വഴിയരികിലെ പുൽമേട്ടിൽ നിന്ന് പുല്ലുതിന്നുകയായിരുന്ന മാനിനെ ശല്യപ്പെടുത്തിയതിന് നായക്കുട്ടനെ പോലീസ് അറസ്റ്റു ചെയ്തു. കാനഡയിലെ ഒന്റാറിയോയിലായിരുന്നു സംഭവം. ഉടമസ്ഥനൊപ്പം നടക്കാനിറങ്ങിയതായിരുന്നു ഈ നായക്കുട്ടൻ. സാധാരണ പ്രശ്നക്കാരനല്ലാത്തതുകൊണ്ട് നായയെ ഉടമസ്ഥൻ തോംസണ്‍ തുടലിൽനിന്ന് അഴിച്ചുവിട്ടു. സ്വതന്ത്രനായി നടക്കുന്പോഴാണ് തൊട്ടടുത്ത പുൽമേട്ടിൽനിന്ന് ഒരു മാൻ പുല്ലുതിന്നുന്നത് കണ്ടത്. ഉടൻതന്നെ നായക്കുട്ടൻ കുരച്ചുകൊണ്ട് മാനിന്റെ അടുത്തേക്ക് ചെന്നു. നായയെ കണ്ടതും മാൻ പേടിച്ച് ഓടാൻ തുടങ്ങി. ഉടനെ നായക്കുട്ടൻ പുറകെ ഓടി. തോംസണ്‍ വിസിലടിച്ചിട്ടും വിളിച്ചിട്ടുമൊന്നും നായ മൈൻഡ് ചെയ്തില്ല. അത് മാനിന്റെ പിന്നാലെതന്നെ കൂടി. മാനിനൊപ്പം നായ കാട്ടിലേക്ക് കയറിപ്പോകുമോ എന്ന് പേടിച്ച് തോംസണ്‍ തന്നെയാണ് പോലീസിനെ വിളിച്ചത്. പോലീസ് എത്തി നായയെ പിടിച്ച് പോലീസ് വാഹനത്തിൽ കൊണ്ടുപോയി. പിന്നീട് അവർതന്നെ നായക്കുട്ടനെ വീട്ടിൽക്കൊണ്ടുവന്നു വിട്ടു. ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ പോലീസ് വാഹനത്തിലിരിക്കുന്ന നായക്കുട്ടന്റെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്.
Read MoreCategory: Movies
സെല്‍ഫി എടുക്കേണ്ട! ആരാധികയോട് തട്ടിക്കയറി സാറ
സെയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറ സെൽഫിയെടുക്കാൻ വന്ന ആരാധികയോട് തട്ടിക്കയറിയത്രേ. ആരാധിക തന്നെയാണ് ട്വിറ്ററിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്. താൻ ഇപ്പോൾത്തന്നെ പ്രശസ്തയാണെന്നും കൂടുതൽ കൂടുതൽ ശ്രദ്ധയൊന്നും വേണ്ടെന്നും താരം ധാർഷ്ട്യത്തോടെ പറഞ്ഞുവെന്നും ആരാധിക ട്വീറ്റ് ചെയ്തു. അച്ഛന്റെയല്ലേ മകൾ, ഇങ്ങനെയല്ലേ പെരുമാറൂ എന്നൊക്കെയാണ് ഈ പോസ്റ്റിന് പ്രതികരണങ്ങൾ വന്നത്. ഡ്രൈവറോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് സെയ്ഫ് അലി ഖാൻ പഴി കേട്ടത്.
