ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് മാളവിക മേനോൻ. എന്റെ കണ്ണന് എന്ന മ്യൂസിക് ആല്‍ബത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് 916 എന്ന ചിത്രത്തിലൂടെ താരം മലയാളികളുടെ ഇടയില്‍ ശ്രദ്ധിക്കെപ്പട്ടു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണു മാളവിക. ഹോട്ട് ഗ്ലാമര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ താരം പങ്കിടാറുണ്ട്. ഉദ്ഘാടനവേദികളില്‍ സജീവ സാന്നിധ്യമാണു മാളവിക. താരത്തിന്റെ സാരി ലുക്കാണു പ്രേക്ഷകര്‍ക്കു പ്രിയം. ഹണി റോസിന് വെല്ലുവിളിയാണു മാളവിക എന്നുള്ള തരത്തിൽ നിരവധി ട്രോളുകളും നടിക്കു ലഭിക്കാറുണ്ട്. അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ട നടി കൂടിയാണു മാളവിക. ഇപ്പോഴിതാ അത്തരത്തിലുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി പറയുകയാണ്: ‘ഇപ്പോൾ ഞാൻ ഗുണ്ടുമണിയായി ഇരിക്കുകയാണ്. ഹോർമോണൽ ഇഷ്യു ഉള്ളവർക്ക് സ്ഥിരം ചെയ്യുന്ന വർക്ക് ഔട്ടിന്റെ മൂന്നിരട്ടി ചെയ്താലേ ഫലം കിട്ടു. പിന്നെ നമ്മുടെ ശരീരം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണല്ലോ.തടി…
Read MoreCategory: Movies
തിരക്കഥാകൃത്ത് ബെല്‍റാം മട്ടന്നൂർ അന്തരിച്ചു
കണ്ണൂർ: സിനിമാ തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബെല്‍റാം മട്ടന്നൂർ (62) അന്തരിച്ചു. പരേതരായ സി.എച്ച്. പദ്മനാഭൻ നമ്പ്യാരുടെയും സി.എം. ജാനകിയമ്മയുടെയും മകനാണ്. തിരക്കഥാകൃത്ത്, രചയിതാവ്, നിർമാതാവ്, ഗാനരചയിതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ പ്രവർത്തിച്ചുവരികയായിരുന്നു. 1997 ൽ പുറത്തിറങ്ങിയ കളിയാട്ടം എന്ന ചിത്രത്തിലൂടെയാണു ബെൽറാം തിരക്കഥയിൽ അരങ്ങേറ്റം കുറിച്ചത്. കളിയാട്ടത്തിലെ അഭിനയത്തിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരേഷ് ഗോപിക്കു ലഭിച്ചിരുന്നു. പിന്നീട് ബെൽറാം തിരക്കഥയും സംഭാഷണവും നിർവഹിച്ചത് വി.കെ. പ്രകാശ് സംവിധാനം ചെയ്ത കർമയോഗി എന്ന സിനിമയ്ക്കാണ്. ഹാംലറ്റ് എന്ന ഷേക്സ്പിയർ നാടകത്തെ കേരളീയ പശ്ചാത്തലത്തിൽ പുനരവതരിപ്പിച്ച സിനിമയായിരുന്നു കർമയോഗി. സമവാക്യം, അന്യലോകം തുടങ്ങിയ സിനിമകളുടെയും തിരക്കഥാകൃത്താണ്. 1983ൽ മുയൽഗ്രാമം എന്ന കൃതിക്ക് ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാർഡും ദർശനം അവാർഡും നേടി. രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യകൃതികൾ), ബാലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം…
Read Moreപ്രചാരണത്തിനായി ഭാര്യയും മക്കളും; കൃഷ്ണകുമാറിനായി വോട്ട് തേടി കുടുംബം
ബിജെപി സ്ഥാനാർഥി ജി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുടുംബവും രംഗത്ത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് പ്രചാരണത്തിനായി കൊല്ലത്ത് എത്തിയിരിക്കുന്നത്. സ്വകാര്യ ഹോട്ടലിലാണ് ഇവരുടെ താമസം. പരസ്യ പ്രചാരണം അവസാനിക്കുന്നത് വരെ കുടുംബം കൊല്ലത്ത് പ്രചരണം നടത്തും. കുടുംബത്തോടൊപ്പം എത്തിയാണ് കൃഷ്ണകുമാര്‍ മാധ്യമ പ്രവർത്തകരെ കണ്ടത്. സ്ത്രികൾ പണിയെടുക്കുന്ന കശുവണ്ടി ഫാക്ടറിയിൽ നിന്നാണ് കൃഷ്ണകുമാറിൻ്റെ കുടുംബം പ്രചാരണം ആരംഭിക്കുന്നത്. വരും ദിവസങ്ങളിൽ പ്രചാരണത്തിന് ഇറങ്ങുമെന്ന് ഭാര്യ സിന്ധു കൃഷ്ണകുമാർ പറഞ്ഞു. കൊല്ലത്ത് അടിയൊഴുക്ക് ശക്തമാണെന്നും കൂടുതൽ വോട്ട് പ്രതീക്ഷിക്കുന്നത് യുഡിഎഫിൽ നിന്നാണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.
