‘അ​ച്ഛ​ൻ പൊ​ട്ടി​യ​ല്ലോ’; പ​രി​ഹാ​സ ക​മ​ന്‍റി​ന് ഒ​റ്റ​വാ​ക്കി​ൽ മ​റു​പ​ടി ന​ൽ​കി അ​ഹാ​ന കൃ​ഷ്ണ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കൃ​ഷ്ണ​കു​മാ​റി​നാ​യി ഭാ​ര്യ​യും മ​ക്ക​ളും പ്ര​ച​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നു. പൊ​തു​വെ രാ​ഷ്ട്രീ​യ രം​ഗ​ത്തേ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി കൃ​ഷ്ണ​കു​മാ​റി​ന്‍റെ മൂ​ത്ത​മ​ക​ളും ന​ടി​യു​മാ​യ അ​ഹാ​ന കൃ​ഷ്ണ എ​ത്താ​റി​ല്ല. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​മ്മ​യ്ക്കും സ​ഹോ​ദ​രി​മാ​ർ​ക്കു​മൊ​പ്പം അ​ഹാ​ന​യും അ​ച്ഛ​ന് വേ​ണ്ടി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം കൃ​ഷ്ണ​കു​മാ​റി​ന്‍റെ പ​രാ​ജ​യ​ത്തി​ന് ശേ​ഷം മ​ക്ക​ളു​ടെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ ധാ​രാ​ളം പ​രി​ഹാ​സ ക​മ​ന്‍റു​ക​ൾ എ​ത്തു​ന്നു​ണ്ട്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​യ കൃ​ഷ്ണ സി​സ്റ്റേ​ഴ്സി​ന്‍റെ ഓ​രോ പോ​സ്റ്റി​നു താ​ഴേ​യും ഇ​ത്ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ൾ കാ​ണാ​വു​ന്ന​താ​ണ്. ത​നി​ക്ക് വ​ന്ന ഒ​രു ക​മ​ന്‍റി​ന് അ​ഹാ​ന ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. അ​ഹാ​ന​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റേ​റി​ക്ക് ‘അ​ച്ഛ​ൻ പൊ​ട്ടി​യ​ല്ലോ’ എ​ന്നാ​ണ് ഒ​രാ​ൾ പരിഹസിച്ച് ക​മ​ന്‍റി​ട്ട​ത്. തു​ട​ർ​ന്ന് ക​മ​ന്‍റി​ട്ട​യാ​ളു​ടെ പ്രൊ​ഫൈ​ൽ പി​ക്ച്ച​ർ മ​റ​ച്ച് പി​ടി​ച്ച് അ​ഹാ​ന നൽകിയ മ​റു​പ​ടി ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചു. പ​രി​ഹാ​സ ക​മ​ന്‍റി​ന് ഒ​റ്റ​വാ​ക്കി​ൽ അ​യി​ന് എ​ന്നാ​ണ് അ​ഹാ​ന ചോ​ദി​ച്ച​ത്.   

