വി​ഷ്ണു​വും ക​ല്യാ​ണി​യു​മാ​യി ന​സ്‌​ലി​നും മ​മി​ത​യും; ‘ചി​ത്രം’ റീ​ലോ​ഡ​ഡ് ക​ണ്ട് ക​ണ്ണ് ത​ള്ളി സോ​ഷ്യ​ൽ മീ​ഡി​യ

മ​ല​യാ​ളി​ക​ൾ​ക്ക് മ​റ​ക്കാ​നാ​കാ​ത്ത എ​വ​ർ​ഗ്രീ​ൻ സി​നി​മ​യാ​ണ് പ്രി​യ​ദ​ർ​ശ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ 1988ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. 100-200 കോ​ടി ക്ല​ബ്ബു​ക​ൾ പു​തി​യ​കാ​ല സി​നി​മ​യ്ക്ക് അ​ല​ങ്കാ​ര​മാ​കു​മ്പോ​ൾ 366 ദി​വ​സ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച ചി​ത്രം മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ലാ​ണു പ​തി​ഞ്ഞ​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ കു​സൃ​തി നി​റ​ഞ്ഞ ചി​രി​യും വി​ങ്ങു​ന്ന ഓ​ർ​മ​ക​ളും ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ നെ​ഞ്ചി​ലു​ണ്ട്. ആ ​സ്ഥാ​ന​ത്തേ​ക്ക് മോ​ളി​വു​ഡി​ന്‍റെ ന്യു​ജെ​ൻ താ​ര​ങ്ങ​ളാ​യ ന​സ്‌​ലി​നും മ​മി​ത​യും വ​ന്നാ​ലോ? ന​സ്‌​ലി​നും മ​മി​ത ബൈ​ജു​വും വി​ഷ്ണു​വും ക​ല്യാ​ണി​യു​മാ​യി വേ​ഷ​മി​ടു​ന്ന ഒ​രു കി​ടി​ല​ൻ എ​ഐ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ ശ്ര​ദ്ധ​നേ​ടു​ന്ന​ത്. മോ​ഹ​ൻ​ലാ​ലും ര​ഞ്ജി​നി​യും ത​ക​ർ​ത്താ​ടി​യ വേ​ഷ​ങ്ങ​ൾ ഇ​രു​വ​ർ​ക്കും ഇ​ണ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് പ​ക​ര​ക്കാ​രി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ർ ക​മ​ന്‍റ് ബോ​ക്സി​ൽ കു​റി​ക്കു​ന്ന​ത്. ഇ​വ​ർ ചി​രി​പ്പി​ക്കും. പ​ക്ഷേ, ക​ര​യി​പ്പി​ക്കി​ല്ല എ​ന്നാ​ണ് ഒ​രാ​ൾ ക​മ​ന്‍റ് ബോ​ക്സി​ൽ കു​റി​ച്ച​ത്. സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ പോ​സ്റ്റി​ൽ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. ചി​ത്രം എ​ന്ന മ​ല​യാ​ള​ത്തി​ന്‍റെ എ​വ​ർ​ഗ്രീ​ൻ ക്ലാ​സി​ക്കി​ന് പ​ക​ര​മാ​കാ​ൻ…

Read More

സി​നി​മ ചെ​യ്യു​മ്പോ​ൾ അ​തി​ന്‍റ രാ​ഷ്‌​ട്രീ​യ​ത്തേ​ക്കാ​ൾ ത​ന്നി​ലെ പ്രേ​ക്ഷ​ക​നെ തൃ​പ്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണു പ്ര​ധാ​നം: ത​രു​ൺ മൂ​ർ​ത്തി

