വൈറലായി സാമന്തയുടെ പുതിയ ഫോട്ടോ ഷൂട്ട്. തെന്നിന്ത്യൻ താരസുന്ദരി സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം ഏറെ വർണങ്ങൾ നിറഞ്ഞതാകുമെന്ന് കൂടുതൽ വ്യക്തമാകുകയാണ്. പ്രശസ്ത ഫാഷൻ ഡിസൈനർ ക്രേഷ ബജാജാണ് സാമന്തയ്ക്കായി വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതെന്നാണ് സൂചന. ക്രേഷയിലാണ് വിവാഹക്കാര്യത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നതെന്ന ക്യാപ്ഷനോടെ സാമന്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലാകുകയാണ്.
Read MoreCategory: Movies
ഗുര്‍മീതിന്റെ ജീവിതം സിനിമയാകുന്നു; ഹണിപ്രീതാകാന് രാഖി
ആൾദൈവം ഗുർമീത് റാം റഹിമിന്റെ ജീവിതം സിനിമയാകുന്നു. പീഡനക്കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ദൈവത്തിന്റെ ജീവിതം സിനിമയാക്കുന്നു എന്ന വാർത്തകൾക്കൊപ്പം വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്. ഗുർമീതിന് പുറമേ വളർത്തുമകളെന്നറിയപ്പെടുന്ന ഹണിപ്രീതിന്റെ കഥയും പ്രധാനമായിരിക്കും. നരേന്ദ്ര മോദി ആരാധികയും ബോളിവുഡിലെ ഗ്ലാമർ നടിയുമായ രാഖി സാവന്താണ് ചിത്രത്തിൽ ഹണിപ്രീതായി എത്തുന്നത്.പോലീസ് തേടുന്ന കൊടുംകുറ്റവാളികളിൽ ഒരാളാണ് ഹണിപ്രീത്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന ഇവർ ഒളിവിലാണ്. ഗുർമീതിന്റെയും ഹണിയുടെയും ആഡംബര ജീവിതവും കേസിനാസ്പദമായ സംഭവങ്ങളും മറ്റു വിവാദങ്ങളും സിനിമയിലുണ്ടാകുമെന്ന് സൂചനയുണ്ട്. ഗുർമീതിന്റെ മകൾ എന്നു പറയുന്നെങ്കിലും ഇവർ തമ്മിൽ അത്തരത്തിലുള്ള ബന്ധമല്ലെന്ന് ഹണിയുടെ ഭർത്താവും വെളിപ്പെടുത്തി. ദേര സച്ച സൗദയുടെ പ്രധാനിയായ ഹണിയാണ് മറ്റു പെണ്‍കുട്ടികളെ ഗുർമീതിന് എത്തിച്ചിരുന്നതെന്നാണ് ഭർത്താവിന്റെ വെളിപ്പെടുത്തൽ. നരേന്ദ്ര മോദിയുടെ കടുത്ത ആരാധികയെന്ന് പേരു കേട്ട താരമാണ് രാഖി സാവന്ത്. മോദിയുടെ ചിത്രം…
Read Moreഇത് പോക്കിരി സൈമണല്ല, വെറും കൂതറ സൈമണ്‍ റിവ്യു വായിക്കാം