Read Moreചിത്തിനി; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസാണ് ചിത്രം നിർമിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി. അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വര്‍മ, സുരേഷ് എന്നിവരുടെ വരികള്‍ക്ക് രഞ്ജിൻ രാജ് സംഗീതം നിർവഹിക്കുന്നു. നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ജോണി ആന്റണി, ജോയ് മാത്യു,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്, മണികണ്ഠന് ആചാരി, സുജിത്ത് ശങ്കര്‍, പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ, ഉണ്ണിരാജ, അനൂപ്…
Read Moreഗ്ലാമറസ് സൃന്ദ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
അതീവ ഗ്ലാമറസ് ലുക്കിലെത്തിയ സൃന്ദയാണിപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം. ഒരു വാച്ച് ബ്രാൻഡിന് വേണ്ടി ചെയ്തൊരു ഫോട്ടോഷൂട്ടിലാണ് സൃന്ദ ഗ്ലാമറസായെത്തിയത്. പ്രായം കൂടും തോറും ഗ്ലാമറസായി വരികയാണല്ലോ എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് കമന്റിട്ടിരിക്കുന്നത്. പതിനാല് വയസുള്ള ഒരു മകനുണ്ടെന്നും കണ്ടാൽ പറയുകയില്ലെന്നുമാണ് മറ്റൊരു കമന്റ്. സിനിമയിൽ വരുന്നതിന് മുമ്പ് സൃന്ദ മോഡലിംഗിൽ സജീവമായിരുന്നു. പാപ്പച്ചൻ ഒളിവിലാണ് എന്ന സിനിമയിലാണ് ഒടുവിലായി അഭിനയിച്ചത്. സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണോ എന്ന് വ്യക്തമല്ല. എങ്കിലും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. സഹസംവിധായകയായി സിനിമയിലെത്തി പിന്നീട് അഭിനേത്രിയായി മാറിയ താരമാണ് സൃന്ദ. ചിത്രങ്ങൾ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Read More‘എന്നെ വെറുതെ വിട്ടേക്കൂ…ആരെ ഇഷ്ടപ്പെടണം ആരെ വെറുക്കണം എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്’
ഒത്തിരി ആളുകള്‍ പുതിയ സീസൺ ബിഗ്ബോസിനെക്കുറിച്ച് എന്നോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ഞാന്‍ മറുപടി പറയില്ല എന്ന നിലപാടിലാണ്. എന്തെങ്കിലും ഞാന്‍ പറയുകയാണെങ്കില്‍ അത് വളച്ചൊടിച്ച് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കാത്തിരിക്കുന്ന ഒരുപാടു പേരുണ്ട്. അങ്ങനെയുള്ള ഒരു അവസരം ഞാനായി ഉണ്ടാക്കില്ല. നിങ്ങളെല്ലാവരും ബിഗ് ബോസ് കാണുന്നവരാണ് ഇതിനുള്ള മറുപടി നിങ്ങള്‍ക്ക് കണ്ടുപിടിക്കാവുന്നതാണ്. എന്നെ വെറുതെ വിട്ടേക്കൂ. ആരെ ഇഷ്ടപ്പെടണം ആരെ വെറുക്കണം എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്. പല മത്സരാർഥികള്‍ക്ക് വേണ്ടിയും പിആര്‍ വര്‍ക്ക് പുറത്തു നടക്കുന്നുണ്ട്. ഇനി എന്റെ വായില്‍ നിന്ന് എന്തെങ്കിലും വീണാല്‍ അത് എനിക്ക് തന്നെ തിരിച്ചടിക്കുന്ന അവസ്ഥയാണ്. ചെയ്യാത്ത കാര്യത്തിനു തലയിലേക്കു പലതും വിളിച്ചു വരുത്തുന്ന അവസ്ഥയായി പോകും. അതുകൊണ്ട് നോ കമന്‍സ്.-ആര്യ
Read Moreഅഭിനയം ഉപേക്ഷിച്ചു പോയതല്ല, കുടുംബത്തിന് പ്രധാന്യം കൊടുത്തു: മീനാക്ഷി
വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികള്‍ ഒരിക്കലും മറക്കാത്ത താരസുന്ദരിയാണ് മീനാക്ഷി. പൂച്ചക്കണ്ണുകളായിരുന്നു നടിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ വെള്ളിനക്ഷത്രം എന്ന സിനിമയില്‍ യക്ഷിയായി അഭിനയിച്ച മീനാക്ഷിയെ പെട്ടെന്നൊന്നും ആരും മറക്കില്ല. ഇപ്പോള്‍ കുറേ കാലമായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നടി. മീനാക്ഷി സിനിമ ഉപേക്ഷിച്ച് എങ്ങോട്ടാണ് പോയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒടുവില്‍ ആരാധകരുടെ ഇത്തരം സംശയങ്ങള്‍ക്കുള്ള മറുപടിയുമായി നടി തന്നെ എത്തിയിരിക്കുകയാണ്. ഒരഭിമുഖത്തിലൂടെയാണ് സിനിമ ഉപേക്ഷിച്ചതിനും തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നതിനൊക്കെയുള്ള ചോദ്യങ്ങൾക്ക് നടി പറഞ്ഞത്. ഞാന്‍ സിനിമയില്‍ നിന്നു പോയതിനെ പറ്റി പല ഗോസിപ്പുകളും വന്നിരുന്നു. വീട്ടുകാര്‍ കാരണമാണെന്നും അതല്ല പഠിക്കാന്‍ പോയതാണെന്നുമൊക്കെ പലരും പറഞ്ഞു. എന്നാല്‍ ഒരു ഗോസിപ്പുകളുടെയും ആവശ്യമില്ല. യഥാര്‍ഥത്തില്‍ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാന്‍ കുടുംബത്തിന് പ്രധാന്യം കൊടുത്തത് കൊണ്ട് മാത്രമാണ്. ഒരേ…
Read Moreഅബിന്‍ രോമാഞ്ചമാണ് കോൺഗ്രസ്; വെള്ളനാതുരുത്തിലെ സജീവ കോൺഗ്രസ് പ്രവർത്തകനായ അബിന്‍ ഉറപ്പാണ് കെ.സിയുടെ വിജയം
ആലപ്പാട്: തീരദേശത്ത് സ്വീകരണ പരിപാടികളിൽ ഓടിനടന്ന ചെറുപ്പക്കാരനെ കണ്ട് പലർക്കും ആകാംക്ഷയായി, ആളെ തിരിച്ചറിഞ്ഞതോടെ പ്രവർത്തകർ അടക്കം ഓടിവന്ന് പരിചയപ്പെടുകയും അയാൾക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു. മറ്റാരുമായിരുന്നില്ല മലയാളത്തിന്റെ യുവതാരം അബിൻ ബിനോ ആയിരുന്നു താരം. രോമാഞ്ചം എന്ന സിനിമയിലെ താരമായിരുന്നു അബിൻ. സിനിമ ജീവിതത്തിലെ തിരക്കുകൾക്കിടയിലും പ്രിയപ്പെട്ട കെസി വേണുഗോപാലിനുവേണ്ടി പ്രവർത്തിക്കാൻ എത്തിയതാണ് അബിൻ. സിനിമയിൽ സജീവമാകുന്നതിനു മുൻപ് വെള്ളനാതുരുത്തിലെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. സിനിമാ തിരക്കുകൾ ആയതോടെ പഴയപോലെ പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിലും പറ്റുമ്പോഴൊക്കെ പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. ആലപ്പുഴയിൽ കെസിയുടെ വിജയം ഉറപ്പെന്ന് പറഞ്ഞ അബിൻ കെസിക്കൊപ്പം വാഹന ജാഥയിൽ പങ്കെടുത്തശേഷമാണ് മടങ്ങിയത്.
