ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ നി​ശാ​ക്ല​ബ് ത​ക​ർ​ന്ന് 79 പേ​ർ കൊ​ല്ല​പ്പെ​ട്ടു: 160 പേ​ർ​ക്ക് പ​രി​ക്ക്

സാ​ന്‍റോ ഡൊ​മിം​ഗോ: ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സാ​ന്‍റോ ഡൊ​മിം​ഗോ​യി​ലെ പ്ര​ശ​സ്ത​മാ​യ നി​ശാ​ക്ല​ബി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 79 ആ​യി. 160 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ക്ല​ബി​ന്‍റെ മേ​ൽ​ക്കൂ​ര പെ​ട്ടെ​ന്നു ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത രാ​ഷ്ട്രീ​യ​ക്കാ​രും കാ​യി​ക​താ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ സം​ഭ​വ​സ​മ​യം ക്ല​ബി​ൽ ഉ​ണ്ടാ​യി​രു​ന്നു. ക​ന​ത്ത കോ​ൺ​ക്രീ​റ്റ് ബ്ലോ​ക്കു​ക​ൾ ആ​ളു​ക​ൾ​ക്കു​മേ​ൽ പ​തി​ച്ചു. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​പ്പോ​ഴും ആ​ളു​ക​ൾ ഉ​ണ്ടെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ മോ​ണ്ടെ​ക്രി​സ്റ്റി പ്ര​വി​ശ്യ​യു​ടെ ഗ​വ​ർ​ണ​റും എം‌​എ​ൽ‌​ബി ക​ളി​ക്കാ​ര​നു​മാ​യ നെ​ൽ‌​സ​ൺ ക്രൂ​സി​ന്‍റെ സ​ഹോ​ദ​രി നെ​ൽ‌​സി ക്രൂ​സ്, എം‌​എ​ൽ‌​ബി പി​ച്ച​ർ ഒ​ക്ടാ​വി​യോ ഡോ​ട്ട​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​തി​ന്‍റെ കാ​ര​ണം അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Read More

പ​ല്ല് പ​റി​ക്കാ​ന്‍ അ​ന​സ്തേ​ഷ്യ ന​ല്‍​കി​യ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

കാ​ലി​ഫോ​ര്‍​ണി​യ(​യു​എ​സ്): പ​ല്ല് പ​റി​ക്കു​ന്ന​തി​നാ​യി അ​ന​സ്തേ​ഷ്യ ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ ഒ​ന്പ​തു​വ​യ​സു​കാ​രി മ​രി​ച്ചു. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ സി​ൽ​വാ​ന മൊ​റീ​നോ ആ​ണു മ​രി​ച്ച​ത്. കാ​ലി​ഫോ​ര്‍​ണി​യ​യി​ലാ​ണു സം​ഭ​വം. പ​ല്ല് പ​റി​ക്കാ​നാ​യി എ​ത്തി​യ കു​ട്ടി​ക്കു വി​സ്റ്റ​യി​ലെ ഡ്രീം​ടൈം ഡെ​ന്‍റി​സ്ട്രി​യി​ൽ വ​ച്ചാ​ണ് അ​ന​സ്തേ​ഷ്യ ന​ല്‍​കി​യ​ത്. തു​ട​ർ​ന്നു പ​ല്ലെ​ടു​ക്കു​ക​യും​ചെ​യ്തു. ആ​ശു​പ​ത്രി​യി​ലെ റി​ക്ക​വ​റി റൂ​മി​ല്‍ വി​ശ്ര​മി​ച്ച​ശേ​ഷം അ​മ്മ​യോ​ടൊ​പ്പം കു​ട്ടി പി​ന്നീ​ടു വീ​ട്ടി​ലേ​ക്കു പോ​യി. വീ​ട്ടി​ലെ​ത്തി കി​ട​ന്ന കു​ട്ടി​ക്കു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം അ​ന​ക്ക​മി​ല്ലെ​ന്നു ക​ണ്ട് വീ​ട്ടു​കാ​ര്‍ ഉ​ട​ൻ​ത​ന്നെ സാ​ന്‍ ഡി​യാ​ഗോ​യി​ലെ റാ​ഡി ചി​ല്‍​ഡ്ര​ന്‍​സ് ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചു. എ​ന്നാ​ല്‍ ഹോ​പി​റ്റ​ലി​ല്‍ എ​ത്തു​ന്ന​തി​ന് മു​ൻ​പു​ത​ന്നെ കു​ട്ടി മ​രി​ച്ചി​രു​ന്നു. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു റി​പ്പോ​ര്‍​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ത​ങ്ങ​ളു​ടെ ചൈ​ല്‍​ഡ് അ​ബ്യൂ​സ് യൂ​ണി​റ്റാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്നും സാ​ന്‍ ഡി​യാ​ഗോ പോ​ലീ​സ് അ​റി​യി​ച്ചു.