അയ്യയ്യോ… ദാരിദ്യ്രമെന്നു പറഞ്ഞാല്‍ കട്ട ദാരിദ്യ്രം… “പോക്കിരി സൈമണ്‍’ എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും ഉചിതം. ഇളയ ദളപതിയുടെ പേര് പറഞ്ഞ് സണ്ണി വെയ്ന്‍ എന്ന നായകനെ ചുളുവില്‍ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ത്താനുള്ള സംവിധായകന്റെ ശ്രമം ഇത്തരി കടുത്തു പോയി. ഇമ്മാതിരി വേഷം കെട്ടലുകളെല്ലാം തമിഴില്‍ പേരെടുത്ത നടന്റെ പേരിലാകുന്പോള്‍ ആളുകയറുമെന്നുള്ള വിശ്വാസത്തിലൂന്നി സംവിധായകന് ജിജോ പടച്ചുണ്ടാക്കിയ ചിത്രമാണ് പോക്കിരി സൈമണ്‍. ചിത്രത്തിന്റെ തുടക്കം മുതല്‍ വേണ്ടിടത്തും വേണ്ടാത്തയിടത്തും വിജയ് എന്ന നടന്റെ ഫ്ലക്സുകളും ഫോട്ടോയും വച്ച് നിറച്ചതോടെ തിയറ്ററിനകത്ത് പലരുടെയും മുഖത്ത് ആദ്യം കണ്ട പ്രസന്നത താനെ മങ്ങി. “എന്തോന്നടെ ആരാധന എന്നെല്ലാം പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ ആരാധന’ ഒരുമാതരി കട്ട വെറുപ്പിക്കല്‍… ഈ കാട്ടിക്കൂട്ടല് കണ്ടാല്‍ സാക്ഷാല്‍ വിജയ് വരെ ചിലപ്പോള്‍ നെഞ്ചത്തടിച്ച് കരഞ്ഞെന്നിരിക്കും. തുടക്കം ഉഷാറാക്കി പക്ഷേ… വിജയ് ഫാന്‍സിനെ തൃപ്തിപ്പെടുത്തും വിധത്തിലുള്ള തുടക്കം.…
Read Moreറായി ലക്ഷ്മിയുടെ ഞെട്ടിക്കുന്ന ഗ്ലാമർ വേഷം ! ജൂലി 2വിന്റെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി
തെന്നിന്ത്യൻ താരം റായി ലക്ഷ്മിയുടെ ബോളിവുഡ് ചിത്രം ജൂലി 2വിന്റെ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. നേഹ ധൂപിയ നായികയായ ജൂലിയുടെ രണ്ടാം ഭാഗത്തിലാണു റായ് ലക്ഷ്മി അതീവ ഗ്ലാമറസായി പ്രത്യേക്ഷപ്പെടുന്നത്. ഓ ജൂലി എന്ന ടൈറ്റിൽ ഗാനത്തിന്റെ വീഡിയോ പുറത്തു വന്നതോടെയാണു റായി ലക്ഷ്മിയുടെ ഞെട്ടിക്കുന്ന ഗ്ലാമർ വേഷം ആരാധകർ കണ്ടത്. ദീപക് ശിവദാസണിയാണു ചിത്രം സംവിധാനം ചെയ്യുന്നത്. 2004 ൽ ഇറങ്ങിയ ജൂലിയിൽ നേഹ ധൂപിയ അതീവ ഗ്ലാമറസയായിരുന്നു എത്തിയത്. രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ ഇല്ല എന്നു താരം തന്നെ വ്യക്തമാക്കുകയായിരുന്നു. അങ്ങനെയാണ് റായി ലക്ഷ്മി ജൂലി 2വിൽ നായികയാകുന്നത്. ചിത്രം ഒക്ടോബർ ആറിനു തിയറ്ററുകളിലെത്തും.
