വ്യാ​പാ​രയു​ദ്ധം രൂ​ക്ഷം; യു​എ​സ് നി​ർ​മി​ത വി​മാ​ന​ങ്ങ​ൾ  വാ​ങ്ങു​ന്ന​ത് ചൈ​ന നി​ർ​ത്തി

ബെ​യ്ജിം​ഗ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ താ​രി​ഫ് യു​ദ്ധം തു​ട​രു​ന്ന​തി​നി​ടെ യു​എ​സ് നി​ർ​മി​ത ബോ​യിം​ഗ് ജെ​റ്റ് വി​മാ​ന​ങ്ങ​ളും വി​മാ​ന​യ​ന്ത്ര​ങ്ങ​ള​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങു​ന്ന​ത് നി​ർ​ത്തി​വ​യ്ക്കാ​ൻ ചൈ​ന ഉ​ത്ത​ര​വി​ട്ടു. താ​രി​ഫ് യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​യു​മാ​യി ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് യു​എ​സി​ലെ ബോ​യിം​ഗ് ക​മ്പ​നി​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​രു​തെ​ന്നു ചൈ​ന​യി​ലെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ചൈ​നീ​സ് ഇ​റ​ക്കു​മ​തി​ക്ക് 145 ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് മ​റു​പ​ടി​യാ​യി എ​ല്ലാ യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും ചൈ​ന 125 ശ​ത​മാ​നം തീ​രു​വ നേ​ര​ത്തെ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

ര​ണ്ടു തെ​ല​ങ്കാ​ന യു​വാ​ക്ക​ളെ പാ​ക് പൗ​ര​ൻ ദു​ബാ​യി​യിൽ വെ​ട്ടി​ക്കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: ദു​ബാ​യി​ൽ പാ​ക്കി​സ്ഥാ​ൻ പൗ​ര​ൻ ര​ണ്ടു തെ​ല​ങ്കാ​ന യു​വാ​ക്ക​ളെ വാ​ളി​നു വെ​ട്ടി​ക്കൊ​ന്നു. ഒ​രാ​ൾ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​ർ ജോ​ലി ചെ​യ്തി​രു​ന്ന ദു​ബാ​യി​ലെ മോ​ഡേ​ൺ ബേ​ക്ക​റിയി​ൽ ഈ​മാ​സം 11നാ​ണ് സം​ഭ​വം. മ​ത​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. തെ​ലങ്കാ​ന നി​ർ​മ​ൽ ജി​ല്ല​യി​ലെ സോ​ൻ ഗ്രാ​മ​ത്തി​ലെ അ​ഷ്ട​പു പ്രേം​സാ​ഗ​ർ (35), നി​സാ​മാ​ബാ​ദ് ജി​ല്ല​യി​ൽ നി​ന്നു​ള്ള ശ്രീ​നി​വാ​സ് എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. നി​സാ​മാ​ബാ​ദി​ലെ സാ​ഗ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. സാ​ഗ​ർ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ങ്ക​റു​മാ​യി സം​സാ​രി​ച്ച​താ​യി റെ​ഡ്ഡി പ​റ​ഞ്ഞു.

Read More

യു​ക്രെ​യ്നി​ൽ റ​ഷ്യ​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണം; 20 മ​ര​ണം

കീ​വ്: യു​ക്രെ​യ്നി​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി റ​ഷ്യ. വ​ട​ക്കു​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ സു​മി​യി​ൽ ആ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ 20 പേ​ർ മ​രി​ച്ച​താ​യി യു​ക്രെ​യ്ൻ അ​റി​യി​ച്ചു. 83 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റ​ഷ്യ ഭീ​ക​ര​ത ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നാ​ണ് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മ​ർ സെ​ല​ൻ​സ്കി പ്ര​തി​ക​രി​ച്ച​ത്. സു​മി​യി​ൽ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​മാ​ണ് റ​ഷ്യ ന​ട​ത്തി​യ​ത്.