Read More

താ​രി​ഫ് യു​ദ്ധം ക​ടു​ക്കു​ന്നു ; ക​ളി അ​മേ​രി​ക്ക​യോ​ടു വേ​ണ്ട!

വാ​ഷിം​ഗ്ട​ണ്‍: ചൈ​ന പ്ര​ഖ്യാ​പി​ച്ച പ​ക​ര​ച്ചു​ങ്കം പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഇ​റ​ക്കു​മ​തി തീ​രു​വ 50 ശ​ത​മാ​നം കൂ​ടി കൂ​ട്ടു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് 34 ശ​ത​മാ​നം നി​കു​തി ട്രം​പ് പ്ര​ഖ്യാ​പി​ച്ച​തി​ന് പ​ക​ര​മാ​യി ചൈ​ന യു​എ​സി​നെ​തി​രേ 34 ശ​ത​മാ​നം പ​ക​ര​ച്ചു​ങ്കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു വ്യാ​പാ​ര യു​ദ്ധം ക​ടു​പ്പി​ച്ച് ട്രം​പി​ന്‍റെ തി​രി​ച്ച​ടി. ഇ​ത് ന​ട​പ്പാ​യാ​ൽ ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യി​ൽ വ​രു​ന്ന തീ​രു​വ 104 ശ​ത​മാ​ന​മാ​കും. യു​എ​സി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​ങ്ങ​ള്‍​ക്കെ​തി​രേ തീ​രു​വ ചു​മ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് യു​എ​സ് ഓ​ഹ​രി വി​പ​ണി​ക​ള്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്. കോ​വി​ഡി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ ഇ​ടി​വാ​ണ് യു​എ​സ് വി​പ​ണി​ക​ളി​ലു​ണ്ടാ​യ​ത്. ആ​ഗോ​ള എ​ണ്ണ​വി​ല​യി​ലും ക​ന​ത്ത ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബ്രെ​ന്‍റ് ക്രൂ​ഡ് വി​ല ആ​റ​ര ശ​ത​മാ​നം താ​ഴ്ന്ന് ബാ​ര​ലി​ന് 65 ഡോ​ള​റി​ലെ​ത്തി. സ്വ​ർ​ണ വി​ല​യി​ലും വ​ലി​യ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ആ​ഗോ​ള വി​പ​ണി ത​ക​ർ​ന്ന​ടി​യു​മ്പോ​ഴും താ​രി​ഫ് യു​ദ്ധ​ത്തി​ൽ​നി​ന്നു പി​ന്മാ​റി​ല്ലെ​ന്ന സൂ​ച​ന​യാ​ണു ട്രം​പ് ന​ൽ​കു​ന്ന​ത്.

