ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് നാ​ല് ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി; ഒരു മാസത്തിനിടെ പിടികൂടിയത് 40ലക്ഷത്തിന്‍റെ കറൻസി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. നാ​ദാ​പു​രം സ്വ​ദേ​ശി ബ​ഷീ​റി​ൽ നി​ന്നാ​ണ് നാ​ല് ല​ക്ഷം രൂ​പ​യു​ടെ ക​റ​ൻ​സി പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഗോ​എ​യ​ർ വി​മാ​ന​ത്തി​ൽ ദു​ബാ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു ബ​ഷീ​ർ. 20535 ന്‍റെ യു​എ​ഇ ദി​ർ​ഹ​വും 355 യു​എ​സ് ഡോ​ള​റു​മാ​ണ് ബ​ഷീ​റി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.

സി​ഐ​എ​സ്എ​ഫ് ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ പ​ണം ക​ണ്ടെ​ത്തി​യ​തി​നാ​ൽ പ​ണ​വും ബ​ഷീ​റി​നെ​യും ക​സ്റ്റം​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 40 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു.

Related posts