള്ളി, മധുരാജഗോപാൽ, സംഗീതം, പശ്ചാത്തല സംഗീതം വർക്കി, ഛായാഗ്രഹണം ഉദയൻ അമ്പാടി, എഡിറ്റർ വിപിൻ…
Read Moreനാൽപതിന്റെ നിറവിൽ പ്രിയാമണി; ജീവിതം പങ്കിടാന്‍ ഒപ്പമുണ്ടായിരുന്ന മനോഹരമായ ആളുകളോട് നന്ദി പറയുന്നു; പ്രിയാമണി
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. തമിഴ് സിനിമയില്‍ തുടങ്ങി, ഇപ്പോള്‍ ബോളിവുഡ് വരെ ചെന്നു നില്‍ക്കുകയാണ് പ്രിയാമണി. മലയാളം, തെലുങ്ക്, തമിഴ്, കന്നട, ബോളിവുഡ് എന്നിങ്ങനെ പാന്‍ ഇന്ത്യന്‍ ലെവലില്‍ സിനിമകള്‍ പ്രിയാമണി ചെയ്തു. എല്ലാ ഇൻഡസ്ട്രിയിലും തന്റേതായ സ്ഥാനം കണ്ടെത്തി നിലനില്‍ക്കുന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ ദിവസം പ്രിയാമണിയുടെ ജന്മദിനമായിരുന്നു. 40 വയസിലേക്ക് കടന്ന നടിക്ക് ആശംസകള്‍ അറിയിച്ച് നിരവധി പ്രമുഖരും ആരാധകരും രംഗത്തെത്തിയിരുന്നു. ആശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് പ്രിയാമണി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയില്‍ വന്നതുമുതലുള്ള തന്റെ യാത്രയെകുറിച്ച് സൂചിപ്പിക്കുന്ന ഒരു വീഡിയോയ്ക്കൊപ്പമാണ് പ്രിയയുടെ നന്ദി പറച്ചില്. എന്റെ റൂബി ജൂബിലി ആഘോഷിക്കുന്നു. പ്രായമാകുംതോറും ഈ ജീവിതത്തിലും, ഈ ജീവിതം പങ്കിടാന്‍ ഒപ്പമുണ്ടായിരുന്ന മനോഹരമായ ആളുകളോടും ഞാന്‍ നന്ദിയുള്ളവളാണ്. മനോഹരമായ ജന്മദിനാശംസകള് അറിയിച്ച എല്ലാവര്ക്കും നന്ദി. ഇനിയും ഉയരങ്ങളിലേക്ക് എന്നാണ്…
Read Moreകങ്കണ റാണാവത്തിനെ മര്‍ദിച്ച കേസ്; സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗർ അറസ്റ്റിൽ
ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന കേസിൽ പഞ്ചാബ് കപൂര്‍ത്തല സ്വദേശി സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ചണ്ഡിഗഡ് വിമാനത്താവളത്തിൽ സുരക്ഷാപരിശോധനക്കിടെ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളായ കുൽവിന്ദർ കൗർ കങ്കണ റാണാവത്തിനെ അടിക്കുകയായിരുന്നു. കങ്കണ റാണാവത്തിന്റെ പരാതിയിൽ കുല്‍വീന്ദര്‍ കൗറിനെ സിഐഎസ്എഫ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, ഇതിനുപിന്നാലെ വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ വ്യക്തമാക്കി.
Read Moreകങ്കണയെ മർദിച്ച ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷകനേതാക്കൾ
ന്യൂഡൽഹി: ചണ്ഡിഗഡ് എയർപോർട്ടിൽ വച്ച് നിയുക്ത എംപിയും നടിയുമായ കങ്കണ റാണാവത്തിനെ മര്‍ദിച്ചെന്ന ആരോപണത്തില്‍ സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍. സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയായ പഞ്ചാബ് കപൂര്‍ത്തല സ്വദേശി കുല്‍വീന്ദര്‍ കൗറിനെതിരേ കങ്കണയുടെ പരാതിയില്‍ ചണ്ഡിഗഡ് പോലീസ് കേസെടുത്തിരുന്നു. കങ്കണ റാണാവത്തിന്റെ പരാതിയിൽ കുല്‍വീന്ദര്‍ കൗറിനെ സിഐഎസ്എഫ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ രംഗത്തെത്തിയത്. വിമാനത്താവളത്തില്‍ കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിച്ചെന്നാണ് പരാതി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കുൽവീന്ദർ കൗറിനും കുടുംബത്തോടും ഒപ്പം നിൽക്കുന്നുവെന്നും എന്ന് പഞ്ചാബിൽ സമരം ചെയ്യുന്ന കർഷക നേതാക്കൾ വ്യക്തമാക്കി.