Read More

യു​എ​സി​ലെ 6000 കു​ടി​യേ​റ്റ​ക്കാ​രെ മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ലാ​ക്കി: ഇ​വ​രെ​യെ​ല്ലാം നാ​ടു​ക​ട​ത്തും

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യി​ലെ ആ​റാ​യി​ര​ത്തി​ല​ധി​കം ജീ​വി​ച്ചി​രി​ക്കു​ന്ന അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​വ​രെ നി​ർ​ബ​ന്ധി​ത​മാ​യി നാ​ടു​ക​ട​ത്തു​മെ​ന്നും അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷാ ന​മ്പ​റു​ക​ൾ റ​ദ്ദാ​ക്കും. അ​വ​രെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​വ​ർ​ക്കു മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​കു​ടി​യേ​റ്റ​ക്കാ​രെ സ്വ​ന്തം രാ​ജ്യ​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. സി​ബി​പി വ​ൺ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തെ​ത്തി​യ കു​ടി​യേ​റ്റ​ക്കാ​രു​ടെ നി​യ​മ​പ​ര​മാ​യ പ​ദ​വി ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി (ഡി​എ​ച്ച്എ​സ്) ക​ഴി​ഞ്ഞ​ദി​വ​സം റ​ദ്ദാ​ക്കി​യി​രു​ന്നു. ഒ​ന്പ​ത് ല​ക്ഷ​ത്തോ​ളം കു​ടി​യേ​റ്റ​ക്കാ​രാ​ണ് സി​ബി​പി വ​ൺ ആ​പ്പ് ഉ​പ​യോ​ഗി​ച്ച് യു​എ​സി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​വ​രെ പു​റ​ത്താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് 6,000ഓ​ളം പേ​രെ മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കു​ന്ന പു​തി​യ ന​ട​പ​ടി. ജോ ​ബൈ​ഡ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ പ​ദ്ധ​തി​ക​ൾ പ്ര​കാ​രം കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് യു​എ​സി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നും താ​ൽ​കാ​ലി​ക​മാ​യി താ​മ​സി​ക്കാ​നും അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു.

Read More

പ​ക​ര​ച്ചു​ങ്കം യു​ദ്ധ​ത്തി​ൽ പി​ന്തു​ണ തേ​ടി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ്

ബെ​യ്ജിം​ഗ്: ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക അ​മി​ത​മാ​യ തീ​രു​വ ചു​മ​ത്തി​യ​തി​നെ ചെ​റു​ക്കു​ന്ന​തി​ന് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പി​ന്തു​ണ തേ​ടി. അ​മേ​രി​ക്ക​യു​ടേ​ത് ഏ​ക​പ​ക്ഷീ​യ​മാ​യ ഭീ​ഷ​ണി ആ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട അ​ദ്ദേ​ഹം, ചൈ​ന​യും യൂ​റോ​പ്പും അ​വ​രു​ടെ അ​ന്താ​രാ​ഷ്ട്ര ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​റ​വേ​റ്റ​ണ​മെ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ രീ​തി​ക​ളെ സം​യു​ക്ത​മാ​യി ചെ​റു​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്. അ​തി​നി​ടെ ചൈ​നീ​സ് ഇ​റ​ക്കു​മ​തി​ക​ളു​ടെ തീ​രു​വ യു​എ​സ് ‌പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് 145 ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ച​തി​നു പ​ക​ര​മാ​യി യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ 84 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 125 ശ​ത​മാ​ന​മാ​യി ചൈ​ന ഉ​യ​ർ​ത്തി.

Read More

ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ അ​ക്ര​മം

കാ​ൻ​ബ​ർ: ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​നു​നേ​രേ ആ​ക്ര​മ​ണം. കോ​ൺ​സു​ലേ​റ്റി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ചു​വ​പ്പ് പെ​യി​ന്‍റ് ഒ​ഴി​ച്ചും ചു​വ​രെ​ഴു​ത്തു​ക​ൾ ന​ട​ത്തി​യും വി​കൃ​ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ ഓ​സ്‌​ട്രേ​ലി​യ​ൻ അ​ധി​കൃ​ത​രെ ഇ​ന്ത്യ ആ​ശ​ങ്ക അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് കാ​ൻ​ബ​റ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലാ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ വി​ക്ടോ​റി​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

കോ​ട​തി​യി​ൽ കേ​സ് വാ​ദി​ക്കാ​ന്‍ “എ​ഐ അ​ഭി​ഭാ​ഷ​ക​ൻ!’;രോ​ഷാ​കു​ല​യാ​യി വ​നി​താ ജ​ഡ്ജി

