തനിക്കിപ്പോൾ ഏറ്റവും കൂടുതൽ ഓഫർ വരുന്നത് സീരിയലിൽ നിന്നാണെന്ന് നദിയാമൊയ്തു. തമിഴിൽ നിന്നും മലയാളത്തിൽ നിന്നുമെല്ലാം ശക്തമായ വേഷങ്ങൾ ചെയ്യാൻ വിളിക്കുന്നുണ്ട്. പക്ഷേ ദിവസേന കാണിക്കുന്ന സീരിയലിൽ അഭിനയിക്കാൻ തനിക്കു താൽപര്യമില്ലെന്ന് നദിയ. എല്ലാ ദിവസവും എന്റെ മുഖം സ്ക്രീനിൽ കണ്ടാൽ എനിക്കു തന്നെ മടുക്കും. അപ്പോൾ പ്രേക്ഷകരുടെ കാര്യം പറയേണ്ടതില്ലല്ലോ. അതുകൊണ്ടാണ് ടെലിവിഷൻ രംഗത്തുനിന്നു മാറിനിൽക്കുന്നത്. എന്നാൽ ഈ രംഗത്തെ താൻ ഒട്ടും കുറച്ചു കാണുന്നില്ല. സീരിയൽ അഭിനയം ഒട്ടും ഈസിയല്ലെന്നും ഒരുപാട് സമർപ്പണം അതിനുവേണമെന്നും നദിയ അഭിപ്രായപ്പെട്ടു. 1984ൽ ഫാസിലിന്റെ നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ഗേളിയായി പ്രേക്ഷകമനസിൽ കുടിയേറിയ നദിയ കരിയറും കുടുംബജീവിതവും വളരെ സമർത്ഥമായി കൊണ്ടുപോകുകയാണ് ഇപ്പോഴും. വിവാഹത്തിനുശേഷവും വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളുമായ് തമിഴിലും തെലുങ്കിലുമൊക്കെ അവർ സാന്നിധ്യം നിലനിറുത്തി. ഇപ്പോൾ മോഹൻലാലിനൊപ്പം നീരാളി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ഒരിടവേളയ്ക്കുശേഷം…
Read MoreCategory: Movies
വിവാഹശേഷം ആരാധകര്‍ക്ക് സര്‍പ്രൈസായി ശ്രിയ
ദക്ഷിണേന്ത്യന്‍ താരറാണി ശ്രിയ ശരണ്‍ വിദേശിയായ ആന്ദ്രേയെ വിവാഹം കഴിച്ചത് കഴിഞ്ഞ ദിവസമാണ്. ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് നടി വിവാഹിതയായത്. വിവാഹശേഷം ഭര്‍ത്താവുമൊത്തുള്ള ചിത്രവും ശ്രിയ പുറത്തുവിട്ടു. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. മുംബൈ ബാന്ദ്രയിലെ ശ്രിയയുടെ വസതിയിലായിരുന്നു രഹസ്യ ചടങ്ങുകള്‍. വിവാഹം അതീവ രഹസ്യമായിരുന്നെങ്കിലും റിസപ്ഷന് ഗംഭീരമായിട്ടായിരുന്നു. വിവാഹ ശേഷം ആദ്യമായി ഇരുവരും പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്. ശ്രിയയും ഭര്‍ത്താവ് ആന്ദ്രെയും പരസ്പരം പുണര്‍ന്ന് നിന്ന് സ്വയം മറന്നു ചുംബിച്ചു നില്ക്കുന്ന ചിത്രമാണ് അവര്‍ ആരാധകര്‍ക്കായി സമര്‍പ്പിച്ചത്. ആന്ഡ്രെയുമായുള്ള പ്രണയം എന്നും രഹസ്യമായി സൂക്ഷിക്കാനായിരുന്നു ശ്രിയയ്ക്കിഷ്ടം. ഇരുവരും വിവാഹിതരായെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ പോലും. താരം അതിനോട് പ്രതികരിച്ചിരുന്നില്ല. വിവാഹശേഷവും സിനിമയില്‍ അഭിനയിക്കുമെന്നാണ് സൂചന.
