“പ്രധാനമന്ത്രി നരേന്ദ്ര മോദി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ’ എന്ന അടിക്കുറിപ്പോടെ കുറച്ചുനാളുകൾക്കു മുന്‍പ് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മോദിയോടു രൂപസാദൃശ്യമുള്ള എം.പി. രാമചന്ദ്രൻ ഇതോടെ പ്രശസ്തനാകുകയും ചെയ്തു. സോഷ്യയിൽ മീഡിയയിൽ താരമായതോടെ പുറത്തിറങ്ങാൻ കഴിയാതെവന്ന അദ്ദേഹം പിന്നീട് താടി ഷേവ് ചെയ്തു. ഇപ്പോഴിതാ ഒരു കന്നഡ ചലച്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. നോട്ട് നിരോധനത്തിന്റെ കഥ പറയുന്ന സ്റ്റേറ്റ്മെന്റ് 8/11 എന്ന ലോ ബജറ്റ് ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നത്. ഇന്നലെ റിലീസിംഗ് നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതികത്തകരാർ മൂലം മാറ്റിവച്ചു. വൈകാതെതന്നെ ചിത്രം പുറത്തിറങ്ങുമെന്നാണ് അണിയറപ്രവർത്തകർ നല്കുന്ന വിവരം. കഴിഞ്ഞ ജൂലൈയിൽ ബംഗളൂരുവിനു പോകുന്നതിനായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്പോഴാണ് മോദിയോടുള്ള സാമ്യം ശ്രദ്ധയിൽപ്പെട്ട ഒരു കോളജ് വിദ്യാർഥി അറുപത്തിനാലുകാരനായ രാമചന്ദ്രന്റെ ചിത്രമെടുക്കുന്നത്. തോളത്ത് ബാഗും തൂക്കി മൊബൈലിൽ നോക്കിനിൽക്കുന്ന രാമചന്ദ്രനെ…
Read MoreCategory: Movies
സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി! നീരാളിയിലെ പാട്ടുകൾക്ക് ശിവമണിയുടെ ഡ്രംസ് താളം
മോഹൻലാലിനെ നായകനാക്കി അജോയ് വർമ സംവിധാനം ചെയ്യുന്ന നീരാളിയിലെ ഗാനങ്ങൾക്ക് ഡ്രംസ് താളം പകർന്നു നൽകുന്നത് ഡ്രമ്മർ ശിവമണി. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കൂടിയണ് ഇത് അറിയിച്ചത്. ഷൂട്ടിംഗ് പൂർത്തിയായ സിനിമയിലെ ഗാനങ്ങളുടെ റെക്കോഡിംഗാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സ്റ്റീഫൻ ദേവസിയാണ് നീരാളിയുടെ സംഗീത സംവിധായകൻ. മുന്‍പ് പുറത്തിറക്കിയ ചിത്രത്തിന്റെ ത്രില്ലിംഗ് മോഷൻ പോസ്റ്റർ ഇരുകൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. സണ്ണി ജോർജ് എന്ന കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ നാദിയ മൊയ്തുവാണ് നായിക. സായികുമാർ, ദിലീഷ് പോത്തൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്ത്രതിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂണ്‍ഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് നീരാളി നിർമിക്കുന്നത്.