ന്യൂ​യോ​ർ​ക്ക്: കോ​ട​തി​യി​ൽ കേ​സ് വാ​ദി​ക്കാ​ൻ എ​ഴു​പ​ത്തി​നാ​ലു​കാ​ര​നാ​യ ജെ​റോം ഡെ​വാ​ൾ​ഡി​നാ​യി ഹാ​ജ​രാ​യ​ത് എ​ഐ അ​ഭി​ഭാ​ഷ​ക​ൻ. വാ​ദം തു​ട​ങ്ങി കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ സം​ശ​യം തോ​ന്നി​യ വ​നി​താ ജ​ഡ്ജി ഇ​താ​രെ​ന്നു തി​ര​ക്കി​പ്പോ​ഴാ​ണ്‌ വ​ക്കീ​ൽ മ​നു​ഷ്യ​ന​ല്ലെ​ന്നു വ്യ​ക്ത​മാ​യ​ത്. ഇ​തോ​ടെ ദേ​ഷ്യം ക​യ​റി​യ ജ​ഡ്ജി കേ​സ് നി​ർ​ത്തി​വ​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ സ്റ്റേ​റ്റ് സു​പ്രീം കോ​ട​തി അ​പ്പ​ലേ​റ്റ് ഡി​വി​ഷ​ന്‍റെ ഫ​സ്റ്റ് ജു​ഡീ​ഷ​ൽ കോ​ട​തി​യി​ലാ​ണു ര​സ​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.ഒ​രു തൊ​ഴി​ൽ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ വി​ചാ​ര​ണ വേ​ള​യി​ലാ​ണ് വാ​ദി​യാ​യ ജെ​റോം ഡെ​വാ​ൾ​ഡ് നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് താ​ൻ സൃ​ഷ്ടി​ച്ച എ​ഐ അ​വ​താ​റു​മാ​യി എ​ത്തി​യ​ത്. ജെ​റോ​മി​ന്‍റെ രൂ​പ​ത്തോ​ട് സാ​ദൃ​ശ്യ​മു​ള്ള​താ​യി​രു​ന്നു എ​ഐ അ​ഭി​ഭാ​ഷ​ക​ന്‍റെ​യും രൂ​പം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ത​ന്‍റെ ഭാ​ഗ​ത്താ​ണു തെ​റ്റെ​ന്നു പ​റ​ഞ്ഞ ജെ​റോം, കോ​ട​തി​യോ​ടും ജ​ഡ്ജി​മാ​രോ​ടും ക്ഷ​മാ​പ​ണം ന​ട​ത്തി​യ​താ​യും അ​റി​യി​ച്ചു. ത​ന്‍റെ വാ​ദ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടും വ്യ​ക്ത​ത​യോ​ടും കൂ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ണ് അ​ങ്ങ​നെ​യൊ​രു സൃ​ഷ്ടി ന​ട​ത്തി​യ​തെ​ന്നും കോ​ട​തി​യെ വ​ഞ്ചി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും ജെ​റോം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ട​തി​യി​ൽ…

Read More

വി​വാ​ഹ​മോ​ച​നം ത​ള്ളി മി​ഷേ​ൽ ഒ​ബാ​മ

വാ​ഷിം​ഗ്ട​ൺ: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യു​മാ​യു​ള്ള വി​വാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ച് മാ​സ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മി​ഷേ​ൽ ഒ​ബാ​മ. വേ​ർ​പി​രി​യ​ലി​നെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ 61 കാ​രി​യാ​യ മി​ഷേ​ൽ ത​ള്ളി​ക്ക​ള​ഞ്ഞു. ഉ​ന്ന​ത രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് അ​ടു​ത്തി​ടെ വി​ട്ടു​നി​ന്ന​ത് ദാ​മ്പ​ത്യ​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ കാ​ര​ണ​മാ​യി​രു​ന്നി​ല്ലെ​ന്നും ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​തി​രു​ക​ൾ നി​ശ്ച​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. “ന​മ്മ​ൾ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ആ​ളു​ക​ൾ ക​രു​തു​ന്നു. അ​തു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ അ​വ​ർ വേ​റെ​രീ​തി​യി​ൽ മു​ദ്ര​കു​ത്തും’ മി​ഷേ​ൽ പ​റ​ഞ്ഞു. 63 കാ​ര​നാ​യ ബ​റാ​ക് ഒ​ബാ​മ​യു​മാ​യു​ള്ള ദാ​മ്പ​ത്യ വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് മു​ൻ​പ് മി​ഷേ​ൽ പ​റ​ഞ്ഞി​രു​ന്നു. ബ​റാ​ക്കി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​രു​ടെ ദാ​മ്പ​ത്യ​ത്തെ ഏ​കാ​ന്ത​ത​യു​ടെ​യും നി​രാ​ശ​യു​ടെ​യും കാ​ല​ഘ​ട്ട​ങ്ങ​ളി​ലേ​ക്കു ന​യി​ച്ചെ​ന്നാ​ണു മി​ഷേ​ൽ ഓ​ർ​മ​ക്കു​റി​പ്പി​ൽ എ​ഴു​തി​യ​ത്.

