മലയാള സിനിമയിലൂടെയാണ് തുടക്കമെങ്കിലും തമിഴ് അടക്കമുളള ഇതരഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന നടിയാണ് മാളവിക മോഹനൻ. ദുല്‍ഖര്‍ സല്മാന് നായകനായ പട്ടംപോലെ എന്ന സിനിമയിലൂടെയാണ് മാളവിക മോഹനന് അഭിനയരംഗത്തേക്കെത്തിയത്. ചിത്രം പരാജയപ്പെട്ടുവെങ്കിലും തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി മാളവിക മാറി. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെയും ആരാധക ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തി താരം ആരാധകരെ ഞെട്ടിക്കാറുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. വെസ്റ്റേണ്‍ ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് നടി ഷെയര്‍ ചെയ്തിരിക്കുന്നത്.
Read MoreCategory: Movies
നിക്ഷേപത്തട്ടിപ്പ് കേസ്; ആശാ ശരത്തിന് എതിരായ നടപടികള്‍ സ്റ്റേ ചെയ്തു
കൊച്ചി: നിക്ഷേപത്തട്ടിപ്പ് കേസില്‍ നടി ആശാ ശരത്തിനെതിരായ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ആശാ ശരത്തിന് പങ്കാളിത്തമുള്ള സ്പൈസസ് കമ്പനി ഓണ്‍ലൈന്‍ തട്ടിപ്പുനടത്തി വഞ്ചിച്ചെന്നും പ്രാണ ഡാന്‍സ് ആപ്പ് ഇതിന്റെ ഭാഗമാണെന്നും കാണിച്ച് കൊല്ലം സ്വദേശി സജി ഗോപാലകൃഷ്ണന് നല്കിയ പരാതിയിലാണ് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തനിക്കെതിരേയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആശാ ശരത്ത് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read Moreഒരാളുമായി ഡേറ്റിംഗിലാണ്, വിവാഹം പരിഗണനയിൽ; മംമ്ത മോഹൻദാസ്
സിനിമയിലെത്തി ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷക മനസിൽ സ്ഥാനം പിടിച്ചെടുത്ത താരമാണ് മംമ്ത മോഹൻദാസ്. ഇപ്പോഴിതാ താൻ ഡേറ്റിംഗിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. താൻ ഒരാളുമായി ഡേറ്റിംഗിലാണ്, അത് നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. വിവാഹം പരിഗണനയിലുണ്ടെന്നും താരം പറഞ്ഞു. എന്നാൽ ആരുമായാണ് ഡേറ്റിംഗിൽ എന്നത് മംമ്ത വെളിപ്പെടുത്തിയിട്ടില്ല. ‘‘ലൊസാഞ്ചല്‍സില്‍ ഉള്ള ഒരു വ്യക്തിയുമായി ഒരു പ്രണയം ഉണ്ടായിരുന്നു.പക്ഷേ ലോങ്ങ് ഡിസ്റ്റന്‍സ് ആയതിനാല്‍ ആ പ്രണയം നീണ്ടു നിന്നില്ല. എനിക്ക് പ്രണയത്തില്‍ കരുതല്‍ ഉണ്ടെങ്കിലും അത് മനസിലാക്കി പോകേണ്ട ഒന്നായിരിക്കണം. ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്. ഒരാള്‍ക്ക് ഒന്നും രണ്ടും മൂന്നും തവണ അവസരം നല്‍കും. അതില്‍ കൂടുതല്‍ എനിക്ക് സഹിക്കാനാവില്ല. ഇപ്പോള്‍ ഞാന്‍ ഒരാളുമായി ഡേറ്റിംഗിൽ ആണ്. ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷവതിയാണ്. ജീവിതം എന്തൊക്കെയാണ് കരുതി…
Read Moreഷൂട്ടിംഗിനിടെ അപകടം; നടൻ ജോജു ജോർജിന് പരിക്ക്
ചെന്നൈ: ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്. കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ജോജുവിന്റെ കാൽ പാദത്തിന്റെ എല്ലിന് പൊട്ടലുണ്ടായി. ഹെലികോപ്റ്ററിൽ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജോജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻമാരായ കമൽഹാസൻ, നാസർ എന്നിവർക്കൊപ്പം പോണ്ടിച്ചേരിയിലെ എയർപോർട്ടിലായിരുന്നു ചിത്രീകരണം. ഇവര്‍ കയറിയ ഹെലികോപ്റ്റർ തിരിച്ചിറങ്ങിയശേഷം മൂന്നുപേരും ചാടി ഇറങ്ങുന്ന ഭാഗങ്ങളാണ് ചിത്രീകരിച്ചിരുന്നത് . ഇതിനിടയിൽ നിയന്ത്രണം വിട്ട് ജോജു താഴെ വീഴുകയായിരുന്നു.
