എസ്.ആർ. സുധീർ കുമാർ കൊല്ലം: അഭിനയത്തിൽ വില്ലൻ വേഷങ്ങളിലാണ് കുണ്ടറ ജോണി തിളങ്ങിയതെങ്കിലും വ്യക്തി ജീവിതത്തിൽ മുഴുനീള തമാശക്കാരനായിരുന്നു അദ്ദേഹം. നാല് പതിറ്റാണ്ടത്തെ അഭിനയ ജീവിതത്തിൽ മലയാള പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത ഒത്തിരി വില്ലൻ വേഷങ്ങൾ സമ്മാനിച്ചാണ് ജോണിയുടെ മടക്കം. ഇതര ഭാഷകളിൽ അടക്കം 400-ൽ അധികം സിനിമകളിൽ അഭിനയിച്ചു വെങ്കിലും സിനിമാക്കാരൻ എന്ന തലക്കനം ജോണി യിൽ ഒരിക്കലും ദർശിക്കാൻ കഴിഞ്ഞിട്ടില്ല. ആരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ അടുത്തിടപെടുന്ന സ്വഭാവക്കാരനായിരുന്നു. സത്യൻ ഒഴികെയുള്ള മലയാളത്തിലെ എല്ലാ പ്രമുഖ നടൻമാർക്കൊപ്പവും അഭിനയിക്കാൻ കഴിഞ്ഞ തിന്റെ ചാരിതാർഥ്യം അദ്ദേഹം എപ്പോഴും എല്ലാവരോടും പങ്കുവച്ചിരുന്നു. നടൻ മധുവും ജോണിയും തമ്മിൽ വല്ലാത്ത ആത്മബന്ധമായിരുന്നു. ജോണി തന്റെ മകനായി അഭിനയിക്കണം എന്ന ആഗ്രഹം മധു സാർ പലകുറി പങ്കുവച്ചതായി ജോണി സുഹൃത്തുക്കളോട് പറയുമായിരുന്നു. കോളജ് പഠനകാലത്ത് അറിയപ്പെടുന്ന ഫുട്ബോളർ ആയിരുന്നു. ഗോളിയുടെ റോൾ…
Read MoreCategory: Movies
കേരളത്തില്‍ ‘ലിയോ’ പുലര്‍ച്ചെ എത്തും, തമിഴ്നാട്ടില്‍ പുലർന്നശേഷം
കോഴിക്കോട്: ആരാധകരുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം അകലം. വിജയ് ചിത്രം ‘ലിയോ’ നാളെ പുലര്‍ച്ചെ നാലുമുതല്‍ കേരളത്തിലെ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കും. കേരളത്തില്‍ ഒരു ഇതരഭാഷാചിത്രത്തിന് ലഭിക്കുന്ന എറ്റവും വലിയ പ്രീ റിലീസ് ബുക്കിംഗ് എന്ന ഖ്യാതിയുമായാണ് ചിത്രം എത്തുന്നത്. നാളെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ആദ്യ പ്രദർശനം തമിഴ്നാട്ടില്‍ പുലർച്ചെ നാലിന് അനുവദിക്കണമെന്ന നിർമാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. രാവിലെ 9ന് ആദ്യ പ്രദർശനം നടത്താനാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിട്ടുള്ളത്. രജനികാന്തിന്റെ ‘ജയിലർ’ പുലർച്ചെ പ്രദർശനം അനുവദിച്ചിരുന്നു. എന്നാൽ വിജയ് ചിത്രത്തിന് എന്തുകൊണ്ട് അനുമതി നൽകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമാൻ രംഗത്തെത്തിയിരുന്നു. ലിയോ സിനിമയുടെ പ്രദർശനം വൈകിക്കാനുള്ള ഡിഎംകെ സർക്കാരിന്റെ അജണ്ടയാണിതെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. അതേസമയം കേരളത്തിൽ പുലർച്ചെ 4ന് പ്രദർശനമുണ്ടാകും. 4.00, 7.15,…
Read More2003 മുതൽ 2023 വരെ; അഞ്ച് ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി ശ്രേയ ഘോഷാൽ