Read Moreദുൽഖറിന്റെ ബോളിവുഡ് ചിത്രത്തിൽ നായിക കൃതി
മലയാളത്തിന്റെ സ്വന്തം താരമായ ദുൽഖർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ കൃതി ഖർബണ്ഡ നായികയാവും. ആകർഷ് ഖുരാന സംവിധാനം ചെയ്യുന്ന കർവാനിലൂടെയാണ് ഡിക്യു ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അരങ്ങേറ്റ ചിത്രത്തിൽ ദുൽഖറിന്റെ നായികയായി ആരെത്തുമെന്നുള്ള കാര്യത്തിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇമ്രാൻ ഹാഷ്മി നായകനായെത്തിയ റാസ് റീബൂട്ടിയിലൂടെ ബോളിവുഡിൽ തുടക്കം കുറിച്ച കൃതി ഖർബണ്ഡയാണ് നായികയായി എത്തുന്നത്. കന്നഡയിലും തെലുങ്കിലും ഏറെ തിരക്കുള്ള താരം ദുൽഖറിനോടൊപ്പം എത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. തെലുങ്ക്, കന്നഡ സിനിമകളിലൂടെയാണ് താരം ബോളിവുഡിലേക്കെത്തിയത്. ദുൽഖറിന്റെ കാമുകിയായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ആദ്യ പകുതിക്ക് ശേഷമാണ് കൃതിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നതെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുള്ളത്. തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിൽ ദുൽഖർ മലയാളവും സംസാരിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. അതിനാൽ നായികയായി എത്തുന്ന കൃതിക്ക് മലയാളം സംസാരിക്കുന്നതിനുള്ള പരിശീലനം…
Read Moreപത്മാവതിയുടെ ഫസ്റ്റ് ലുക്ക്; ദീപിക ഞെട്ടിച്ചു
ആരാധകർ കാത്തിരിക്കുന്ന ദീപിക പദുകോണ്‍ നായികയാകുന്ന പത്മാവതി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ ആരാധകർ അന്പരന്നുപോയി എന്നു റിപ്പോർട്ടുകൾ. അന്പരന്നു. ചരിത്രസിനിമയായ പത്മാവതിയുടെ ഫസ്റ്റ്ലുക്ക് കണ്ടവർക്ക് തെല്ലും സംശയമുണ്ടാകില്ല, ചിറ്റോഡിലെ റാണി പത്മാവതിയായി ദീപിക സിനിമയിൽ ജീവിക്കുമെന്ന്. ആരാധകർക്കിടയിലേക്ക് ശരിക്കും അന്പരപ്പിന്റെ ബോംബാണ് പത്മാവതി ടീം വർഷിച്ചത്. റാണി പത്മിനി അവതാരമായുള്ള ദീപികയുടെ വേഷപ്പകർച്ച ശരിക്കും ഞെട്ടിക്കുന്നതായി മാറി. അതീവ സുന്ദരിയായി പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട ദീപിക ആദ്യകാഴ്ചയിൽ തന്നെ കഥാപാത്രത്തോട് നീതി പുലർത്തിയെന്ന് ആരും പറയും. മുന്‍പും രാജകീയ വേഷങ്ങൾ ദീപിക ചെയ്തിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം പത്മാവതി വേറിട്ടുനിൽക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഗോത്രപരമായ വേഷവും ആഭരണങ്ങളും അണിഞ്ഞാണ് ദീപിക ആദ്യ കാഴ്ചയ്ക്കായി വേഷമിട്ടത്. കൈകൾ ചേർത്തുവച്ച് തീവ്രമായ നോട്ടമാണ് പോസ്റ്ററിലൂടെ ദീപിക ആരാധകർക്ക് നൽകുന്നത്. പോസ്റ്റർ ട്വിറ്ററിലൂടെ പങ്കുവച്ച ദീപിക അതിന് ഇങ്ങനെ കുറിപ്പെഴുതി:…
