‘കുട്ടനാടൻ മാർപാപ്പയിൽ ഞാൻ ജോണ്‍പോൾ എന്ന ഫോട്ടോഗ്രാഫറാണ്. അമ്മയായി ശാന്തികൃഷ്ണ ചേച്ചിയും നായികയായി അദിതി രവിയും വരുന്നു. കുട്ടനാടൻ മാർപാപ്പയിൽ രമേഷ് പിഷാരടി എന്ന നടനൊപ്പവും പഞ്ചവർണതത്തയിൽ രമേഷ് പിഷാരടി എന്ന സംവിധായകനൊപ്പവും വർക്ക് ചെയ്യാനായി. കരിയറിൽ ആദ്യമായി ഞാൻ എംഎൽഎ ആയി വേഷമിടുന്ന ചിത്രമാണു പഞ്ചവർണതത്ത. പൂമരത്തിൽ കണ്ണനൊപ്പവും പഞ്ചവർണതത്തയിൽ വീണ്ടും കണ്ണന്റെ അച്ഛൻ ജയറാമേട്ടനൊപ്പവും അഭിനയിക്കാനായി. പൂമരത്തിൽ ഞാൻ കുഞ്ചാക്കോ ബോബൻ ആയിട്ടു തന്നെയാണു വരുന്നത്. ജി. മാർത്താണ്ഡന്റെയും സൗമ്യ സദാനന്ദന്റെയും പേരിടാത്ത ചിത്രങ്ങളാണ് ഇനി ചെയ്യുന്നത്…’ കുഞ്ചാക്കോബോബന്റെ പുതിയ സിനിമാവിശേഷങ്ങളിലേക്ക്. പൂമരത്തിലെ ഗസ്റ്റ് റോൾ അനുഭവങ്ങൾ…? പൂമരത്തിൽ ഞാൻ കുഞ്ചാക്കോ ബോബൻ ആയിട്ടു തന്നെയാണു വരുന്നത്. മേക്കപ്പ്മാൻ എന്ന സിനിമയിലും കുഞ്ചാക്കോ ബോബൻ ആയിട്ടുതന്നെയാണു ഞാൻ വന്നത്. അതിൽ ഒരു സോംഗും കുറച്ചു സീനുകളുമൊക്കെയുണ്ട്. അതിലെ കുഞ്ചാക്കോ ബോബൻ എന്ന ഗസ്റ്റ് അപ്പിയറൻസിനുശേഷം…
Read MoreCategory: Movies
ചർച്ചകൾ അവസാനഘട്ടത്തിൽ; അണിയറയിൽ ലൂസിഫർ ഒരുങ്ങുന്നു
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ വിശേഷങ്ങൾ ഫേസ്ബുക്ക് ലൈവിൽ പങ്കുവെച്ച് അണിയറപ്രവർത്തകർ. ലൂസിഫർ യാഥാർത്ഥ്യമാകാൻ പോകുകയാണെന്നാണ് മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആന്റണി പെരുന്പാവൂർ എന്നിവരെല്ലാം ഒരേ സ്വരത്തിൽ അറിയിച്ചത്. ഇത്രെയും നാൾ താനും മുരളി ഗോപിയും മനസിൽ കൊണ്ടു നടന്ന ചിത്രത്തിന്റെ തിരക്കഥ മോഹൻലാലിനെ വായിച്ചു കേൾപ്പിച്ചുവെന്നും ലൂസിഫർ മികച്ചയൊരു ചിത്രമായിരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരുപാട് നാളുകളായി ചർച്ച ചെയ്യപ്പെടുന്ന ലൂസിഫറിന്റെ കഥ കേൾക്കുകയും തിരക്കഥ മുഴുവൻ വായിക്കുകയും ചെയ്തു. മോഹൻലാൽ സാർ വളരെ സന്തോഷത്തോടെ ഈ ചിത്രം ചെയ്യണമെന്നും പറഞ്ഞു. നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണം. വളരെ മനോഹരമായ ചിത്രമായിരിക്കുമിതെന്ന് ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുന്പാവൂർ അറിയിച്ചു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ തിരക്കിലാണ് മോഹൻലാൽ ഇപ്പോൾ.