Read Moreസണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നു, സിനിമയുടെ പ്രത്യേകതകള്‍ ഇങ്ങനെ
ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നു. പോണ് ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് സണ്ണി ലിയോണ്‍. പിന്നീട് നിരവധി ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും സണ്ണി ലിയോണിനെ ശ്രദ്ധേയയാക്കി. ഇപ്പോള്‍ സണ്ണി ലിയോണിനെ കുറിച്ച് ഒരു സിനിമ വരുന്നുവെന്നാണ് വാര്‍ത്ത. ഗ്ലാമറസ് ജീവിതം മാത്രമല്ല സണ്ണി ലിയോണിന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളും സിനിമയില്‍ വരുന്നുണ്ട്. മുഴുനീള സിനിമയായിട്ടല്ല ഒരു വെബ് സീരിസ് ആയിട്ടാണ് സണ്ണി ലിയോണിന്റെ ജീവിതം പറയുക. സണ്ണി ലിയോണിന്റെ യഥാര്‍ഥ പേര് കരണ്‍ജീത് കൗര്‍ എന്നാണ്. ആ പേരിലായിരിക്കും സിനിമ.
Read Moreപ്രിയങ്ക ഞെട്ടിച്ചു
നടി പ്രിയങ്ക നായരുടെ ഫോട്ടോ ഷൂട്ട് കണ്ടവർ കണ്ടവർ പറയുന്നു, ഹോ എന്തൊരു മേക്കോവറാണ് ഇത്. തമിഴ് ചിത്രത്തിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിലാണ് പ്രിയങ്ക അതീവ സുന്ദരിയായി എത്തിയത്. തിയോർക്ക് അഞ്ചൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവീൻ ഗണേഷാണ്. ഐടി പ്രഫഷണലിന്റെ വേഷത്തിലാണ് പ്രിയങ്ക ചിത്രത്തിലെത്തുക. ത്രില്ലർ മൂവിയിൽ അഭിനയിക്കുന്ന മറ്റ് താരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
Read Moreതുഷാറുമായി പ്രണയമില്ലെന്ന് രാധിക
നടൻ തുഷാർ കപൂറുമായി താൻ പ്രണയത്തിലാണെന്ന വാർത്തകൾ നിഷേധിച്ച് നടി രാധിക ആപ്തേ. ഒരു ചാറ്റ് ഷോയിലാണ് രാധിക മനസു തുറന്നത്. ആരാണ് രാധിക എന്ന് തുഷാറിന്റെ സഹോദരി ഏക്താ കപൂർ ചോദിച്ചതിനെ താൻ കാര്യമാക്കുന്നില്ലെന്നും രാധിക പറഞ്ഞു. തുഷാറിന്റെ ഫോൺ നന്പർ പോലും എന്റെ കൈയിൽ ഇല്ല. ഇത്തരം ഗോസിപ്പുകളേയും കമന്റുകളേയും ഞാൻപരിഗണിക്കാറില്ല. അടുത്തിടെ ഏക്തയെ കണ്ടപ്പോൾ അവർ മാന്യമായാണ് പെരുമാറിയത്- രാധിക പറയുന്നു.
Read Moreകമ്മാര സംഭവം! ദിലീപിന്റെ മാസ് ലുക്കിനു പിന്നിലെ രഹസ്യം
രാമലീലയ്ക്കു ശേഷം ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കമ്മാര സംഭവത്തിലെ അദ്ദേഹത്തിന്റെ വ്യത്യസ്തമായ മൂന്നു ലുക്കുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതിലെ നരച്ച മുടിയും ചുളുങ്ങിയ ത്വക്കും കട്ടിക്കണ്ണടയുമുള്ള വൃദ്ധ കഥാപാത്രത്തെ മുന്‍പ് പുറത്തിറങ്ങിയ കഥാപാത്രങ്ങളുമായി വരെ താരതമ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ രൂപമാറ്റത്തിലെ രഹസ്യത്തെക്കുറിച്ചു തുറന്നു പറയുകയാണ് സംവിധായകൻ രതീഷ് അന്പാട്ട്. നിരവധി ലുക്കുകൾ പരീക്ഷിച്ചതിനു ശേഷമാണ് ഇപ്പോഴുള്ള കമ്മാരനിലേക്ക് എത്തിയതെന്നും ദിലീപിന്റെ അച്ഛന്റെയും സംവിധായകൻ ലാൽ ജോസിന്റെ അച്ഛന്റെയും രൂപത്തിന്റെ കോന്പിനേഷനാണ് കമ്മാരനെന്നും അദ്ദേഹം പറയുന്നു. ദിലീപിന് സ്വാഭാവികമായും അച്ഛന്റെ ഛായയുണ്ട്. ലാൽജോസിന്റെ അച്ഛനെ പലപ്പോഴും കണ്ടിട്ടുണ്ട്. മുഴുവനായി നരച്ച മുടിയാണ് അദ്ദേഹത്തിന്. വ്യത്യസ്തമായ മീശയും ഹെയർസ്റ്റെലുമുള്ള ലാൽജോസിന്റെ അച്ഛന്റെ രൂപം കൂടെ പരീക്ഷിച്ചപ്പോൾ കമ്മാരൻ വ്യത്യസ്തനായെന്ന് അദ്ദേഹം പറയുന്നു. ദിവസവും അഞ്ചു മണിക്കൂർ മേക്കപ്പ് നടത്തിയതിനു ശേഷമാണ് ദിലീപിനെ കമ്മാരനാക്കിയത്. എൻ.ജി. റോഷന്റെ നേതൃത്വത്തിലുള്ള…
Read Moreപുലിമുരുകനെ വെല്ലുമോ നീരാളി
കംപ്യൂട്ടർ ഗ്രാഫിക്സിൽ നീരാളി പുലിമുരുകനെ വെല്ലും. മലയാളത്തിലെ ഏറ്റവും ചെലവേറിയ കംപ്യൂട്ടർ ഗ്രാഫിക്സ് ചിത്രമാകാനൊരുങ്ങുകയാണ് മോഹൻലാൽ നായകനാകുന്ന നീരാളി. ഇതുവരെ കംപ്യൂട്ടർ ഗ്രാഫിക്സിനായി ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ചിത്രം പുലിമുരുകനാണ്. ആ റിക്കാർഡാണ് നീരാളി മറികടക്കാൻ പോകുന്നത്. ഒരു മലയാള സിനിമയ്ക്ക് ആകെ ചെലവാകുന്ന തുകയാണ് നീരാളിയുടെ ഗ്രാഫിക്സിനു വേണ്ടി മാത്രം ചെലവാക്കുന്നത്. ആഫ്റ്റർ എന്ന ഗ്രാഫിക്സ് കന്പനിയാണ് ചുക്കാൻ പിടിക്കുന്നത്.കംപ്യൂട്ടർ ഗ്രാഫിക്സിൽ നീരാളി ഹോളിവുഡ് ചിത്രങ്ങളോടു കിടപിടിക്കും എന്നാണ് അണിയറക്കാർ പറയുന്നത്. മൂൺഷോട് എന്റർടെയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. മുംബൈ, തായ്ലൻഡ് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. അജോയ് വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read Moreസ്വകാര്യ ആശുപത്രിയുടെ എതിര്‍പ്പിനിടയിലും “കനി’ പ്രേക്ഷകരിലേക്ക്
കോഴിക്കോട്: കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചോരക്കുഞ്ഞുങ്ങളെ മാറിപ്പോയതും ഡിഎന്‍എ ടെസ്റ്റിലൂടെ തിരിച്ചുകിട്ടിയതും തുടര്‍ന്നുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളും ആവിഷ്കരിക്കുന്ന ചിത്രം ‘കനി’ പ്രേക്ഷകരിലേക്ക്. ഇന്ന് വൈകുന്നേരം കാലിക്കട്ട് പ്രസ് ക്ലബ്ബില്‍ ചിത്രത്തിന്റെ യൂ ട്യൂബ് റിലീസ് നടക്കും. നടിയും ആക്ടിവിസ്റ്റുമായ പാര്‍വതി, എഴുത്തുകാരി ഇന്ദു മേനോന് തുടങ്ങിയവര്‍ പങ്കെടുക്കും.എഴുത്തുകാരി ഡോ. ശ്രീകല മുല്ലശ്ശേരി കഥയെഴുതി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് മാധ്യമ പ്രവര്‍ത്തകനായ ഷൈബിന് ഷഹാനയാണ്.കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയും ഉണ്ടായിരുന്നു. തങ്ങളുടെ ആശുപത്രിക്ക് പറ്റിയ പിഴവ് കൂടുതല്‍ ചര്‍ച്ചയാവാതിരിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവർ പറയുന്നു. അരണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ നിര്‍മ്മല്‍ പാലാഴി പതിവ് തമാശ വേഷങ്ങള്‍ വിട്ട് ഗൗരവക്കാരനാവുന്നു. കേരളത്തെ പൊട്ടിച്ചിരിപ്പിച്ച ”ഇങ്ങളിതെന്താണ് ബാവ്വേട്ടാ ‘ ഡയലോഗിലൂടെ ശ്രദ്ധേയനായ നിര്‍മ്മലിന്റെ തികച്ചും വേറിട്ട വേഷമാണിതെന്ന് അണിയറക്കാര്‍…