അഞ്ചാം ദേശീയ പുരസ്കാര നിറവിൽ ശ്രേയാ ഘോഷാൽ. ചൊവ്വാഴ്ച ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിലാണ് ഗായിക തന്റെ അഞ്ചാമത്തെ പുരസ്കാരം ഏറ്റുവാങ്ങിയത്. ‘ഇരവിൻ നിഴൽ’ എന്ന തമിഴ് ചിത്രത്തിലെ ‘മായാവ ചായവ’ എന്ന ഗാനത്തിനാണ് ശ്രേയ ഘോഷാലിന് പുരസ്കാരം. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അവാർഡ് സ്വീകരിക്കുന്ന ഒരു വീഡിയോ ഗായിക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കിട്ടു. “ദൈവം എന്നോട് വളരെ ദയ കാണിച്ചിരിക്കുന്നു. ഇന്ന് ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ജിയിൽ നിന്ന് ദേശീയ അവാർഡ് വാങ്ങി, ഈ ബഹുമദിയ്ക്ക് നന്ദി. അതോടൊപ്പം ഇരവിൻ നിഴലിലെ മായാവ ചായവ എന്ന മനോഹരമായ ഗാനത്തിന് എ ആർ റഹ്മാൻ, രാധാകൃഷ്ണൻ പാർത്ഥിബൻ, രാകേന്ദു മൗലി വെണ്ണേലകണ്ടി എന്നിവർക്ക് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ആരാധകരും സെലിബ്രിറ്റികളും ശ്രേയയെ പ്രശംസിച്ച് എത്തിയിരുന്നു. സോനു നിഗം,…
Read Moreസ്ത്രീകള്‍ക്ക് മാത്രം പ്രത്യേക പരിഗണന വേണ്ട; സമത്വമാണ് വേണ്ടത്; സാധിക വേണുഗോപാൽ
സ്ത്രീകള്‍ക്ക് മാത്രമായി ഒരു പ്രത്യേക പരിഗണന വേണ്ട എന്നാണ് ഞാൻ പറഞ്ഞത്. അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. സ്ത്രീകള്‍ക്ക് എന്നല്ല, പുരുഷന്മാര്ക്കും പ്രത്യേക പരിഗണന വേണ്ട. സമത്വം എന്നതാണ് അതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. എനിക്കും അച്ഛനും അനിയനുമൊക്കെ ഉണ്ട്. പെട്ടെന്ന് ചെയ്യാത്ത ഒരു തെറ്റിന്, അവര്‍ക്കെതിരേ ഒരു സ്ത്രീ പരാതി കൊടുത്തു എന്ന ഒരേയൊരു കാരണത്താല്‍ പോലീസ് പിടിച്ചു കൊണ്ടു പോകുന്നത് എനിക്ക് ചിന്തിക്കാന്‍ പറ്റില്ല. അത് തെളിയിക്കാനുള്ള ഒരു സമയവും സാവകാശവും കൊടുക്കണം. സ്ത്രീകള്‍ക്ക് മാത്രം ആ പരിഗണന കൊടുക്കരുത്. സ്ത്രീകള്‍ക്കെതിരേ ഒരു കേസ് വന്നാല്‍, നമ്മളെ പെട്ടെന്ന് അറസ്റ്റ് ചെയ്തു കൊണ്ടു പോകില്ലല്ലോ. ആ ഒരു അര്‍ഥത്തിലാണ് ഞാന്‍ പറഞ്ഞത്. അല്ലാതെ സ്ത്രീകള്‍ക്കുള്ള പരിഗണന മൊത്തമായി എടുത്ത് മാറ്റണം എന്നല്ല. ഇപ്പോള്‍ നമ്മള് എത്രത്തോളം കേസുകള്‍ കാണുന്നു. പരിഗണന മുതലെടുത്ത് എന്തോരം സ്ത്രീകളാണ് കള്ളക്കേസ്…
Read Moreവിവാഹവേഷം ധരിച്ചെത്തി അവാർഡ് ഏറ്റുവാങ്ങി ആലിയ, അഭിമാന നിമിഷം പകർത്തിയെടുക്കുന്ന ഭർത്താവ് രൺബീർ; വൈറലായ് ചിത്രങ്ങൾ
ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് ആലിയ ഭട്ട് തന്റെ ആദ്യ ദേശീയ അവാർഡ് ഏറ്റുവാങ്ങി. വിവാഹ സാരി ധരിച്ചെത്തിയ നടി ചടങ്ങിൽ പങ്കെടുത്തത് ഭർത്താവ് രൺബീർ കപൂറിനൊപ്പമാണ്. ആലിയ ഭട്ട് അവാർഡ് ഏറ്റുവാങ്ങുമ്പോൾ രൺബീർ കപൂർ തന്റെ ഫോണിൽ ആ സന്തോഷ നിമിഷം പകർത്തിയെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ രൺബീറിനൊപ്പമുള്ള സന്തോഷകരമായ സെൽഫിയും ആലിയ പോസ്റ്റ് ചെയ്തു. “ഒരു ഫോട്ടോ, ഒരു നിമിഷം, ജീവിതത്തിനായുള്ള ഒരു ഓർമ്മ,” ആലിയ ഭട്ട് പോസ്റ്റിന് അടിക്കുറിപ്പ് നൽകിയതിങ്ങനെയാണ്. സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്യവാഡിയിലെ അഭിനയത്തിനാണ് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്.
Read Moreകിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു;ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ നഷ്ടമായി;മോഹൻലാൽ
ചലചിത്ര നടൻ കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ. എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളെ നഷ്ടമായെന്ന് മോഹൻലാൽ കുറിച്ചു. പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreനടൻ കുണ്ടറ ജോണിയുടെ സംസ്കാരം നാളെ; ഇന്ന് പൊതുദർശനം
അന്തരിച്ച ചലച്ചിത്ര നടൻ കുണ്ടറ ജോണിയുടെ സംസ്കാരം നാളെ. ഇന്ന് രാവിലെ 10 ന് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും. വളരെ നാളുകളായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കൊല്ലം ബെൻസിയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മകനൊപ്പം വീട്ടിലേക്ക് പോകുന്ന വഴി ശാരീരിക അസ്വസ്തതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജനനം. സിനിമാ രംഗത്തെത്തിയതോടെ കുണ്ടറ കാഞ്ഞിരകോട് കുറ്റിപ്പുറം വീട്ടിൽ ജോണി ജോസഫ് കുണ്ടറ ജോണി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. 1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ഗോഡ് ഫാദർ…
Read Moreഇടവേള കഴിഞ്ഞ് ശ്യാമള…
പ്രദീപ് ഗോപി അടുത്തയിടെ ഒരു പൊതുചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ കാണുന്ന അഭിനേത്രി ആരെന്നു തിരിച്ചറിയാന്‍ കഴിയുന്നവരുണ്ടോ എന്നൊരു കുറിപ്പുമുണ്ടായിരുന്നു. ഉടനെ വന്നു കമന്റ്, ഇതു നമ്മുടെ ശ്യാമളയല്ലേ? അതേ, ചിന്താവിഷ്ടയായ ശ്യാമള തന്നെ! ആ സിനിമ കണ്ടിട്ടുള്ളവർക്ക് ഉത്തരം പറയാൻ ഒരു നിമിഷംപോലും വേണ്ടി വന്നില്ല. കാരണം, അന്നത്തെ ശ്യാമളയിൽനിന്ന് ഇന്നത്തെ സംഗീതയ്ക്കും കാര്യമായ ഒരു മാറ്റവുമില്ല. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ നായികയായെത്തി മലയാളികളുടെ മനസ് കീഴടക്കിയ സംഗീതതന്നെ. തിരിച്ചുവരവ് സ്വന്തം പേരിനേക്കാള്‍ കൂടുതല്‍ മലയാളികള്‍ സംഗീതയെ ഓര്‍ത്തിരിക്കുന്നതു ശ്യാമള എന്ന പേരിലാണ്. നീണ്ട ഒരിടവേളയ്ക്കു ശേഷം അഭിനയത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് സംഗീത. കുഞ്ചാക്കോ ബോബന് നായകനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേര്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീതയുടെ തിരിച്ചുവരവ്. ചാവേറിന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ സംഗീതയുടെ വീഡിയോയും ചിത്രങ്ങളുമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍…
