മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ടു, ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം എ​ന്നെ ര​ക്ഷി​ച്ചെന്ന് ഋഷഭ് ഷെട്ടി

ഞാ​ൻ ന​ല്ല പോ​ലെ ഉ​റ​ങ്ങി​യി​ട്ട് മൂ​ന്ന് മാ​സ​മാ​യി. ഈ ​സ​മ​യ​ങ്ങ​ളി​ലെ​ല്ലാം ഞ​ങ്ങ​ൾ നി​ർ​ത്താ​തെ ജോ​ലി ചെ​യ്യു​ക​യാ​ണ്. ഡ​യ​റ​ക്ഷ​ൻ ടീ​മും കാ​മ​റ ടീ​മു​മെ​ല്ലാം 38 മു​ത​ൽ 48 മ​ണി​ക്കൂ​ർ വ​രെ​യാ​ണ് തു​ട​ർ​ച്ച​യാ​യി ജോ​ലി ചെ​യ്ത​ത്. ആ​രും ഇ​തി​നെ എ​ന്‍റെ സി​നി​മ​യാ​യി മാ​ത്ര​മ​ല്ല ക​ണ്ട​ത്. നി​ർ​മാ​താ​ക്ക​ളും സെ​റ്റി​ൽ ചാ​യ കൊ​ണ്ടുവ​രു​ന്ന ആ​ളു​ക​ൾ പോ​ലും ഇ​ത് അ​വ​ര​വ​രു​ടെ സി​നി​മ​യാ​യി​ട്ടാ​ണ് ക​ണ്ട​ത്. കാ​ന്താ​ര​യു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​തി​നുശേ​ഷം നാ​ല​ഞ്ചു ത​വ​ണ ഞാ​ൻ മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ടു, പക്ഷേ ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹം എ​ന്നെ ര​ക്ഷി​ച്ച് ഇ​ന്ന് നി​ങ്ങ​ളു​ടെ മു​ന്നി​ൽ കൊ​ണ്ടു നി​ർ​ത്തി​യി​രി​ക്കു​ന്നു. -ഋ​ഷ​ഭ് ഷെ​ട്ടി

Read More

തി​ര​ക​ളും ചു​ഴി​ക​ളും കൊ​ടു​ങ്കാ​റ്റു​മെ​ല്ലാം നി​റ​ഞ്ഞ ക​ട​ൽ​പോ​ലെ​യാ​യി​രു​ന്നു മാ​ധ​വി​ക്കു​ട്ടി​യ​മ്മ​യു​ടെ ജീ​വി​ത​മെ​ന്ന് മ​ഞ്ജു​വാ​ര്യ​ർ