Read Moreആരാധകന്റെ പരിഹാസത്തിന് തപ്സിയുടെ മറുപടി
സൈബർ പരിഹാസത്തിന് എപ്പോഴും ഇരയാകുന്ന താരമാണ് തപ്സി പന്നു. തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന ശീലമുള്ളതു കൊണ്ടാണ് പലപ്പോഴും തപ്സിക്ക് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വരുന്നത്. വളരെ ചുരുക്കം സെലിബ്രിറ്റീസ് മാത്രമെ മോശം കമന്റുകളോട് പ്രതികരിക്കാറുള്ളു. ആ ചുരുക്കം ആളുകളിൽ ഒരാളാണ് തപ്സി. കഴിഞ്ഞ ദിവസം തപ്സി കാഷ്മീരിൽ നിൽക്കുന്നൊരു ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ടുള്ള സന്ദർശനത്തിന്റെ ഭാഗമായിരുന്നു ട്വീറ്റ്.തപ്സിയുടെ ആരാധകർ എല്ലാവരും തന്നെ ചിത്രത്തിന് അനുകൂലമായ കമന്റുകൾ ഇട്ടപ്പോൾ ഒരാൾ മാത്രം പറഞ്ഞത് മോശമായിട്ടായിരുന്നു. നിങ്ങളെ കാണാൻ അത്രയ്ക്ക് ഭംഗിയൊന്നും ഇല്ലല്ലോ… പിന്നെങ്ങനെയാ സിനിമയിൽ അഭിനയിക്കുന്നത് എന്നായിരുന്നു ഇയാൾ ചോദിച്ചത്. (ഈ ട്വിറ്റർ അക്കൗണ്ട് ഇപ്പോൾ ഇല്ല) അതിനു തപ്സി നൽകിയ മറുപടി ഇങ്ങനെയായിരുന്നു; തീർച്ചയായും കുറച്ച് അഭിനയം വേണം, കാണാൻ ആവറേജ് ആയിരിക്കുന്നത് അത്ര മോശം കാര്യമാണോ? ലോകത്തിൽ ഏറ്റവും കൂടുതലുള്ളതും ഇത്തരക്കാരാണ്-…
Read Moreവിനായകൻ വിക്രത്തിന് വില്ലനാകുന്നു
വിക്രം നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ധ്രുവനച്ചത്തിരത്തിൽ വിനായകൻ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗൗതം മേനോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിക്രത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വാർത്ത പുറത്തു വിട്ടത്. വില്ലൻ വേഷം പൃഥ്വിരാജ് ചെയ്യുമെന്നാണ് നേരത്തെ വാർത്തകൾ വന്നിരുന്നത്. തിമിര്, മാരിയന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ വിനായകന് അഭിനയിച്ചിട്ടുണ്ട്.
Read Moreകാലാ കളത്തിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
രജനികാന്ത് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം കാലയുടെ റിലീസിംഗ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ ഏഴിന് തീയറ്ററുകളിലെത്തും. മുമ്പ് ഏപ്രിൽ 27ന് തീയറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച സിനിമ തമിഴ് ഫിലിം ഇൻഡസ്ട്രിയിലെ സമരത്തെ തുടർന്നാണ് ജൂണിലേക്കു മാറ്റിയത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി.എ. രഞ്ജിത്താണ്. നാനാ പട്ടേക്കർ, ഈശ്വരി റാവു, സമുദ്രക്കനി, അഞ്ജലി പട്ടേൽ എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Read Moreഅനുവിന്റെ ആഗ്രഹം അല്ലു നിറവേറ്റി
