പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ ബോളിവുഡ് സുന്ദരിയും അനിൽകപൂറിന്റെ മകളുമായ സോനം കപൂറിന്റെ വിവാഹം മേയ് ആദ്യ പകുതിയിൽ നടക്കും. ബിസിനസുകാരനായ ആനന്ദ് അഹൂജയാണ് സോനത്തിന്റെ കഴുത്തിൽ മിന്നു ചാർത്തുക. സോനവും ആനന്ദും തമ്മിൽ കുറേക്കാലമായി പ്രണയത്തിലാണ്. ഇരുവരും ഒന്നിച്ചെടുത്ത അവധിക്കാല ചിത്രങ്ങളെല്ലാം സോനം സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. സോനത്തിന്റെ വീട്ടുകാരുമായി അടുത്ത ബന്ധമാണ് ആനന്ദിനുള്ളത്. മേയ് 7,8 തീയതികളിലായിട്ട് ആയിരിക്കും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. ജോധ്പൂരിലെ ഉമൈർഭവൻ കൊട്ടാരത്തിലായിരിക്കും വിവാഹം നടക്കുകയെന്നാണ് വിവരം. വിവാഹശേഷം വിപുലമായ റിസപ്ഷൻ ഒരുക്കും. മുംബൈയിൽവച്ചായിരിക്കും റിസപ്ഷൻ. ഇതിൽ സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ പ്രവർത്തകരും അടക്കമുള്ളവർ പങ്കെടുക്കും. പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുള്ള സോനത്തിന്റെയും ആനന്ദിന്റെയും പ്രണയം പപ്പരാസികൾ എന്നും വാർത്തകളാക്കിയിരുന്നു. സോനവും ആനന്ദുമാവട്ടെ തങ്ങളുടെ പ്രണയം മറച്ചുവയ്ക്കാനും ശ്രമിച്ചിട്ടില്ല. അനുഷ്ക ശർമ- വിരാട് കോഹ്ലി വിവാഹത്തിനു ശേഷം…
Read MoreCategory: Movies
ഈ ചിത്രം മികച്ചതല്ലെങ്കിൽ ഞാൻ പണി നിർത്തും; ജോയ് മാത്യു
നടന് ജോയ് മാത്യു കഥയെഴുതി ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിൾ എന്ന മമ്മൂട്ടി ചിത്രം റിലീസിനു മുന്‍പ് തന്നെ ശ്രദ്ധ നേടുകയാണ്. ജോയ് മാത്യു തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ഷട്ടർ എന്ന ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. അതുകൊണ്ട് അങ്കിൾ എന്ന സിനിമയെപ്പറ്റി കൂടുതലറിയാൻ ആരാധകർ സോഥ്യൽ മീഡിയയിൽ തിരക്ക് കൂട്ടുകയാണ്. ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച ചോദ്യങ്ങളധികവും. ഷട്ടർ സിനിമയ്ക്ക് ശേഷം ജോയ് മാത്യുവിന്റെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നെന്നും ആ സിനിമയ്ക്കും മേലെയാണോ അങ്കിൾ എന്നും ഒരു ആരാധകൻ ചോദിച്ചപ്പോൾ ഷട്ടര്‍ ഒരു മികച്ച സിനിമ ആയിരുന്നുവെന്നും അങ്കിള്‍ എന്ന സിനിമ തീര്‍ച്ചയായും അതിനുമേലെ നില്‍ക്കുമെന്നുമാണ് ജോയ് മാത്യു മറുപടി പറഞ്ഞത്. അങ്കിൾ മികച്ചതല്ലെങ്കിൽ ഈ പണി നിര്‍ത്തുമെന്നും ജോയ് മാത്യു പറഞ്ഞു.ചിത്രം സസ്പെൻസിന്റെ പൊടിപൂരമായിരിക്കുമെന്നും ഷട്ടർ പോലെ…
Read Moreപരിക്ക് ഭേദമായി; മാധവൻ സിനിമ പൂർത്തിയാക്കി
തോളെല്ലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നടൻ മാധവൻ പരിക്ക് ഭേദദമായി വീണ്ടും അഭിനയരംഗത്തേക്ക്. സവ്യസാചിയെന്ന ചിത്രം പൂര്‍ത്തിയാക്കിയ വിവരം മാധവൻ തന്നെയാണ് അറിയിച്ചത്. തെലുങ്ക് ചിത്രമാണ് സവ്യസാചി. ആദ്യമായാണ് മാധവൻ തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. നാഗചൈതന്യയും ചിത്രത്തിൽ പ്രധാനവേഷം ചെയ്യുന്നു.സവ്യസാചി മനോഹരമായ സിനിമയായിരിക്കുമെന്നും മാധവൻ പറഞ്ഞു. ശസ്ത്രക്രിയ മൂലം രോഹിത് ഷെട്ടി സംവിധാനം ചെയ്യാനിരുന്ന സിന്‍പ, നവ്ദീപ് സിംഗിന്റെ ചിത്രം എന്നിവയിൽ നിന്ന് മാധവൻ പിന്മാറിയിരുന്നു.