Read More

വി​ദേ​ശ​പ​ര്യ​ട​ന​ത്തി​നു തു​ട​ക്കം രാ​ഷ്‌​ട്ര​പ​തി പോ​ർ​ച്ചു​ഗ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പോ​ർ​ച്ചു​ഗ​ലി​ലെ​ത്തി. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ലി​ബ്സ​ണി​ൽ രാ​ഷ്‌​ട്ര​പ​തി വി​മാ​ന​മി​റ​ങ്ങി​യ​ത്. പോ​ർ​ച്ചു​ഗ​ൽ പ്ര​സി​ഡ​ന്‍റ് മാ​ർ​സെ​ലോ ഡി ​സോ​സ, പ്ര​ധാ​ന​മ​ന്ത്രി ലൂ​യി​സ് മോ​ണ്ടി​നെ​ഗ്രോ, സ്പീ​ക്ക​ർ ജോ​സ് പെ​ഡ്രോ അ​ഗ്യു​യാ​ർ ബ്രാ​ങ്കോ എ​ന്നി​വ​രു​മാ​യി രാ​ഷ്‌​ട്ര​പ​തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പോ​ർ​ച്ചു​ഗ​ലി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും രാ​ഷ്‌​ട്ര​പ​തി കാ​ണും. 27 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി പോ​ർ​ച്ചു​ഗ​ലി​ൽ എ​ത്തു​ന്ന​ത്. 1998ൽ ​കെ.​ആ​ർ. നാ​രാ​യ​ണ​നാ​യി​രു​ന്നു അ​വ​സാ​ന​മാ​യി പോ‍​ർ​ച്ചു​ഗ​ൽ സ​ന്ദ​ർ​ശി​ച്ച രാ​ഷ്‌​ട്ര​പ​തി. പോ​ർ​ച്ചു​ഗ​ൽ പ്ര​സി​ഡ​ന്‍റ് മാ​ർ​സ​ല്ലോ റെ​ബെ​ലോ ഡി ​സൗ​സ​യു​ടെ ക്ഷ​ണ​മ​നു​സ​രി​ച്ചാ​ണു സ​ന്ദ​ർ​ശ​നം. ഒ​ന്പ​തി​നു രാ​ഷ്‌​ട്ര​പ​തി പോ​ർ​ച്ചു​ഗ​ലി​ൽ​നി​ന്ന് സ്ളോ​വാ​ക്കി​യ​യി​ലേ​ക്കു പോ​കും. 29 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി സ്ളോ​വാ​ക്കി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ര​ണ്ട് പ്ര​ധാ​ന യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ഇ​ന്ത്യ​യു​ടെ ബ​ന്ധം ശ​ക്ത​മാ​ക്കാ​ൻ ഈ ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് രാ​ഷ്‌​ട്ര​പ​തി​ഭ​വ​ൻ അ​റി​യി​ച്ചു.

Read More

കാ​ന​ഡ​യി​ൽ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ൽ അ​തി​ക്ര​മം: സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്; പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ഗ്രേ​റ്റ​ർ ടൊ​റ​ണ്ടോ ഏ​രി​യ​യി​ലു​ള്ള (ജി​ടി​എ) ശ്രീ ​കൃ​ഷ്ണ ബൃ​ന്ദാ​വ​ന ക്ഷേ​ത്ര​ത്തി​ൽ അ​തി​ക്ര​മം. ര​ണ്ട് യു​വാ​ക്ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. അ​ക്ര​മി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഹാ​ൾ​ട്ട​ൻ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. പ​രി​സ​ര​ത്തെ ഒ​രു പ​ബ്ബി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷം ഇ​വ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് വ​രു​ന്ന​ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ബോ​ർ​ഡ് ഇ​വ​ർ ത​ക​ർ​ത്തു. കാ​ന​ഡ​യി​ൽ ഹി​ന്ദു ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ നേ​ര​ത്തെ​യു​ണ്ടാ​യി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഈ ​സം​ഭ​വ​മെ​ന്നും ഇ​ത് ഹി​ന്ദു​ക്ക​ൾ​ക്കു​നേ​രേ​യു​ള്ള വി​ദ്വേ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​യ​താ​ണെ​ന്നും ക്ഷേ​ത്രം അ​ധി​കൃ​ത​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