സൂപ്പർതാരം അല്ലു അർജുൻ മലയാളി സുന്ദരി അനു ഇമ്മാനുവേലിന്റെ ആഗ്രഹം ഒടുവിൽ സാധിച്ചുകൊടുത്തു. ഇരുവരും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ന പേരു സൂര്യ ന ഇല്ലു ഇന്ത്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുന്ന ദിവസം അല്ലു അർജുൻ അനു ഇമ്മാനുവേലിനോടൊപ്പം ഒരു സെൽഫി എടുത്തതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. ഇതാദ്യമായിട്ടാണ് അല്ലു അനുവിനോടൊപ്പം ഒരു സെൽഫി എടുക്കുന്നത്. സെൽഫി അല്ലു തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യമായും അവസാനമായും എന്റെ നായിക എന്നോട് ആവശ്യപ്പെട്ടത് ഒരു സെൽഫിയാണ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്യുന്നത്. സിനിമയുടെ അവസാനഷോട്ടിനു ശേഷം അനു ഇമ്മാനുവേലിനോടൊപ്പമുള്ള എന്റെ ആദ്യത്തെ സ്വകാര്യ ചിത്രം എന്നും അടിക്കുറിപ്പിലുണ്ട്. സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി വേഷമിട്ട നടിയാണ് അനു ഇമ്മാനുവേൽ. ആക്ഷൻ ഹീറോ ബിജു എന്ന സൂപ്പർചിത്രത്തിൽ നിവിൻ പോളിയുടെ നായികയായും അഭിനയിച്ചു. പിന്നീട് തമിഴ്,…
Read Moreമലയാളത്തിലെ ഇഷ്ട നടൻ മോഹൻലാൽ; ഏറ്റവും ഇഷ്ടപ്പെട്ട നടി… ധൻസിക പറയുന്നു…
മലയാളത്തിലെ ഏറ്റവും ഇഷ്ടമുള്ള നടൻ മോഹൻലാലെന്ന് നടി ധൻസിക. യുഎഇയിൽ ഒരു സ്വകാര്യ എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ഏറ്റവും ഇഷ്ടപ്പെട്ട നടി പാർവതിയാണെന്നും അവർ കൂട്ടിച്ചേർത്തു. കബാലിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടി ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവച്ചു. കബാലി ഒരിക്കലും മറക്കാൻ പറ്റാത്ത ചിത്രമാണ്. രജനികാന്ത് സാറിന്റെ സാന്നിധ്യം കൂട്ടത്തിലുള്ള എല്ലാവരിലേക്കും ഉൗർജം പകരുന്നതാണ്. അദ്ദേഹത്തിന്റെ എളിമ വിസ്മയിപ്പിക്കുന്നതാണ്. കബാലിയുടെ എല്ലാ രംഗങ്ങളും തന്റെ മനസിൽ മായാതെ നിൽക്കുന്നുണ്ടെന്നും ധൻസിക പറഞ്ഞു. എന്ത് ചെയ്താലും അത് ഒന്നാമത്തെ ടേക്കിൽത്തന്നെ ചെയ്യണം. രജനിസാർ തന്ന ഉപദേശം എന്നും മനസിൽ സൂക്ഷിക്കുന്നുണ്ട്. അദ്ദേഹത്തോട് ശിവാജി ഗണേശൻ സാർ പറഞ്ഞതാണിത്- ധൻസിക കൂട്ടിച്ചേർത്തു. തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടി അടുത്തിടെ ’സോളോയിലൂടെ’ മലയാളത്തിലും എത്തിയിരുന്നു. കിത്ന എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്താനൊരുങ്ങുകയാണ് ധൻസിക.
Read Moreമോഹന്‍ലാല്‍ വാങ്ങി പുതിയ ചാനല്‍ ഏവരെയും ഞെട്ടിച്ചു!