Read Moreഗ്ലാമറസ് നൃത്തച്ചുവടുകളുമായി സാറ അലിഖാൻ
സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകൾ സാറയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സാറയുടെ ട്രെൻഡി വസ്ത്രങ്ങൾ പോലും ബി ടൗണിൽ ചർച്ചയാണ്. ഇതിനിടെ താരത്തിന്റെ ഗ്ലാമറസ് നൃത്തച്ചുവടുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വിശ്വാത്മയിലെ സാത് സമുന്ദർ പാർ… എന്ന ഗാനത്തിനാണ് സാറ ചുവടുവച്ചത്. തന്റെ ഇൻസ്റ്റഗ്രാമിലൂടെ സാറ വീഡിയോ പങ്കുവച്ചത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സൗദാമിനി മട്ടുവിന്റെയും സിദ്ധാർത്ഥ് ഭണ്ഡാരിയുടെയും വിവാഹ സൽക്കാരത്തിനിടെയായിരുന്നു സാറയുടെ പ്രകടനം. സാറയ്ക്ക് പുറമെ ശ്വേത ബച്ചൻ നന്ദ, കരണ്‍ ജോഹർ തുടങ്ങിയവരും ചുവടുവച്ചു. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഐശ്വര്യ റായ് തുടങ്ങി നിരവധി പേർ ചടങ്ങിനെത്തിയിരുന്നു. ✔️ Dancing at wedding Reception Last Night !!🔥Share It ♥️ Follow Me : @saraalikhanreal Follow Me: @saraalikhanreal #saraalikhan @saraalikhanreal Follow for more updates…
Read Moreദിലീഷ് ചിത്രത്തിൽ ഫഹദ് വില്ലൻ
നായകനായി മാത്രമല്ല വില്ലനായി തിളങ്ങാമെന്ന് തെളിയിച്ചയാളാണ് ഫഹദ് ഫാസിൽ. തമിഴകത്തായിരുന്നു വേലൈക്കാരൻ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തി താരം തിളങ്ങിയത്. മലയാളത്തിൽ പക്ഷേ കൂടുതൽ ചെയ്തിട്ടുള്ളത് നായക പ്രാധാന്യമുള്ള വേഷങ്ങളാണ്. ദിലീഷ് പോത്തന്റെ അടുത്ത ചിത്രത്തിൽ താരം വില്ലൻ വേഷത്തിലായിരിക്കും എത്തുകയെന്നാണ് അറിയുന്നത്. ദിലീഷ് പോത്തൻ നിർമാതാവാകുന്ന ചിത്രം സംവിധാനം ചെയ്യുന്നുത് മധു സി നാരായണനാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശ്യാം പുഷ്കരനാണ്. നായകനായി എത്തുന്നത് ഷൈൻ നിഗമാണ്. കുന്പളങ്ങി നൈറ്റ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
Read Moreദീപികയെ അഭിനന്ദിച്ച് പ്രിയങ്ക
ദീപിക പദുക്കോണിന് ലോകമെന്പാടു നിന്നും അഭിനന്ദന പ്രവാഹമാണ്. ഒപ്പം സഹപ്രവർത്തക പ്രിയങ്കയുടെയും അഭിനന്ദനം. അതിന് തക്കതായ കാരണവുമുണ്ട്. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള 100 പേരിൽ ഒരാളായി ദീപിക പദുക്കോണിനെ ടൈം മാഗസിൻ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇന്ത്യൻ അഭിനേതാക്കളിൽ ദീപിക മാത്രമാണ് പട്ടികയിലുള്ളത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും പട്ടികയിലുണ്ട്. ദീപികയെയും വിരാട് കോഹ്ലിയെയും ട്വിറ്ററിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. 2016 ലെ ടൈം പട്ടികയിൽ പ്രിയങ്ക ചോപ്രയും ഇടം പിടിച്ചിരുന്നു. അർഹിക്കുന്ന അംഗീകാരമെന്നും സന്തോഷിക്കുന്നതായും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും പ്രിയങ്ക കുറിച്ചു.
