കോൽക്കത്ത: ബംഗാളി ടെലിവിഷൻ താരം മൗമിത സാഹ(23)യെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ കോൽക്കത്തയിലെ ബന്ദേലിയിൽ വാടക മുറിയിലാണ് താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൗമിത ഇവിടെ തനിച്ചായിരുന്നു താമസിച്ചിരുന്നത്. മൗമിതയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്നു രക്ഷിതാക്കൾ വീടിന്റെ ഉടമയെ വിളിച്ച് അന്വേഷിക്കുകയായിന്നു. തുടർന്ന് ഉടമ നടത്തിയ തെരച്ചിലാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ താരത്തെ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും പോലീസ് കൂട്ടിച്ചേർത്തു.
Read MoreCategory: Movies
സുധ നൽകിയ സമ്മാനം!
വി.ശ്രീകാന്ത് “ഈ അവാർഡ് അവാർഡ് എന്നു കേട്ടിട്ട് മാത്രമുള്ള ആളുടെ അരികിലേക്ക് ഒരു അവാർഡ് എത്തുന്പോൾ ഉണ്ടാകുന്ന സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല…” ഇത് പറയുന്പോൾ വിനീത കോശി നിർത്താതെ ചിരിക്കുന്നുണ്ടായിരുന്നു. 2017-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ അഭിനയത്തിന് പ്രത്യേക പരാമർശം കിട്ടിയതിന്റെ ആനന്ദം അത്രയും ആ ചിരിയിൽ ഉണ്ടായിരുന്നു . 2017-ലെ മികച്ച സിനിമയായി തെരഞ്ഞെടുത്ത ഒറ്റമുറി വെളിച്ചം എന്ന സിനിമയിലെ അഭിനയത്തിനാണ് വിനീത കോശി ജൂറിയുടെ പ്രത്യേക പരാമർശത്തിന് പാത്രമായത്. ആനന്ദം സിനിമയിലൂടെ മലയാള സിനിമാ ലോകത്തെത്തി ഇപ്പോൾ ഒറ്റമുറി വെളിച്ചത്തിലെ സുധയിലൂടെ സ്ത്രീകൾ പ്രകാശം പരത്തേണ്ടവരാണെന്ന് വിളിച്ച് പറയുകയാണ് വിനീത കോശി. അറിയാം വിനീത കോശി സുധയായി മാറി ജൂറിയുടെ മനം കവർന്നതെങ്ങനെയെന്ന്. സത്യം പറഞ്ഞാൽ ഇതൊരു ലോട്ടറിയാണ് ലോട്ടറി അടിച്ച സന്തോഷത്തിലാണ് ഞാനിപ്പോൾ. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു അവാർഡ്.…
Read Moreസഞ്ജയ് ദത്തിന് ആ സമ്മാനം വേണ്ട
സിനിമാതാരത്തോടുള്ള ആരാധനമൂത്ത് എന്തും ചെയ്യുന്നവരുടെ ഗണത്തിലാണ് നിഷി ഹരീഷ്ചന്ദ്ര ത്രിപാഠി എന്ന മുംബൈക്കാരിയുടെയും സ്ഥാനം. ആരാധന മൂത്ത് നിഷി തന്റെ സ്വത്തുക്കളെല്ലാം സഞ്ജയ് ദത്തിന്റെ പേരിലാക്കി വിൽപ്പത്രം തയാറാക്കി. ജനുവരിയിൽ തന്റെ 62-ാം വയസിൽ നിഷി മരണമടഞ്ഞു. ഇതിനു പിന്നാലെ കഴിഞ്ഞ മാസം പണം കൈപ്പറ്റണമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതോടെയാണ് സഞ്ജയ് ദത്തും ലോകവും ഇക്കാര്യം അറിയുന്നത്. താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആരാധികയുടെ സ്വത്ത് തനിക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നും നിയമനടപടികൾ പൂർത്തിയാക്കി ബാങ്ക് അക്കൗണ്ടിലുള്ള പണവും ലോക്കറിലുള്ള സ്വത്തുക്കളും കുടുംബാംഗങ്ങൾക്കു മടക്കി നല്കുമെന്നും അഭിഭാഷകൻ മുഖേന സഞ്ജയ് ദത്ത് അറിയിച്ചു.