നേ​പ്പാ​ളി​ൽ ഭൂ​ച​ല​നം; 5.0 തീ​വ്ര​ത

കാ​ഠ്മ​ണ്ഡു: മ്യാ​ൻ​മ​റി​നും താ​യ് ല​ൻ​ഡി​നും പി​ന്നാ​ലെ നേ​പ്പാ​ളി​ലും ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഇ​ന്ന​ലെ രാ​ത്രി 7. 52 ന് ​ഉ​ണ്ടാ​യ​ത്. ഡ​ൽ​ഹി​യി​ലും ഉ​ത്ത​രേ​ന്ത്യ​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​തി​ന്‍റെ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മ്മാ​മി​ന് സ​മീ​പ​മു​ള്ള ജു​ബൈ​ലി​ലും ഭൂ​ച​ല​ന​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. റി​ക്ട​ർ സ്കെ​യി​ലി​ൽ 4.4 തീ​വ്ര​ത​യാ​ണ് അ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​താ​നും ദി​വ​സം​മു​മ്പ് മ്യാ​ൻ​മാ​റി​ലും താ​യ് ല​ൻ​ഡി​ലു​മു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Read More

പ​ക​ര​ത്തീ​രു​വ പ്ര​ഖ്യാ​പ​നം: യു​എ​സ് ഓ​ഹ​രി വി​പ​ണി​യി​ൽ ഇ​ടി​വ്, കു​തി​ച്ചു​യ​രു​മെ​ന്നു ട്രം​പ്

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​റു​പ​തോ​ളം രാ​ജ്യ​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ​ക​ര​ത്തീ​രു​വ ചു​മ​ത്തി​യ​ത് അ​മേ​രി​ക്ക​ൻ വി​പ​ണി​ക്ക് തി​രി​ച്ച​ടി​യാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. തീ​രു​വ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​ൻ ഓ​ഹ​രി വി​പ​ണി​യി​ൽ വ​ൻ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഡൗ ​ജോ​ൺ​സ്‌ സൂ​ചി​ക 1200 പോ​യി​ന്‍റ് താ​ഴേ​ക്കു പ​തി​ച്ചു. നാ​സ്ഡാ​ക്. എ​സ് ആ​ൻ​ഡ് പി 500 ​സൂ​ചി​ക​ക​ൾ​ക്ക് നാ​ല​ര ശ​ത​മാ​ന​ത്തി​ന്‍റെ ഇ​ടി​വും രേ​ഖ​പ്പെ​ടു​ത്തി. ആ​പ്പി​ളി​ന്‍റെ വി​പ​ണി മൂ​ല്യ​ത്തി​ലും വ​ൻ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. 250 ബി​ല്ല്യ​ൺ ഡോ​ള​റാ​ണ് ആ​പ്പി​ൾ മൂ​ല്യ​ത്തി​ലു​ണ്ടാ​യ ഇ​ടി​വ്. കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വ​ലി​യ ത​ക​ർ​ച്ച യു​എ​സ് ഓ​ഹ​രി വി​പ​ണി നേ​രി​ടു​ന്ന​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ വി​പ​ണി കു​തി​ച്ചു​യ​രാ​ൻ പോ​കു​ന്നു​വെ​ന്നാ​ണ് ട്രം​പ് ഓ​ഹ​രി ത​ക​ർ​ച്ച​യ്ക്ക് മ​റു​പ​ടി പ​റ​ഞ്ഞ​ത്. ‘കാ​ര്യ​ങ്ങ​ൾ വ​ള​രെ ന​ന്നാ​യി പോ​കു​ന്നു​വെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള ഒ​രു രോ​ഗി​യെ പോ​ലെ​യാ​യി​രു​ന്നു യു​എ​സി​ന്‍റെ കാ​ര്യ​ങ്ങ​ൾ. ഞ​ങ്ങ​ൾ ആ ​വ​ലി​യ…