Read More

നിറത്തിന്‍റെ പേരിൽ അകറ്റി നിർത്തിയെന്ന് ശോഭിതാ ധുലിപാല

മി​സ് ഇ​ന്ത്യ എ​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തെ ത​ക​ര്‍​ത്തു. എ​ന്നെ എ​ന്നി​ല്‍നി​ന്നുത​ന്നെ അ​ക​റ്റി. മ​റ്റു​ള്ള​വ​രെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന ആ​ളാ​യി ഞാ​ൻ മാ​റി. നേ​ര​ത്തെ ഞാ​ന്‍ കാ​ണാ​ന്‍ എ​ങ്ങ​നെ​യു​ണ്ടെ​ന്ന​ത് ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ലന്ന് ശോഭിത ധുലിപാല. ഞാ​ന്‍ ഓ​ക്കെ​യാ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്. ഞാ​ന്‍ എ​ന്തു വാ​യി​ക്കു​ന്നു എ​ന്ന​ത് ആ​ശ്ര​യി​ച്ചാ​യി​രു​ന്നു എ​ന്‍റെ വ്യ​ക്തി​ത്വം. മി​സ് ഇ​ന്ത്യ​യി​ല്‍ ലു​ക്കി​നു വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മു​ണ്ട്. എ​ന്നെ​യ​തു ചെ​റു​താ​ക്കി. അ​തേ​സ​മ​യം സി​നി​മ​യി​ല്‍ അ​വ​സ​രം കി​ട്ടു​ക എ​ന്ന​ത് എ​നി​ക്ക് പ്ര​യാ​സ​മാ​യി​രു​ന്നു. മി​സ് ഇ​ന്ത്യ​യു​ടെ പ​ശ്ചാ​ത്ത​ല​മു​ണ്ടാ​യി​രു​ന്നി​ട്ടും എ​നി​ക്കു നി​ര​ന്ത​രം അ​വ​ഗ​ണ​ന​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നു. ആ​ദ്യ​ സി​നി​മ കി​ട്ടു​ന്ന​തി​ന് മു​മ്പ് എ​നി​ക്ക് ആ​യി​ര​ത്തോ​ളം ഓ​ഡി​ഷ​നു​ക​ള്‍ ന​ല്‍​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ന്‍റെ നി​റ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു പ​ല​രും ഒ​ഴി​വാ​ക്കി​യി​രു​ന്ന​ത്. മു​ഖ​ത്തു നോ​ക്കിത​ന്നെ പ​ല​രും നി​ന​ക്കു നി​റ​മി​ല്ലെ​ന്നു പ​റ​യു​മാ​യി​രു​ന്നു. തു​ട​ക്ക​കാ​ല​ത്ത് എ​ല്ലാം പോ​രാ​ട്ട​മാ​യി​രി​ക്കും. ഞാ​ന്‍ സി​നി​മ​യി​ല്‍ നി​ന്ന​ല്ല വ​രു​ന്ന​ത്. പ​ര​സ്യ​ങ്ങ​ള്‍​ക്ക് ഓ​ഡി​ഷ​ന്‍ ന​ല്‍​കു​മ്പോ​ള്‍ പ​ല​പ്പോ​ഴും എ​ന്‍റെ മു​ഖ​ത്ത് നോ​ക്കി നി​ന​ക്കു വേ​ണ്ട​ത്ര വെ​ളു​പ്പി​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്.…

Read More

തൃ​ശൂ​ർ സു​രേ​ഷേ​ട്ട​നി​ങ്ങെ​ടു​ത്ത് ചേ​ച്ചി​പെ​ണ്ണേ… നി​മി​ഷ സ​ജ​യ​നെ ‘പൊ​ങ്കാ​ല’​യി​ട്ട് സൈ​ബ​റി​ടം

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി വി​ജ​യി​ച്ച​തോ​ടെ ന​ടി നി​മി​ഷ സ​ജ​യ​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ൾ നി​റ​യു​ന്നു. താ​ര​ത്തി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ഹാ​സ ക​മ​ന്‍റു​ക​ൾ കൊ​ണ്ട് നി​റ​യു​ക​യാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാം ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ളു​ടെ ക​മ​ന്‍റ് സെ​ക്ഷ​നി​ലാ​ണ് ക​ടു​ത്ത സൈ​ബ​റാ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്. ഇ​തോ​ടെ താ​രം ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന ക​മ​ന്‍റി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. തൃ​ശൂ​ർ ചോ​ദി​ച്ചി​ട്ട് ന​മ്മ​ൾ കൊ​ടു​ത്തി​ല്ല പി​ന്ന​യ​ല്ലേ ഇ​ന്ത്യ ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കു​ന്നു എ​ന്ന് നാ​ല് വ​ർ​ഷം മു​മ്പ് നി​മി​ഷ പ​റ​ഞ്ഞൊ​രു പ്ര​സ്താ​വ​ന​യെ​യാ​ണ് ഇ​പ്പോ​ൾ സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ത്തോ​ടെ കു​ത്തി​പ്പൊ​ക്കി ട്രോ​ളാ​ക്കു​ന്ന​ത്.