മാ​ധ​വി​ക്കു​ട്ടി എ​ന്ന പേ​ര് എ​ന്‍റെ ജീ​വി​ത​ത്തി​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ൽ ക​ട​ന്നു​വ​ന്നി​ട്ടു​ണ്ട്. മാ​ധ​വി​ക്കു​ട്ടി എ​ന്നു പ​റ​യു​ന്ന​തി​ൽ എ​നി​ക്കെ​പ്പോ​ഴും ഒ​രു മ​ടി​യു​ണ്ട്. മാ​ധ​വി​ക്കു​ട്ടി​യ​മ്മ എ​ന്ന് അ​റി​യാ​തെ ത​ന്നെ വ​രും. മാ​ധ​വി​ക്കു​ട്ടി എ​ന്ന എ​ഴു​ത്തു​കാ​രി​യെ​ക്കാ​ളു​പ​രി മാ​ധ​വി​ക്കു​ട്ടി എ​ന്ന വ്യ​ക്തി​യെ​ക്കു​റി​ച്ച് അ​ദ്‌​ഭു​ത​ത്തോ​ടെ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ കേ​ട്ട​റി​ഞ്ഞി​ട്ടു​ണ്ട്. എ​ന്തോ ഒ​രു അ​ടു​പ്പ​വും ഒ​രു​പാ​ടു സ്നേ​ഹ​വും ആ​രാ​ധ​ന​യു​മൊ​ക്കെ തോ​ന്നി​യി​ട്ടു​ണ്ട്. അ​വ​രെ​ക്കു​റി​ച്ചു​ള്ള ക​ഥ സി​നി​മ​യാ​യ​പ്പോ​ൾ മാ​ധ​വി​ക്കു​ട്ടി​യാ​യി അ​ഭി​ന​യി​ക്കാ​നാ​യ​ത് ജീ​വി​ത​ത്തി​ലെ വ​ലി​യ ഭാ​ഗ്യ​മാ​യി ഇ​ന്നും ക​ണ​ക്കാ​ക്കു​ന്നു. ക​ട​ലി​ന്‍റെ നി​റ​ങ്ങ​ൾ എ​ന്ന പേ​ര് ഈ ​പു​സ്ത​ക​ത്തി​ന് ഉ​ചി​ത​മാ​ണ്. തി​ര​ക​ളും ചു​ഴി​ക​ളും കൊ​ടു​ങ്കാ​റ്റു​മെ​ല്ലാം നി​റ​ഞ്ഞ​താ​ണ് ക​ട​ൽ. മാ​ധ​വി​ക്കു​ട്ടി​യ​മ്മ​യു​ടെ ജീ​വി​ത​വും അ​ങ്ങ​നെ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ചേ​രു​ന്ന പേ​രാ​ണി​ത്. -മ​ഞ്ജു വാ​ര്യ​ർ  

Read More

പാ​ൻ-​ഇ​ന്ത്യ​ൻ ആ​ക്ഷ​ൻ താ​രം ഉ​ണ്ണി​മു​കു​ന്ദ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ പു​തി​യ വ​ഴി​ത്തി​രി​വ്

പ്രി​യ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ജ​ന്മ ദി​ന​ത്തി​ൽ സി​നി​മാ പ്രേ​ക്ഷ​ക​ർ​ക്ക് ആ​വേ​ശം പ​ക​രു​ന്ന ഒ​രു വാ​ർ​ത്ത റി​ല​യ​ൻ​സ് പു​റ​ത്തുവി​ട്ടു.റി​ല​യ​ൻ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ര​ണ്ട് ബി​ഗ് ബ​ജ​റ്റ് സി​നി​മ​ക​ളി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ അ​ഭി​ന​യി​ക്കാൻ ക​രാ​ർ ചെ​യ്യ​പ്പെ​ട്ടു. മാ​ർ​ക്കോ​യ്ക്കുശേ​ഷം പാ​ൻ-​ഇ​ന്ത്യ​ൻ ആ​ക്ഷ​ൻ താ​ര​മാ​യി മാ​റി​യ ഉ​ണ്ണി​മു​കു​ന്ദ​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ മ​റ്റൊ​രു വ​ഴി​ത്തി​രി​വാ​യി​രി​ക്കു​മി​ത്. മ​ല​യാ​ള സി​നി​മാ ന​ട​ന്മാ​രു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സ​ഹ​ക​ര​ണം സം​ഭ​വി​ക്കു​ന്ന​ത്. ഉ​ണ്ണി മു​കു​ന്ദ​ൻ അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ച ‘മാ ​വ​ന്ദേ’ എ​ന്ന ചി​ത്ര​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​യി അ​ഭി​ന​യി​ക്കു​ന്നു. ഇ​ത് പാ​ൻ-​വേ​ൾ​ഡ് റി​ലീ​സ് ചി​ത്ര​മാ​ണ്. സം​വി​ധാ​യ​ക​ൻ ജോ​ഷിയു​ടെ ജ​ന്മ​ദി​ന​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഉ​ണ്ണി​മു​കു​ന്ദ​ൻ. പി​ആ​ർ​ഒ- എ​എ​സ് ദി​നേ​ശ്.

