അമിതാഭ് ബച്ചനും രേഖയും ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്നു. ഒരുപാട് ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. പക്ഷെ പിന്നീട് ബച്ചനും രേഖയും അകന്നു. പൊതുവേദികളിൽ പരസ്പരം കണ്ടാൽ പോലും മിണ്ടാതായി. ഇരുവരും തമ്മിൽ പ്രണയമാണെന്ന ഗോസിപ്പുകൾ ചലച്ചിത്രലോകത്ത് വളരെ ശക്തമായി പ്രചരിച്ചതിനുശേഷമാണ് ഇരുവരും അകന്നത്. രേഖയ്ക്കൊപ്പം അഭിനയിക്കരുതെന്ന് അമിതാഭിനെ ഭാര്യ ജയ ഭാദുരി വിലക്കിയെന്നും അക്കാലത്ത് വാർത്തകളുണ്ടായിരുന്നു. എന്തായാലും ഇരുവരുടേയും അകൽച്ചയ്ക്ക് ഇന്നും മാറ്റമില്ല. പക്ഷെ ഈ പിണക്കം അവസാനിപ്പിക്കാൻ രേഖ തന്നെ മുൻകൈയെടുക്കുകയാണോ എന്ന സംശയത്തിലാണ് ബോളിവുഡ്. അടുത്തിടെ ഒരു മാസികയിൽ രേഖ അമിതാഭ് ബച്ചന്റെ മരുമകൾ ഐശ്വര്യ റായിക്കെഴുതിയ തുറന്ന കത്താണ് ഇത്തരമൊരു സംശയത്തിന് കാരണം. കത്തിൽ ഐശ്വര്യയെ രേഖ വളരെയധികം പ്രശംസിച്ചിട്ടുണ്ട്. എങ്ങും കെട്ടിനിൽക്കാതെ ലക്ഷ്യത്തിലേക്കൊഴുകുന്ന നദിയാണ് ഐശ്വര്യയെന്നും ധൈര്യമാണ് ഏറ്റവും പ്രധാന ഗുണമെന്ന് ഐശ്വര്യ കാട്ടിത്തന്നെന്നും രേഖ പറയുന്നു.എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്…
Read MoreCategory: Movies
പുതിയ ഏക് ദോ തീൻ… ജാക്വിലിൻ കുളമാക്കിയോ…
ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന ഗാനമാണ് തേസാബ് എന്ന ചിത്രത്തിലെ ഏക് ദോ തീൻ എന്നു തുടങ്ങുന്ന ഗാനം. ആ ഗാനരംഗത്തെ മാധുരി ദീക്ഷിത്തിന്റെ മനോഹരമായ നൃത്തച്ചുവടുകൾ ഇന്നും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. വർഷങ്ങൾ പിന്നിട്ടിട്ടും അത്രമാത്രം ജനശ്രദ്ധ ലഭിച്ച ഗാനമാണത്. അതു കൊണ്ടാണ് ഈ ഗാനം ബാഗി 2 വിൽ വീണ്ടും ഉൾപ്പെടുത്തിയത്. മാധുരി തകർത്താടിയ ഗാനത്തിൽ ജാക്വലിൻ ഫെർണാണ്ടസാണ് ചുവട് വച്ചിരിക്കുന്നത്. ബാഗി 2 വിലെ ഈ ഗാനം പുറത്തിറങ്ങിയതോടെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ പാട്ടിനെതിരേ വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്. പുതിയ ഏക് ദോ തീൻ എന്ന ഗാനത്തിനെതിരേ പ്രധാനമായും രംഗത്തെത്തിയിരിക്കുന്നത് തേസാബിന്റെ സംവിധായകൻ എൻ.ചന്ദ്രയും നൃത്തസംവിധായകൻ സരോജ് ഖാനുമാണ്. മാധുരി ദീക്ഷിത്തിന്റെ നൃത്തചുവടുകളെ കൊല്ലുന്നതിനു തുല്യമാണ് പുതിയ ഭാഗത്തിലെ ജാക്വിലിന്റെ പ്രകടനം. മാധുരി മനോഹരമാക്കിയ നൃത്തച്ചുവടുകൾ ജാക്വിലിൻ ലൈംഗിക ചുവടുകളിലേക്ക് തരംതാഴ്ത്തി…
Read Moreഒടുവിൽ ഷാഹിദിനു വീടു വിടേണ്ടിവന്നു… ഭാര്യയുടെ വെളിപ്പെടുത്തൽ
