ദുൽഖർ സൽമാൻ നായകനായി എത്തിയ സിഐഎയിലൂടെ അരങ്ങേറ്റം കുറിച്ച കാർത്തിക മുരളീധരൻ മമ്മൂട്ടിയുടെ നായികയാകുന്നു. നടൻ ജോയ് മാത്യു തിരക്കഥ രചിച്ച് നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന “അങ്കിൾ’ എന്ന ചിത്രത്തിലൂടെയാണ് കാർത്തിക മെഗാസ്റ്റാറിന്റെ നായികയായി എത്തുന്നത്. കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇന്നത്തെ കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ സംഭവങ്ങൾക്ക് ചിത്രത്തിൽ പ്രാധാന്യമുണ്ടാകും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസ്, തമിഴ് ചിത്രം പേരൻപ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങിയ സിനിമകൾ.
Read MoreCategory: Movies
ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയ നടിക്കു നേർക്ക് ആക്രമണശ്രമം
കോൽക്കത്ത: ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയ തെലുങ്ക് നടി കാഞ്ചന മോയിത്രയ്ക്കു നേരെ ആക്രമണം. കോൽക്കത്തയിലെ സിരിതി ക്രോസിംഗിനു സമീപം പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിലായിരുന്ന മൂന്നു പേർ തന്റെ വാഹനത്തിന്റെ മുന്നിൽ കയറിനിന്നു വാഹനം നിർത്തിച്ചു. ഇതിനു ശേഷം കാറിന്റെ താക്കോൽ അവർ ഉൗരിയെടുത്തു. തുടർന്നു തന്നെ കാറിൽനിന്നു പിടിച്ചു പുറത്തിറക്കിയതിനുശേഷം ആക്രമണത്തിനു തുനിയുകയായിരുന്നെന്നു കാഞ്ചനയുടെ പരാതിയിൽ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. കേരളത്തിൽ ഷൂട്ടിംഗ് കഴിഞ്ഞുമടങ്ങിയ യുവനടി രാത്രി കാറിൽ ആക്രമിക്കപ്പെട്ടതിന്റെ അലയൊലികൾ അടങ്ങും മുന്പാണ് ബംഗാളിലും നടി ആക്രമിക്കപ്പെടുന്നത്. നടൻ ദിലീപ് ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു മാസം മുന്പ് അറസ്റ്റിലായിരുന്നു.
Read Moreവരണം, വരാതിരിക്കരുത്…! മുൻകാമുകനെ വിവാഹത്തിന് ക്ഷണിച്ച് സാമന്ത
അടുത്ത മാസം ആറിനാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. ടോളിവുഡ് കാത്തിരിക്കുന്ന വിവാഹം ഗോവയിൽ വച്ചാണ് നടക്കുന്നത്. വിവാഹം സംബന്ധിച്ച വാർത്തകൾ തെലുങ്ക് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണെങ്കിലും ഇപ്പോൾ പരക്കുന്ന പ്രധാന വാർത്ത വിവാഹത്തിനു സാമന്ത ഒരാളെ ക്ഷണിച്ചതിന്റെ പേരിലാണ്.അതു മറ്റാരുമല്ല സിദ്ധാർഥ് തന്നെ. ഒരു കാലത്ത് സിദ്ധാർഥും സാമന്തയും പ്രണയത്തിലായിരുന്നു എന്ന് വാർത്തയുണ്ടായിരുന്നു. രണ്ടുപേരും ഒന്നും വിട്ടുപറഞ്ഞില്ലെങ്കിലും അക്കാലത്ത് അത് ഒരു പരസ്യമായ രഹസ്യമായിരുന്നു. മറ്റൊരു മുൻനിര നടിയുമായുള്ള സിദ്ധാർഥിന്റെ ബന്ധം ഈ സ്നേഹത്തെ തകർത്തുവെന്നാണ് ടോളിവുഡ് ഗോസിപ്പു കോളങ്ങളിൽ അന്നു നിറഞ്ഞത്. ബാല്യകാല സുഹൃത്തും ആദ്യത്തെ ഭാര്യയുമായ മേഘ്നയുമായി പിരിഞ്ഞ ശേഷമാണ് സിദ്ധാർഥ് സാമന്തയുമായി അടുത്തത്. അപ്പോൾ തന്നെ ശ്രുതിഹാസൻ, സോഹ അലി ഖാൻ എന്നിവരുമായി സിദ്ധാർഥിന് ബന്ധമുള്ളതായി ഗോസിപ്പുകൾ ഉണ്ടായിരുന്നു.