Read Moreഒടിയന്റെ 123 ദിനങ്ങൾ; ചിത്രീകരണം പൂർത്തിയായി
മോഹൻലാലിനെ നായകനാക്കി വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ ഷൂട്ട് പൂർത്തിയായി. 123 ദിവസം നീണ്ടു നിന്ന ഒടിയന്റെ ഷൂട്ടിംഗ് പൂർത്തിയായെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കൂടിയാണ് അറിയിച്ചത്. മധ്യകേരളത്തിൽ നില നിന്നിരുന്ന ഒടി വിദ്യയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുപ്പത് മുതൽ അറുപത് വയസുവരെയുള്ള കഥാപാത്രങ്ങളെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുലിമുരുകനിലൂടെ ആക്ഷന്റെ പുതിയ തലം മലയാളികൾക്ക് പരിചയപ്പെടുത്തി തന്നെ പീറ്റർ ഹെയ്നാണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് വാഗമണ്ണിൽ ആയിരുന്നു. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ നരേൻ, സിദ്ധിഖ്, ഇന്നസെന്റ് എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിനായി മോഹൻലാൽ ശസ്ത്രക്രീയ ചെയ്തതും അത്ഭുതപൂർവമായ മേക്ക് ഓവറിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പുറത്തുവന്ന താരത്തിന്റേതായ ചിത്രങ്ങളും ആരാധകരെ ഏറെ ത്രില്ലടിപ്പിച്ചിരുന്നു. ഇനി ചിത്രത്തിന്റെ റിലീസിംഗ് ആണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
Read Moreഎനിക്കും ചിലത് പറയാനുണ്ട്! സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞ് അപര്‍ണ മുരളി
സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ ക്കുറിച്ച് വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അപർണ മുരളി. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് ശ്രദ്ധേയയായ അപർണ ഉടൻ റിലീസാകാൻ പോകുന്ന രണ്ടു ചിത്രങ്ങളിലെ നായികയാണ്. സ്ത്രീ കേന്ദ്രീകൃത സിനിമകളോട് മലയാള സിനിമ മുഖം തിരിക്കുന്ന സമീപനം ഇപ്പോഴുമുണ്ടെന്നാണ് അപർണ തുറന്ന് പറഞ്ഞിരിക്കുന്നത്. സ്ത്രീ പ്രധാന കഥാപാത്രമായതുകൊണ്ട് പിന്മാറിയ നിർമാതാക്കളെ തനിക്കറിയാമെന്നും നിർമാതാക്കൾ മാത്രമല്ല, ഇത്തരത്തിൽ പിന്മാറിയ നടന്മാരേയും സാങ്കേതിക പ്രവർത്തകരെയും വരെ തനിക്കറിയാമെന്നും അപർണ പറഞ്ഞു.എന്നാൽ നവാഗതരായ നിർമാതാക്കൾ ഇത്തരത്തിലുള്ള നിലപാടിലേക്ക് പോകാറില്ലെന്നും താരം പറഞ്ഞു.
Read Moreചെറുപ്പം മുതലേ സുഹൃത്തുക്കളാണ്! വരുണ്‍ നടാഷയെ സ്വന്തമാക്കും
ബോളിവുഡിലെ യുവനായകൻ വരുണ്‍ ധവാൻ നടാഷ ദലാലിനെ വിവാഹം കഴിക്കാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ. ചെറുപ്പം മുതലേ നടാഷയും വരുണും സുഹൃത്തുക്കളാണ്. പലപ്പോഴും ഇരുവരും ഒരുമിച്ചാണ് നടക്കാറ്. ചെറുപ്പം മുതലേയുള്ള സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയും ഇപ്പോൾ വിവാഹത്തിലേക്ക് ആ ബന്ധം എത്തിനിൽക്കുകയും ചെയ്തിരിക്കുകയാണ്. വരുണിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ഇവരുടെ വിവാഹ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇരുവരും ഈ വർഷം അവസാനത്തോടെ വിവാഹിതരാകുമത്രേ. ഫാഷൻ ഡിസൈനറാണ് നടാഷ ദലാൽ. ഒക്ടോബർ ആണ് വരുണിന്റേതായി ഏറ്റവും ഒടുവിലെത്തിയ ചിത്രം.
