എനിക്ക് ശ്രീലങ്കക്കാരിയായ ഒരു ആരാധിക ഉണ്ടായിരുന്നു. ഞാൻ ഒരിക്കൽ ശ്രീലങ്കയിൽ ഷൂട്ടിന് പോയപ്പോൾ ആ കുട്ടിയുടെ അച്ഛൻ എന്നെ ഫോൺ ചെയ്തു. ഒരു ദിവസം ഡിന്നറിന് അവളുടെ വീട്ടിൽ പോയി. റൂമിലും ബാത്ത് റൂമിലുമെല്ലാം എന്റെ ഫോട്ടോയാണ്. പക്ഷെ അവൾ എന്നോട് സംസാരിക്കില്ല. ഒരിടത്തിരുന്ന് എന്നെ നോക്കും. എന്നെ കാണാതെ വേറെയാരെയും കല്യാണം കഴിക്കില്ലെന്നാണ് അവൾ പറയുന്നത്. അവളെ എങ്ങനെയെങ്കിലും പറഞ്ഞ് മനസിലാക്കാൻ അച്ഛനും അമ്മയും ആവശ്യപ്പെട്ടു. ഞാൻ വിവാഹിതനാണ്. അവളുടെ സ്നേഹത്തിന് പകരം എന്തെങ്കിലും നൽകണമെന്ന് ഞാൻ പിന്നീടു ഭാര്യയോട് പറഞ്ഞു. എന്റെ ആദ്യത്തെ മകളുടെ പേര് ആ ആരാധികയുടെ പേരാണ്. ആരാധികയുടെ കല്യാണം നടന്നു. അവൾക്ക് ഒരു മകൻ പിറന്നപ്പോൾ അവൾ എന്റെ പേരാണിട്ടത്. -റഹ്മാൻ
Read MoreCategory: Movies
എന്റെ പഴയ കാമുകൻ ഓടിക്കളഞ്ഞു; നീ ഭയങ്കര ആവേശഭരിതയായ സ്ത്രീയാണ് എനിക്കിത് ചേരില്ലന്നയാൾ പറഞ്ഞു; മൃണാൾ ഠാക്കൂർ
സീതാരാമം എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയിൽ താരമായി മാറിയ നടിയാണ് മൃണാൾ ഠാക്കൂർ. മിനി സ്ക്രീനിലൂടെയാണ് മൃണാൾ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ഇഷ്ടം നേടാൻ മൃണാളിനായി. ഇപ്പോൾ, ഒരു അഭിമുഖത്തിൽ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും താരസുന്ദരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. വിവാഹത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി തന്റെ പ്രണയത്തകർച്ചയുടെ കഥയാണ് മൃണാൾ പങ്കുവെച്ചത്. എന്റെ പഴയ കാമുകൻ എന്നെ ഇട്ടിട്ട് ഓടിക്കളഞ്ഞു. നീ ഭയങ്കര ആവേശഭരിതയായ സ്ത്രീയാണ്. എനിക്കിത് ചേരില്ല എന്നാണ് അയാൾ പറഞ്ഞത്. മറ്റൊരു കാരണം നീയൊരു നടിയാണ് എന്നതാണ്. എനിക്കത് ശരിയാകില്ല എന്നാണ് അവൻ പറഞ്ഞത്. വളരെ ഓർത്തഡോക്സായ പശ്ചാത്തലത്തിൽനിന്നാണ് അവൻ വരുന്നത് എന്നതിനാൽ, ഞാൻ അവനെ കുറ്റം പറയുന്നില്ല. അവനെ വളർത്തിയത് അങ്ങനെയാണ്. എന്തായാലും ആ വിഷയം അങ്ങനെ അവസാനിച്ചത് നന്നായി. കാരണം ഭാവിയിൽ ഒന്നിച്ച് ജീവിച്ച്…
Read Moreകുച്ച് കുച്ച് ഹോതാ ഹേ: റീമേക്കിൽ കരൺ ജോഹർ തിരഞ്ഞെടുക്കുക ഇവരെയൊക്കെ