Read More

ഷിനവത്രയുമായി മോദി കൂടിക്കാഴ്ച നടത്തി

ബാ​​​ങ്കോ​​​ക്ക്: പ്ര​​​ധാ​​​ന മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ താ​​​യ് ല​​​ൻ​​​ഡ് സ​​​ന്ദ​​​ർ​​​ശ​​​ന​​​വേ​​​ള​​​യി​​​ൽ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ പ​​​ങ്കാ​​​ളി​​​ത്തം എ​​​ന്ന ത​​​ല​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്താ​​​ൻ ധാ​​​ര​​​ണ​​​യാ​​​യി. ര​​​ണ്ടു രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​ന്തോ-​​​പ​​​സി​​​ഫി​​​ക് മേ​​​ഖ​​​ല​​​യി​​​ൽ തു​​​റ​​​ന്ന​​​തും എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​തും ച​​​ട്ട​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​വു​​​മാ​​​യ വി​​​ക​​​സ​​​ന ക്ര​​​മ​​​മാ​​​ണ് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് മോ​​​ദി പ​​​റ​​​ഞ്ഞു. മോ​​​ദി​​​യും താ​​​യ് ലാ​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പെ​​​യ്തോ​​​ങ്താ​​​ൻ ഷി​​​നാ​​​വ​​​ത്ര​​​യും ചേ​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ പ​​​ത്ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും താ​​​യ് ല​​​ൻ​​​ഡും ത​​​മ്മി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രം, സം​​​സ്കാ​​​രം, വി​​​ദ്യാ​​​ഭ്യാ​​​സം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സാ​​​ധ്യ​​​മാ​​​യേ​​​ക്കാ​​​വു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചും ച​​​ർ​​​ച്ച ചെ​​​യ്തു. വ്യാ​​​പാ​​​ര​​​വും നി​​​ക്ഷേ​​​പ​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും സം​​​സാ​​​രി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ക്ട് ഈ​​​സ്റ്റ് ന​​​യ​​​ത്തി​​​ൽ താ​​​യ് ല​​​ൻ​​​ഡി​​​നു പ്ര​​​ത്യേ​​​ക സ്ഥാ​​​നം ത​​​ന്നെ​​​യു​​​ണ്ട്. സു​​​ര​​​ക്ഷാ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​വും പ​​​രി​​​ഗ​​​ണ​​​യി​​​ലു​​​ണ്ട്. ആ​​​സി​​​യാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഒ​​​രു​​​മ​​​യെ താ​​​ൻ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​താ​​​യും മോ​​​ദി പ​​​റ​​​ഞ്ഞു. ഇ​​​ന്ത്യ​​​യും താ​​​യ് ല​​​ൻ​​​ഡും ത​​​മ്മി​​​ൽ മ​​​ത​​​പ​​​ര​​​മാ​​​യും സാം​​​സ്കാ​​​രി​​​ക​​​മാ​​​യും ഭാ​​​ഷാ​​​പ​​​ര​​​മാ​​​യും…

Read More

തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വാ​ള​ത്തി​ല്‍ ഫാ​സ്റ്റ് ട്രാ​ക്ക് ഇ​മി​ഗ്രേ​ഷ​ന്‍ സം​വി​ധാ​നം ഉ​ട​ന്‍

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വാ​ള​ത്തി​ല്‍ രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ന്ന ഫാ​സ്റ്റ് ട്രാ​ക്ക് ഇ​മി​ഗ്രേ​ഷ​ന്‍ സം​വി​ധാ​നം ഉ​ട​ന്‍ നി​ല​വി​ല്‍ വ​രും. ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ന്‍ ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) കാ​ര്‍​ഡു​ള​ള​വ​ര്‍​ക്കും ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്കും സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ബ​യോ മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വെ​രി​ഫി​ക്കേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി ക്ലി​യ​റ​ന്‍​സ് ല​ഭി​ച്ചാ​ല്‍ 5 വ​ര്‍​ഷം സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം എ​ന്ന​താ​ണ് രീ​തി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇ-​ഗേ​റ്റി​ല്‍ ബോ​ര്‍​ഡിം​ഗ് പാ​സ് സ്‌​കാ​ന്‍ ചെ​യ്താ​ല്‍ അ​ടു​ത്ത ഗേ​റ്റി​ലേ​യ്ക്ക് പ്ര​വേ​ശി​ക്കാം. ഇ​വി​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യാ​ല്‍ വെ​രി​ഫി​ക്കേ​ഷ​നു ശേ​ഷം ഇ​മി​ഗ്രേ​ഷ​ന്‍ ക്ലി​യ​റ​ന്‍​സ് ല​ഭി​ക്കും. വി​മാ​ന​ത്താ​വ​ള​ത്തി​നു​ള​ളി​ലെ ഇ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ പാ​സ്‌​പോ​ര്‍​ട്ടും വീ​സ​യും പ​രി​ശോ​ധ​ന​യ്ക്കാ​യി ക്യൂ​വി​ല്‍ കാ​ത്ത്‌​നി​ല്‍​ക്കേ​ണ്ട ആ​വ​ശ്യം വ​രു​ന്നി​ല്ല എ​ന്ന​താ​ണ് നേ​ട്ടം. ഫാ​സ്റ്റ് ട്രാ​ക്ക് ഇ​മി​ഗ്രേ​ഷ​ന്‍ ട്ര​സ്റ്റ​ഡ് ട്രാ​വ​ലേ​ഴ്‌​സ് പ്രോ​ഗ്രാ​മി​ന്‍റെ (എ​ഫ്ടി​ഐ​ടി​ടി​പി) ഭാ​ഗ​മാ​യി www.ftittp.mha.gov.in വെ​ബ്‌​സൈ​റ്റ് വ​ഴി അ​പേ​ക്ഷ ന​ല്‍​കാ​വു​ന്ന​താ​ണ്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രാ​ന്‍ ര​ണ്ട് മാ​സം…