Read More

​നാ​ൽ​പ​ത് വെ​ടി​യു​ണ്ട​ക​ളു​മാ​യി ത​മി​ഴ് ന​ട​ൻ പി​ടി​യി​ൽ; പെ​ട്ടെ​ന്നു​ള്ള യാ​ത്ര​യാ​യ​തി​നാ​ൽ തി​ര​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്ടി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല​ന്ന് താരം

ചെ​ന്നൈ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ടി​യു​ണ്ട​ക​ളു​മാ​യി ത​മി​ഴ്ന​ട​നും മു​ൻ എം​എ​ൽ​എ​യു​മാ​യ ക​രു​ണാ​സ് പി​ടി​യി​ൽ. 40 വെ​ടി​യു​ണ്ട​ക​ളാ​ണു ന​ട​ന്‍റെ പ​ക്ക​ൽ​നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ചെ​ന്നൈ​യി​ൽ​നി​ന്നു തി​രു​ച്ചി​യി​ലേ​ക്കു പോ​കാ​നാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ബാ​ഗ് സ്കാ​ൻ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​തി​നി​ടെ അ​ലാ​റ​മ​ടി​ച്ച​തോ​ടെ തു​റ​ന്നു​പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. വ​ള​രെ പെ​ട്ടെ​ന്നു​ള്ള യാ​ത്ര​യാ​യ​തി​നാ​ൽ ബാ​ഗി​ൽ തി​ര​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന പെ​ട്ടി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് ന​ട​ന്‍റെ വി​ശ​ദീ​ക​ര​ണം. തോ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ത​നി​ക്ക് ലൈ​സ​ൻ​സു​ള്ള​താ​യി ന​ട​ൻ വ്യ​ക്ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ വി​മാ​ന​യാ​ത്ര റ​ദ്ദാ​ക്കി​യ​ശേ​ഷം വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്തു വി​ട്ട​യ​ച്ചു. 2016-2021 വ​രെ തി​രു​വ​ദ​നൈ മ​ണ്ഡ​ല​ത്തി​ലെ എ​ഐ​എ​ഡി​എം​കെ എം​എ​ൽ​എ​യാ​യി​രു​ന്നു.

Read More

കു​ണു​വാ​വേ… നി​ന​ക്കെ​ന്തെ​ങ്കി​ലും ക​ഴി​വു​ണ്ടോ​ടാ… പെ​ൺ​പി​ള്ളേ​ര് നോ​ക്കു​മോ നി​ന്നെ; പ്രേ​മ​ലു​വി​ൽ ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ ഡ​യ​ലോ​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രേ നാ​ഗ​സൈ​ര​ന്ധ്രി

മ​ല​യാ​ള​ത്തി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ‘പ്രേ​മ​ലു’, മാ​സ​ങ്ങ​ൾ നീ​ണ്ട തി​യ​റ്റ​ർ ഓ​ട്ട​ത്തി​ന് ശേ​ഷം ഒ​ടി​ടി​യി​ലും റി​ലീ​സ് ചെ​യ്തി​രു​ന്നു. അ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് നാ​ഗ​സൈ​ര​ന്ധ്രി. കു​ണു​വാ​വ, നി​ന​ക്കെ​ന്തെ​ങ്കി​ലും ക​ഴി​വു​ണ്ടോ​ടാ, പെ​ൺ​പി​ള്ളേ​ര് നോ​ക്കു​മോ​ടാ നി​ന്നെ ഇ​ങ്ങ​നെ ധാ​ര​ളം വൈ​റ​ൽ ഡ​യ​ലോ​ഗു​ക​ൾ സ​മ്മാ​നി​ച്ച​ത് നാ​ഗ​സൈ​ര​ന്ധ്രി​യാ​ണ്. സൈ​ബ​റി​ട​ങ്ങ​ളി​ൽ നി​റ​ഞ്ഞാ​ടു​ന്ന നാ​ഗ​സൈ​ര​ന്ധ്രി ഗ​യ​ലോ​ഗു​ക​ൾ പ്രേ​മ​ലു​വി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി തീ​യ​റ്റ​റു​ക​ളി​ൽ വ​ൻ കൈ​യ​ടി നേ​ടു​ക​യും ചെ​യ്തു. ‌എ​ന്നാ​ൽ ഇ​പ്പോ​ഴി​താ ത​ന്‍റെ ഡ​യ​ലോ​ഗു​ക​ൾ സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച​തി​ൽ പ്ര​തി​ക​രി​ക്കു​ക​യാ​ണ് നാ​ഗ​സൈ​ര​ന്ധ്രി. ത​ന്‍റെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ​യാ​ണ് ഡ​യ​ലോ​ഗു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്. ത​ന്നോ​ട് ഒ​രു വാ​ക്കെ​ങ്കി​ലും ഇ​തേ കു​റി​ച്ച് ചോ​ദി​ക്കാ​മാ​യി​രു​ന്നു എ​ന്നാ​ണ് നാ​ഗ​സൈ​ര​ന്ധ്രി പ​റ​യു​ന്ന​ത്.                