Read Moreറിക്കാർഡ് പൊക്കത്തിൽ ഗിന്നസ് പക്രു! ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റിക്കാർഡുകൾ ഒറ്റദിവസം ഏറ്റുവാങ്ങി ഗിന്നസ് പക്രു
കൊച്ചി: ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റിക്കാർഡുകൾ ഒറ്റദിവസം ഏറ്റുവാങ്ങി അജയകുമാർ എന്ന ഗിന്നസ് പക്രു തിളങ്ങുംതാരമായി. 2013ൽ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന സിനിമ സംവിധാനം ചെയ്തതാണു മൂന്നു റിക്കാർഡുകൾക്കു പക്രുവിനെ അർഹനാക്കിയത്. ലിംക ബുക്ക് ഓഫ് റിക്കാർഡ്, യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് എന്നിവ ഇന്നലെ ഒരുവേദിയിൽ വച്ചു ഗിന്നസ് പക്രു ഏറ്റുവാങ്ങി. എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ലിംക ബുക്ക് ഓഫ് റിക്കാർഡ് സർട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയും യൂണിവേഴ്സൽ റിക്കാർഡ് ഡോ. സുനിൽ ജോസഫും ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് ടോളിയും സമ്മാനിച്ചു. ഇതിൽ ലിംക ബുക്ക് ഓഫ് റിക്കാർഡ് ആറു മാസം മുന്‍പേ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു റിക്കാർഡുകളുടെ പ്രഖ്യാപനം അടുത്ത ദിവസമാണു നടന്നത്. വിനയന്റെ അദ്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ…
Read Moreവെറുതേ പുല്ലുതിന്നുകൊണ്ടിരുന്ന മാനിനെ ശല്യപ്പെടുത്തി; നായ അറസ്റ്റിൽ
വഴിയരികിലെ പുൽമേട്ടിൽ നിന്ന് പുല്ലുതിന്നുകയായിരുന്ന മാനിനെ ശല്യപ്പെടുത്തിയതിന് നായക്കുട്ടനെ പോലീസ് അറസ്റ്റു ചെയ്തു. കാനഡയിലെ ഒന്റാറിയോയിലായിരുന്നു സംഭവം. ഉടമസ്ഥനൊപ്പം നടക്കാനിറങ്ങിയതായിരുന്നു ഈ നായക്കുട്ടൻ. സാധാരണ പ്രശ്നക്കാരനല്ലാത്തതുകൊണ്ട് നായയെ ഉടമസ്ഥൻ തോംസണ്‍ തുടലിൽനിന്ന് അഴിച്ചുവിട്ടു. സ്വതന്ത്രനായി നടക്കുന്പോഴാണ് തൊട്ടടുത്ത പുൽമേട്ടിൽനിന്ന് ഒരു മാൻ പുല്ലുതിന്നുന്നത് കണ്ടത്. ഉടൻതന്നെ നായക്കുട്ടൻ കുരച്ചുകൊണ്ട് മാനിന്റെ അടുത്തേക്ക് ചെന്നു. നായയെ കണ്ടതും മാൻ പേടിച്ച് ഓടാൻ തുടങ്ങി. ഉടനെ നായക്കുട്ടൻ പുറകെ ഓടി. തോംസണ്‍ വിസിലടിച്ചിട്ടും വിളിച്ചിട്ടുമൊന്നും നായ മൈൻഡ് ചെയ്തില്ല. അത് മാനിന്റെ പിന്നാലെതന്നെ കൂടി. മാനിനൊപ്പം നായ കാട്ടിലേക്ക് കയറിപ്പോകുമോ എന്ന് പേടിച്ച് തോംസണ്‍ തന്നെയാണ് പോലീസിനെ വിളിച്ചത്. പോലീസ് എത്തി നായയെ പിടിച്ച് പോലീസ് വാഹനത്തിൽ കൊണ്ടുപോയി. പിന്നീട് അവർതന്നെ നായക്കുട്ടനെ വീട്ടിൽക്കൊണ്ടുവന്നു വിട്ടു. ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ പോലീസ് വാഹനത്തിലിരിക്കുന്ന നായക്കുട്ടന്റെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.