ന​മ്മ​ൾ ഒ​രു സി​നി​മ ചെ​യ്യു​മ്പോ​ൾ അ​തി​ന്‍റ രാ​ഷ്‌​ട്രീ​യ​ത്തേ​ക്കാ​ൾ ത​ന്നി​ലെ പ്രേ​ക്ഷ​ക​നെ തൃ​പ്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണു പ്ര​ധാ​നം എ​ന്ന് ത​രു​ൺ മൂ​ർ​ത്തി. ജോ​ർ​ജ് സാ​റി​നെ ല​ളി​ത കൊ​ല്ലു​മ്പോ​ഴാ​ണോ അ​തോ ബെ​ൻ​സ് അ​ത് ചെ​യ്യു​മ്പോ​ഴാ​ണോ എ​ന്നി​ലെ പ്രേ​ക്ഷ​ക​ന് തൃ​പ്തി​യാ​വു​ക എ​ന്നാ​ണ് ചി​ന്തി​ക്കു​ക. ല​ളി​ത അ​നു​ഭ​വി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ബെ​ൻ​സി​നു​ണ്ടാ​യ​ത് എ​ന്നാ​ണ് എ​നി​ക്ക് എ​ഴു​തി വ​ന്ന​പ്പോ​ൾ മ​ന​സി​ലാ​യ​ത്. ഞാ​ൻ ഒ​രു തി​ര​ക്ക​ഥാ​കൃ​ത്ത് കൂ​ടി​യാ​ണ്. എ​ന്‍റെ സ​ഹ എ​ഴു​ത്തു​കാ​ര​ൻ സു​നി​ൽ കൂ​ടി ഉ​ണ്ടാ​യി​രു​ന്നു ഒ​പ്പം. എ​ഴു​ത്തി​ൽ ല​ളി​ത അ​നു​ഭ​വി​ച്ച വി​കാ​ര​ങ്ങ​ളെ കു​റ​ച്ചു കാ​ണു​ക​യ​ല്ല. അ​ത് തെ​റ്റാ​ണെ​ന്നു പ​റ​യു​ക​യ​ല്ല. പ​ക്ഷേ, അ​തി​നേ​ക്കാ​ൾ ഇ​മോ​ഷ​ണ​ലി ഡ്രി​വ​ൺ ആ​യ​ത് ബെ​ൻ​സി​ന്‍റെ ക​ഥാ​പാ​ത്ര​മാ​ണ്. ഒ​രു വാ​ണി​ജ്യ സി​നി​മ​യു​ടെ ഭാ​ഗ​മാ​യ​തു​കൊ​ണ്ട​ല്ല അ​ങ്ങ​നെ തീ​രു​മാ​നി​ച്ച​ത്. നി​ർ​മാ​താ​വി​ന്‍റെ​യോ സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ​യോ സ​മ്മ​ർ​ദ​മൊ​ന്നും കൊ​ണ്ട​ല്ല അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. എ​ന്നി​ലെ പ്രേ​ക്ഷ​ക​ൻ അ​ത് ആ​ഗ്ര​ഹി​ച്ചു. എ​ന്നി​ലെ സം​വി​ധാ​യ​ക​ൻ ചെ​യ്തു കൊ​ടു​ത്തു. അ​പ്പോ​ൾ എ​ന്നി​ലെ പ്രേ​ക്ഷ​ക​നും സം​വി​ധാ​യ​ക​നും…

Read More

ആ​കാം​ക്ഷ​യു​ണ​ര്‍​ത്തി ധീ​രം ട്രെ​യ്‌​ല​ര്‍

ആ​കാം​ക്ഷ​യും ദു​രൂ​ഹ​ത​യും നി​റ​ഞ്ഞ ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ളു​മാ​യി, ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ ധീ​ര​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ട്രെ​യ്‌​ല​ർ റി​ലീ​സാ​യി. പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത മൂ​ന്നു പേ​ർ ചേ​ർ​ന്ന് ലോ​ഞ്ച് ചെ​യ്ത തി​രു​വ​ന​ന്ത​പു​ര​ത്തെ പ​രി​പാ​ടി ഏ​റെ വ്യ​ത്യ​സ്ത​മാ​യി. ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും പ​ങ്കെ​ടു​ത്തു. ചി​ത്രം ഏ​റെ ആ​വേ​ശ​വും ആ​കാം​ക്ഷ​യു​മു​ണ​ര്‍​ത്തു​ന്ന ആ​ക്ഷ​ൻ സ​സ്പെ​ൻ​സ് ത്രി​ല്ല​റാ​ണെ​ന്ന് ട്രെ​യ്‌​ല​ർ‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. റെ​മോ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ റെ​മോ​ഷ് എം.​എ​സ്, മ​ല​ബാ​ർ ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ ഹാ​രി​സ് അ​മ്പ​ഴ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്രം ന​വാ​ഗ​ത​നാ​യ ജി​തി​ൻ ടി. ​സു​രേ​ഷ് ആ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ദീ​പു എ​സ്. നാ​യ​ർ, സ​ന്ദീ​പ് സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ക്രൈം ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. അ​ഞ്ചി​ന് ഡ്രീം​ബി​ഗ് ഫി​ലിം​സ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കും. സി.​സി വി​ത​ര​ണാ​വ​കാ​ശം ഫാ​ഴ്സ് ഫി​ലിം​സ് ആ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ,…