Read More33-ാം പിറന്നാള്! നയൻതാര-വിഘ്നേശ് സെൽഫി വൈറലാവുന്നു
തെന്നിന്ത്യയിലെ സൂപ്പർ നടി നയൻതാരയും സംവിധായകനും നടനുമായ വിഘ്നേശ് ശിവ.ും തമ്മിൽ പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യമാണ്. എങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ വ്യക്തമായൊരു നിലപാടു പറയാൻ ഇരുവരും തയ്യാറായിട്ടുമില്ല. ഇരുവരും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങൾ പലപ്പോഴും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വിഘ്നേശിന്റെ കൂടെ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രം ഇപ്പോൾ നയൻസ് പുറത്ത് വിട്ടിരിക്കുകയാണ്.വിഘ്നേശ് ശിവയ്ക്ക് ഇക്കഴിഞ്ഞ ദിവസം 33-ാം പിറന്നാളായിരുന്നു. ഇരുവരും പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലാണെന്നാണ് പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള സെൽഫി വിഘ്നേശ് ട്വിറ്ററിലൂടെയും നയൻതാര ഇൻസ്റ്റാഗ്രാമിലൂടെയും പങ്കുവച്ചിരിക്കുകയാണ്.ഇരുവരുടെയും പുതിയ സെൽഫി യുഎസിലെ ബ്രൂക്ലിൻ പാലത്തിൽ നിന്നുകൊണ്ട് എടുത്തതായിരുന്നു. വിഘ്നേശ് എടുത്ത സെൽഫിയിൽ അദ്ദേഹത്തിന്റെ തോളിൽ കൈവച്ച് ചിരിച്ചുകൊണ്ടു നിൽക്കുന്ന നയൻസിനെയാണ് കാണുന്നത്. കഴിഞ്ഞ വർഷം നയൻസിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒന്നിച്ചുള്ള സെൽഫി വിഘ്നേശ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരുന്നു.തിരക്കേറിയ ഷെഡ്യൂളുകൾക്ക് ഇടവേള പറഞ്ഞ് സ്വകാര്യനിമിഷങ്ങൾ…
Read Moreമൊട്ടയടിക്കാതിരിക്കാന് പറ്റില്ലായിരുന്നു: ഷംന
ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് യുവതാരം ഷംന കാസിം. ഇത്തവണ ആരും ചെയ്യാത്ത സാഹസികതയാണ് താരം എടുത്തിരിക്കുന്നത്. കൊടി വീരൻ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി തല മുഴുവനായും മൊട്ടയടിച്ചാണ് ഷംന എത്തുന്നത്. വളരെ സ്വാഭാവികമായി ചിത്രീകരിക്കുന്ന സിനിമയിൽ ആ മൊട്ടയടി ഒഴിവാക്കാനാവാത്തതായിരുന്നുവെന്നാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷംന തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. മൊട്ടയടിക്കേണ്ടി വരുമെന്നു പറഞ്ഞതോടെ ഈ കഥാപാത്രം തനിക്ക് പറ്റില്ലെന്നാണ് ആദ്യം ഷംന പറഞ്ഞത്. തിരക്കഥ കേട്ട് തീരുമാനിച്ചാൽ മതിയെന്നായി അവർ. തിരക്കഥ കേട്ടതോടെ മനസ് മാറി. എന്നാലും മൊട്ടയടിക്കണോ എന്ന കാര്യത്തിൽ രണ്ടു ദിവസം ശരിക്കും കണ്ഫ്യൂഷനായിരുന്നുവെന്നും ഷംന പറയുന്നു. സിനിമയിൽ ആ മൊട്ടയടി ഒഴിവാക്കാനാവാത്തതായിരുന്നു. മധുരയിൽ ഷൂട്ടിംഗ് സെറ്റിലായിരുന്നു മുടി വടിച്ചത്. മുടി വടിക്കുന്ന സീനും ചിത്രത്തിലുണ്ട്. വളരെ നിർണായകമായ ഒരു സീനാണതെന്നും ഷംന പറയുന്നു. നർത്തകി എന്ന നിലയിൽ സ്റ്റേജ്…