Read Moreസെല്‍ഫി എടുക്കേണ്ട! ആരാധികയോട് തട്ടിക്കയറി സാറ
സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ സെൽഫിയെടുക്കാൻ വന്ന ആരാധികയോട് തട്ടിക്കയറിയത്രേ. ആരാധിക തന്നെയാണ് ട്വിറ്ററിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്. താൻ ഇപ്പോൾത്തന്നെ പ്രശസ്തയാണെന്നും കൂടുതൽ കൂടുതൽ ശ്രദ്ധയൊന്നും വേണ്ടെന്നും താരം ധാർഷ്ട്യത്തോടെ പറഞ്ഞുവെന്നും ആരാധിക ട്വീറ്റ് ചെയ്തു. അച്ഛന്റെയല്ലേ മകൾ, ഇങ്ങനെയല്ലേ പെരുമാറൂ എന്നൊക്കെയാണ് ഈ പോസ്റ്റിന് പ്രതികരണങ്ങൾ വന്നത്. ഡ്രൈവറോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് സെയ്ഫ് അലി ഖാൻ പഴി കേട്ടത്.
Read Moreആരാധകന്റെ പരിഹാസത്തിന് തപ്സിയുടെ മറുപടി
സൈബർ പരിഹാസത്തിന് എപ്പോഴും ഇരയാകുന്ന താരമാണ് തപ്സി പന്നു. തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ശീലമുള്ളതു കൊണ്ടാണ് പലപ്പോഴും തപ്സിക്ക് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരുന്നത്. വളരെ ചുരുക്കം സെലിബ്രിറ്റീസ് മാത്രമെ മോശം കമന്റുകളോട് പ്രതികരിക്കാറുള്ളു. ആ ചുരുക്കം ആളുകളിൽ ഒരാളാണ് തപ്സി. കഴിഞ്ഞ ദിവസം തപ്സി കാഷ്മീരിൽ നിൽക്കുന്നൊരു ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ടുള്ള സന്ദർശനത്തിന്റെ ഭാഗമായിരുന്നു ട്വീറ്റ്.തപ്സിയുടെ ആരാധകർ എല്ലാവരും തന്നെ ചിത്രത്തിന് അനുകൂലമായ കമന്റുകൾ ഇട്ടപ്പോൾ ഒരാൾ മാത്രം പറഞ്ഞത് മോശമായിട്ടായിരുന്നു. നിങ്ങളെ കാണാൻ അത്രയ്ക്ക് ഭംഗിയൊന്നും ഇല്ലല്ലോ… പിന്നെങ്ങനെയാ സിനിമയിൽ അഭിനയിക്കുന്നത് എന്നായിരുന്നു ഇയാൾ ചോദിച്ചത്. (ഈ ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ ഇല്ല) അതിനു തപ്സി നൽകിയ മറുപടി ഇങ്ങനെയായിരുന്നു; തീർച്ചയായും കുറച്ച് അഭിനയം വേണം, കാണാൻ ആവറേജ് ആയിരിക്കുന്നത് അത്ര മോശം കാര്യമാണോ? ലോകത്തിൽ ഏറ്റവും കൂടുതലുള്ളതും ഇത്തരക്കാരാണ്-…
Read More