Read More

ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യാ​മോ! പ​ഠി​ച്ച​ത് ഒ​രേ കോ​ള​ജി​ലാ​ണെ​ങ്കി​ലും മീ​രാ​ജാ​സ്മി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്ന് ന​യ​ൻ​താ​രം

ഒ​രുകാ​ല​ത്ത് മ​ല​യാ​ളസി​നി​മ​യി​ൽ മീ​ര ജാ​സ്മി​ൻ സൃ​ഷ്ടി​ച്ച ത​രം​ഗം ചെ​റു​താ​യി​രു​ന്നി​ല്ല. ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത സൂ​ത്ര​ധാ​ര​ൻ (2001) എ​ന്ന ചി​ത്ര​ത്തി​ലു​ടെ സി​നി​മ​യി​ലെ​ത്തി​യ മീ​ര ജാ​സ്മി​ൻ വ​ള​രെ പെ​ട്ടെ​ന്നാ​യി​രു​ന്നു താ​ര​പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ന്ന​ത്. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ന​സി​ന​ക്ക​രെ (2003) എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​യ​ൻ​താ​ര സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​പ്പോ​ഴും തു​ട​ർ​ച്ച​യാ​യ ബ്ലോ​ക്ക്ബ​സ്റ്റ​റു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും പ്രി​യ​പ്പെ​ട്ട നാ​യി​ക​യാ​യി മീ​ര മാ​റി​യി​രു​ന്നു. ഒ​രു​പി​ടി മി​ക​ച്ച സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു മീ​ര​യി​ലൂ​ടെ മ​ല​യാ​ള​ത്തി​നു ല​ഭി​ച്ച​ത്. മീ​ര ജാ​സ്മി​ൻ വ​ലി​യ ഒ​രു ഐ​ക്ക​ണാ​യി​രു​ന്നു​വെ​ന്നും താ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ വ​ലി​യ ആ​ദ​ര​വോ​ടെ​യാ​യി​രു​ന്നു മീ​ര​യെ ക​ണ്ടി​രു​ന്ന​തെ​ന്നും അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ന​യ​ൻ​താ​ര പ​റ​ഞ്ഞി​രു​ന്നു. മീ​ര പ​ഠി​ച്ച അ​തേ കോ​ള​ജി​ലാ​യി​രു​ന്നു ഞാ​നും പ​ഠി​ച്ച​ത്. മീ​ര​യും ഞാ​നും ഒ​രേ നാ​ട്ടു​കാ​രാ​ണ്. മീ​ര​യു​ടെ ക​സി​ൻ ആ​യ ഒ​രു പെ​ൺ​കു​ട്ടി എ​ന്‍റെ ക്ലാ​സി​ലു​ണ്ടാ​യി​രു​ന്നു. മീ​ര അ​ന്ന് വ​ള​രെ വ​ലി​യ സ്റ്റാ​ർ ആ​യി​രു​ന്നു. റ​ൺ (2002)…

Read More

മോശം പറഞ്ഞവരൊക്കെ എനിക്കുവേണ്ടി പ്രാർഥിച്ചു; സാ​മൂ​ഹി​ക മൂ​ല​ധ​ന​മെ​ന്നു പ​റ​യു​ന്ന​ത് പ​ര​സ്പ​ര വി​ശ്വാ​സ​വും സ്നേ​ഹ​വു​മെന്ന് മമ്മൂട്ടി