റൊമാന്റിക് ചിത്രമായ കുച്ച് കുച്ച് ഹോതാ ഹേ ഇറങ്ങിയിട്ട് കഴിഞ്ഞ ദിവസം 25 വർഷം പൂർത്തിയായി. ഷാരൂഖ് ഖാൻ, റാണി മുഖർജി, കജോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. എന്നാൽ ചിത്രത്തിന്റെ സംവിധായകൻ കരൺ ജോഹർ നൽകിയ ഒരു അഭിമുഖത്തിൽ സിനിമ എപ്പോഴെങ്കിലും റീമേക്ക് ചെയ്താൽ താൻ അഭിനയിക്കുന്ന താരങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു. അഞ്ജലിയുടെ വേഷത്തിൽ ആലിയ ഭട്ടിനെയും ടീനയുടെ റോളിലേക്ക് ജാൻവി കപൂറിനെയോ അനന്യ പാണ്ഡേയെയോ അവതരിപ്പിക്കുമെന്ന് കരൺ പറഞ്ഞു. രാഹുലിന്റെ കഥാപാത്രത്തിനായി ജോഹർ തിരഞ്ഞെടുത്തത് രൺവീർ സിങ്ങിനെയാണ്. ഷാരൂഖ് ഖാൻ, റാണി മുഖർജി, കജോൾ എന്നിവർ പകരം വയ്ക്കാൻ കഴിയാത്ത അഭിനേതാക്കളാണ്. എന്നാൽ ഇങ്ങനെയൊരു സാങ്കൽപ്പിക സാഹചര്യത്തിൽ ആലിയ ഒരു മികച്ച അഞ്ജലി ആയിരിക്കുമെന്ന് ഞാൻ പറയും. ഒരുപക്ഷേ, ജാൻവിയോ അനന്യയോ ഒരു മികച്ച ടീനയായിരിക്കാം. രാഹുൽ കടുപ്പക്കാരനാണ്, ഒരുപക്ഷേ രൺവീർ സിംഗ് അതിലേക്ക്…
Read Moreഅമേരിക്കയിൽ അടിച്ചുപൊളിച്ചു മീര; സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾക്കിട്ട ക്യാപ്ഷനും ചിത്രങ്ങളും ഏറ്റെടുത്ത് ആരാധകർ
അമേരിക്കയില്‍ അടിച്ചുപൊളിക്കുന്ന മീര ജാസ്മിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. വരികള്‍ക്കിടയിലൂടെ ജീവിക്കുക എന്ന അടിക്കുറിപ്പോടെയാണ് മീര ജാസ്മിന് തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ മീരയുടെ മൗനമാണ് ഇപ്പോള്‍ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്നത്. മീര എന്തുകൊണ്ടാണ് പഴയത് പോലെ സംസാരിക്കാത്തത്, തിരിച്ചുവരവില്‍ എന്തുകൊണ്ടാണ് അഭിമുഖങ്ങള്‍ നല്‍കാത്തത് എന്നൊക്കെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയില്ല. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചോ സിനിമകളെക്കുറിച്ചോ ഒന്നും തന്നെ സംസാരിക്കാന്‍ മീര തയാറായില്ല. അതേ സമയം സോഷ്യല്‍ മീഡിയയിലൂടെ നടി നിരന്തരം ആരാധകരുമായി സംവദിക്കുന്നുമുണ്ട്. മകള്‍ എന്ന സിനിമയിലൂടെയുള്ള മീരയുടെ തിരിച്ചുവരവും ഇന്‍സ്റ്റഗ്രാമില്‍ സജീവമായതും ഒരുമിച്ചായിരുന്നു.
Read Moreപുത്തൻവേഷങ്ങൾ; ആവേശഭരിതം!
ടി.ജി. ബൈജുനാഥ് വ്യത്യസ്തതയെന്നു സത്യസന്ധമായി പറയാവുന്ന തരത്തിലുള്ള വേഷങ്ങളാണ് ഈ അടുത്ത കാലത്തു കുഞ്ചാക്കോ ബോബനെ തേടിവരുന്നത്. പ്രേക്ഷക പ്രതീക്ഷയ്ക്കപ്പുറമുള്ള കഥാപാത്രങ്ങള്‍, വേഷപ്പകര്‍ച്ചകള്‍. ലുക്കിലും കഥാപാത്രസ്വഭാവത്തിലും പ്രകടമായ മാറ്റമാണ് പുതിയ റിലീസ് ചാവേറിലെ അശോകനിലും കാണാനാകുന്നത്. അരുണ്‍ നാരായണനും വേണു കുന്നപ്പിള്ളിയും ചേര്‍ന്നു നിര്‍മിച്ച ചാവേറിന്റെ വിശേഷങ്ങളും മാറ്റങ്ങളുടെ ഈ ഘട്ടത്തില്‍ നടനെന്ന രീതിയിലുള്ള സ്വയം വിലയിരുത്തലുകളും പങ്കുവയ്ക്കുകയാണ് ചാക്കോച്ചൻ. ചാവേര്‍പ്പടയുടെ കഥ പേരുപോലെതന്നെ ഒരു ചാവേര്‍പ്പടയുടെ കഥയാണ്. പൊളിറ്റിക്കല്‍ ത്രില്ലറിൽ ഒതുങ്ങുന്ന സിനിമയല്ല. രാഷ്ട്രീയം പറയുന്നതിനപ്പുറം മനുഷ്യബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും മാനുഷികതയുടെയും പല തലങ്ങളും തൊട്ടുപോകുന്നുണ്ട്. ഞാൻ, കെ.