ബോളിവുഡിലെ ചോക്ലേറ്റ് നായകനെയും വീട്ടിൽനിന്ന് പുറത്താക്കിയോ ? പുറത്താക്കേണ്ടി വന്നുവെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തൽ. പറഞ്ഞുവരുന്നത് നമ്മുടെ ഷാഹിദ് കപൂറിന്റെ കാര്യമാണ്. അദ്ദേഹത്തെ ഒരു തവണ ഭാര്യ മിറ വീട്ടിൽനിന്ന് പുറത്താക്കിയത്രേ. ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായ പരിപാടിയിലാണ് മിറ രസകരമായ അനുഭവം പങ്കുവച്ചത്. പത്മാവത് സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. മിക്ക ദിവസങ്ങളിലും ഷാഹിദ് വീട്ടിലെത്തുന്നത് രാവിലെയാണ്. രാവിലെ വന്ന് ഉറങ്ങിക്കഴിഞ്ഞാൽ ഉണരുന്നത് ഉച്ചയ്ക്ക് രണ്ടുമണിയൊക്കെ ആവുന്പോഴായിരിക്കും. ഉറങ്ങുന്ന സമയത്ത് അദ്ദേഹത്തിന് നിശബ്ദത അത്യാവശ്യമായിരുന്നു. പക്ഷേ മകൾ മിഷ ഈ സമയത്ത് കളിയും ചിരിയുമൊക്കെ ആയി ആകെ ബഹളത്തിലായിരിക്കും. പക്ഷേ ഷാഹിദ് ഒന്നും പറയുമായിരുന്നില്ല. ഷാഹിദിന് നല്ല ക്ഷീണമുണ്ടെന്ന് എനിക്കറിയാം. മകളെ ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിച്ച് നിർത്താനും ആവില്ലല്ലോ. അങ്ങനെ ഒരു ഘട്ടത്തിൽ എനിക്കു നിയന്ത്രിക്കാൻ പറ്റാതായി. ഇനിയിത് പറ്റില്ലെന്ന് ഞാൻ ഷാഹിദിനോട് പറഞ്ഞു.…
Read Moreകമ്മാര സംഭവം ഏപ്രിൽ അഞ്ചിന്
ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായ കമ്മാര സംഭവം ഏപ്രിൽ അഞ്ചിന് തിയറ്ററുകളിലെത്തും. ദിലീപിന്റെ തന്നെ വിതരണ കന്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. രതീഷ് അന്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. തമിഴ് നടൻ സിദ്ധാർഥ് ആണ് ദിലീപിനൊപ്പം മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ നിർമാണം ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. ചിത്രത്തിൽ കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. നമിത പ്രമോദാണ് നായിക. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. മുരളീഗോപിയും സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Read Moreബാഹുബലിക്കു ശേഷം പുതിയ ചിത്രവുമായി രാജമൗലി
രാജമൗലിയുടെ ആരാധകർക്ക് സന്തോഷവാർത്ത. തന്റെ പുതിയ ചിത്രം രാജമൗലി പ്രഖ്യാപിച്ചു. സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമാണ് പുതിയ ചിത്രത്തിലെ പ്രധാന താരങ്ങൾ. ട്വിറ്ററിലൂടെ രാജമൗലി തന്നെയാണ് പുതിയ ചിത്രത്തിന്റെ കാര്യം ലോകത്തെ അറിയിച്ചത്. മാസീവ് മള്‍ട്ടി സ്റ്റാറര്‍ എന്നാണ് തന്റെ പുതിയ ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹം ട്വിറ്ററിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. 2017 നവംബര്‍ 18 മുതല്‍ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജമൗലി, രാം ചരൺ, രാമ റാവു എന്നീ പേരുകളുടെ ആദ്യത്തെ അക്ഷരമായ ആർ, ആര്, ആര് എന്ന ഹാഷ് ടാഗിലൂടെയാണ് വീഡിയോയില്‍ ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്തുവിട്ടിട്ടില്ല. ഡിവിവി എന്റർടെയ്നറാണ് ചിത്രം നിർമിക്കുന്നത്..