സാ​മൂ​ഹി​ക മൂ​ല​ധ​ന​മെ​ന്നു പ​റ​യു​ന്ന​ത് പ​ര​സ്പ​ര വി​ശ്വാ​സ​വും സ്നേ​ഹ​വു​മാ​ണ്. അ​തു ന​മ്മ​ൾ ഒ​രു​പാ​ട് പ്രാ​വ​ശ്യം ക​ണ്ടി​ട്ടു​ള്ള​താ​ണ്. ലോ​ക​ത്തി​നു മു​ന്നി​ൽ തെ​ളി​യി​ച്ചി​ട്ടു​ള്ള​തു​മാ​ണ്. ആ ​അ​നു​ഭ​വം ത​ന്നെ​യാ​ണ് എ​നി​ക്കും ഉ​ണ്ടാ​യ​ത്. ഞാ​നൊ​രു രോ​ഗാ​വ​സ്ഥ​യി​ൽ പെ​ട്ട് വി​ശ്ര​മ​വേ​ള​യി​ലേ​ക്കു പോ​യ​പ്പോ​ൾ എ​നി​ക്കുവേ​ണ്ടി പ്രാ​ർ​ഥി​ക്കാ​ത്ത, എ​നി​ക്കുവേ​ണ്ടി പ​ള്ളി​യി​ൽ ഒ​രു മെ​ഴു​കു​തി​രി​യെ​ങ്കി​ലും ക​ത്തി​ക്കാ​ത്ത, ഒ​രു വ​ഴി​പാ​ട് ക​ഴി​ക്കാ​ത്ത, പ​ള്ളി​യി​ൽ പ്രാ​ർ​ഥി​ക്കു​മ്പോ​ൾ എ​നി​ക്കുവേ​ണ്ടി ദു​ആ ചെ​യ്യാ​ത്ത മ​ല​യാ​ളി​ക​ൾ ഉ​ണ്ടാ​വി​ല്ല. അ​ത് എ​നി​ക്ക് പ​രി​പൂ​ർ​ണ ബോ​ധ്യ​മു​ണ്ട്. അ​തുത​ന്നെ​യാ​ണ് ഞാ​ൻ നേ​ര​ത്തെ പ​റ​ഞ്ഞ സോ​ഷ്യ​ൽ ക്യാ​പി​റ്റ​ൽ. എ​ന്നെപ്പ​റ്റി ഒ​രു​പാ​ട് ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. ഞാ​ൻ ത​ല​ക്ക​ന​മു​ള്ള​വ​നാ​ണ്, അ​ഹ​ങ്കാ​രി​യാ​ണ്, ഗ​ർ​വു​ള്ള​വ​നാ​ണ്, ക്ഷി​പ്ര​കോ​പി​യാ​ണ് എ​ന്നൊ​ക്കെ. ഈ ​പ​റ​ഞ്ഞ​വ​രൊ​ക്കെ കൂ​ടി​യും എ​നി​ക്കുവേ​ണ്ടി പ്രാ​ർ​ഥി​ച്ചു.

Read More

സ്‌​ക്രി​പ്റ്റ് വാ​യി​ച്ച​പ്പോ​ള്‍ മു​ത​ല്‍ ആ​ശ​ങ്ക; ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തി​യ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് മ​നോ​ജ് കെ. ​ജ​യ​ൻ പ​റ​യു​ന്ന​തി​ങ്ങ​നെ