Read Moreതൊണ്ടിമുതലും ദൃക്സാക്ഷിയും! ദിലീപിനെതിരേ അഞ്ചിലേറെ സാക്ഷികൾ; കുറ്റപത്രം എട്ടിനുമുന്പ്; അന്വേഷണം തുടരും
റോബിന് ജോർജ് കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരെ അഞ്ചിലേറെ സാക്ഷി മൊഴികൾ ഉള്ളതായി സൂചന. സിനിമാ മേഖലയിൽനിന്നുൾപ്പെടെയുള്ളവർ ദിലീപിനെതിരെ അന്വേഷണസംഘത്തിനു മൊഴി നൽകിയിട്ടുള്ളതായാണു വിവരം. കേസിൽ ദിലീപിനുള്ള പങ്ക് തെളിയിക്കുന്നതാണു ഈ സാക്ഷി മൊഴികളെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇൗ സാക്ഷി മൊഴികൾ കൂടാതെ ദിലീപിനെതിരെ വ്യക്തമായ മറ്റുതെളിവുകളുമുണ്ടെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. കേസിൽ ഇനി പ്രത്യേകിച്ച് ആരെയും ചോദ്യം ചെയ്യേണ്ടതില്ല. എന്നാൽ, അന്വേഷണ പുരോഗതിക്കനുസരിച്ച് കാവ്യ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തേക്കുമെന്നും സംഘം സൂചന നൽകുന്നു. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈൽഫോണ് കണ്ടെടുക്കാതെതന്നെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്ന അന്വേഷണ സംഘത്തിന് ബലം പകരുന്നത് ഈ സാക്ഷിമൊഴികളാണെന്നാണു സൂചന. കേസിൽ പ്രധാന പ്രതിയായ സുനിൽ കുമാറിന് (പൾസർ സുനി) ക്വട്ടേഷൻ നൽകിയത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദിലീപിനെതിരെ സാക്ഷി മൊഴികളുണ്ടെന്നാണു വിവരം. ഇതിനാൽതന്നെ…
Read Moreഫാഷൻ ലോകത്തെ അന്പരപ്പിച്ച് പ്രിയങ്ക
ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ മിടുക്കിയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഫാഷനിൽ തന്റേതായ കൈയൊപ്പ് എന്നും ഉണ്ടായിരിക്കും. ഫാഷൻ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് പ്രിയങ്ക. ലോസ് ആഞ്ചലസിൽ നടന്ന 69-ാമത്തെ എമ്മി അവാർഡ് ചടങ്ങിൽ എല്ലാരുടെയും കണ്ണുടക്കിയത് പ്രിയങ്ക ചോപ്രയുടെ തൂവെളള ഗൗണിലായിരുന്നു. അറ്റത്ത് വെളള തൂവലുകൾ പിടിപ്പിച്ച തൂവെളള ഗൗണ് അണിഞ്ഞ പ്രിയങ്ക രാജകുമാരിയെപ്പോലെ സുന്ദരിയായിരുന്നു. പോണി ടെയിൽ ആയിരുന്നു പ്രിയങ്കയുടെ ഹെയർ സ്റ്റൈൽ. കഴിഞ്ഞ വർഷം പ്രിയങ്ക അണിഞ്ഞ ചുവപ്പ് ഗൗണും ബി ടൗണിൽ ശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു.