Read More

അ​ഭി​മാ​ന നി​മി​ഷം; ഫാ​ൽ​ക്കെ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി മോ​ഹ​ൻ​ലാ​ൽ

ന്യൂ​ഡ​ൽ​ഹി: ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ൽ നി​ന്ന് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ ഏ​റ്റു​വാ​ങ്ങി. 71-ാമ​ത് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ച്ച​ട​ങ്ങി​ലെ വ​ലി​യ സ​ദ​സി​നെ സാ​ക്ഷി​യാ​ക്കി​യാ​ണ് മോ​ഹ​ൻ​ലാ​ൽ പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്. 2023 ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. അ​ഞ്ച് പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ മ​ല​യാ​ള സി​നി​മ സ്വ​ന്ത​മാ​ക്കി​യ​ത്. പൂ​ക്കാ​ലം സി​നി​മ​യി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​രം വി​ജ​യ​രാ​ഘ​വ​നും ഉ​ള്ളൊ​ഴു​ക്കി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ഉ​ർ​വ​ശി​യും സ്വ​ന്ത​മാ​ക്കി. നേ​ക്ക​ൽ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള പ്ര​ത്യേ​ക പ​രാ​മ​ർ​ശ പു​ര​സ്കാ​രം എം.​കെ.​രാ​മ​ദാ​സ് ഏ​റ്റു​വാ​ങ്ങി. സാ​ങ്കേ​തി​ക മേ​ഖ​ല​യി​ല്‍ ര​ണ്ട് പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ളാ​ണ് മ​ല​യാ​ള​ത്തി​ന് ല​ഭി​ച്ച​ത്. മോ​ഹ​ന്‍​ദാ​സ് മി​ക​ച്ച പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍​ക്കു​ള്ള പു​ര​സ്കാ​ര​വും മി​ക​ച്ച എ​ഡി​റ്റിം​ഗി​നു​ള്ള പു​ര​സ്കാ​രം മി​ഥു​ന്‍ മു​ര​ളി​യും ഏ​റ്റു​വാ​ങ്ങി. ഉ​ള്ളൊ​ഴു​ക്കാ​ണ് മി​ക​ച്ച മ​ല​യാ​ള ചി​ത്രം. സം​വി​ധാ​യ​ക​ൻ ക്രി​സ്റ്റോ ടോ​മി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ക്രി​സ്റ്റോ​യു​ടെ മൂ​ന്നാ​മ​ത്തെ ദേ​ശീ​യ പു​ര​സ്കാ​ര​മാ​ണി​ത്. അ​വാ​ര്‍​ഡ് വി​ത​ര​ണ​ത്തി​ന്…

Read More

ശ്രീ​ലീ​ല​യു​ടെ ത​മി​ഴ് ചി​ത്രം 26-ന്

പു​ഷ്പ 2 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ശ്രീ​ലീ​ല നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്രം കി​സ് മീ ​ഇ​ഡി​യ​റ്റ് 26 – ന് ​നാ​ഗ​ൻ പി​ക്ചേ​ഴ്സ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും. വ്യ​ത്യ​സ്ത​മാ​യൊ​രു കോ​ള​ജ് ലൗ​സ്റ്റോ​റി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്രം, 2001 മു​ത​ൽ നി​ർ​മാ​ണ-​വി​ത​ര​ണ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന, നാ​ഗ​ൻ പി​ള്ള​യു​ടെ നാ​ഗ​ൻ പി​ക്‌​ചേ​ഴ്സാ​ണ് നി​ർ​മി​ക്കു​ന്ന​ത്. എ.​പി. അ​ർ​ജു​ൻ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്നു. പു​തി​യ ത​ല​മു​റ​യി​ലെ ശ്ര​ദ്ധേ​യ​നാ​യ ന​ട​ൻ വീ​ര​ത് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്നു. ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. മ​നോ​ഹ​ര​മാ​യ ഗാ​ന രം​ഗ​ങ്ങ​ളും സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളും ചി​ത്ര​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടു​ന്നു. കാ​മ​റ- ജ​യ് ശ​ങ്ക​ർ രാ​മ​ലിം​ഗം, ഗാ​ന ര​ച​ന- മ​ണി​മാ​ര​ൻ, സം​ഗീ​തം- പ്ര​കാ​ശ് നി​ക്കി, കോ. ​ഡ​യ​റ​ക്ടേ​ഴ്സ്- നാ​ഗ​ൻ പി​ള്ള, എ​ലി​സ​ബ​ത്ത്, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ. ശ്രീ​ലീ​ല, വീ​ര​ത് എ​ന്നി​വ​ർ​ക്കൊ​പ്പം റോ​ബോ ശ​ങ്ക​ർ, ന​ഞ്ചി​ൽ വി​ജ​യ​ൻ, അ​ശ്വ​തി എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. പി​ആ​ർ​ഒ-…