Read Moreസിംപിൾ ആൻഡ് സ്റ്റൈലിഷ്: മാക്സി ട്രസിൽ തിളങ്ങി കാജൽ അഗർവാൾ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിന്റെ ഫാഷൻ സെൻസ് സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ളതാണ്. തന്റെ സിനിമാ പ്രമോഷൻ തിരക്കുകൾക്കിടയിലും താരം അതീവ സ്റ്റൈലിഷായാണ് പ്രത്യക്ഷപ്പെടാറുള്ളത്. നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കിടുന്ന ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു കിടിലിൻ സിംപിൾ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് കാജൽ പങ്കുവച്ചിരിക്കുന്നത്. എപ്പോഴത്തേയും പോലെ ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള മാക്സി സ്റ്റൈലിലുള്ള സിലൗറ്റ് വസ്ത്രമണിഞ്ഞാണ് ഇപ്പോള്‍ താരം എത്തിയിരിക്കുന്നത്. സിംപിള്‍ സമ്മര്‍ ലുക്കിനായി താരം തെരഞ്ഞെടുത്തിരിക്കുന്ന ഈ ഔട്ട്ഫിറ്റിന് 6299 രൂപയാണ് വില. ഇത്രീകെ ജൂവല്ലറിയുടെ മോതിരവും ഒപ്പം അമമ ജൂവല്ലറിയുടെ ഹാങ്ങിങ് ഡാംഗ്ലറുകളാണ് മാച്ചിങ് ആയി അണിഞ്ഞിരിക്കുന്ന കമ്മലുകള്‍. നാളെ റിലീസാകുന്ന സത്യഭാമയാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസ്. അതിന്റെ പ്രമോഷന് പരിപാടികളിലാണ് കാജല്‍ ഇപ്പോള്‍.
Read Moreസുരേഷ് ഗോപിയുടെ കഠിനമായ പരിശ്രമം: ഉത്തരവാദിത്വം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു; അഭിനന്ദന സന്ദേശവുമായി ബാലചന്ദ്രമേനോൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ സുരേഷ് ഗോപിയെ അഭിനന്ദിച്ചുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടൻ ബാലചന്ദ്ര മേനോൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. മൂന്നാമത് കളത്തിലിറങ്ങി മത്സരിച്ച് വിജയിച്ച സുരേഷ് ഗോപിക്ക് മെമ്പർ ഓഫ് പാർലമെന്റ് എന്ന പുതിയ ഉത്തരവാദിത്വം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും ഉണ്ടാകട്ടെയെന്നാണ് ബാലചന്ദ്രമേനോൻ ആശംസിച്ചിരിക്കുന്നത്. ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം… ഇത് ഞാൻ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്. കാരണം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോൾ ഇലക്ഷനിൽ അദ്ദേഹം കൈവരിച്ച വിജയം തന്നെ. ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല. രണ്ട് തവണ ശ്രമിച്ച് വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു. ബിജെപിയെ പ്രതിനിധീകരിച്ച് കേരള സംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്സഭയിൽ…
Read Moreതമന്നയുടെ കാമുകന് മറ്റൊരു നടിയുമായി ബന്ധം? വെളിപ്പെടുത്തലുമായി ബെയില്‍വാന്‍ രംഗനാഥന്
തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ പ്രണയത്തിലാണെന്ന വാർത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ബോളിവുഡ് നടന് വിജയ് വര്‍മയുമായി നടി പ്രണയത്തിലാണെന്നും അവര്‍ ഉടന്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്നുമാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനിടെ തമന്നയുടെ കാമുകനു മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന തരത്തില്‍ ബോംബ് പൊട്ടിച്ചിരിക്കുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥന്. അടുത്തിടെ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെയില്‍വാന്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മുതലാണ് തമന്നയും വിജയ് വര്‍മയും പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വരുന്നത്. ഇരുവരും ഒരുമിച്ച് പൊതുപരിപാടികള്‍ക്കു പോകുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് താരങ്ങള്‍ ഡേറ്റിംഗിലാണെന്ന ഊഹാപോഹങ്ങള്‍ക്കു തുടക്കമാവുന്നത്. പിന്നാലെ പരസ്യമായിത്തന്നെ അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. പ്രണയം പ്രഖ്യാപിച്ചതു മുതല്‍ ബോളിവുഡിന്റെ പ്രിയ ജോഡികളായി ഇരുവരും മാറി. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ വിവാഹം ഉണ്ടായേക്കും എന്നാണ് വിവരങ്ങള്‍. എപ്പോഴായിരിക്കും വിവാഹിതരാവുക എന്നറിയാന്‍ തമന്നയുടെ ആരാധകര്‍…
Read More