മഞ്ജു വാര്യരുടെ വിഷു ഹിറ്റായ മോഹന്‍ലാലിന്റെ സാറ്റ്ലൈറ്റ് റൈറ്റ് വിറ്റുപോയത് റിക്കാര്‍ഡ് തുകയ്ക്ക്. ഒരു നായിക പ്രാധാന്യമുള്ള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയായ നാലു കോടി രൂപയാണ് മോഹന്‍ലാലിന് ലഭിച്ചത്. പുതിയതായി തുടങ്ങാന്‍ പോകുന്ന സീ മലയാളം ചാനലാണ് സംപ്രേക്ഷണ അവകാശം വാങ്ങിയത്. ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സും സീ നെറ്റ് വര്‍ക്ക് തന്നെയാണ് സ്വന്തമാക്കയിരിക്കുന്നത്. ഓണത്തിന് ചാനല്‍ മലയാളികള്‍ക്ക് മുന്നിലെത്തുമെന്നാണ് കരുതുന്നത്. റിലീസ് ചെയ്ത ആദ്യ ആറുദിനം അഞ്ചു കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ ചിത്ത്രതിന്റെ സാറ്റ്ലൈറ്റ് റൈറ്റ്സ് ഉള്‍പ്പെടെ ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇതുവരെയും അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. സാജിദ് യാഹിയ കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് മോഹന്‍ലാല്‍. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ഇന്‍ട്രോ സോഗ് ഉള്‍പ്പെടെ ഒരു ഗാനം പാടിയിരിക്കുന്നത്. അനില്‍ കുമാറാണ് നിര്‍മ്മാണം, ഷാജികുമാറാണ് ക്യാമറ. ഇടി എന്ന…
Read Moreവിക്രം എന്തുകൊണ്ട് തൃഷയെ മാറ്റി കീര്‍ത്തിയെ കൊണ്ടുവന്നു
2003ല്‍ പുറത്തിറങ്ങിയ സാമി എന്ന ചിത്രം ആരും മറക്കില്ല. വിക്രമും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു അത്. സാമിയുടെ രണ്ടാം ഭാഗം വരുമ്പോള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത് തൃഷയെയാണ്. എന്നാല്‍, ഇത്തവണ വിക്രമിന്റെ നായികയാകാന്‍ തൃഷയില്ല, പകരം കീര്‍ത്തി സുരേഷാണ്. കീര്ത്തിക്കിപ്പോള് നല്ല കാലമാണ്. വിക്രമിന്റെ നായികയായി എത്തുന്ന സന്തോഷത്തിലുമാണ് കീര്‍ത്തി. സാമിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടരുകയാണ്. രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത് ഹരിയാണ്. ആദ്യ ഭാഗത്തില്‍ തൃഷ തന്നെയായിരുന്നു നായിക. ആദ്യ ഭാഗത്തിലേത് പോലെ നായിക കഥാപാത്രമാണ് തൃഷയ്ക്ക് സംവിധായകന് നല്‍കിയത്. എന്നാല്‍ ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് ചിത്രത്തില്‍ നിന്ന് നടി പിന്മാറി. കീര്‍ത്തിക്ക് പ്രാധാന്യം നല്‍കിയത് കൊണ്ടാണ് തൃഷ പിന്മാറിയതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തൃഷ പോയാലെന്താ, കീര്‍ത്തിയാണ് വിക്രമിന്റെ മികച്ച ജോഡിയെന്ന് ആരാധകര്‍ പറയുന്നു. സാമി 2വിലെ വിക്രം-കീര്‍ത്തി ജോഡികളുടെ ചിത്രം പുറത്തുവന്നതോടെയാണ്…
Read Moreഎല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹം ചെയ്തത്; ലിസി മനസ് തുറക്കുന്നു
കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നതെന്ന് നടി ലിസി. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങള്‍ക്കു വേണ്ടി ജീവിതം കളയാന്‍ പറഞ്ഞോ എന്നായിരിക്കും അവര്‍ ചോദിക്കുക. ഒന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്നുവയ്ക്കരുത്.’ ‘വിവാഹത്തില്‍ പ്രശ്നമുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുക എനിക്ക് എളുപ്പമായിരുന്നു. പക്ഷേ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്ന് മക്കള്‍ വളര്‍ന്നു കഴിഞ്ഞു. അവര്‍ അവരുടെ ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞുവെന്നോ അവര്‍ ‘ലിവിങ് ടുഗതറെ’ന്നോ ഉള്ള കാര്യങ്ങള്‍ ഒന്നും അവരെ ബാധിക്കില്ല. അവര്‍ക്ക് മാതാപിതാക്കളുടെ പിന്തുണ വേണം, പക്ഷേ അച്ഛനും അമ്മയും…
Read More