യു.മനോജ്, സജിന്‍ ഗോപു, ആർജെ അനുരൂപ് എന്നിവരാണ് ചാവേറുകളാകുന്നത്. ആക്ഷന്‍ ത്രില്ലറാണെങ്കിലും വയലന്‍സിനെ മഹത്വവത്കരിക്കുന്നില്ല. ഞാനിതുവരെ ചെയ്ത തരത്തിലുള്ള കഥാപാത്രമല്ല ചാവേറിലെ അശോകന്. ഇതുവരെ കണ്ടിട്ടുള്ള പ്രമേയവുമല്ല. ടിനു പാപ്പച്ചൻ എന്ന ക്രിയേറ്ററിന്റെ തിയറ്റർ അനുഭവം സമ്മാനിച്ച സിനിമകള്‍.…
Read Moreപ്രണയമുണ്ടാകും;വിവാഹത്തെക്കുറിച്ച് എന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കരുത്; വിൻസി അലോഷ്യസ്
അപ്പന്റെയും അമ്മയുടെയും ഏകദേശം എല്ലാ ആഗ്രഹങ്ങളും ഞാൻ നടത്തിയിട്ടുണ്ട്. പിന്നെ അവർ പറയുന്നത് കല്യാണമാണ്. വിവാഹത്തെക്കുറിച്ചൊന്നും ഞാൻ ചിന്തിക്കാറില്ല. ഒരു വിവാഹജീവിതം ഉണ്ടാകുമോ എന്നാണ് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഭാഗത്ത് നിന്നും അങ്ങനെയൊരു കാര്യം പ്രതീക്ഷിക്കരുതെന്ന് ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്. പ്രണയങ്ങളൊക്കെ ഉണ്ടായേക്കാം. പക്ഷെ അത് എവിടെ വരെ എത്തും എന്നതിൽ എനിക്ക് ഒരു ഐഡിയയും ഇല്ല. പക്ഷെ കല്യാണം എന്നത് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. അമ്മയ്ക്ക് പിന്നെയൊരു ആഗ്രഹം ഉള്ളത് യാത്ര പോകണം എന്നതാണ്. അത് നടത്തി കൊടുക്കണം. ചേട്ടന് ആഗ്രഹങ്ങളൊക്കെ സ്വയം നടത്താൻ അറിയാം. ചേട്ടന്റെ കല്യാണം ആകാൻ പോവുകയാണെന്ന് വിൻസി അലോഷ്യസ്
Read Moreഉപ്പും മുളകിലൂടെ വളർന്ന കുട്ടികളിൽ ചില മാറ്റങ്ങൾ ഞാൻ കണ്ടു;നിഷാ സാരംഗ്
ഉപ്പും മുകളിലെ മക്കളും എനിക്ക് സ്വന്തം മക്കളെപ്പോലെയാണ്. അവരെ വഴക്ക് പറയാറും ശാസിക്കാറുമൊക്കെയുണ്ട്. പക്ഷെ സ്വന്തം മക്കളെ വഴക്ക് പറയുന്നതുപോലെ പറയാറില്ല. അവിടെ എത്രയായാലും ഒരു നിയന്ത്രണം ഉണ്ടാവുമല്ലോ. പിന്നെ വലുതായപ്പോൾ അവർക്കെല്ലാം അതിന്റേതായ മാറ്റങ്ങളുണ്ട്. വളരുമ്പോള്‍ സ്വന്തം മക്കള്‍ക്കായാലും ചില മാറ്റങ്ങളുണ്ടാവും. ചിലത് നമ്മളോട് മറച്ചുവയ്ക്കും. അത് പോലെ തന്നെയാണ് ഉപ്പും മുളകിലെ മക്കളും. എന്നാൽ അവര്‍ക്കാര്‍ക്കും വലിയ മാറ്റം വന്നതായോ, എന്നോടുള്ള സ്നേഹം കുറഞ്ഞതായോ തോന്നിയിട്ടില്ലെന്ന് നിഷാ സാരംഗ്.