Read Moreമിന്നുകെട്ട് ഉടൻ? ഒരുക്കങ്ങൾ ഇവർ തുടങ്ങിക്കഴിഞ്ഞു…
പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാമെങ്കിൽ ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ കഴുത്തിൽ യുവനായകൻ രണ്വീർസിംഗ് ഉടൻ മിന്നുചാർത്തും. നാലു മാസങ്ങൾക്കകം ഇവരുടെ വിവാഹം നടക്കുമെന്നാണ് വാർത്തകൾ വരുന്നത്. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ഇവർ തുടങ്ങിക്കഴിഞ്ഞു. ദീപികയുടെയും രണ്വീറിന്റെയും കുടുംബങ്ങൾ തമ്മിൽ വിവാഹക്കാര്യത്തെക്കുറിച്ച് ധാരണയിലെത്തിയതായിട്ടാണ് വിവരം. അടുത്തിടെ മാലിദ്വീപിൽവച്ച് ദീപികയുടെ ജന്മദിന ദിവസം ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതായും വാർത്തകൾ വന്നിരുന്നു. ഇന്ത്യക്കു വെളിയിലായിരിക്കും ഇവരുടെ വിവാഹമെന്നാണ് സൂചനകൾ. രണ്ടുപേർക്കും ബീച്ച് ഇഷ്ടമായതിനാൽ ബീച്ചിൽവച്ച് ഇവരുടെ വിവാഹം നടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹത്തിനുശേഷം മുംബൈയിൽവച്ചും ബാംഗളൂരിൽവച്ചും വലിയൊരു റിസപ്ഷൻ സംഘടിപ്പിക്കും. വിരാട് കോഹ് ലി-അനുഷ്ക ശർമ വിവാഹത്തിനുശേഷം ബോളിവുഡ് ആഘോഷിക്കാൻ പോകുന്ന വിവാഹമായിരിക്കും ഇവരുടേത്. അതേസമയം, വിവാഹ കാര്യത്തെക്കുറിച്ച് ദീപികയോ രണ്വീറോ ഇതുവരം പ്രതികരിച്ചിട്ടില്ല.
Read Moreപുരസ്കാരം ചെല്ലാനത്തെ ജനങ്ങൾക്ക്: ലിജോ ജോസ് പെല്ലിശേരി
കൊച്ചി: പുരസ്കാരം ചെല്ലാനത്തെ ജനങ്ങൾക്കു സമർപ്പിക്കുന്നുവെന്നു ‘ഈ മ യൗ’വിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ ലിജോ ജോസ് പെല്ലിശേരി. ചിത്രീകരണഘട്ടങ്ങളിൽ വലിയതോതിലുള്ള സഹകരണമാണു ചെല്ലാനത്തെയും സമീപപ്രദേശങ്ങളിലെയും തീരദേശ ജനത നൽകിയത്. ജൂണ് പകുതിയോടെ ‘ഈ മ യൗ’ തീയറ്ററുകളിലെത്തിക്കാനാകുമെന്നാണു പ്രതീക്ഷ. ഏതാനും വിദേശ ചലച്ചിത്രമേളകളിൽ കൂടി ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. അവാർഡുകൾ ലക്ഷ്യമിട്ടു സിനിമകൾ ചെയ്യാറില്ല. അവാർഡ് മാത്രം ലക്ഷ്യമാകുന്പോൾ സിനിമകളിൽ കൃത്രിമത്വം നിറയും. ഈ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം പോളി വിൽസനും സൗണ്ട് ഡിസൈനുള്ള പുരസ്കാരം രംഗനാഥ് രവിക്കും ലഭിച്ചത് ആഹ്ലാദകരമാണ്. സ്വതന്ത്രമായ പ്രവർത്തനങ്ങളിലൂടെയാണു നല്ല സിനിമകൾ രൂപപ്പെടുന്നത്. പുരസ്കാരത്തിന്റെ ഭാരമില്ലാതെയാവും അടുത്ത സിനിമയെ സമീപിക്കുകയെന്നും ലിജോ ജോസ് പറഞ്ഞു.
Read Moreകാലം കാത്തു വച്ച പുരസ്കാരം! നിശബ്ദയാത്രയുടെ 36 വർഷങ്ങൾ…
ഇന്ദ്രൻസിനു വേണ്ടി കാലം കാത്തുവച്ച പുരസ്കാരമാണിത്. വസ്ത്രാലങ്കാരത്തിലൂടെ തിരശീലയ്ക്കു പിന്നിലെത്തി അവിടെ നിന്നും അഭിനേതാവായി വെള്ളിവെളിച്ചത്തിലേക്ക് നടന്നു കയറിയ നിശബ്ദയാത്രയുടെ 36 വർഷങ്ങൾ. സിനിമയുടെ ആഘോഷക്കാഴ്ചകളിൽ നിന്നും വിവാദങ്ങളിൽ നിന്നും അകന്നു മാറി കഥാപാത്രങ്ങൾക്കായി ദാഹിച്ചു ജീവിക്കുന്ന ഒരാൾ. നസറുദ്ദീൻ ഷാ അവതരിപ്പിച്ചതു പോലെയുള്ള കഥാപാത്രങ്ങൾ സ്വപ്നം കണ്ട അദ്ദേഹത്തിനു കിട്ടിയ ആളൊരുക്കത്തിലെ പപ്പുവാശാൻ ഒരുപക്ഷേ അത്തരമൊരു കഥാപാത്രത്തിനൊപ്പമോ അതിനേക്കാളേറെയോ മികച്ചു നിൽക്കുന്നതാണ്. അതു തീരുമാനക്കുന്നത് പ്രേക്ഷകനാണ്. എങ്കിലും സിനിമയുടെ ’ഹാഷ്ബുഷ്’ ലോകത്ത് ഉൗറ്റം കൊള്ളാനൊന്നുമില്ലെങ്കിലും സ്വപ്നവും ജീവിതവുമായ സിനിമയെ പ്രണയിച്ച ഒരു മനുഷ്യനെ, നടനായ സാധാരണക്കാരനെ അല്ലെങ്കിൽ സാധാരണക്കാരനായ നടനെ പുരസ്കാര നിർണയസമിതി കണ്ടെത്തുന്പോൾ, അത് അദ്ദേഹത്തിന്റെ അർപ്പണബോധത്തിനു കിട്ടുന്ന അംഗീകാരം കൂടിയാകുന്നു. സിനിമയിലെ മേക്കപ്പില്ലാത്ത ജീവിതമാണ് തൊണ്ണൂറുകളിൽ ഇന്ദ്രൻസ് എന്ന നടനെ മലയാള സിനിമയിൽ അടയാളപ്പെടുത്തിയത്. അപ്പോഴെല്ലാം ഈ നടൻ മലയാളിയെ ആവോളം ചിരിപ്പിക്കുക…