മ​ണി​യ​ന്‍​പി​ള്ള രാ​ജു​വാ​യി​രു​ന്നു അ​ന​ന്ത​ഭ​ദ്ര​ത്തി​ലെ ദി​ഗം​ബ​ര​നാ​വാ​ന്‍ എ​നി​ക്ക് പ​റ്റു​മെ​ന്ന് പ​റ​ഞ്ഞ് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കി​യ​ത്. ആ ​കാര​ക്ട​ര്‍ എ​ന്നെ ബാ​ധി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യ​മാ​യി​രു​ന്നു. സ്‌​ക്രി​പ്റ്റ് വാ​യി​ക്കു​മ്പോ​ള്‍ മു​ത​ല്‍ ആ​ശ​ങ്ക​ക​ളാ​യി​രു​ന്നു. തി​ര​നു​ര​യും എ​ന്ന ഗാ​ന​ത്തി​നുവേ​ണ്ടി മേ​ക്ക​പ്പ് ചെ​യ്തി​രു​ന്നു ആ​ദ്യം. അ​പ്പോ​ഴാ​ണ് ആ​ശ്വാ​സ​മാ​യ​ത്. അ​ങ്ങ​നെ​യ​ങ്ങു തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ഹെ​വി ഷോ​‍​ട്ട് ക​ഴി​ഞ്ഞ് ഒ​ന്ന് ഇ​രി​ക്കു​മ്പോ​ഴേ​ക്കും ഷോ​ട്ട് റെ​ഡി എ​ന്ന് പ​റ​ഞ്ഞ് വി​ളി​ക്കും. അ​ത്ര​യും സ്പീ​ഡാ​ണ് സ​ന്തോ​ഷേ​ട്ട​ന്. ഒ​രു ര​ക്ഷ​യു​മി​ല്ല. ഇ​രി​ക്കാ​ന്‍ പോ​ലും സ​മ​യം ത​രാ​തെ​യാ​ണ് ആ ​സി​നി​മ ചെ​യ്തുതീ​ര്‍​ത്ത​ത്. ഒ​രു സൈ​ഡി​ല്‍ വ​ള​രെ സീ​രീ​യ​സാ​യ കാ​ര​ക്ട​ര്‍ ചെ​യ്യു​ന്നു. മ​റു​സൈ​ഡി​ല്‍ എ​ല്ലാ​വ​രു​മാ​യും ത​മാ​ശ​യൊ​ക്കെ​യാ​യി കൂ​ടു​ന്നു. ഈ ​കാ​ര​ക്ട​റി​ല്‍​നി​ന്നു പോ​കാന്‍ പാ​ടി​ല്ല. ചി​ല​രൊ​ക്കെ​യാ​ണെ​ങ്കി​ല്‍ ക്യാ​ര​ക്ട​ര്‍ വി​ടാ​തെ​യി​രി​ക്കാ​ന്‍ പു​സ്ത​ക​മൊ​ക്കെ വാ​യി​ച്ച് അ​വി​ടെ​യി​രി​ക്കും. ന​മ്മ​ളി​വി​ടെ ത​മാ​ശ​യൊ​ക്കെ പ​റ​ഞ്ഞി​രി​ക്കു​മ്പോ​ഴാ​യി​രി​ക്കും വ​ന്നു വി​ളി​ക്കു​ന്ന​ത്. പി​ന്നെ ക​ഥാ​പാ​ത്ര​മാ​യി മാ​റും. -മനോജ് കെ. ജയൻ

Read More

ആ​ന്‍റ​ണി വ​ർ​ഗീ​സ് ചി​ത്രം കാ​ട്ടാ​ള​നി​ലൂ​ടെ ര​ണ്ടാം വ​ര​വി​നൊ​രു​ങ്ങി ഹിപ്സ്റ്റർ