Read More

നെടുമുടി വേണു ഇല്ലാതെ അഭിനയിക്കേണ്ടി വന്ന സീനിൽ ശരിക്കും കരഞ്ഞു പോയി; ഇന്ത്യൻ 2ന്‍റെ വിശേഷങ്ങൾ പങ്കുവച്ച് കമൽഹാസൻ

സി​നി​മാ ലോ​കം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കു​ന്ന ചി​ത്ര​മാ​ണ് ‘ഇ​ന്ത്യ​ൻ 2’. ക​മ​ൽ ഹാ​സ​ൻ-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ൽ പി​റ​വി​യെ​ടു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ന​ട​ന്ന​ത്. നി​ര​വ​ധി പ്ര​മു​ഖ​ർ ഓ​ഡി​യോ ലോ​ഞ്ചി​ൽ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​നി​ടെ ക​മ​ൽ​ഹാ​സ​ന്‍റെ പ്ര​സം​ഗ​മാ​ണ് ഇ​പ്പോ​ൾ ഏ​റെ വൈ​റ​ലാ​കു​ന്ന​ത്. പ്ര​സം​ഗ​ത്തി​നി​ടെ താ​രം പ​ഴ​യ ഇ​ന്ത്യ​ൻ സി​നി​മ​യെ​ക്കു​റി​ച്ചും നെ​ടു​മു​ടി വേ​ണു​വി​നെ​ക്കു​റി​ച്ചു​മു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു. നെ​ടു​മു​ടി വേ​ണു അ​വ​ത​രി​പ്പി​ച്ച കൃ​ഷ്ണ സ്വാ​മി എ​ന്ന ക​ഥാ​പാ​ത്രം ചി​ത്ര​ത്തി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യ ഒ​ന്നാ​യി​രു​ന്നു. ‘ഇ​ന്ത്യ​ൻ 2’-ലും ​അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ സി​നി​മ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തി​നു മു​ൻ​പേ അ​ദ്ദേ​ഹം വി​ട​വാ​ങ്ങി. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഇ​ട​ക്കാ​ല​ത്ത് നി​ന്നു പോ​യ സ​മ​യ​ത്താ​ണ് നെ​ടു​മു​ടി വേ​ണു വി​ട​പ​റ​ഞ്ഞ​ത്. സി​നി​മ​യു​ടെ ബാ​ക്കി ഭാ​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​മി​ല്ലാ​തെ ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ ത​ന്‍റെ ക​ണ്ണ് നി​റ​ഞ്ഞ് പോ​യെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. പി​ന്നീ​ട് നെ​ടു​മു​ടി വേ​ണു​വി​നെ​പ്പോ​ലെ​യു​ള്ള മ​റ്റൊ​രു ആ​ര്‍​ട്ടി​സ്റ്റി​നെ വച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ​ത സീ​നു​ക​ള്‍…

Read More

കു​ടും​ബ​ശ്രീ​യി​ലെ പു​ല്ല് വെ​ട്ടു​ന്ന ഒ​രു അ​മ്മ പോ​ലും ഇ​ല്ലാ​ത്ത മാ​തൃ​കാ ക​വ​ർ ചി​ത്രം; എ​ക്സി​റ്റ് പോ​ൾ ഫ​ലം വെ​ച്ച് നോ​ക്കി​യാ​ൽ ‘എ​ന്തു​കൊ​ണ്ട് ന​മ്മ​ൾ തോ​റ്റു’ എ​ന്ന ഉ​ത്ത​മ​ൻ​മാ​രു​ടെ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ല​ഭി​ക്കും; ഹ​രീ​ഷ് പേ​ര​ടി