Read Moreമാസ് ലുക്കിൽ പൃഥ്വിരാജ്; “നയൻ’ വരുന്നു
പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേഴ്സും കൈകോർക്കുന്ന ആദ്യ ചിത്രം പ്രഖ്യാപിച്ചു. നയൻ (ഒന്‍പത്) എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് കമലിന്റെ മകൻ ജെനുസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് തന്നെ നായകനാകുന്ന ചിത്രത്തിൽ നിത്യ മേനോൻ നായികയാകും. പാർവതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സയൻസ് ഫിക്ഷൻ ചിത്രമായ നയനിന്റെ പ്രധാന ലൊക്കേഷൻ ഹിമാചൽപ്രദേശ് ആണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് പുതിയ പ്രൊജക്ടിനെപ്പറ്റി അറിയിച്ചത്. മാത്രമല്ല ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് നയൻ നിർമിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിനായി സംഗീതം കൈകാര്യം ചെയ്യുന്നത്.
Read Moreഗിന്നസ് പക്രുവിന്റെ മേക്ക്ഓവർ; മാധവ് രാമദാസൻ ചിത്രത്തിൽ നായകൻ
മേൽവിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങൾക്കു ശേഷം മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ഗിന്നസ് പക്രു നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് “ഇളയരാജ’ എന്നാണ്. “ഉൗതിയാലണയില്ല ഉലയിലെ തീ, ഉള്ളാകെയാളുന്നു ഉയിരിലെ തീ ‘ എന്ന കുറിപ്പോടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഗിന്നസ് പക്രുവിന്റെ കിടിലൻ മേക്ക് ഓവറാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാക്കുന്നത്. മാധവ് രാമദാസൻ സംവിധാനം ചെയ്ത മേൽവിലാസത്തിൽ സുരേഷ് ഗോപി, പാർഥിപൻ, തലൈവാസൽ വിജയ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പട്ടാള കോടതിയിൽ നടക്കുന്ന ഒരു വിചാരണയായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ അപ്പോത്തിക്കിരിയിൽ ജയസൂര്യ, സുരേഷ് ഗോപി, ഇന്ദ്രൻസ്, ആസിഫ് അലി എന്നിവരായിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചവർ. ആരോഗ്യമേഖലയിലെ പ്രശ്നങ്ങളായിരുന്നു അപ്പോത്തിക്കിരിയുടെ ഉള്ളടക്കം. ചിത്രത്തിലെ ഇന്ദ്രൻസ്, ജയസൂര്യ എന്നിവരുടെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
Read Moreതാടിയും മുടിയും നീട്ടിയതിന് എന്നെ നാടുകടത്തി; ആന്റണി വർഗീസ്
റഷ്യയിലെ ജോർജിയയിൽ എത്തിയപ്പോൾ തന്നെ അവിടെ നിന്നും നാടുകടത്തിയെന്ന വെളിപ്പെടുത്തലുമായി നടൻ ആന്റണി വർഗീസ്. വിദേശയാത്രകളുടെ ഭാഗമായാണ് താൻ അവിടെ എത്തിയതെന്നും തന്റെ എല്ലാ ഡോക്കുമെന്റ്സും ക്ലിയറായിരുന്നുവെന്നും എന്നാൽ ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ കൂട്ടാക്കാതെ തന്നെ നാടുകടത്തുകയായിരുന്നുവെന്നാണ് ആന്റണി വർഗീസ് വ്യക്തമാക്കിയത്. താടിയും മുടിയും നീട്ടിയതാണ് ഇതിനെല്ലാം പ്രശ്നമായതെന്നും തന്നെ നാടുകടത്തിയെങ്കിലും ഈ പ്രക്രീയയെല്ലാം ഞാൻ വളരെയധികം ആസ്വദിച്ചുവെന്നും ഇത്തരമൊരു അനുഭവം നൽകിയ ദൈവത്തോടെ താൻ നന്ദി അറിയിക്കുന്നുവെന്നും ആന്റണി അറിയിച്ചു. ഇത്തരമൊരു അനുഭവത്തിലൂടെയാണ് ഡീപോർട്ട് എന്ന പ്രക്രീയ എങ്ങനെയാകുമെന്ന് അനുഭവം തനിക്ക് ലഭിച്ചത്. എല്ലാവർക്കും ലഭിക്കുന്ന അനുഭവമല്ലല്ലോ ഇത്. എല്ലാവരും വിമാനത്തിൽ കയറിയതിനു ശേഷം മാത്രമേ എനിക്ക് കയറാൻ കഴിഞ്ഞുള്ളു. ഇത്തരമൊരു ബുദ്ധിമുട്ട് മാറ്റി നിർത്തിയാൽ ഇത് നല്ലയൊരു അനുഭവമാണെന്നും ആന്റണി വർഗീസ് പറഞ്ഞു.