Read More

ക​ര​ടി മ​നു​ഷ്യ​നെ കൊ​ന്നു; സ്ലൊ​വാ​ക്യ​യി​ൽ 350 ക​ര​ടി​ക​ളെ കൊ​ല്ലാ​ൻ തീ​രു​മാ​നം

ക​ര​ടി​യാ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ സ്ലൊ​വാ​ക്യ​യി​ലെ ക​ര​ടി​ക​ളി​ൽ നാ​ലി​ലൊ​ന്നി​നെ​യും വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ തീ​രു​മാ​നം. 1300 ക​ര​ടി​ക​ൾ രാ​ജ്യ​ത്തു​ണ്ടെ​ന്നും ഇ​തി​ൽ 350 എ​ണ്ണ​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചെ​ന്നും പ്ര​ധാ​ന​മ​ന്ത്രി റോ​ബ​ർ​ട്ട് ഫി​സോ അ​റി​യി​ച്ചു. വ​ന​മേ​ഖ​ല​യി​ൽ പോ​കാ​ൻ ജ​നം ഭ​യ​ക്കു​ന്ന രാ​ജ്യ​ത്ത് ജീ​വി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സെ​ൻ​ട്ര​ൽ സ്ലൊ​വാ​ക്യ​യി​ലെ ഡെ​റ്റ്‌​വ പ​ട്ട​ണ​ത്തി​ൽ അ​ന്പ​ത്തൊ​ന്പ​തു​കാ​ര​ൻ മ​രി​ച്ച സം​ഭ​വ​മാ​ണു സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നു കാ​ര​ണം. ശ​നി​യാ​ഴ്ച വ​ന​മേ​ഖ​ല​യി​ൽ ന​ട​ക്കാ​ൻ പോ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം പി​റ്റേ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ര​ടി​യാ​ക്ര​മ​ണ​ത്തി​ലാ​ണു മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു ബു​ധ​നാ​ഴ്ച സ്ഥി​രീ​ക​രി​ച്ചു. നാ​ട്ടി​ലി​റ​ങ്ങു​ന്ന ക​ര​ടി​ക​ളെ കൊ​ല്ലാ​നു​ള്ള അ​നു​മ​തി സ്ലൊ​വാ​ക്യ​ൻ സ​ർ​ക്കാ​ർ നേ​ര​ത്തേ ന​ല്കി​യി​ട്ടു​ള്ള​താ​ണ്. ഇ​തു പ്ര​കാ​രം ക​ഴി​ഞ്ഞ​വ​ർ​ഷം 93 ക​ര​ടി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്നു. സം​ര​ക്ഷി​ത ഇ​ന​ത്തി​ൽ​പ്പെ​ട്ട ത​വി​ട്ടു​ക​ര​ടി​ക​ളെ കൊ​ന്ന് എ​ണ്ണം കു​റ​യ്ക്കാ​നു​ള്ള ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​ണ്ട്.

Read More