Read Moreമോഹൻലാലും രഞ്ജിത്തും വീണ്ടും
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും വീണ്ടും ഒരുമിക്കുകയാണ്. ഹിറ്റുകളുടെ കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്പോൾ പ്രേക്ഷക പ്രതീക്ഷയും വാനോളമുയരുകയാണ്. 45 ദിവസത്തെ ഡേറ്റാണ് അദ്ദേഹം ഈ സിനിമയ്ക്കായി നൽകിയിട്ടുള്ളത്. ലണ്ടനിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം. മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജനും അനു സിത്താരയുമാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോണ്‍, ശാലിൻ സോയ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയെയായിരുന്നുവത്രേ രഞ്ജിത്ത് ആദ്യം ഈ ചിത്രത്തിനു വേണ്ടി സമീപിച്ചത്. അദ്ദേഹം ഈ സിനിമ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തിരക്കുകൾ കാരണം അദ്ദേഹത്തിന് ചിത്രവുമായി മുന്നോട്ട് പോവാൻ കഴിയാതെ വരികയായിരുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രത്തിലേക്ക് മാഹോൻലാലിനെ നിർദേശിച്ചത്. മോഹൻലാൽ ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. മെയ് രണ്ടാം വാരത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകളാണ്…
Read Moreഇല്യാനയെ ഗർഭിണിയാക്കി സോഷ്യൽ മീഡിയ!
നടി ഇല്യാന ഗർഭിണിയാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് നടിയുടെ ഭാഗത്ത് നിന്നു മറുപടിയൊന്നുമില്ലാതിരുന്നതിനാൽ കാര്യം കൂടുതൽ പ്രചാരത്തിലെത്തി. ഒടുവിൽ തന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇല്യാന തന്നെ രംഗത്തെത്തി. താൻ ഗർഭിണിയാണെന്നുള്ള വാർത്ത ഇല്യാന നിഷേധിച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താൻ ഗർഭിണിയല്ല എന്ന അടിക്കുറിപ്പിനൊപ്പം നടി ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ നടിയുടെ പേരിൽ പ്രചരിച്ചിരുന്ന വാർത്തകളെല്ലാം തെറ്റാണെന്നുള്ള കാര്യത്തിൽ വ്യക്തത വരികയും ചെയ്തിരിക്കുകയാണ്. ഇതിന് മുൻപും നടിക്കെതിരേ ഇതുപോലെയുള്ള വാർത്തകൾ വന്നിരുന്നു.ക്രിസ്മസ് സമയത്ത് ചുവന്ന ഡ്രസ് ധരിച്ച് നിൽക്കുന്ന ചിത്രം പുറത്ത് വിട്ടതാണ് നടിയെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചത്. ആ ഫോട്ടോ കണ്ടതിന് ശേഷം പലരും ഇല്യാന വിവാഹം കഴിക്കാൻ പോവുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. തന്റെ കുടുംബജീവിതം എങ്ങനെ തുടങ്ങണമെന്നുള്ള കാര്യങ്ങൾ വ്യക്തിപരമായ കാര്യമാണ്. അതിനൊരു…
Read Moreശ്യാമിലിയുടെ പുത്തൻപടത്തിന്റെ ടീസറെത്തി