Read Moreഐശ്വര്യ എന്റെ ജീവിതം തകര്‍ത്തു: വിവേക്
വിവാദങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി വന്നുകൊണ്ടിരുന്ന നടിയാണ് മുൻലോകസുന്ദരി ഐശ്വര്യാ റായ്. വിവാദങ്ങളെയെല്ലാം അതിന്റെ വഴിക്ക് വിട്ടായിരുന്നു ഐശ്വര്യ – അഭിഷേക് ബച്ചൻ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞെങ്കിലും തന്റെ പഴയ ബന്ധങ്ങളുടെ പേരിൽ ഐശ്വര്യയ്ക്ക് പഴികേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ, വിവേക് ഒബ്റോയ് നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.തന്റെ ജീവിതം ഇങ്ങനെയാകാൻ കാരണം ഐശ്വര്യ റായി ആണെന്നാണ് വിവേക് പറഞ്ഞിരിക്കുന്നത്. തന്റെ സിനിമാ ജീവിതം തകരാൻ കാരണം ആഷുമായിട്ടുള്ള പ്രണയ പരാജയമാണെന്ന് വിവേക് പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ്.ബോളിവുഡിന്റെ സുന്ദരതാരമായി വളരുന്നതിനിടയിലാണ് വിവേക് മുൻലോകസുന്ദരിയും നടിയുമായ ഐശ്വര്യയുമായി പ്രണയത്തിലാകുന്നത്. സൽമാൻ ഖാനുമായിട്ടുള്ള ബന്ധം തകർന്നു നിൽക്കുകയായിരുന്നു ഐശ്വര്യ. ഇതിനു ശേഷമാണ് വിവേകുമായി പ്രണയത്തിലാകുന്നത്.എന്നാൽ, ഈ ബന്ധം സൽമാൻ ഖാനു പിടിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി വിവേക് രംഗത്തെത്തി. 2003 മാർച്ചിൽ ഐശ്വര്യയുമായുള്ള ബന്ധത്തിന്റെ പേരിൽ സൽമാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തുന്നതായി പത്രസമ്മേളനത്തിലൂടെ വിവേക് വെളിപ്പെടുത്തി. ഇതോടെ…
Read Moreഇടുക്കിയുടെ വന്യതയുമായി ടിനി ടോമിന്റെ കാലിയന് തിയറ്ററുകളിലേക്ക്
വ്യത്യസ്ത കഥാപാത്രങ്ങളുമായി ടിനി ടോമും, മേഘനാഥനും. ഇടുക്കിയുടെ ഗ്രാമീണ അന്തരീക്ഷത്തില്‍ ചിത്രീകരിച്ച കാലിയന് എന്ന സിനിമ ഈ മാസം 22നു തീയറ്ററുകളില്‍ എത്തുന്നു. രാഘവനാശാന് എന്ന ശക്തമായ കഥാപാത്രത്തെയാണ് ടിനി ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തന്റെ അഭിനയത്തില്‍ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് മേഘനാഥന് നാച്ചിമുത്തുവായി അവതരിപ്പിച്ചിരിക്കുന്നത്. രണ്ടു വ്യത്യസ്ത ഗറ്റപ്പിലാണ് ടിനിയും, മേഘനാഥനും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആരും ഇറങ്ങാത്ത ഇടുക്കിയുടെ അപകടകാരിയായ പെരിയാറിലെ കരിമ്പന്‍ കുത്തില്‍ വടത്തില്‍ ക്യാമറ കെട്ടിത്തുക്കി ഇങ്ങിയപ്പോള്‍ ആരും കാണാത്ത ദ്യശ്യങ്ങള്‍ ജീവന് പണയം വച്ചു ചിത്രികരിക്കാന്‍ സാധിച്ചതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ജിജോ പാങ്കോടിന്റെ സംവിധാനത്തില്‍ പ്രേംജി ഛായാഗ്രഹണം ചെയ്ത കാലിയന് ടിനി ടോമിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാലചന്ദ്രന് ചുള്ളിക്കാട്, ശിവജി ഗുരുവായൂര്‍, തമിഴ് നടന് നിതിന്‍ ജോര്‍ജ്ജ്, കോട്ടയം പുരുഷന്, കുലപ്പുള്ളി ലീല, ഗ്രേയിസ്…