Read Moreയഥാർഥ കാരണം അറിയില്ല, പ്രധാന നടന്മാർക്കൊപ്പം അഭിനയിക്കാൻ വിളിക്കാത്തതിൽ സങ്കടംതോന്നിയിട്ടുണ്ട്: പ്രിയാമണി
എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ആരെയും കുറ്റപ്പെടുത്താനല്ല ഞാൻ ശ്രമിക്കുന്നത്. എന്റെ പ്രകടനം സഹ അഭിനേതാക്കളേക്കാൾ മികച്ചുനിൽക്കും എന്നുള്ളതുകൊണ്ടാണ് എനിക്ക് അവസരം നൽകാത്തതെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇക്കാര്യമാണ് സ്ഥിരം കേൾക്കുന്നത്. ഇത് ശരിയല്ലെങ്കിലും അവസരം നിഷേധിക്കുന്നതിനുപിന്നിലെ യഥാർഥകാരണം അറിയില്ല. ഒരിക്കലും വിശ്വസിക്കാത്ത കാര്യം നമ്പർകൊണ്ടുള്ള കളിയാണ്. മറ്റുള്ളവരുടെ കണ്ണിൽപ്പെടണമെങ്കിൽ മുൻനിര നായകന്മാർക്കൊപ്പംതന്നെ അഭിനയിക്കണമെന്ന ചിന്താഗതിക്കാരിയല്ല. അങ്ങനെ ചെയ്യുമ്പോൾ അതിന്റേതായ ഗുണമുണ്ടാവുമെന്ന് മാത്രം. ഇടയ്ക്ക് കാണുമ്പോൾ പരസ്പരം അഭിവാദ്യംചെയ്യും, എന്നാൽ പ്രധാന നടന്മാർക്കൊപ്പം അഭിനയിക്കാൻ വിളിക്കാത്തതിൽ സങ്കടംതോന്നിയിട്ടുണ്ട്. -പ്രിയാമണി
Read More‘ആ നിമിഷം എനിക്ക് തോന്നി.. ഇത് വേറൊരാളല്ല, ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കേണ്ട മനുഷ്യനാണ്’
അമ്മയാകാൻ തയാറെടുക്കുകയാണ് മലയാളിയായ തെന്നിന്ത്യൻ താരം അമലാ പോൾ. ജഗത് ദേശായി എന്നാണ് അമല പോളിന്റെ ഭർത്താവിന്റെ പേര്. പ്രണയത്തിലായി കുറച്ച് നാളുകൾക്കുള്ളിൽതന്നെ ഇവർ വിവാഹജീവിതത്തിലേക്ക് കടന്നു. ഇതേക്കുറിച്ച് അമല പോൾ തുറന്ന് സംസാരിച്ച കാര്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. ഞാനും കുടുംബവും. ഗോവയിൽ ഒരു ഫാമിലി വെക്കേഷനിലായിരുന്നു. ഗോവയിൽ ഒരു വില്ല ബുക്ക് ചെയ്തു. അത് ജഗിന്റെ വില്ലയായിരുന്നു. അവിടെയാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഒരു കണക്ഷൻ തോന്നി. എനിക്ക് ഭയങ്കര കംഫർട്ടബിളായി. ആ കണക്ഷൻ വളർന്നു. രണ്ട് പേർക്കും ഒരു ഇഷ്ടം ഉണ്ടായിരുന്നു. കൂടുതൽ അറിയാനുള്ള കൗതുകം. അത് പിന്നെ എക്സ്പ്ലോർ ചെയ്തു. ഞങ്ങൾ കാണാൻ തുടങ്ങി. സെറ്റിൽഡ് ആകണമെന്ന് ആഗ്രഹിക്കുന്ന ഘട്ടമായിരുന്നു. വീട്ടിൽ പ്രൊപ്പോസലൊക്കെ നോക്കുന്നുണ്ടായിരുന്നു. ആളും അതുപോലുള്ള മൈൻഡ് സെറ്റിലൂടെ പോയിക്കൊണ്ടിരിക്കുന്ന സമയം. രണ്ട് മാസമാണ് ജഗത്തിനെ ഡേറ്റ് ചെയ്തത്. ആ സമയത്ത് ഞാൻ…
Read More