Read Moreപടം പിടിക്കാൻ നസ്രിയയും
മലയാളികളുടെ സ്വന്തം നസ്രിയ നിർമാതാവാകുന്നു. അമൽനീരദും ഫഹദ് ഫാസിലും ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിനുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനാണ് നസ്രിയ നിർമാണ പങ്കാളിയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻതന്നെ വാഗമണ്ണിൽ ആരംഭിക്കും. ഐശ്വര്യ രാജേഷാണ് നായിക. അൻവർ റഷീദ് എന്റർടെയിൻസിനൊപ്പമാണ് നസ്രിയ നിർമാണ പങ്കാളിയാകുന്നത്. നിലവിൽ അൻവർ റഷീദ് ചിത്രമായ ട്രാൻസിൽ ഫഹദ് അഭിനയിച്ചുവരികയാണ്. ഈ ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് അമൽ നീരദാണ്.ട്രാൻസിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ അമൽനീരദും ഫഹദും പുതിയ ചിത്രത്തിലേക്ക് നീങ്ങും. അമൽ നീരദ് ചിത്രം പൂർത്തിയാക്കിയ ശേഷമാകും ഫഹദ് ട്രാൻസിന്റെ അവസാന ഷെഡ്യൂളിലേക്ക് കടക്കുക. ഇതിനിടെ തന്റെ അരങ്ങേറ്റ ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാൽ എന്ന ചിത്രവും അമൽ നീരദ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടിയുടെ ഡേറ്റും മറ്റു ചില കാര്യങ്ങളും ഒത്തുവന്നാൽ മാത്രമേ ബിലാൽ തുടങ്ങാനാകൂവെന്നാണ് സൂചന.
Read Moreവിശ്വഗുരു! ലോകറിക്കാർഡുമായി ഒരു മലയാളസിനിമ
ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് തിരക്കഥ ഒരുക്കി പ്രദർശനത്തിനെത്തിച്ച ചലച്ചിത്രത്തിനുള്ള ലോകറിക്കാർഡിന് മലയാള സിനിമയായ വിശ്വഗുരു അർഹമായി. 51 മണിക്കൂറും രണ്ടു സെക്കൻഡുമാണ് റിക്കാർഡ് സമയം. 71 മണിക്കൂറും 19 മിനിറ്റും കൊണ്ട് പൂർത്തിയാക്കിയ മംഗളഗമന എന്ന ശ്രീലങ്കൻ ചിത്രത്തിന്റെ റിക്കാർഡ് ആണ് വിജീഷ് മണി സംവിധാനം ചെയ്ത വിശ്വഗുരു തിരുത്തിയത്. ശ്രീനാരായണഗുരുവിന്റെ ജീവിതദർശനങ്ങളും ശിവഗിരി മഠത്തിലെ ജീവിതസന്ദർഭങ്ങളും തന്മയത്വത്തോടെ വിളക്കിച്ചേർത്താണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രം ഒരുങ്ങിയത്. ഗുരുവിനെ സന്ദർശിച്ച മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോർ, സന്തതസഹചാരികളായ ഡോ.പൽപ്പു, മഹാകവി കുമാരനാശാൻ, വിനോബഭാവെ തുടങ്ങിയ ചരിത്ര കഥാപാത്രങ്ങളും ചലച്ചിത്രത്തിലുണ്ട്. എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.വി.അനൂപ് ആണ് ചിത്രം നിർമിച്ചത്. പ്രമോദ് പയ്യന്നൂരാണ് രചന നിർവഹിച്ചത്. സംഗീതം, പശ്ചാത്തലസംഗീതം, ആലാപനം-കിളിമാനൂർ രാമവർമ്മ. പുരുഷോത്തമൻ കൈനകരി, ഗാന്ധിയൻ ചാച്ചാ ശിവരാജൻ, കലാധരൻ, കലാനിലയം രാമചന്ദ്രൻ, ഹരികൃഷ്ണൻ, ലീലാകൃഷ്ണൻ, റോജി പി. കുര്യൻ,…
Read Moreഇതാണ് ആ നായിക: അൽഫോൻസ് പുത്രൻ പറയുന്നു..