ഒ​ന്നാം ക്ലാ​സി​ലെ കേ​ര​ള പാ​ഠാ​വ​ലി​യു​ടെ ക​വ​ര്‍ ചി​ത്ര​ത്തി​ല്‍ ഒ​രു അ​മ്മ​യു​ടെ ചി​ത്രം ഇ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി. സൂ​ക്ഷ്മ​ദ​ർ​ശി​നി വ​ച്ച് നോ​ക്കി​യി​ട്ടു​പോ​ലും ഒ​രു അ​മ്മ​യെ കാ​ണാ​നി​ല്ല. മു​ല​പ്പാ​ലി​ന്‍റെ മ​ണം മാ​റാ​ത്ത ഒ​രു കു​ട്ടി​യു​ടെ പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ ചി​ത്ര​മാ​ണെ​ന്ന് താ​രം പ​റ​ഞ്ഞു. കു​ടും​ബ​ശ്രി​യി​ലെ പു​ല്ല് വെ​ട്ടു​ന്ന ഒ​രു അ​മ്മ പോ​ലും ഇ​ല്ലാ​ത്ത മാ​തൃ​കാ ക​വ​ർ ചി​ത്ര​മാ​ണി​ത്. എ​ക്സി​റ്റ്പോ​ൾ ഫ​ലം വെ​ച്ച് നോ​ക്കി​യാ​ൽ “എ​ന്തു​കൊ​ണ്ട് ന​മ്മ​ൾ തോ​റ്റു” എ​ന്ന ഉ​ത്ത​മ​ൻ​മാ​രു​ടെ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ഒ​ന്നാം ക്ലാ​സി​ലെ കേ​ര​ള പാ​ഠാ​വ​ലി​യു​ടെ മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ ഏ​റെ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ക​വ​ർ ചി​ത്ര​മാ​ണ്. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി​വ​രു​ന്ന അ​ച്ഛ​ൻ​മാ​രു​ണ്ട്. അ​തി​ൽ സ​ന്തോ​ഷി​ക്കു​ന്ന ആ​ൺ, പെ​ൺ​കു​ട്ടി​ക​ളു​ണ്ട്. കി​ളി​ക​ളു​ണ്ട്, പൂ​ക്ക​ളു​ണ്ട്, പ​ശു​വു​ണ്ട്. പ​ശു​വി​ന്‍റെ​യ​പ്പു​റം ചാ​ണ​കം ഉ​ണ്ടാ​വു​മെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.…

Read More

അ​മ​ര്‍ അ​ക്ബ​ര്‍ അ​ന്തോ​ണി​യിൽ ആ മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ആ​സി​ഫാ​യി​രു​ന്നു; പൃഥ്വി പറഞ്ഞതുകൊണ്ട് അവനെ മാറ്റി; നാദിർഷ

അ​മ​ര്‍ അ​ക്ബ​ര്‍ അ​ന്തോ​ണി​യു​ടെ ര​ണ്ടാം ഭാ​ഗം ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്ന് നാ​ദി​ർ​ഷ. ക​ഥ സം​ബ​ന്ധി​ച്ച് പൃഥ്വിരാ​ജു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. രാ​ജു​വി​നോ​ട് പ​റ​ഞ്ഞ​പ്പോ​ള്‍ സ്‌​ക്രി​പ്റ്റ് കം​പ്ലീ​റ്റാ​ക്കി​യാ​ല്‍ ന​മു​ക്ക് അ​ത് ചെ​യ്യാ​മെ​ന്ന് പ​റ​ഞ്ഞു. പ​ക്ഷെ എ​ല്ലാം ക​ഴി​ഞ്ഞ് അ​വ​ര്‍​ക്ക് സ​മ​യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​വാ​ക്കു​മോ​യെ​ന്ന് പേ​ടി​യു​ണ്ടെ​ന്ന് നാ​ദി​ർ​ഷ പ​റ​ഞ്ഞു. അ​വ​രെ​യും കൂ​ടെ ഓ​ക്കെ​യാ​ക്കു​ന്ന ക​ഥ കി​ട്ടി​യാ​ല്‍ എ​ന്താ​യാ​ലും എ​ഴു​തി തു​ട​ങ്ങും. ആ​ദ്യ ഭാ​ഗ​ത്തി​ലെ എ​ല്ലാ​വ​രും ഇ​തി​ലും ഉ​ണ്ടാ​കും. ആ​സി​ഫി​ന്‍റെ ഫൈ​സി എ​ന്ന ക​ഥാ​പാ​ത്ര​ത്തി​നു കു​റ​ച്ച് കൂ​ടി പ്രാ​ധാ​ന്യം ഉ​ണ്ടാ​കും. കാ​ര​ണം എ​നി​ക്ക് ആ​സി​ഫി​നോ​ട് വ​ലി​യൊ​രു ക​ട​പ്പാ​ടു​ണ്ട്. അ​മ​ര്‍ അ​ക്ബ​ര്‍ അ​ന്തോ​ണി​യു​ടെ ക​ഥ എ​ഴു​തി ക​ഴി​ഞ്ഞ​പ്പോ​ള്‍ മൂ​ന്ന് ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​രാ​ള്‍ ആ​സി​ഫാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് പൃ​ഥ്വി ഈ ​പ്രൊ​ജ​ക്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക​ഥ കേ​ട്ട് ക​ഴി​ഞ്ഞ​പ്പോ​ള്‍ പൃ​ഥ്വി പ​റ​ഞ്ഞ​ത് ആ​സി​ഫി​നോ​ട് എ​ടാ പോ​ടാ എ​ന്നൊ​ക്കെ വി​ളി​ക്കു​മ്പോ​ള്‍ ഒ​രു ഡി​സ്റ്റ​ന്‍​സ് ഫീ​ല്‍ ചെ​യ്യും. ക്ലാ​സ്‌​മേ​റ്റ്‌​സി​ലെ ടീ​മി​നെ കി​ട്ടി​യാ​ല്‍ കു​റ​ച്ചു​കൂ​ടെ കം​ഫ​ര്‍​ട്ടാ​കും എ​ന്നാ​ണ്.…