Read More

ന്യൂ​യോ​ർ​ക്കി​ൽ ടൂ​റി​സ്റ്റ് ഹെ​ലി​കോ​പ്റ്റ​ർ ന​ദി​യി​ൽ ത​ക​ർ​ന്നു വീ​ണു;  മൂ​ന്നു കു​ട്ടി​ക​ള​ട​ക്കം ആ​റു മ​ര​ണം

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഹ​ഡ്‌​സ​ൺ ന​ദി​യി​ൽ ടൂ​റി​സ്റ്റ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ് ആ​റു പേ​ർ മ​രി​ച്ചു. പൈ​ല​റ്റ്, ര​ണ്ടു മു​തി​ർ​ന്ന​വ​ർ, മൂ​ന്നു കു​ട്ടി​ക​ൾ എ​ന്നി​വ​ർ മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സ്പെ​യി​നി​ലെ സീ​മെ​ൻ​സി​ന്‍റെ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ അ​ഗ​സ്റ്റി​ൻ എ​സ്കോ​ബാ​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​വു​മാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നു ന്യൂ​യോ​ർ​ക്ക് പോ​സ്റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ന്യൂ​യോ​ർ​ക്ക് ഹെ​ലി​കോ​പ്റ്റ​ർ ടൂ​ർ​സ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ബെ​ൽ 206 വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ്രാ​ദേ​ശി​ക സ​മ​യം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മ​ണി​യോ​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര പു​റ​പ്പെ​ട്ട​ത്. ഹെ​ലി​കോ​പ്റ്റ​ർ ആ​കാ​ശ​ത്തു വ​ച്ച് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. ആ​റു മൃ​ത​ദേ​ഹ​ങ്ങ​ളും പു​റ​ത്തെ​ടു​ത്ത​താ​യി ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് അ​റി​യി​ച്ചു. ഹ​ഡ്‌​സ​ൺ ന​ദി​യി​ൽ ന​ട​ന്ന​ത് ഭ​യാ​ന​ക​മാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​മാ​ണെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 2009ൽ ​ഹ​ഡ്‌​സ​ൺ ന​ദി​ക്ക് മു​ക​ളി​ൽ വ​ച്ച്…

Read More

അ​മേ​രി​ക്ക​യു​ടെ പ​ക​ര​ച്ചു​ങ്കം പ്രാ​ബ​ല്യ​ത്തി​ൽ: ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു​ള്ള തീ​രു​വ 104 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്തി; ഇ​ന്ത്യ​ക്ക് 29

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യ​ട​ക്കം 60 രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച പ​ക​ര തീ​രു​വ​ക​ൾ ഇ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ ഒ​മ്പ​ത​ര മു​ത​ലാ​ണ് പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഇ​ന്ത്യ​ക്ക് 29 ശ​ത​മാ​ന​മാ​ണ് പ​ക​ര തീ​രു​വ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ക​ര​ച്ചു​ങ്ക​പ്പോ​രി​ൽ യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് 34 ശ​ത​മാ​നം തീ​രു​വ കൂ​ടി ചു​മ​ത്താ​ൻ ചൈ​ന തീ​രു​മാ​നി​ച്ച​തോ​ടെ ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു​ള്ള തീ​രു​വ അ​മേ​രി​ക്ക 104 ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്തി. ചി​ല ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 125 ശ​ത​മാ​നം വ​രെ തീ​രു​വ വ​ർ​ധി​ക്കും. കാ​ന​ഡ അ​മേ​രി​ക്ക​ൻ വാ​ഹ​ന​ങ്ങ​ൾ​ക്ക് ചു​മ​ത്തു​ന്ന 25 ശ​ത​മാ​നം തീ​രു​വ​യും ഇ​ന്ന് തു​ട​ങ്ങും. അ​തി​നി​ടെ അ​മേ​രി​ക്ക​ൻ ഓ​ഹ​രി വി​പ​ണി വീ​ണ്ടും ഇ​ടി​ഞ്ഞു. ഡൗ ​ജോ​ൺ​സ്‌ സൂ​ചി​ക 320 പോ​യി​ന്‍റ് കു​റ​വി​ലാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ട്രം​പി​ന്‍റെ ആ​ഗോ​ള തീ​രു​വ ന​ട​പ​ടി​ക​ളി​ൽ നി​ക്ഷേ​പ​ക​രു​ടെ ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്. തീ​രു​വ ച​ർ​ച്ച​ക​ൾ​ക്കാ​യി 70 രാ​ജ്യ​ങ്ങ​ൾ സ​മീ​പി​ച്ചെ​ന്നു വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി. ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ…

Read More