ക്യൂ​ബ്സ്എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​യ​ല​ൻ​സ് നി​റ​ഞ്ഞ സി​നി​മ​യെ​ന്ന വി​ശേ​ഷ​ണ​വു​മാ​യെ​ത്തി​യ മാ​ർ​ക്കോ എ​ന്ന സൂ​പ്പ​ർ​ഹി​റ്റിനുശേ​ഷം ആ​ന്‍റ​ണി വ​ർ​ഗീ​സ് പെ​പ്പെ​യെ നാ​യ​ക​നാ​ക്കി ഷ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മ്മി​ക്കു​ന്ന കാ​ട്ടാ​ള​ൻ ചി​ത്ര​ത്തി​ന്‍റെ പു​തി​യ അ​പ്ഡേ​റ്റ് പു​റ​ത്ത്. ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം ആ​വേ​ശത്തി​ൽ അ​ജു എ​ന്ന ക​ഥാ​പാ​ത്ര​മാ​യെ​ത്തി​യ ഹി​പ്സ്റ്റ​ർ എ​ന്ന വി​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ താ​ര​മാ​യ പ്ര​ണ​വ് രാ​ജ് കാ​ട്ടാ​ള​നി​ൽ എ​ത്തു​ന്ന വി​വ​ര​മാ​ണ് ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഹി​പ്സ്റ്റ​ർ ഗെ​യ്മിം​ഗ് എ​ന്ന യു​ട്യൂ​ബ് ചാ​ന​ൽ തു​ട​ങ്ങി​യ​തോ​ടെ യൂ​ട്യൂ​ബി​ൽ ഹി​പ്സ്റ്റ​റു​ടെ വി​ഡി​യോ​യ്‌​ക്കെ​ല്ലാം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സി​നി​മാ​ലോ​ക​ത്തേ​ക്ക് എ​ത്തി​യ​തി​നു പി​ന്നാ​ലെ ഹി​പ്സ്റ്റ​റി​ന്‍റെ ആ​രാ​ധ​ക​വൃ​ന്ദം വീ​ണ്ടും വ​ലു​താ​കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ത​ന്‍റെ ര​ണ്ടാം ചി​ത്ര​ത്തി​ലൂ​ടെ ഞെ​ട്ടി​ക്കാ​നെ​ത്തു​ക​യാ​ണ് ര​ങ്ക​ണ്ണ​ന്‍റെ സ്വ​ന്തം അ​ജുവാ​യെ​ത്തി​യ പ്ര​ണ​വ്. ന​വാ​ഗ​ത​നാ​യ പോ​ൾ ജോ​ർ​ജ് സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​പ്പി​ക്കു​മെ​ന്ന് അ​ടി​വ​ര​യി​ടു​ന്ന​താ​യി​രു​ന്നു അ​ടു​ത്തി​ടെ പു​റ​ത്തി​റ​ങ്ങി​യ കാ​ട്ടാ​ള​ൻ ഫ​സ്റ്റ് ലു​ക്ക്. വ​മ്പ​ൻ സാ​ങ്കേ​തി​ക മി​ക​വോ​ടെ​യും വ​ൻ…

Read More

‘പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​നെ ഇ​ല്ലാ​താ​ക്കാ​ൻ നോക്കുന്നു, സി​നി​മ ഇ​ൻ​ഡ​സ്ട്രി​യി​ലു​ള്ള​വ​ർ ത​ന്നെ​യാ​ണ് ഇ​തി​ന് ശ്ര​മി​ക്കു​ന്ന​ത്’: മല്ലിക സുകുമാരൻ