Read More

ആളുകൾ സം​ഘ​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​ക്ര​മി​ക്കു​ന്നു; വി​മ​ർ​ശിച്ചോളു, പക്ഷേ അത് മാ​ന്യ​മാ​യ ഭാ​ഷ​യി​ലാ​വ​ണം; മാളവികാ മേനോൻ

ധാ​രാ​ളം ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് മാ​ള​വി​കാ മേ​നോ​ൻ. മാ​ള​വി​ക എ​പ്പോ​ഴും ത​ന്‍റെ ജീ​വി​ത​ത്തി​ലെ സു​ന്ദ​ര നി​മി​ഷ​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. പ​ല​പ്പോ​ഴും വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ ഒ​രു​പാ​ട് വി​മ​ർ​ശ​ന​ങ്ങ​ൾ സൈ​ബ​റി​ട​ങ്ങ​ളി​ലൂ​ടെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്ന താ​രം കൂ​ടി​യാ​ണ് മാ​ള​വി​ക. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി സൈ​ബ​റാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ശ​മ​നം വ​ന്നി​രു​ന്നു എ​ന്നും ഇ​പ്പോ​ൾ അ​ത് വീ​ണ്ടും തു​ട​ങ്ങി​യെ​ന്നും പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് താ​രം. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ ആ​ദ്യ​മൊ​ക്കെ കു​റ​വാ​യി​രു​ന്നു. ഈ​യി​ടെ ചി​ല​ര്‍ സം​ഘ​മാ​യി എ​ന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​ക്ര​മി​ക്കു​ന്നു. തു​ട​ക്ക​ത്തി​ല്‍ ചി​ല ക​മ​ന്‍റു​ക​ള്‍ ക​ണ്ട​പ്പോ​ള്‍ വേ​ദ​ന തോ​ന്നി. ഇ​പ്പോ​ഴ​ത് ശീ​ല​മാ​യി. അ​തു​കൊ​ണ്ട് അ​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​റി​ല്ല. ക​മ​ന്‍റ് ചെ​യ്യു​ന്ന​വ​രി​ല്‍ പ​ല​രും അ​വ​ര​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ നി​രാ​ശ​രാ​ണ്. സൈ​ബ​റി​ട​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണ് അ​വ​രു​ടെ ജോ​ലി. വേ​ട്ട​ക്കാ​ര്‍ എ​ല്ലാ​യി​പ്പോ​ഴും ഒ​ന്നു ത​ന്നെ. ഇ​ര​ക​ള്‍ മാ​റി​ക്കൊ​ണ്ടി​രി​ക്കും. ആ​ളു​ക​ള്‍​ക്ക് എ​ന്നെ വി​മ​ര്‍​ശി​ക്കാം. പ​ക്ഷെ അ​ത് മാ​ന്യ​മാ​യ ഭാ​ഷ​യി​ലാ​വ​ണ​മെ​ന്ന് മാ​ള​വി​ക പ​റ​ഞ്ഞു.