Read Moreതൃഷയും കീർത്തിയും ഒന്നിക്കുന്നു
വിക്രമും തൃഷയും നായികാനായകൻമാരായെത്തിയ സാമിയുടെ രണ്ടാം ഭാഗത്ത് തൃഷയ്ക്കൊപ്പം കീർത്തി സുരേഷും എത്തുന്നുണ്ട്. തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. സിങ്കം 3ക്ക് ശേഷം ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇരുവരുടെയും കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഇരുവരും അവതരിപ്പിക്കുന്നതെന്ന വിവരം മാത്രമേ പുറത്തുവിട്ടിട്ടുള്ളൂ. തൃഷയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.ഇന്ത്യയിലും വിദേശത്തുമായാണ് ചിത്രീകരണം തീരുമാനിച്ചിട്ടുള്ളത്. ചെന്നൈ, തിരുനെൽവേലി, ഡൽഹി, മസൂറി, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രീകരണം നിശ്ചയിച്ചിട്ടുള്ളത്. മലയാളത്തിൽ തുടക്കം കുറിച്ച കീർത്തി ഇപ്പോൾ തമിഴകത്തിന്റെ സ്വന്തം താരമായി മാറിക്കഴിഞ്ഞു. തമിഴകത്തിന്റെ സ്വന്തം താരമായ തൃഷയാവട്ടെ ആദ്യ മലയാള ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
Read Moreവന്പൻ തിരിച്ചുവരവിനൊരുങ്ങി സഞ്ജയ് ദത്ത്
പ്രതികാര കഥയുമായി വന്പൻ തിരിച്ചിവരവിനൊരുങ്ങി ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. സഞ്ജയ് ദത്ത് നായകനാകുന്ന ഭൂമി ഉടൻ തിയറ്ററുകളിലെത്തും. ഇന്ത്യയുടെ അഭിമാന താരം മേരി കോമിന്റെ ജീവിതം തിരശീലയിൽഎത്തിച്ച ഒമംഗ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഭൂമി. ജയിൽ മോചിതനായതിനു ശേഷമുള്ള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവായിരിക്കും ചിത്രമെന്നുള്ള പ്രതീക്ഷയിലാണ് സഞ്ജുവിന്റെ ആരാധകർ. 2002 ൽ പുറത്തിറങ്ങിയ പിറ്റാഹ് എന്ന ചിത്രം സമാനമായ ഇതിവൃത്തത്തിലൂന്നിയ ഒരു പ്രതികാരകഥയായിരുന്നു. ഭൂമിയുടേതായി ഒാഗസ്റ്റിൽ പുറത്തിറങ്ങിയ ആദ്യ ടീസർ മുതൽ ട്രെയ്ലർ വരെയുള്ളതിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രശസ്ത നിർമ്മാതാവുകൂടിയായ ഭൂഷൻ കുമാർ നിർമിക്കുന്ന ചിത്രത്തിൽ ദത്തിന്റെ നായികയായി വരുന്നത് അദിതി ഹൈദരാണ്. സഞ്ജയ് ദത്തിന്റെ തിരിച്ചുവരവാകട്ടെ ഭൂമിയെന്നാണ് ആരാധകരുടെ ആശംസ.
Read Moreവിവാഹ വാര്ത്ത വ്യാജമാണെന്നു അന്സിബ; പ്രചരിച്ചത് അൻസിബ അഭിനയിച്ച ഷോർട്ട് ഫിലിമിലെ ചിത്രം
ദൃശ്യം എന്ന ചിത്രത്തിലുടെ മലയാളി പ്രേക്ഷക മനസിൽ ഇടം നേടിയ കലാകാരിയാണ് അൻസിബ ഹസൻ. ദൃശ്യത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ബിഗ് സ്ക്രീനിൽ നിന്നു മിനി സ്ക്രീനിലേക്കും ചുവടുവച്ചു. നടിയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. അതേസമയം വിവാഹ വാർത്ത വ്യാജമാണെന്നു വ്യക്തമാക്കി താരം രംഗത്തു വന്നിരിക്കുന്നു. ഒരു യുവാവിനൊപ്പം സെറ്റ് സാരിയും തുളസിമാലയുമായി സിന്ദൂരവും തൊട്ട് ചിരിച്ചു നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലാണ് അൻസിബയുടെ വിവാഹ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇവരെ ഹിന്ദു-മുസ്ലിം അല്ലാതെ മനുഷ്യനായി കാണാൻ മാത്രം മനസുള്ളവർ ലൈക്കടിക്കൂ… എന്ന കുറിപ്പും ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിരുന്നു. വിവാദത്തിന് തിരികൊളുത്തിയ ഈ പോസ്റ്റ് ശനിയാഴ്ച രാത്രിയാണ് അൻസിബയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതിനു പ്രതികരണവുമായാണ് അൻസിബ ഫേസ് ബുക്ക് ലൈവിലൂടെ രംഗത്തു…
Read More