Read More

ശ​ക്തി​മാ​ന്‍’ എ​ന്ന സൂ​പ്പ​ര്‍​ഹീ​റോ ചി​ത്ര​ത്തി​നു​വേ​ണ്ടി ബേ​സി​ല്‍ ജോ​സ​ഫ് ബോ​ളി​വു​ഡി​ല്‍ ര​ണ്ടു​വ​ര്‍​ഷം പാ​ഴാ​ക്കി: അ​നു​രാ​ഗ് ക​ശ്യ​പ്

‘ശ​ക്തി​മാ​ന്‍’ എ​ന്ന സൂ​പ്പ​ര്‍​ഹീ​റോ ചി​ത്ര​ത്തി​നു​വേ​ണ്ടി ബേ​സി​ല്‍ ജോ​സ​ഫ് ബോ​ളി​വു​ഡി​ല്‍ ര​ണ്ടു​വ​ര്‍​ഷം ക​ള​ഞ്ഞ​താ​യി സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ഗ് ക​ശ്യ​പ്. വെ​റും ര​ണ്ടോ മൂ​ന്നോ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ത്ര​യ​ധി​കം വൈ​വി​ധ്യ​മു​ള്ള വേ​ഷ​ങ്ങ​ൾ ചെ​യ്‌​ത ബേ​സി​ലി​നോ​ട്, ഇ​ത് എ​ങ്ങ​നെ സാ​ധി​ക്കു​ന്നു എ​ന്നാ​ണു താ​ൻ ചോ​ദി​ച്ച​തെ​ന്നും അ​നു​രാ​ഗ് ക​ശ്യ​പ് പ​റ​ഞ്ഞു. ശ​ക്തി​മാ​നു​വേ​ണ്ടി ജീ​വി​ത​ത്തി​ലെ ര​ണ്ടു​വ​ർ​ഷം പാ​ഴാ​യെ​ന്ന് അ​ദ്ദേ​ഹം എ​ന്നോ​ടു​പ​റ​ഞ്ഞു. ഈ ​ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ങ്ങ​ൾ എ​ങ്ങ​നെ​യാ​ണു പി​ടി​ച്ചു​നി​ന്ന​ത് എ​ന്നും ബേ​സി​ൽ എ​ന്നോ​ട് ചോ​ദി​ച്ചു. എ​നി​ക്ക് തോ​ന്നി​യ അ​തേ കാ​ര്യ​മാ​ണ് ബേ​സി​ലും പ​റ​ഞ്ഞ​ത്. എ​നി​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല, അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ മാ​റി​നി​ന്ന​തെ​ന്നു ഞാ​ൻ മ​റു​പ​ടി ന​ൽ​കി. ആ ​മ​നു​ഷ്യ​ൻ ര​ണ്ടു​വ​ർ​ഷം പാ​ഴാ​ക്കി എ​ന്ന് അ​നു​രാ​ഗ് ക​ശ്യ​പ്. അ​തേ​സ​മ​യം, ര​ണ്‍​വീ​ര്‍ സിം​ഗി​നെ നാ​യ​ക​നാ​ക്കി സോ​ണി പി​ക്‌​ചേ​ഴ്‌​സ് നി​ര്‍​മി​ക്കു​ന്ന ‘ശ​ക്തി​മാ​ന്‍’ ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍, പി​ന്നീ​ട് ചി​ത്ര​ത്തെ​ക്കു​റി​ച്ച് കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ല്ല.