Read Moreനടി സൗന്ദര്യ മരിച്ചപ്പോൾ തനിക്ക് വേദനയുണ്ടായത് മറ്റൊരുകാര്യം ഒർത്തെന്ന് ജഗപതി ബാബു
എല്ലാവരും ജനിച്ച് കഴിഞ്ഞാല്‍ മരിക്കും. അത് നമുക്ക് ഒക്കെ അറിയാവുന്നതുമാണ്. അതാണ് ഇക്കാര്യങ്ങളില്‍ താന്‍ പിന്തുടരുന്ന ഫിലോസഫി. ജീവിതത്തില്‍ പണമോ മറ്റെന്തിങ്കിലുമോ നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് അത് തിരിച്ചു പിടിക്കാന്‍ പറ്റും പക്ഷെ, ഒരു മനുഷ്യന്റെ ജീവന് നഷ്ടപ്പെട്ടാല്‍ അത് തിരിച്ചു പിടിക്കാന്‍ കഴിയില്ല. നമുക്ക് അതില്‍ വിഷമമുണ്ടാകും. കരയുന്നതിനേക്കാള്‍ നമുക്ക് അവരെ മിസ് ചെയ്യും. പക്ഷേ നടി സൗന്ദര്യ മരിച്ച സമയത്ത് അതിനേക്കാള്‍ എനിക്ക് വേദനയുണ്ടാക്കിയത് മറ്റൊരു കാര്യമാണ്. അന്ന് അപകടത്തില്‍ സൗന്ദര്യയുടെ സഹോദരൻ അമറും മരിച്ചു. എന്തായിരിക്കും അവരുടെ അമ്മയുടെ അവസ്ഥ ? അമറിന്റെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? അദ്ദേഹത്തിന്റെ ഭാര്യയുടെ അവസ്ഥ എന്തായിരിക്കും? എന്നൊക്കെയാണ് ചിന്തിച്ചത്. അതുകൊണ്ട് തന്നെ സൗന്ദര്യ മരിച്ചപ്പോഴല്ല, അവരുടെ പിന്നീടുള്ള കുടുംബത്തെക്കുറിച്ച് ആലോചിച്ചാണ് വിഷമം തോന്നിയതെന്ന് ജഗപതി ബാബു
Read Moreതെറ്റുകൾ ഇപ്പോഴും പറ്റുന്നു; എന്റെ ജീവിതം മാറ്റേണ്ടിയിരുക്കുന്നു; ഗായത്രി സുരേഷ്
ഒന്ന് നന്നാകാം എന്നു കരുതി ഒരിടവേളയെടുത്ത് പോയതാണ്. എല്ലാം ഒന്ന് ശരിയാക്കി തിരികെ വരാം എന്നു കരുതി. അല്ലാതെ എനിക്ക് മുന്നോട്ട് പോകാന്‍ പറ്റില്ലെന്ന് മനസിലായി. എനിക്ക് എന്റെ ജീവിതം മാറ്റേണ്ടിയിരുന്നെന്ന് ഗായത്രി സുരേഷ്. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച രണ്ട് വര്‍ഷമായിരുന്നു അത്. എവിടെയാണ് തെറ്റുകള്‍ പറ്റിയതെന്ന് മനസിലായി. എന്തുകൊണ്ടാണ് വീണതെന്ന് മനസിലായി. എന്തൊക്കെ ചെയ്യരുതെന്ന് മനസിലായി. ഇപ്പോഴും തെറ്റുകള്‍ പറ്റുന്നുണ്ട്. അതില്‍ നിന്നും പഠിക്കാനും ശ്രമിക്കുന്നുണ്ട്. ആദ്യമൊക്കെ അമ്മയ്ക്ക് കുഴപ്പമുണ്ടായിരുന്നില്ല. പിന്നെ അമ്മയ്ക്ക് ടെന്‍ഷനായി തുടങ്ങി. ദൈവമേ ഈ കുട്ടി ഇനി ജോലിക്കൊന്നും പോകില്ലേ? ഗായത്രി എന്തെങ്കിലും ചെയ്യൂ, എന്തെങ്കിലും ബിസിനസ് ചെയ്യൂ എന്നൊക്കെ പറയുമായിരുന്നു. ഇപ്പോള്‍ അവരും ഹാപ്പിയാണ്. കൂടുതല്‍ ആക്ടീവ് ആയതോടെ അവരും ഹാപ്പിയായി.