Read Moreആട് 2 ഹിറ്റായി! ആട് ഒരു ഭീകരജീവിയാണ് വീണ്ടും റിലീസ് ചെയ്യുന്നു
ആട് -2 ഹിറ്റായതോടെ ചിത്രത്തിന്റെ ആദ്യ ഭാഗം വീണ്ടും തിയറ്ററിൽ എത്തിക്കുകയാണ് വിജയ് ബാബുവും സംഘവും. ആട് – 2വിന് കിട്ടിയ സ്വീകാര്യതയാണ് ബോക്സ് ഓഫീസിൽ പരാജയം നുണഞ്ഞ ആട് ഒരു ഭീകരജീവിയെ വീണ്ടും തിയറ്ററിൽ എത്തിക്കാൻ കാരണമെന്ന് നിർമാതാവ് വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. മാർച്ച് 16ന് അന്പതിലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. പ്രേക്ഷകർ എങ്ങനെയാവും ചിത്രം സ്വീകരിക്കുകയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
Read Moreഐ.എം വിജയനാകാൻ നിവിൻ പോളി
ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് ഐ.എം. വിജയന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നു. ഐ.എം. വിജയനാകാൻ നിവിൻ പോളി തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. നിവിൻ പോളി ഫുട്ബോൾ പരിശീലിക്കുന്ന ഫോട്ടോ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വന്നിരുന്നു. ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. അരുൺ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗിനിടെയാണ് നിവിൻ പോളി ഫുട്ബോൾ പരിശീലനത്തിന് സമയം കണ്ടെത്തിയിരിക്കുന്നത്.
Read Moreസുരാജിന്റെ തിരക്കഥയിൽ ഒരു സിനിമ
സുരാജ് വെഞ്ഞാറ മൂട് തിരക്കഥാകൃത്താകുന്നു. ദിലീഷ് പോത്തൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിനായാണ് സുരാജ് തിരക്കഥ ഒരുക്കുന്നത്. ശ്യാം പുഷ്കരനൊപ്പം ചേർന്നാണ് സുരാജ് തിരക്കഥ രചിക്കുന്നത്. ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ സുരാജ് പ്രധാനപ്പെട്ട വേഷത്തിലാണ് എത്തിയത്. ചിത്രം ഹിറ്റ് ലിസ്റ്റിൽ ഇടം നേടുകയും ചെയ്തിരുന്നു. കോമഡിയേനായും നായകനായും ബിഗ് സ്ക്രീനിന് മുന്നിലെത്തിയ സുരാജ് ആദ്യമായാണ് ഒരു ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.
Read Moreമലയാളം വേണ്ട തെലുങ്ക് മതി
മലയാളത്തിലൂടെ സിനിമ മേഖലയിലേക്കെത്തി തെലുങ്ക് സിനിമയുടെ അഭിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് നടി അനു ഇമ്മാനുവൽ. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരത്തെ തെലുങ്ക് സിനിമാ ലോകം രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. എഫ്ബി ലൈവിലും ഫോട്ടോ ഷൂട്ടിലും എല്ലാം തന്റെ മേനിയഴക് പ്രദർശിപ്പിക്കാൻ അനു മടി കാട്ടാറില്ല. അല്ലു അർജുന്റെ നായികയായ “നാ പേരു സൂര്യ’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനു ഇപ്പോൾ. നാഗ ചൈതന്യ നായകനാകുന്ന ശൈലജ റെഡ്ഢി അല്ലുഡുവിലും അനു തന്നെയാണ് നായിക. മലയാളത്തിൽ നല്ല വേഷങ്ങൾ കിട്ടാതെ പോയത് കൊണ്ടാണ് തെലുങ്കിൽ ഒരു കൈ നോക്കാൻ താരം തീരുമാനിച്ചത്. നല്ല വേഷങ്ങൾ മലയാളത്തിൽ നിന്നു കിട്ടിയില്ലെങ്കിൽ തെലുങ്ക് സിനിമകളുമായി മുന്നോട്ടു പോകാനാണ് താരത്തിന്റെ തീരുമാനമെന്ന് അനുവിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
Read More