പൃ​ഥ്വി​രാ​ജി​നെ​തി​രേ ആ​ക്ര​മ​ണം വ​രു​മ്പോ​ൾ എ​തി​ർ​ത്ത് പ​റ​യാ​നി​വി​ടെ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളു​മൊ​ക്കെ കു​റ​വാ​ണ് എ​ന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ. ആ​ക്ര​മ​ണ​മു​ണ്ടാ​കു​മ്പോ​ൾ സം​ഘ​ട​ന കൂ​ടെ​നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ സം​ഘ​ട​ന എ​ല്ലാ ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​യും ഒ​പ്പം ഒ​രു​പോ​ലെ നി​ൽ​ക്ക​ണം. പൃ​ഥ്വി​യാ​ണ് അ​വ​രു​ടെ പ്ര​ധാ​ന ല​ക്ഷ്യം. തി​ല​ക​ൻ ചേ​ട്ട​ന്‍റെ മ​ക​ൻ തി​രി​ച്ചു​വ​രു​ന്ന​തി​ലും ആ​ർ​ക്കൊ​ക്കെ​യോ എ​തി​ർ​പ്പു​ണ്ടെ​ന്ന് പ​റ​യു​ന്നു. ഇ​തൊ​ന്നും ചോ​ദി​ച്ചാ​ൽ കൃ​ത്യ​മാ​യി മ​റു​പ​ടി ത​രാ​ൻ സം​ഘ​ട​ന​യി​ൽ ആ​രു​മി​ല്ല. ഞ​ങ്ങ​ളു​ടെ​യൊ​ന്നും ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല. പൃ​ഥ്വി​രാ​ജ് എ​ന്ന ന​ട​നെ ഇ​ല്ലാ​താ​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്. സി​നി​മ ഇ​ൻ​ഡ​സ്ട്രി​യി​ലു​ള്ള​വ​ർ ത​ന്നെ​യാ​ണ് ഇ​തി​ന് ശ്ര​മി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജി​നെ ആ​ർ​ക്കും ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല. പ​റ​യേ​ണ്ട സ​മ​യ​ത്ത് ചി​ല കാ​ര്യ​ങ്ങ​ൾ തെ​ളി​വ് നി​ര​ത്തി ഞാ​ൻ പ​റ​യും. ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ഇ​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ എ​നി​ക്ക് പ​റ​യാ​ൻ ക​ഴി​യു​ന്നി​ട​ത്തെ​ല്ലാം ഞാ​ൻ ഇ​ത് പ​റ​യും. എ​ന്നെ സം​ഘ​ട​ന​യ്ക്ക് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ വേ​ണ്ട എ​ന്ന് മ​ല്ലി​ക സു​കു​മാ​ര​ൻ പ​റ​ഞ്ഞു.

Read More

‘അ​ച്ഛ​നും ര​ഞ്ജി​ത്തും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി, വ​ഴ​ക്കി​നി​ടെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം അ​ച്ഛ​ന്‍റെ മൂ​ക്കി​ൽ നി​ന്ന് ര​ക്തം വ​ന്നു’: ഷ​മ്മി തി​ല​ക​ൻ

തി​ല​ക​നും സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും ത​മ്മി​ൽ ഒ​രു സി​നി​മാ​സെ​റ്റി​ൽ വ​ച്ചു വ​ഴ​ക്കു​ണ്ടാ​യ​തി​നെ​ക്കു​റി​ച്ച് മ​ക​ൻ ഷ​മ്മി തി​ല​ക​ൻ. സെ​റ്റി​ൽ​വ​ച്ച് അ​വ​ർ ത​മ്മി​ൽ പ​ര​സ്‌​പ​രം സം​സാ​ര​മാ​യി. അ​ച്ഛ​ന് അ​ത് വ​ല്ലാ​തെ ഫീ​ൽ ചെ​യ്‌​തു. ഈ ​വ​ഴ​ക്കി​നി​ടെ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം അ​ച്ഛ​ന്‍റെ മൂ​ക്കി​ൽ നി​ന്ന് ര​ക്തം വ​ന്നു. അ​ന്ന് ദേ​ഷ്യ​ത്തി​ൽ അ​ദ്ദേ​ഹം പൊ​ള്ളാ​ച്ചി​യി​ലെ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കാ​റോ​ടി​ച്ച് വ​രി​ക​യും ചെ​യ്‌​തു. ഇ​ക്കാ​ര്യം ആ ​സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ എ​ന്നെ വി​ളി​ച്ച് അ​റി​യി​ച്ചു. ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം പ​രി​ച​യ​മി​ല്ലാ​ത്ത് ന​മ്പ​റി​ൽ നി​ന്നൊ​രു കോ​ൾ വ​ന്നു. ര​ഞ്ജി​ത്താ​യി​രു​ന്നു അ​ത്. അ​ദ്ദേ​ഹം കു​റ​ച്ചു​നേ​രം വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. എ​ന്നോ​ട് മാ​പ്പ് പ​റ​യു​ക​യാ​ണെ​ന്നും എ​ന്നാ​ൽ, അ​ച്ഛ​നോ​ട് മാ​പ്പ് പ​റ​യി​ല്ലെ​ന്നും പ​റ​ഞ്ഞു. അ​ച്ഛ​ന്‍റെ ഭാ​ഗ​ത്ത് തെ​റ്റു​ണ്ടെ​ന്ന് ര​ഞ്ജി​ത്ത് അ​ന്ന് പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ഇ​ന്ത്യ​ൻ റു​പ്പി എ​ന്ന ചി​ത്ര​ത്തി​ൽ തി​ല​ക​ന് ഒ​രു നി​ർ​ണാ​യ​ക ക​ഥാ​പാ​ത്ര​മു​ണ്ടെ​ന്നും അ​ത് സി​നി​മ​യു​ടെ ഹൈ​ലൈ​റ്റ് ആ​ണെ​ന്നും…