Read Moreമമ്മൂക്കയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാൻ നായകനായ ഡിഎൻഎ എത്തുന്നു
ഒരിടവേളയ്ക്കുശേഷം ഹിറ്റ്മേക്കർ ടി.എസ്. സുരേഷ്ബാബു സംവിധാനം ചെയ്യുന്ന ഡിഎൻഎ 14ന് കേരളത്തിനകത്തും പുറത്തും പ്രദർശനത്തിനെത്തുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമിച്ച ഇൻവസ്റ്റിഗേറ്റീവ്, വയലൻസ്, ആക്ഷൻ ജോണറിലുള്ള ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എ.കെ. സന്തോഷാണ്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്തിരിക്കുന്നത് സ്റ്റണ്ട് സിൽവ, കനൽകണ്ണൻ, പഴനിരാജ്, റൺ രവി എന്നിവർ ചേർന്നാണ്.ചിത്രത്തിൽ നായികയാകുന്നത് തെന്നിന്ത്യൻ താരസുന്ദരി റായ് ലക്ഷ്മിയാണ്. മമ്മൂക്കയുടെ സഹോദരീപുത്രൻ അഷ്ക്കർ സൗദാൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒപ്പം ബാബു ആന്റണി, ഹന്ന റെജി കോശി, അജു വർഗീസ്, രഞ്ജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, അഞ്ജലി അമീർ, റിയാസ് ഖാൻ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്,…
Read Moreട്രഡീഷണൽ ലുക്കിൽ ഹൻസിക; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ
ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഹൻസിക മോട്വാണിയുടെ സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അധികവും മോഡേൺ ലുക്ക് തിരഞ്ഞെടുക്കുന്ന ഹൻസികയുടെ ഈ ലുക്ക് മോഡേണും ട്രെഡീഷണലും ചേർന്നതാണ്. രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണ് ഹൻസിക ധരിച്ചിരിക്കുന്നത്. ഇളം നീല കളറിലുള്ള കട്ടി കുറഞ്ഞ ടുള്ളെ സീക്വൻസ് സാരിയാണിത്. ക്രിസ്റ്റലും സീക്വൻസും കൊണ്ടുള്ള ഹെവി വർക്കുകളാണ് സാരിയിലും ബ്ലൗസിലും കാണുന്നത്.വളരെയധികം പ്രത്യേകതകളുള്ളതാണ് സാരിയിലെ ഓരോ വർക്കുകളും.