Read Moreദളപതി ദർശനം; ലിയോ തമിഴ്നാട്ടിലും പുലര്‍ച്ചെ നാലിന് പ്രദർശിപ്പിക്കണം;നിർമാതാവിന്റെ ആവശ്യം കോടതി തള്ളി
വിജയ് ചിത്രത്തെ വരവേൽക്കാനുള്ള ആവേശത്തിലാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രം ലിയോ തീയറ്ററിലെത്തുന്നത്. 14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്ക്കൊപ്പം തൃഷ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ലിയോ. ചിത്രത്തിന്റെ പ്രീ-ബുക്കിങ് നേരത്തേ ആരംഭിച്ചു കഴിഞ്ഞു. ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് മലയാളത്തിലെ പ്രശസ്ത നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ്. ലിയോയുടെ ആദ്യ പ്രദർശനം കേരളത്തിലാണ്. എന്നാൽ തമിഴ്നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല. നിര്‍മാതാവ് എസ്എ.സ് ലളിത് കുമാര്‍ തമിഴ്നാട്ടില്‍ പുലര്‍ച്ചെ നാലിന് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രാവിലെ നാലുമണി ഷോ എന്ന നിര്‍മ്മാതാവിന്റെ ആവശ്യത്തെ കോടതി ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. കേരളത്തിൽ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആദ്യ ഷോ തുടങ്ങും. 4 Am, 7.15 Am, 10 .30…
Read Moreവിവാഹിതയായത് അപ്രതീക്ഷിതമായി;വിവാഹശേഷം വിട്ടുകളയാൻ ആരും എന്നോട് ആവശ്യപ്പെട്ടിട്ടില്ല;സുഹാസിനി
എന്റെ സ്ത്രീ സുഹൃത്തുക്കൾക്കൊപ്പം ഒരു അപ്പാർട്മെന്റിൽ താമസിക്കാനും കുടുംബ പ്രശ്നങ്ങളിൽനിന്നൊക്കെ മാറി നിൽക്കാനുമാണ് ഞാൻ ആഗ്രഹിച്ചത്. വിവാഹം ചെയ്യാൻപോലും തോന്നിയില്ല. കരിയറും എന്റെ സ്വാതന്ത്ര്യവും വേണമായിരുന്നു. പക്ഷെ പതിയെ കുടുംബാന്തരീക്ഷത്തിലേക്ക് മാറുമ്പോൾ നമ്മുടെ ഉള്ളിൽ എന്തോ മാറ്റം സംഭവിക്കും. വിവാഹിതയായത് അപ്രതീക്ഷിതമായാണ്. പക്ഷെ വിവാഹശേഷം എന്തെങ്കിലും വിട്ടുകളയാൻ ആരും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഇരുപത് വർഷം മുമ്പുള്ള അതേ സ്ത്രീയാണ് ഞാനെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ പൂർണമായും മാറി. ഫ്ലോറൻസ് നൈറ്റിംഗേലും മദർ തെരേസയും എല്ലാം ഒത്തുചേർന്ന ഒരാളാണ് ഞാൻ. പക്ഷെ അത് എന്റെ ആഗ്രഹമാണ്. ആരും എന്നെ നിർബന്ധിച്ചതായി കരുതുന്നില്ലെന്ന് സുഹാസിനി പറഞ്ഞു.
Read More