Read More

ഹ​ണി റോ​സി​ന്‍റെ റേ​ച്ച​ൽ ക്രി​സ്മ​സ് റി​ലീ​സാ​യി തി​യ​റ്റ​റു​ക​ളി​ൽ

പ്ര​ണ​യ​വും നൊ​മ്പ​ര​വും പ​ക​യും സം​ഘ​ർ​ഷ​വും ര​ക്ത​ചൊ​രി​ച്ചി​ലും എ​ല്ലാം ചേ​ർ​ന്നൊ​രു സി​നി​മാ​നു​ഭ​വം സ​മ്മാ​നി​ക്കാ​നാ​യി തി​യ​റ്റു​ക​ളി​ൽ എ​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് ഹ​ണി റോ​സ് നാ​യി​ക​യാ​യെ​ത്തു​ന്ന റേ​ച്ച​ൽ എ​ന്ന ചി​ത്രം. പാ​ലാ​യി​ൽ നി​ന്നെ​ത്തി​യ വേ​ട്ട​ക്കാ​ര​ൻ പോ​ത്തു​പാ​റ ജോ​യി​ച്ച​ന്‍റെ മ​ക​ള്‍ റേ​ച്ച​ലാ​യി ക​രി​യ​റി​ൽ ഇ​തു​വ​രെ കാ​ണാ​ത്ത വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ ഹ​ണി റോ​സ് ഞെ​ട്ടി​ക്കാ​നെ​ത്തു​ന്ന ചി​ത്രം ക്രി​സ്മ​സ് റി​ലീ​സാ​യി ഡി​സം​ബ​ർ 12-ന് ​അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി പു​റ​ത്തി​റ​ങ്ങും. മ​ല​യാ​ള​ത്തി​ലെ ശ്ര​ദ്ധേ​യ സം​വി​ധാ​യ​ക​നാ​യ എ​ബ്രി​ഡ് ഷൈ​ന്‍ സ​ഹ​നി​ര്‍​മാ​താ​വും സ​ഹ ര​ച​യി​താ​വു​മാ​കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് പു​തു​മു​ഖ സം​വി​ധാ​യി​ക​യാ​യ ആ​ന​ന്ദി​നി ബാ​ല​യാ​ണ്. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി സി​നി​മാ​ലോ​ക​ത്തു​ള്ള ഹ​ണി റോ​സ് ഇ​റ​ച്ചി വെ​ട്ടു​കാ​രി​യാ​യി ഏ​റെ വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മെ​ന്ന​താ​ണ് സി​നി​മ​യു​ടെ ഹൈ​ലൈ​റ്റ്. ജോ​യി​ച്ച​നാ​യി ബാ​ബു​രാ​ജും ശ്ര​ദ്ധേ​യ വേ​ഷ​ത്തി​ലു​ണ്ട്. പോ​ത്ത് ച​ന്ത​യി​ൽ നി​ൽ​ക്കു​ന്ന ഹ​ണി റോ​സി​നെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടു​ള്ള സി​നി​മ​യു​ടെ ആ​ദ്യ പോ​സ്റ്റ​റു​ക​ൾ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി​യി​രു​ന്നു. സി​നി​മ​യു​ടെ ടീ​സ​റും ഏ​വ​രും ഏ​റ്റെ​ടു​ത്തി​രു​ന്നു. ആ​ദ്യ ഗാ​ന​മാ​യി ഇ​റ​ങ്ങി​യ…

Read More