കോടതിമുറികളിലെ വാദപ്രതിവാദങ്ങൾക്കിടയിൽ വേറിട്ടൊരു സൗഹൃദക്കാഴ്ചയാകുകയാണ് ഗാസിയാബാദ് ജില്ലാ കോടതി. കഴിഞ്ഞ അഞ്ച് വർഷമായി അഭിഭാഷകനായ മഹേഷ് യാദവിന്റെ ചേംബറിലെത്തി റൊട്ടി വാങ്ങി തിന്നുന്ന ഒരു കുരങ്ങനാണ് ഇവിടുത്തെ പ്രധാന താരം! ഗാസിയാബാദ് കോടതിയിൽ 30 വർഷമായി അഭിഭാഷകനായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് മഹേഷ് യാദവ്. ദിനചര്യയുടെ ഭാഗമെന്നോണം ദിവസവും അഭിഭാഷകന്റെ മേശപ്പുറത്ത് വന്നിരിക്കുന്ന കുരങ്ങൻ, സ്നേഹത്തോടെ നൽകുന്ന റൊട്ടിയും കഴിച്ചാണ് മടങ്ങാറുള്ളത്. ചില ദിവസങ്ങളിൽ മഹേഷ് യാദവിന്റെ പോക്കറ്റിൽ കൈയിട്ട് റൊട്ടിയുണ്ടോ എന്ന് പരിശോധിക്കാനും ഈ കുരങ്ങൻ മടിക്കാറില്ല. ശാന്തനായി മുൻപിലിരിക്കുന്ന കുരങ്ങന്റെ തലയിൽ തലോടിയാണ് അഭിഭാഷകൻ റൊട്ടി നൽകാറുള്ളത്. അഭിഭാഷകൻ കോടതിയിൽ എത്താത്ത ദിവസങ്ങളിലും കുരങ്ങൻ ചേംബറിന് മുന്നിലെത്തി കാത്തിരിക്കും. തൊട്ടടുത്ത ദിവസം അദ്ദേഹം എത്തുമ്പോൾ മാത്രമാണ് മടങ്ങുക.മനുഷ്യനും മൃഗവും തമ്മിലുള്ള ഈ അപൂർവ്വ സ്നേഹബന്ധം കോടതിയിലെത്തുന്നവർക്ക് എന്നും കൗതുകമുള്ള കാഴ്ചയാണ്.
Read MoreDay: September 18, 2026
രോഗിയായ അമ്മയെ ആക്രമിച്ചതിനെ ചോദ്യംചെയ്തുള്ള മർദനത്തെതുടർന്നു മരണം; മണിമലയിൽ പഞ്ചായത്ത് മെമ്പർ അടക്കം ആറ് പേർ അറസ്റ്റിൽ
കോട്ടയം: മണിമല കുറിക്കാട്ടൂരിലെ യുവാവിന്റ മരണം കൊലപാതകമാണെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിൽ പഞ്ചായത്ത് മെമ്പർ അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തു.മണിമല പഞ്ചായത്ത് അംഗം ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷൈബിൽ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അമ്പാട്ടുപാടി വൈക്കുന്നേൽ ഷിബു ആണ് കൊല്ലപ്പെട്ടത്. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബുധനാഴ്ചയാണ് ഷിബുവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്ച പഞ്ചായത്ത് അംഗം ജോജിയുടെ നേതൃത്വത്തിലെ സംഘം ഷിബുവിനെയും സുഹൃത്തിനെയും മർദിച്ചു. മർദനത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ജോജിയുടെ രോഗിയായ അമ്മയെ മരിച്ച ഷിബുവും സുഹൃത്തും ചേർന്ന് ആക്രമിച്ചതിനായിരുന്നു മർദനമെന്ന് പൊലിസ് പറയുന്നു. സംഭവത്തിൽ പൊലിസ് വിശദമായ അന്വേഷണം തുടങ്ങി.