Read Moreബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും ഇല്ല; അണ്‍ഫോളോ ചെയ്യാൻ കാരണം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിയാണ് അനുപമ പരമേശ്വരന്. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ഇന്ന് തിളങ്ങുന്ന അനുപമയ്ക്ക് നിറയെ ആരാധകരാണുളളത്.അനുപമയും തെലുങ്ക് താരം രാം പൊത്തിനേനിയും വിവാഹിതരാവുന്നുവെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചില തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇപ്പോഴിതാ വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് നടിയുടെ അമ്മ സുനിത രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ടെലിവിഷന്‍ ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും അങ്ങനെയൊരു സംഭവമില്ലെന്നുമാണ് അമ്മ പറയുന്നത്. രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ രാം പോത്തിനേനിക്കൊപ്പം അനുപമ അഭിനയിച്ചിട്ടുണ്ട്. വന്നതി ഒകടേ സിന്ദഗി, ഹലോ ഗുരു പ്രേമ കോസമേ എന്നീ ചിത്രങ്ങളിലാണ് രാമിനൊപ്പം അനുപമ എത്തിയത്. ഹലോ ഗുരു പ്രേമ കോസമേ എന്ന സിനിമയില്‍ രാമിന്റെ നായികയായതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചത്. കുറേ കാലം മുന്‍പു…
Read More‘ലിയോ’ ആദ്യ പ്രദർശനം കേരളത്തിൽ; തമിഴ്നാട്ടിൽ പുലർച്ചെ ഷോയില്ല;ആവേശത്തിൽ ദളപതി ആരാധകർ
വിജയ് ചിത്രത്തെ വരവേൽക്കാനുള്ള ആവേശത്തിലാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രം ലിയോ തീയറ്ററിലെത്തുന്നത്. 14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്ക്കൊപ്പം തൃഷ നായികയായി എത്തുന്ന ചിത്രം കൂടിയാണ് ലിയോ. ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് മലയാളത്തിലെ പ്രശസ്ത നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ലിയോയുടെ ആദ്യ പ്രദർശനം കേരളത്തിലാണ്. ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആദ്യ ഷോ തുടങ്ങും. 4 Am, 7.15 Am, 10 .30 Am, 2 Pm , 5.30 Pm, 9 PM, 11.59 Pm എന്നിങ്ങനെയാണ് കേരളത്തിൽ ലിയോയുടെ പ്രദർശന സമയം. അതേസമയം മിഴ്നാട്ടില് ഒൻപത് മണിക്കാകും ആദ്യ ഷോ. അജിത്ത് നായകനായി എത്തിയ ‘തുനിവ്’ എന്ന ചിത്രത്തിന്റെ റിലീസിനിടെ ഒരു ആരാധകൻ മരണപ്പെട്ട ശേഷം തമിഴ്നാട്ടിൽ…
Read Moreബോസ്-ലേഡി ലുക്കിൽ ദീപിക പദുക്കോൺ; വൈറലായ് ചിത്രങ്ങൾ
ഫാഷൻ ഐക്കണായി ലേബൽ ചെയ്യപ്പെട്ട നടി ദീപിക പദുക്കോൺ 141-ാമത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷൻ ഇവന്റിൽ തന്റെ ഏറ്റവും പുതിയ ബോസ് ലേഡി ലുക്കുമായി വീണ്ടും ആരാധകരെ ഞെട്ടിച്ചു. ചാരനിറത്തിലുള്ള സ്യൂട്ട് പാന്റിലാണ് ശനിയാഴ്ച മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ ദീപിക എത്തിയത്. ചടങ്ങിലെ ഏറ്റവും മികച്ച വസ്ത്രം ധരിച്ചത്തെയതും ദീപിക തന്നെ. മിനിമൽ മേക്കപ്പും സ്ലീക്ക് ബണ്ണും ഉപയോഗിച്ച് താരം തന്റെ ലുക്ക് കംപ്ലീറ്റാക്കി. നിക്കോളാസ് ഗെസ്ക്വയർ പുതുതായി പുറത്തിറക്കിയ ലൂയിസ് വിട്ടന്റെ എംബ്ലമാറ്റിക് GO-14 ബാഗും ദീപികയുടെ കൈയ്യിൽ ഉണ്ടായിരുന്നു. ഐഒസി പരിപാടിയിൽ ദീപിക മാത്രമല്ല, ഷാരൂഖ് ഖാൻ, ആലിയ ഭട്ട്, രൺബീർ കപൂർ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങളും പങ്കെടുത്തിരുന്നു. ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളായ അഭിനവ് ബിന്ദ്ര, നീരജ് ചോപ്ര എന്നിവരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കൊപ്പം എത്തിയിരുന്നു.…
Read More