Read Moreഅനുഷ്ക പോലീസ് വേഷത്തിൽ
ജ്യോതിക പോലീസ് വേഷത്തിൽ അഭിനയിച്ച് സൂപ്പർഹിറ്റാക്കിയ നാച്ചിയാർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നു. തമിഴിൽ ജ്യോതിക ചെയ്ത വേഷം തെലുങ്കിൽ ചെയ്യുന്നത് സൂപ്പർ നായിക അനുഷ്ക ഷെട്ടി ആയിരിക്കുമെന്നാണ് ഏറ്റവും ഒടുവിൽ കേൾക്കുന്ന വിവരം. ചിത്രത്തിൽ അഭിനയിക്കാൻ അനുഷ്ക പാതി സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ വരുന്നത്. അതേസമയം തിരക്കു മൂലം ഈ ചിത്രത്തിൽ അഭിനയിക്കാൻ കഴിയുമോയെന്ന് അനുഷ്കയ്ക്കു പോലും ഉറപ്പില്ലത്രേ. ഡേറ്റ് ശരിയായി വന്നാൽ ഈ ചിത്രത്തിൽ താരം അഭിനയിക്കുമെന്നു തന്നെയാണ് കണക്കാക്കുന്നത്. അനുഷ്ക ഇതുവരെ പോലീസ് വേഷത്തിൽ അഭിനയിച്ചിട്ടില്ല. ഈ ചിത്രത്തിൽ അഭിനയിച്ചാൽ ആദ്യമായിട്ടായിരിക്കും അനുഷ്ക പോലീസ് വേഷത്തിൽ അഭിനയിക്കാൻ പോകുന്നത്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ ആരെന്നതിനെ കുറിച്ച് ഇതുവരെ വ്യക്തത ആയിട്ടില്ല. അതേസമയം, അനുഷ്ക ഷെട്ടി ചിത്രത്തിൽ അഭിനയിക്കുമോയെന്ന് ഇതുവരെ കൃത്യമായ ഉറപ്പ് താരത്തിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരും പറയുന്നത്. അനുഷ്ക ഇപ്പോൾ…
Read Moreലാലിനൊപ്പം ഊണ്, മമ്മൂട്ടിക്കൊപ്പം ഫോട്ടോ; സൂപ്പർതാരങ്ങൾക്കൊപ്പം താരമായി നിക്ക് ഉട്ട്
മലയാളത്തിന്റെ സൂപ്പർതാരങ്ങൾക്കൊപ്പം ചിത്രമെടുത്തും ഭക്ഷണം കഴിച്ചും സമയം ചിലവിട്ട് ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഉട്ട്. മീഡിയ അക്കാദമിയുടെ ഈ വർഷത്തെ മികച്ച മാധ്യമ ഫോട്ടോഗ്രാഫർ അവാർഡ് സ്വീകരിക്കാൻ കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. കൊച്ചിയിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഏതാനും സമയം ചെലവഴിച്ച നിക്ക് താരത്തിനൊപ്പം നിരവധി ചിത്രങ്ങളുമെടുത്തു. ഡോക്യുമെന്ററി ചിത്രീകരണത്തിനായി ഒളപ്പമണ്ണ മനയിലെത്തിയ അദ്ദേഹം മോഹൻലാൽ അഭിനയിക്കുന്ന ഒടിയൻ സിനിമയുടെ ചിത്രീകരണം കാണാനും സമയം കണ്ടെത്തി. സിനിമാ ചിത്രീകരണത്തെക്കുറിച്ച് അദ്ദേഹം മോഹൻലാലിനോടും സംവിധായകൻ ശ്രീകുമാർ മേനോനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ അദ്ദേഹം കാമറയിൽ പകർത്തി. മലയാളികളുടെ പെരുമാറ്റം ഹൃദ്യമാണെന്നും കേരളത്തിന്റെ ഭൂപ്രകൃതി വിയറ്റ്നാമിന് സമമാണെന്നും അദ്ദേഹം പറഞ്ഞു. വിയറ്റ്നാം യുദ്ധത്തിൽ നഗ്നയായി ഓടുന്ന നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിലൂടെയാണ് നിക്ക് ഉട്ട് ലോകപ്രശസ്തനായത്. ഫോട്ടോയിലൂടെ യുദ്ധഭീകരത ലോകത്തിന്റെ ശ്രദ്ധയിലെത്തിക്കാൻ അദ്ദേഹത്തിനായി. പുലിറ്റ്സർ അവാർഡ് ജേതാവാണ് നിക്ക് ഉട്ട്.
Read More