അൽഫോണ്‍സ് പുത്രൻ നിർമിക്കുന്ന തൊബാമയിലൂടെ സിനിമമേഖലയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന പുതുമുഖ നായികയെ അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തി. പുണ്യ എലിസബത്ത് എന്നാണ് ഇവരുടെ പേര്. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമാണ് പുണ്യയുടെ ചിത്രവും അണിയറപ്രവർത്തകർ പുറത്തുവിട്ടത്. മുഹ്സിൻ കാസിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ഷറഫുദ്ദീൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ടി.വി.അശ്വതിയും മുഹ്സിൻ മുഹമ്മദുമാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത്.
Read Moreശ്രീദേവിയുടെ ലുക്കില്‍ ജാന്‍വിയെത്തി; മുടങ്ങിയ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക്
അമ്മ ശ്രീദേവിയുടെ മരണത്തെ തുടർന്ന് മുടങ്ങിയ ആദ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് ജാൻവി മടങ്ങിയെത്തി. വ്യാഴാഴ്ചയാണ് ശ്രീദേവിയെ ഓർമിപ്പിക്കുന്ന തരത്തിൽ വേഷം ധരിച്ച ജാൻവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പരന്നത്. ആദ്യ ചിത്രം ധഡകിലെ കഥാപാത്രത്തിന്റെ വേഷമായിരുന്നു അത്. ധഡകിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈറൽ ഭയാനിയാണ് ജാൻവിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ശ്രീദേവിയുടെ ഇംഗ്ലീഷ് വിംഗ്ലീഷ് ചിത്രത്തിലെ ലുക്ക് ആണ് ജാൻവിയ്ക്കെന്നാണ് ആരാധകർ പറയുന്നത്. ശ്രീദേവിയുമായി ധാരാളം സാമ്യം തോന്നുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇഷാൻ ഖട്ടർ നായകനാകുന്ന ചിത്രമാണ് ധഡക്. കരണ്‍ ജോഹർ നിർമിക്കുന്ന ചിത്രം ജൂലൈ 6ന് റിലീസ് ചെയ്യും. ഫെബ്രുവരി 24നാണ് ദുബായിൽവച്ച് ശ്രീദേവി മരിച്ചത്. നിയമ നടപടിക്കൊടുവിൽ 28ന് ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. തുടർന്ന് മുംബൈയിൽവച്ച് തന്നെ ശ്രീദേവിയുടെ സംസ്കാര ചടങ്ങുകൾ നടത്തി. എന്നാൽ മകൾ ജാൻവി…
Read Moreഒരു പാട്ട് രംഗത്തില്‍ മാത്രം! ഊര്‍മിള അത്ര പോരെന്ന്…
നടി ഊർമിള എന്നു പറയുന്പോൾ തന്നെ ഓർമ വരിക രംഗീലയെന്ന ചിത്രമായിരിക്കും. ഈ ഒരു ഒറ്റ ചിത്രം ഊർമിളയ്ക്ക് നിരവധി ആരാധകരെയാണ് സമ്മാനിച്ചത്. താരം കുറെ വർഷങ്ങളായി സിനിമകളൊന്നും ചെയ്യാതെ മാറി നിൽക്കുകയായിരുന്നു. തൊണ്ണൂറുകളിലെ പ്രിയനായിക ഇപ്പോൾ ബ്ലാക്ക്മെയിലെന്ന ബോളിവുഡ് ചിത്രത്തിലൂടെ തിരിച്ച് വരവിന് ഒരുങ്ങുകയാണ്. ഇർഫാൻ ഖാന്റെ നായകനാകുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. എന്നാൽ ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തെങ്കിലും ഊർമിളയുടെ അഭിനയം അത്ര പോരായെന്നാണ് പ്രേക്ഷകർ പറയുന്നത്. ഊർമിള ചിത്രത്തിൽ ആ ഒരു പാട്ട് രംഗത്തിൽ മാത്രമാണ് ഉള്ളത്. എന്തായാലും തിരിച്ചുവരവിൽ ഊർമിളയ്ക്ക് ആരാധകരെ തൃപ്തിപ്പെടുത്താൻ കഴിയാത്തത് സിനിമയെ കൂടി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Read Moreഇവർ വിവാഹിതരാകുന്നു; ഷോപ്പിംഗ് തുടങ്ങി