Read Moreഫ്ളാറ്റുകളില്‍ പെയിന്റിംഗിന് പോയിട്ടുണ്ട്, നന്നായി കഷ്ടപ്പെട്ടു; അസീസ് നെടുമങ്ങാട്
2016 ലായിരുന്നു വിവാഹം. എനിക്ക് 26 വയസ്. ഞാനൊന്ന് ഗള്‍ഫില്‍ പോയി വന്ന സമയമായിരുന്നു. വീട്ടില്‍ തിരക്കിട്ട പെണ്ണന്വേഷണം. എന്റെ കൂട്ടുകാരന് സന്ദീപിന്റെ അനിയത്തിയുടെ വിവാഹത്തിന് പോയപ്പോഴാണ് മുബീനയെ കണ്ടത്. അങ്ങനെ വീട്ടുകാര്‍ വഴി ആലോചിച്ചു. ഗള്‍ഫിലാണെന്നാണു പറഞ്ഞത്. പക്ഷെ കല്യാണം കഴിഞ്ഞ് ഞാന്‍ തിരിച്ചു പോയില്ല. അങ്ങനൊരു പ്ലാനും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ സമയത്ത് വീട് പെയിന്റിംഗിന് പോകുമായിരുന്നു. അതിനിടയിലാണ് കോമഡി സ്റ്റാഴ്സില് അവസരം കിട്ടിയത്. പിന്നെ പെയിന്റിംഗിന് പോകാന്‍ പറ്റാതായി. ചുറ്റുമുള്ളവരൊക്കെ വന്ന് ചോദിക്കും കോമഡി സ്റ്റാഴ്സിലെ ആളല്ലേ എന്ന്. അങ്ങനെ ഫ്ളാറ്റുകളില്‍ പെയിന്റിംഗിന് പോയിത്തുടങ്ങി. അതാകുമ്പോള്‍ ആളുണ്ടാകില്ല. വീണ്ടും സിനിമയില്‍ അവസരങ്ങള്‍ വന്നു തുടങ്ങി. ട്രൂപ്പുകളിലും സജീവമായി. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. ഇടക്കാലത്ത് സിനിമയില്‍ അവസരം നോക്കാന്‍ വേണ്ടി എറണാകുളത്ത് വന്ന് താമസിച്ചു. ഒരു മുറിയില്‍ എന്നെപ്പോലെ സിനിമാ മോഹികളായ 10-15 ചെറുപ്പക്കാർ. 200 രൂപ…
Read Moreതല്ലുകൊണ്ടും ഡയലോഗ് ഇല്ലാതെയും ഒരുപാടുകാലം, വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല; ബാബുരാജ്
പത്ത്, പതിനഞ്ച് വർഷത്തോളം തല്ലുകൊണ്ടും ഡയലോഗ് ഇല്ലാതെയുമൊക്കെ അഭിനയിച്ചിട്ട് എന്നെ തന്നെ ചലഞ്ച് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കുന്ന ആളാണ് ഞാൻ. എന്നിലേക്ക് വരുന്ന ഓരോ കഥാപാത്രവും മിസ് ചെയ്യാറില്ല. ഒരു ഈഗോയും ഇല്ലാതെ കൊടുക്കൽ വാങ്ങലിലൂടെ ചെയ്ത ഒരു സിനിമയാണ് ലിറ്റിൽ ഹാർട്ട്സ്. അപ്പനും മകനുമായി അഭിനയിക്കുന്നത് ഷെയ്ൻ നിഗത്തിന് ഒപ്പമാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി. കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ് അവനെ. അബി എന്റെ അടുത്ത സുഹൃത്തായിരുന്നു. ബേബിയെന്നും വെള്ളമടിക്കുന്ന ആളാണ്. ക്ലൈമാക്സ് മുഴുവൻ വെള്ളമടിച്ച് നടക്കുന്ന കഥാപാത്രമായി ചെയ്യണം. അത് ശരിയാകുമോയെന്ന് എനിക്ക് പേടിയുണ്ടായിരുന്നു. അഞ്ച് ദിവസം കൊണ്ട് എടുത്ത ക്ലൈമാക്സാണ്. ആ അഞ്ച് ദിവസവും ഇതേ മൂഡ് നിലനിർത്തണം. അത് വലിയ പണിയായിരുന്നു. റിയാലിറ്റി തോന്നാൻ രണ്ടെണ്ണം അടിച്ചിട്ട് മദ്യപാനിയുടെ വേഷം ചെയ്യാൻ പറ്റില്ല. -ബാബുരാജ്
Read More