Read More

മെ​ഗാ​സ്റ്റാ​ര്‍ ടൈ​റ്റി​ല്‍ വെ​ക്കാ​ന്‍ മ​മ്മൂ​ക്ക സ​മ്മ​തി​ക്കി​ല്ല, ഇ​പ്പു​റ​ത്ത് രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ മ​മ്മൂ​ട്ടി ഫാ​ന്‍​സ് ഞ​ങ്ങ​ള്‍​ക്ക് മെ​ഗാ​സ്റ്റാ​ര്‍ ടൈ​റ്റി​ല്‍ വേ​ണ​മെ​ന്ന് മെ​സേ​ജ് അ​യ​യ്ക്കും; വൈ​ശാ​ഖ്

മെ​ഗാ​സ്റ്റാ​ര്‍ എ​ന്ന ടൈ​റ്റി​ല്‍ ത​ന്‍റെ സി​നി​മ​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നോ​ട് മ​മ്മൂ​ട്ടി​ക്ക് താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ വൈ​ശാ​ഖ്. മെ​ഗാ​സ്റ്റാ​ര്‍ ടൈ​റ്റി​ല്‍ വെ​ക്കാ​ന്‍ മ​മ്മൂ​ക്ക സ​മ്മ​തി​ക്കി​ല്ല. മ​മ്മൂ​ട്ടി ക​മ്പ​നി സി​നി​മ​ക​ളി​ല്‍ മാ​ത്ര​മ​ല്ല, ഇ​തി​നു മു​മ്പും അ​ങ്ങ​നെ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം. സി​നി​മ​ക​ള്‍ ചെ​യ്യു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ജി​ല്‍ ആ ​സി​നി​മ​ക​ളു​ടെ പോ​സ്റ്റ​റു​ക​ള്‍ ഷെ​യ​ര്‍ ചെ​യ്യു​മ​ല്ലോ. അ​തി​ല്‍ പോ​ലും മെ​ഗാ​സ്റ്റാ​ര്‍ എ​ന്ന് ഉ​പ​യോ​ഗി​ക്കി​ല്ല. മെ​ഗാ​സ്റ്റാ​ര്‍ മാ​റ്റി മ​മ്മൂ​ട്ടി എ​ന്ന് മാ​റ്റി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് പോ​സ്റ്റ​ര്‍ കൊ​ടു​ക്കാ​റു​ള്ള​ത്. ഇ​ത്ത​വ​ണ​യും അ​ദ്ദേ​ഹം മെ​ഗാ​സ്റ്റാ​ര്‍ ടൈ​റ്റി​ല്‍ വ​യ്ക്കാ​ന്‍ സ​മ്മ​തി​ച്ചി​ല്ല​ന്ന് വൈ​ശാ​ഖ് പ​റ​ഞ്ഞു. ഒ​രി​ട​ത്ത് മെ​ഗാ​സ്റ്റാ​ർ വ​യ്ക്ക​രു​തെ​ന്ന് മ​മ്മൂ​ക്ക. ഇ​പ്പു​റ​ത്ത് മ​മ്മൂ​ട്ടി ഫാ​ന്‍​സ് രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ ഞ​ങ്ങ​ള്‍​ക്ക് മെ​ഗാ​സ്റ്റാ​ര്‍ ടൈ​റ്റി​ല്‍ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ് മെ​സേ​ജ് അ​യ​ച്ചു​കൊ​ണ്ടി​രി​ക്കും. ഞാ​ന്‍ ആ​ലോ​ചി​ച്ചി​ട്ട് ഇ​ത് ര​ണ്ടും കൂ​ടി പ​രി​ഹ​രി​ക്കാ​ന്‍ പ​റ്റു​ന്ന ഏ​ക മാ​ര്‍​ഗ്ഗം ആ ​മെ​ഗാ​സ്റ്റാ​ര്‍ ഷോ ​ആ​ണ്. അ​ത് മ​മ്മൂ​ക്ക​യോ​ട്…

Read More