ബോളിവുഡ് താരം സോനം കപൂർ വിവാഹിതയാകുന്നു. വ്യവസായി ആനന്ദ് അഹൂജയാണ് വരൻ.ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. റസ്തവത്ത് എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് ഇവരുവരും തമ്മിലുള്ള പ്രണയ വിവരം പുറത്തറിയുന്നത്. ജനീവയിൽ വച്ച് മേയ് 11നും 12നുമായി വിവാഹം ഹിന്ദു ആചാരപ്രകാരമായിരിക്കും നടത്തുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ കാണുകയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം. കല്യാണത്തിൽ പങ്കെടുക്കുന്നതിനായുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞുവെന്നാണ് മുംബൈയിലെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read Moreസോനം കപൂർ വിവാഹിതയാകുന്നു
ബോളിവുഡ് താരം സോനം കപൂർ വിവാഹിതയാകുന്നു. വ്യവസായി ആനന്ദ് അഹൂജയാണ് വരൻ.ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. റസ്തവത്ത് എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് ഇവരുവരും തമ്മിലുള്ള പ്രണയ വിവരം പുറത്തറിയുന്നത്. ജനീവയിൽ വച്ച് മേയ് 11നും 12നുമായി വിവാഹം ഹിന്ദു ആചാരപ്രകാരമായിരിക്കും നടത്തുക. കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിൽ കാണുകയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം. കല്യാണത്തിൽ പങ്കെടുക്കുന്നതിനായുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞുവെന്നാണ് മുംബൈയിലെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read More“പ്ലീസ്, തിയറ്ററിൽനിന്നു ദൃശ്യങ്ങൾ പകർത്തരുത്; ഇത് ഒരുപാട് പേരുടെ സ്വപ്നത്തെ തകർക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ സംവിധായകൻ സക്കറിയ
കൊച്ചി: സിനിമയോടു തോന്നുന്ന ഇഷ്ടം കൊണ്ടായാലും തിയറ്ററിൽനിന്നു ദൃശ്യങ്ങൾ പകർത്തരുതെന്നു “സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ സംവിധായകൻ സക്കറിയ. സിനിമ മികച്ച പ്രതികരണങ്ങൾ നേടി മുന്നോട്ടുപോകുന്പോൾ ചിലർ സിനിമയുടെ തിയറ്ററിൽനിന്നു പകർത്തിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടുന്നുണ്ട്. ചിത്രത്തിലെ സുപ്രധാന സീനുകൾ പലതും ഇത്തരത്തിൽ പ്രചരിക്കുന്നു. ഇത് ഒരുപാട് പേരുടെ സ്വപ്നത്തെ തകർക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.ഫുട്ബോളിന്റെ പശ്ചാത്തലത്തിലാണു കഥ പറഞ്ഞു പോകുന്നതെങ്കിലും സുഡാനി ഫ്രം നൈജീരിയ ഒരു സ്പോർട്സ് സിനിമയല്ല. കളിയുടെ ആവേശത്തിനപ്പുറമുള്ള കുറെ ജീവിതങ്ങളാണ്. മലപ്പുറത്തുകാരുടെ സാധാരണ ജീവിതമാണു സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുഡാനി ഫ്രം നൈജീരിയിലെ മുഖ്യകഥാപാത്രമായ സാമുവൽ അബിയോള റോബിൻസണ്‍ നൈജീരിയക്കാരനാണ്. കേരളത്തിലെ ഷൂട്ടിംഗ് രസകരമായ അനുഭവമായിരുന്നുവെന്നും മലബാറിന്റെ പ്രിയപ്പെട്ട രുചികളായ പൊറോട്ടയും ബീഫും പത്തിരിയും ബിരിയാണിയുമൊക്കെ ഏറെ ഇഷ്ടപ്പെട്ടെന്നും സാമുവൽ പറഞ്ഞു. ആഫ്രിക്കയിൽ സീരിയലിലും സിനിമയിലും തിളങ്ങിനിൽക്കുന്ന താരമാണ് ഇദ്ദേഹം.…
Read More