Read Moreഹെൽമറ്റ് കാത്തു ആ ജീവൻ! ഇരുട്ടിൽ തുറന്നുകിടന്ന ഓടക്കുഴിയിലേക്ക് ബൈക്ക് മറിഞ്ഞു; ഡെലിവറി ഏജന്റിന് ഗുരുതര പരിക്ക്, അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
ഉത്തർപ്രദേശിലെ കാൺപൂരിൽ റോഡിലെ തുറന്ന ഓടക്കുഴിയിലേക്ക് ബൈക്കുമായി വീണ് ഡെലിവറി ഏജന്റിന് ഗുരുതര പരിക്കേറ്റു. ചോരയുറയുന്ന ഈ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തലയിൽ ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ മാത്രമാണ് യുവാവ് അത്ഭുതകരമായി ജീവനോടെ രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. ഓർഡർ നൽകാനായി ബൈക്കിൽ പോകുകയായിരുന്ന ഡെലിവറി ഏജന്റാണ് അപകടത്തിൽപ്പെട്ടത്. സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലാത്തതിനാൽ വീതികുറഞ്ഞ റോഡിലെ വലിയ ഓടക്കുഴി ഇയാളുടെ ശ്രദ്ധയിൽപ്പെട്ടില്ല. തുടര്ന്ന് ബൈക്കോടെ യുവാവ് വലിയ കുഴിയിലേക്ക് പതിക്കുകയായിരുന്നു. റോഡിലൂടെ പോകുകയായിരുന്ന ബൈക്ക് പെട്ടെന്ന് കുഴിയിലേക്ക് അപ്രത്യക്ഷമാകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാർ ചേർന്ന് യുവാവിനെയും ബൈക്കിനെയും പുറത്തെടുത്ത് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് എത്തിച്ചു. തുടർന്ന് ബന്ധുക്കളെത്തി ഇയാളെ കൂടുതൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സീവേജ്…
Read Moreമുൻ കായിക മന്ത്രി അബ്ദുറഹ്മാനെയും ജിഎസ്ടി ഉദ്യോഗസ്ഥരെയും മെസിയെ മറയാക്കിയുള്ള തട്ടിപ്പ് കേസിൽ എസ്ഐടി ചോദ്യം ചെയ്യാനൊരുങ്ങുന്നു
കൊച്ചി: മെസിയെ മറയാക്കി നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ മുൻ കായിക മന്ത്രിയെ ഉടൻ ചോദ്യം ചെയ്യും. മുൻ മന്ത്രി അബ്ദുറഹ്മാനെ കൂടാതെ ജിഎസ്ടി ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.അതേസമയം റിപ്പോർട്ടർ കമ്പനിയിൽനിന്നു പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്പി വിക്രമന്റെ നേതൃത്തിൽ രേഖകളുടെ പരിശോധന തുടങ്ങി. ഫോറൻസിക് പരിശോധനയ്ക്ക് അയക്കേണ്ടവയ്ക്ക് അപേക്ഷ നൽകും. മുൻ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷം ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണമാരംഭിക്കും.
Read Moreഒൻപതാം നിലയിലെ ജനൽപടിയിലിരുന്ന് മഴ നനഞ്ഞ കുട്ടികൾ; ജീവൻ രക്ഷിക്കാൻ ശ്രമിച്ച അയൽവാസിയോട് തട്ടിക്കയറി അമ്മ! വീഡിയോ വൈറൽ
ഒൻപതാം നിലയിലെ ജനൽപടിയിലിരുന്ന് അപകടനിലയിൽ മഴ ആസ്വദിക്കുകയായിരുന്ന കുട്ടികളെ ശാസിച്ച അയൽവാസിക്ക് അമ്മയുടെ രൂക്ഷവിമർശനം. ഉയർന്ന ഫ്ലാറ്റിന്റെ ജനൽപ്പാളിക്ക് പുറത്തേക്ക് ആടിയുലഞ്ഞ് നില്ക്കുകയായിരുന്ന കുട്ടികളെ കണ്ട് ഭയന്ന അയൽവാസി ബഹളം വെച്ച് ഇവരെ മാറ്റിയെങ്കിലും, അതിന് പിന്നാലെ അമ്മ ചോദ്യം ചെയ്യലുമായി എത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ശരദ് യാദവ് എന്ന വ്യക്തി താൻ കണ്ട ഞെട്ടിക്കുന്ന ദൃശ്യങ്ങൾ എക്സിൽ പങ്കുവെക്കുകയായിരുന്നു. മഴ പെയ്യുന്ന സമയത്ത് എതിർവശത്തെ ഫ്ലാറ്റിന്റെ ഒൻപതാം നിലയിലെ ജനൽപടിയിലിരുന്ന കുട്ടികൾ ജനലിന്റെ അഴികൾക്കിടയിലൂടെ പുറത്തേക്ക് കൈനീട്ടി മഴവെള്ളം പിടിക്കാൻ ശ്രമിക്കുകയായിരുന്നു. തടസമായി നിൽക്കുന്ന ഗ്രില്ലുകൾക്ക് പുറത്തുള്ള ഇടുങ്ങിയ ബോർഡിൽ കാൽവെച്ച് ഇവർ അപകടകരമായി നിൽക്കുന്നതും വീഡിയോയിൽ കാണാം. അപകടസാധ്യത മനസിലാക്കിയ ശരദ്, തന്റെ ബാൽക്കണിയിൽ നിന്ന് ഉറക്കെ ശബ്ദമുണ്ടാക്കി കുട്ടികളോട് അകത്തേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു. പേടിച്ചുപോയ കുട്ടികൾ ഉടൻ തന്നെ മുറിക്കുള്ളിലേക്ക്…
Read More