Read More

‘അ​ന്നും ഇ​ന്നും സൈ​ല​ൻ​സാ​ണ് മ​റു​പ​ടി, എ​നി​ക്ക് എ​ന്‍റേ​താ​യ കാ​ര​ണ​ങ്ങ​ളു​ണ്ട്. ആ​രു​ടേ​യും പേ​രു പ​റ​ഞ്ഞ് ക​രി​വാ​രി തേ​യ്ക്ക​ണ​മെ​ന്നി​ല്ല’: പ്രി​യ വാ​ര്യ​ർ

ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്ത ഒ​രു അ​ഡാ​ർ ലൗ ​എ​ന്ന സി​നി​മ​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​രെ സോ​ഷ്യ​ൽ​മീ​ഡി​യ സെ​ൻ​സേ​ഷ​നും വൈ​റ​ൽ ഗേ​ളു​മാ​ക്കി മാ​റ്റി​യ​ത്. സി​നി​മ​യി​ലെ ക​ണ്ണി​റു​ക്ക​ൽ സീ​ൻ വ​ൻ ഹി​റ്റാ​യ​തോ​ടെ പ്രി​യ​യും ഹി​റ്റാ​യി. പി​ന്നീ​ട് മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക് എ​ന്തി​ന് ബോ​ളി​വു​ഡി​ൽ നി​ന്നു പോ​ലും അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. എ​ന്നാ​ൽ ത​ന്‍റെ ആ​ദ്യ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഒ​മ​റു​മാ​യി ന​ടി സ്വ​രച്ചേർ​ച്ച​യി​ല​ല്ല. അ​ഡാ​ർ ലൗ ​എ​ന്ന സി​നി​മ​യ്ക്കു​ശേ​ഷം ഇ​രു​വ​രും എ​വി​ടേ​യും ഒ​രു​മി​ച്ച് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യോ പ്രോ​ജ​ക്ടു​ക​ളി​ൽ വ​ർ​ക്ക് ചെ​യ്യു​ക​യോ ഒ​ന്നും ത​ന്നെ ചെ​യ്തി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ന​ടി​യെ പ​രി​ഹ​സി​ക്കു​ന്ന രീ​തി​യി​ലും വ​ന്ന വ​ഴി മ​റ​ക്കു​ന്ന​യാ​ളെ​ന്ന രീ​തി​യി​ൽ മു​ദ്ര കു​ത്തു​ന്ന ത​ര​ത്തി​ലും സോ​ഷ്യ​ൽ​മീ​ഡി​യ പോ​സ്റ്റു​ക​ൾ ഒ​മ​റി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് പ​ല​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ആ​ദ്യ​മാ​യി അ​വ​സ​രം ത​ന്ന​വ​രു​മാ​യു​ള്ള പി​ണ​ക്കം മാ​റ്റാ​ൻ ശ്ര​മി​ക്കാ​ത്ത​തെ​ന്താ​ണെ​ന്ന ചോ​ദ്യ​ത്തി​ന് പ്രി​യ വാ​ര്യ​ർ മ​റു​പ​ടി പ​റ​യു​ക​യാ​ണി​പ്പോ​ൾ. പു​റ​ത്തു​ള്ള ആ​ളു​ക​ൾ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ന്താ​ണെ​ന്ന്…