Read Moreഅഹങ്കാരമൊന്നുമില്ല! ജയിക്കണമെന്ന വാശിയുണ്ട്, ചലഞ്ച് എടുക്കാൻ റെഡിയാണ്…, എല്ലാം തുറന്നുപറഞ്ഞ് ഉണ്ണിമുകുന്ദന്
കരിയറിന്റെ നിർണായകഘട്ടത്തിൽ പ്രേക്ഷകർ തന്നെ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് ഉണ്ണിമുകുന്ദൻ. മെഗാഹിറ്റുകളായ ബാഗമതിക്കും മാസ്റ്റർപീസിനും പിന്നാലെ ‘ഇര’ നേടിയ വൻവിജയം ‘ഉണ്ണിക്കൊരു സോളോ ഹിറ്റ് ഇല്ലല്ലോ’ എന്ന വിമർശനത്തിനുള്ള ശക്തമായ മറുപടികൂടിയാണ്. “ഞാനിത് ആഗ്രഹിച്ചിട്ടുണ്ട്. കാത്തിരുന്നു കിട്ടിയതാണ് ഈ വിജയം. അതിന്റെ അഹങ്കാരമൊന്നുമില്ല. എനിക്കു വേറെ സപ്പോർട്ടൊന്നുമില്ല. സിനിമാ ബാക്ക്ഗ്രൗണ്ടുമില്ല. കഷ്ടപ്പെട്ടിട്ടു തന്നെയാണ് എനിക്കിതു കിട്ടിയത്. അതിന്റെയൊരു സന്തോഷമുണ്ട്. ഇതു ഹിറ്റുകളുടെ തുടക്കമാവട്ടെ എന്നു വിചാരിക്കുന്നു”… വൈശാഖ് – ഉദയകൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ സൈജു എസ്.എസ് സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ‘ഇര’യിലെ നായകൻ ഉണ്ണിമുകുന്ദൻ സംസാരിക്കുന്നു. ഇരയിലേക്ക് ആകർഷിച്ചത്…? എനിക്കു മല്ലൂസിംഗ് തന്നതു വൈശാഖേട്ടനാണ്. മല്ലൂസിംഗിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നതു തന്നെ. അദ്ദേഹം ഒരു പടം നിർമിക്കാമെന്നു പറഞ്ഞപ്പോൾ തീർച്ചയായും ഒരാകാംക്ഷയും സന്തോഷവും ഉണ്ടായിരുന്നു. അടുത്തിടെ റിലീസായ മാസ്റ്റർപീസിൽ ജോണ്‍ തെക്കൻ എന്ന അതീവ…
Read Moreകരിന്പടം പുതച്ച് ഭീകര ലുക്കിൽ മോഹൻലാൽ
മോഹൻലാലിനെ നായികനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനിലെ താരത്തിന്റെ ഏറ്റവും പുതിയ മാസ് ലുക്ക് പ്രേക്ഷക പ്രശംസ നേടുന്നു. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവിട്ടത്. കൂരിരുട്ടിൽ കരിന്പടം പുതച്ച് അതിന്റെ ഒരറ്റം കടിച്ചു പിടിച്ചിരിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. ഒടിയൻ മാണിക്യന്റെയും തേൻകുറിശിയുടെയും കഥ പറയുന്ന ചിത്രത്തിൽ പ്രകാശ് രാജ്, മഞ്ജു വാര്യർ, നരേൻ, സിദ്ധിഖ് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാട് കോങ്ങാട് ഒളപ്പമണ്ണ മനയിലാണ് ഇപ്പോൾ ഒടിയന്റെ ഷൂട്ടിംഗ് നടക്കുന്നത്.
Read More