മലയാളത്തിന്റെ സ്വന്തം മാളൂട്ടി നായികയാകുന്ന തെലുങ്ക് ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഭരതൻ സംവിധാനം ചെയ്ത മാളൂട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്യാമിലി. ചിത്രത്തിൽ ജയറാമിന്റെ മകളുടെ വേഷത്തിലായിരുന്നു ശ്യാമിലി എത്തിയിരുന്നത്. ഉർവശി നായികയായി എത്തിയ ചിത്രത്തിലെ പ്രകടനത്തിന് ശ്യാമിലിക്ക് മികച്ച ബാലതാരത്തിനുളള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ബാലതാരമായി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങിയിട്ടുളള താരം കൂടിയാണ് ശ്യാമിലി. മമ്മൂട്ടിയും മോഹൻലാലും മുഖ്യ വേഷത്തിലെത്തിയ ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായ വള്ളീം തെറ്റി പുള്ളി തെറ്റി എന്ന ചിത്രത്തിലൂടെയായിരുന്നു ഒരിടവേളയ്ക്ക് ശേഷം ശ്യാമിലി മലയാളത്തിൽ തിരിച്ചെത്തിയിരുന്നത്. ഈ ചിത്രത്തിനു ശേഷം വിക്രം പ്രഭുവിന്റെ നായികയായി വീരശിവജി എന്ന തമിഴ് ചിത്രത്തിലായിരുന്നു ശ്യാമിലി അഭിനയിച്ചിരുന്നത്. ഗണേഷ് വിനായക് സംവിധാനം ചെയ്ത ഈ ചിത്രം ആക്ഷൻ…
Read Moreആല്‍ഫി ത്രില്ലിലാണ്! ശിക്കാരിശംഭുവില് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി വേഷമിട്ട ആല്‍ഫി പഞ്ഞിക്കാരന്റെ വിശേഷങ്ങളിലേക്ക്…
ചെന്നൈ ആക്സഞ്ചറില്‍ സോഫ്റ്റ്വെയര് എന്‍ജിനിയറായ ആല്‍ഫി പഞ്ഞിക്കാരന്‍ സിനിമയിലെത്തിയതു യാദൃച്ഛികമായിട്ടല്ല. മുമ്പ് ഒരു വനിതാ മാഗസിന്റെ ഫോട്ടോ ക്വീന്‍ ആയപ്പോള്‍ സിനിമ ചെയ്തുകൂടേ എന്നുചിലരൊക്കെ ആല്‍ഫിയോടു ചോദിച്ചിട്ടുണ്ട്. അങ്ങനെ അറിയാതെ ഒരാഗ്രഹം മനസില്‍ ഉണ്ടായി. പിന്നെപ്പിന്നെ കാണുന്ന സിനിമകളോട് ഇഷ്ടം വന്നുതുടങ്ങി. ക്രമേണ സിനിമ ആല്‍ഫിക്കു പാഷനായി. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യം വന്നു. ഇപ്പോള്‍ സിനിമയാണ് ആല്‍ഫിയുടെ ഏറ്റവും വലിയ പാഷന്. ശിക്കാരിശംഭുവില് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി വേഷമിട്ട ആല്‍ഫി പഞ്ഞിക്കാരന്റെ വിശേഷങ്ങളിലേക്ക്… സിനിമയിലേക്കുള്ള വഴി അങ്കമാലിയിലായിരുന്നു സ്കൂള്‍പഠനം. അക്കാലത്തു കലാപരമായ ആക്ടിവിറ്റികളിലൊന്നും പങ്കെടുത്തിട്ടില്ല. ബിടെക്കും എംടെക്കും സേലത്തായിരുന്നു. പിന്നീടു സോഫ്റ്റ്വെയര് എന്‍ജിനിയറായി ജോലികിട്ടിയപ്പോഴാണു ചെന്നൈയിലെത്തിയത്. ജോലിക്കു സമാന്തരമായി നാട്ടില്‍ ചെറിയ രീതിയില്‍ മോഡലിങ്ങ് ചെയ്തിരുന്നു, സിനിമയുടെ ഓഡിഷനുകളില്‍ പങ്കെടുത്തിരുന്നു. മധുരനാരങ്ങയുടെ ഓഡിഷനു പോയപ്പോഴാണ് സുഗീതേനെ പരിചയപ്പെട്ടത്. അന്നു സ്ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നു. പക്ഷേ, സെലക്ടായില്ല. അതിനിടെ…
Read Moreഇങ്ങനെയൊക്കെ ചെയ്യാമോ? അഭിഷേക് ബച്ചൻ ചിത്രത്തിനെതിരേ ടൂറിസം വകുപ്പ്
ഒരു ഇടവേളയ്ക്കു ശേഷം ബോളിവുഡ് നടൻ അഭിഷേക് ബച്ചൻ നായകനായി അഭിനയിക്കുന്ന ചിത്രമാണ് മൻമര്സിയൻ. കളര്‍ യെല്ലോ പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനുരാഗ് കാശ്യപ് ആണ്. എന്നാൽ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരേ ജമ്മു കാഷ്മീര്‍ ടൂറിസം ബോര്‍ഡ് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്. പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന ജൈവവൈവിധ്യ സംരക്ഷണമേഖലയിൽ ചിത്രീകരണം നടത്തിയെന്നാണ് ടൂറിസം വകുപ്പ് ആരോപിക്കുന്നത്. ഇവിടെ വാഹനങ്ങള്‍ പ്രവേശിപ്പിക്കരുതെന്ന് നിബന്ധനയുള്ളതാണ്.
Read More