Read Moreബാഷ അമേരിക്കയിൽ
രജനീകാന്ത് ഓട്ടോക്കാരനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ബാഷ 22 വർഷത്തിനു ശേഷം അമേരിക്കയിലേക്ക്. തമിഴ് മന്നൻ രജനികാന്തിനോട് തമിഴ്നാട്ടുകാർക്കുള്ള ആരാധന മറ്റാരോടുമില്ല. ഓരോ സിനിമ പുറത്തിറങ്ങുന്പോഴും ആരാധകർക്ക് ഹരമാണ്. പ്രിയതാരത്തിന്റെ സിനിമ എത്രവട്ടം കാണാനും ആരാധകർ റെഡിയാണ്. സിനിമകളിലെ പാട്ടുകളും കിടിലൻ സംഭാഷണങ്ങളുമൊക്കെ ഇപ്പോഴും അറിയാതെ ഓരോരുത്തരുടെയും ചുണ്ടിൽ വരാറുമുണ്ട്. അതൊക്കെ രജനികാന്ത് സിനിമയോടുള്ള ഇഷ്ടം തന്നെയാണ്.എത്രവർഷം കഴിഞ്ഞാലും ചില സിനിമകളുടെ മാർക്കറ്റ് ഒട്ടും കുറയുകയുമില്ല. അതിന് തെളിവാണ് 22 വർഷത്തിന് മുന്‍പ് രജനികാന്ത് അഭിനയിച്ച് തകർത്ത ബാഷ വീണ്ടും പ്രദർശനത്തിന് എത്തുന്നുവെന്ന പുതിയ വാർത്ത സിനിമാ പ്രേമികളെ ഹരം കൊള്ളിക്കുന്നത്. യു എസിൽ വച്ച് നടത്തുന്ന ഫാന്റസി ഫെസ്റ്റിലാണ് ബാഷ പ്രദർശിപ്പിക്കുന്നത്. സെപ്റ്റംബർ 24,26 തിയതികളിലാണ് പ്രമുഖ താരങ്ങളുടെ സിനിമ പ്രദർശിപ്പിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. ആക്്ഷൻ ചിത്രമായ ബാഷയിൽ ഓട്ടോക്കാരന്റെ വേഷത്തിലാണ് രജനികാന്ത് അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ…
Read Moreഅൻസിബ ബിഗ് ബജറ്റ് സിനിമയിൽ
തെന്നിന്ത്യൻ നായിക അൻസിബ ഹസനും ആൻജിയും ആദ്യമായി ഒന്നിക്കുന്ന പുതിയ മലയാളം ബിഗ് ബജറ്റ് സിനിമയാണ് ശ്രീകാന്ത് വിജയ് സംവിധാനം ചെയ്യുന്ന ഒരു തെക്കൻ കാവ്യം. പതിനാറ് വർഷത്തോളമായി മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ശ്രീകാന്ത്. സി ഡിറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ സ്ക്രിപ്റ്റ്, എഡിറ്റിംഗ്, ഡയറക്ഷൻ എന്നിവയിൽ വർഷങ്ങളുടെ അധ്യാപന പരിചയവുമായാണ് ശ്രീകാന്ത് വിജയ് വാണിജ്യ സിനിമാരംഗത്ത് സ്വതന്ത്ര സംവിധായകനാകുന്നത്. സിനിമകളുടെയും പരസ്യ ചിത്രങ്ങളുടെയും നിർമാണ രംഗത്ത് സജീവസാന്നിദ്ധ്യമായ സാഗരം ഫിലിം കന്പനി, ദേവകന്യാ പ്രൊഡക്ഷൻസുമായി ചേർന്നാണ് ഒരു തെക്കൻ കാവ്യം നിർമിക്കുന്നത്. ഷിജിൻലാൽ, കവിത അനിൽ എന്നിവരാണ് നിർമാതാക്കൾ. ഇന്ത്യൻ സിനിമാട്ടോഗ്രാഫർമാരിൽ പ്രമുഖനായ ആൻജി ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം എന്ന നിലയിലും ഒരു തെക്കൻ കാവ്യം ശ്രദ്ധേയമാണ്. ഫായിസ് ഉമ്മറാണ് ചിത്രത്തിന്റെ രചയിതാവ്. എ.ആർ റഹ്മാന്റെ അസോസിയേറ്റായിരുന്ന എം.എസ്…
Read More