Read More

മു​ന്‍ മാ​നേ​ജ​റെ മ​ര്‍​ദി​ച്ചെ​ന്ന കേ​സ്; ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന് കോ​ട​തി സ​മ​ന്‍​സ്

കൊ​ച്ചി: മു​ന്‍ മാ​നേ​ജ​രെ മ​ര്‍​ദി​ച്ചെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന് കോ​ട​തി സ​മ​ന്‍​സ്. കാ​ക്ക​നാ​ട് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യാ​ണ് സ​മ​ന്‍​സ് അ​യ​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ 27 ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. കേ​സി​ല്‍ നേ​ര​ത്തെ ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. കേ​സി​ന്റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​നോ​ട് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ടൊ​വി​നോ ചി​ത്രം ന​രി​വേ​ട്ട​യെ പ്ര​ശം​സി​ച്ച് പോ​സ്റ്റി​ട്ട​തി​ല്‍ പ്ര​കോ​പി​ത​നാ​യി ഉ​ണ്ണി മു​കു​ന്ദ​ന്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ് മു​ന്‍ മാ​നേ​ജ​ര്‍ വി​പി​ന്‍ കു​മാ​റി​ന്‍റെ പ​രാ​തി. കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​സി​ലെ പ്ര​തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി ജാ​മ്യം എ​ടു​ക്ക​ണം. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഇ​ക്ക​ഴി​ഞ്ഞ മേ​യ് 31ന് ​എ​റ​ണാ​കു​ളം ജി​ല്ല കോ​ട​തി തീ​ര്‍​പ്പാ​ക്കി​യി​രു​ന്നു. ജാ​മ്യം കി​ട്ടാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സി​ന് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​മെ​ന്നും അ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.…

Read More

പ​ഴ​യ​ത് പോ​ലെ പെ​ട്ടെ​ന്ന് പ്ര​തി​ക​രി​ക്കു​ന്ന ആ​ള​ല്ല ഇ​പ്പോ​ൾ: ഷെ​യ്ൻ നി​ഗം

പ​ഴ​യ​ത് പോ​ലെ പെ​ട്ടെ​ന്ന് പ്ര​തി​ക​രി​ക്കു​ന്ന ആ​ള​ല്ല താ​നി​പ്പോ​ഴെ​ന്ന് ഷെ​യ്ൻ നി​ഗം. ‘വ​ള​രെ ക​ൺ​സി​സ്റ്റ​ന്‍റ് ആ​യ ജീ​വി​ത​മാ​ണെ​നി​ക്കെ​ന്ന് ഞാ​ൻ പ​റ​യി​ല്ല. ഞാ​ൻ ഇ​വോ​ൾ​വ് ചെ​യ്യു​ന്നു​ണ്ട്. ആ​റ് മാ​സം മു​മ്പ് എ​ന്നെ ക​ണ്ടി​രു​ന്നെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കെ​ന്നോ​ട് മ​റ്റൊ​രു സ​മീ​പ​ന​മാ​യി​രി​ക്കും. ഇ​താ​ണ് ഞാ​ൻ, ഞാ​നി​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന ആ​ക്ടിം​ഗ് എ​നി​ക്കി​ല്ല.  സാ​ഹ​ച​ര്യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഞാ​ൻ. എ​ല്ലാ​വ​ർ‌​ക്കും അ​ങ്ങ​നെ​യേ സാ​ധി​ക്കൂ. എ​ന്നെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ൾ ഞാ​ൻ ഒ​രു​പാ​ട് ചി​ന്തി​ക്കാ​ത്ത​ത് കൊ​ണ്ട് വ​ന്ന​താ​ണ്. എ​ന്നെ മു​ത​ലെ​ടു​ക്കു​ക​യാ​ണെ​ന്ന് ഞാ​ൻ ക​രു​തി. അ​തെ​നി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. എ​ന്നെ ചീ​റ്റ് ചെ​യ്താ​ൽ ഡി​പ്ലോ​മാ​റ്റി​ക്കാ​യി​രി​ക്കാ​നും മ​റ്റെ​ന്തെ​ങ്കി​ലും ചെ​യ്യാ​നും എ​നി​ക്ക് പ​റ്റി​ല്ലാ​യി​രു​ന്നു. ചി​ല കാ​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ഇ​പ്പോ​ൾ ഞാ​ന​ങ്ങ​നെ ചെ​യ്യാ​റി​ല്ല. കാ​ര​ണം അ​ത് ബാ​ലി​ശ​മാ​ണെ​ന്ന് എ​നി​ക്ക​റി​യാം’ എ​ന്ന് ഷെ​യ്ൻ നി​ഗം പ​റ​ഞ്ഞു.

Read More

‘അ​വ​ൻ മ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് അ​വ​സാ​ന​മാ​യി മെ​സേ​ജ് അ​യ​ച്ച​ത് എ​നി​ക്കാ​യി​രു​ന്നു, അ​തി​നു മ​റു​പ​ടി ന​ല്‍​കാ​നാ​യി​ല്ല, ഇ​ന്നും അ​തൊ​രു വി​ങ്ങ​ലാ​ണ്’: അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ലേ​ക്ക് ചേ​ക്കേ​റി​യ ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. ഇ​പ്പോ​ഴി​താ ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ കി​ഷ്കി​ന്ധാ​പു​രി​യു​ടെ പ്ര​മോ​ഷ​നി​ടെ വ​ള​രെ വൈ​കാ​രി​ക​മാ​യ അ​നു​ഭ​വം പ​ങ്കു​വെ​ക്കു​ക​യാ​ണ് താ​രം. സു​ഹൃ​ത്തി​ന്‍റെ അ​വ​സാ​ന സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​ത്ത​ത് ത​ന്നെ ഏ​റെ വേ​ദ​നി​പ്പി​ച്ച കാ​ര്യ​മാ​യി മാ​റി​യെ​ന്നാ​ണ് അ​നു​പ​മ തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. വ​ള​രെ കാ​ല​ങ്ങ​ളാ​യു​ള്ള സു​ഹൃ​ത്താ​ണ്. ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത് കാ​ര​ണം കു​റേ​നാ​ളു​ക​ളാ​യി ട​ച്ചി​ലാ​യി​രു​ന്നി​ല്ല. ഞ​ങ്ങ​ള്‍ സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു ദി​വ​സം അ​വ​ന്‍ മെ​സേ​ജ് അ​യ​ച്ചു. അ​തി​ന് ര​ണ്ടു ദി​വ​സം മു​മ്പ് എ​വി​ടെ​യോ വ​ച്ച് ഞാ​ന്‍ അ​വ​നെ ക​ണ്ടി​രു​ന്നു. മെ​സേ​ജ് അ​യ​ച്ച​പ്പോ​ള്‍ എ​ന്തി​നാ​ണ് വീ​ണ്ടും പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നു ക​രു​തി ഞാ​ന്‍ മ​റു​പ​ടി ന​ല്‍​കി​യി​ല്ല. ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​വ​ന്‍ മ​രി​ച്ചു. അ​വ​നു കാ​ന്‍​സ​റാ​യി​രു​ന്നു. എ​നി​ക്ക​ത് അ​റി​യി​ല്ലാ​യി​രു​ന്നു. അ​വ​ന്‍ അ​വ​സാ​ന​മാ​യി മെ​സേ​ജ് അ​യ​ച്ച​ത് എ​നി​ക്കാ​യി​രു​ന്നു. അ​തി​നു മ​റു​പ​ടി ന​ല്‍​കാ​നാ​യി​ല്ല. ആ ​സം​ഭ​വം വ​ല്ലാ​തെ ഭ​യ​പ്പെ​ടു​ത്തി. ന​മ്മ​ളു​മാ​യി…

Read More