ടോക്കിയോ: മ്യാൻമറിന് പിന്നാലെ ജപ്പാനിലും ശക്തമായ ഭൂചലനം. ജപ്പാനിലെ ക്യുഷു മേഖലയിൽ ഇന്ത്യൻ സമയം ഇന്നലെ വൈകുന്നേരം 7.34ന് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണു രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളുടെയോ ആളപായങ്ങളുടെയോ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല. തുടർചലന സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ താമസക്കാർക്ക് നിർദേശം നൽകി. ക്യുഷു ദ്വീപിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ജപ്പാനിലെ മൂന്നാമത്തെ വലിയ ദ്വീപായ ക്യുഷു ഭൂകമ്പങ്ങൾക്കു കുപ്രസിദ്ധമാണ്.
Read MoreCategory: NRI
അമേരിക്കയുടെ കടുംവെട്ടിൽ അന്പരന്ന് ലോകരാജ്യങ്ങൾ
വാഷിംഗ്ടൺ: ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങൾക്കു കനത്ത തിരിച്ചടിയാകുന്ന വിധത്തിൽ അമേരിക്കയിൽ എത്തുന്ന എല്ലാ ഉത്പന്നങ്ങൾക്കും പ്രസിഡന്റ് ഡോണൾഡ് ട്രംപ് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്തി. അമേരിക്കൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് കൂടുതൽ നികുതി ചുമത്തിയിട്ടുണ്ട്. 26 ശതമാനം തീരുവയാണ് ഇന്ത്യക്കുമേൽ ചുമത്തിയത്. ചൈനക്കെതിരേ 34 ശതമാനവും ജപ്പാനെതിരേ 24 ശതമാനവും യൂറോപ്യൻ യൂണിയനെതിരേ 20 ശതമാനവുമാണ് ഇറക്കുമതി തീരുവ. എല്ലാ വിദേശ നിർമിത ഓട്ടോമൊബൈൽ ഉത്പന്നങ്ങൾക്കും 25 ശതമാനം പകരം തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പകരം തീരുവയിൽനിന്നു കാനഡയെയും മെക്സിക്കോയെയും ഒഴിവാക്കി. ഐഇഇപിഎ പ്രകാരം നിലവിലുള്ള കരാറുകൾ കാരണമാണിതെന്നാണു വിശദീകരണം. അമേരിക്കയുടെ വിമോചന ദിനമെന്ന പ്രഖ്യാപനത്തോടെയായിരുന്നു തീരുവ ചുമത്തൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രിയപ്പെട്ട സുഹൃത്താണെന്നു പത്രസമ്മേളനത്തിൽ പറഞ്ഞ ട്രംപ്, 52 ശതമാനം തീരുവയാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നതെന്നും അതുകൊണ്ട് ഇന്ത്യക്കുമേൽ…
Read Moreപാക്കിസ്ഥാനിൽ ഭൂചലനം; 4.3 തീവ്രത
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ റിക്ടര്‍ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യൻസമയം ഇന്നു പുലര്‍ച്ചെ 2.58നായിരുന്നു ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭൂചലനം ഉണ്ടായി. ബലൂചിസ്ഥാനിലെ ഉതാലിൽനിന്ന് 65 കിലോമീറ്റർ തെക്കുകിഴക്കായി 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. കഴിഞ്ഞദിവസം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച മ്യാൻമറിൽ ഉണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,700-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മാർച്ച് 28-ന് ഉണ്ടായ ഭൂചലനത്തിന്റെ ആഘാതം ബാങ്കോക്ക് മുതൽ ഇന്ത്യ വരെയുള്ള പ്രദേശങ്ങളിൽ അനുഭവപ്പെട്ടിരുന്നു.
Read Moreട്രംപിന്റെ ‘പകരച്ചുങ്കം’ നാളെ: ആകാംക്ഷയോടെ ലോകം
വാഷിംഗ്ടൺ: അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ത്യൻ സമയം നാളെ പുലര്‍ച്ചെ 1.30ന് (പ്രാദേശിക സമയം ഇന്നു വൈകീട്ട് നാലിന്) വൈറ്റ് ഹൗസിൽ നടക്കും. പുതിയ തീരുവകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. എല്ലാ രാജ്യങ്ങൾക്കുമെതിരേ 20 ശതമാനം തീരുവ എന്ന നിർദേശമാണ് പ്രധാനമായും പരിഗണിക്കുന്നതെന്നാണ് സൂചന. പ്രഖ്യാപന ചടങ്ങിന് “മെയ്ക്ക് അമേരിക്ക വെൽത്തി എഗെയ്ൻ’ എന്നായിരിക്കും വിശേഷണം. ആറ് ട്രില്യൻ ഡോളറിന്റെ അധിക വരുമാനം അമേരിക്കയ്ക്ക് തീരുവ പ്രഖ്യാപനത്തിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ലോകമാകെ വലിയ ആകാംക്ഷയോടെയും ആശങ്കയോടെയുമാണു പ്രഖ്യാപനം കാത്തിരിക്കുന്നത്. ട്രംപ് സാർവത്രികമായി 20 ശതമാനം താരിഫ് ഏർപ്പെടുത്തിയാൽ 5.5 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും തൊഴിലില്ലായ്മ ഏഴു ശതമാനമായി ഉയരുമെന്നും യുഎസ് ജിഡിപി 1.7 ശതമാനമായി കുറയുമെന്നും മൂഡീസ് അനലിറ്റിക്സ് ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി മുന്നറിയിപ്പ്…
Read Moreഅമേരിക്ക ഇറാനിൽ ബോംബിട്ടാൽ തിരിച്ചടിക്കുമെന്ന് ഖമനെയ്
ടെഹ്റാൻ: അമേരിക്ക ഇറാനിൽ ബോംബിട്ടാൽ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്. ആണവകരാർ സംബന്ധിച്ച ചർച്ചയ്ക്കു തയാറായില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഞാറാഴ്ച ഭീഷണി മുഴക്കിയതിനു മറുപടി നല്‍കുകയായിരുന്നു ഖമനയ്. മാർച്ചിൽ ഇറേനിയൻ നേതൃത്വത്തിനയച്ച കത്തിലെ ക്ഷണം സ്വീകരിച്ച് രണ്ടു മാസത്തിനുള്ളിൽ ചർച്ചയ്ക്കു തയാറാകണമെന്നാണു ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക ഇറാനെ ആക്രമിക്കാൻ സാധ്യതയില്ലെന്നാണു ഖമനെയ് ഇന്നലെ അഭിപ്രായപ്പെട്ടത്.എന്തെങ്കിലും ഉപദ്രവത്തിന് അമേരിക്ക മുതിർന്നാൽ ഇറാന്റെ തിരിച്ചടി ശക്തമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം ഇറേനിയൻ വിദേശകാര്യമന്ത്രാലയം ഇന്നലെ, അമേരിക്കയെ ഇറാനിൽ പ്രതിനിധീകരിക്കുന്ന സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി താക്കീത് ചെയ്യുകയുമുണ്ടായി. അമേരിക്കയുമായി നേരിട്ടു ചർച്ചകൾക്കില്ലെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. പക്ഷേ, പരോക്ഷ ചർച്ചകളാകാമെന്നും പറഞ്ഞു.
Read Moreഇസ്രേലി റബ്ബിയെ കൊലപ്പെടുത്തിയ മൂന്നു പേർക്ക് യുഎഇയിൽ വധശിക്ഷ
ദുബായ്: ഇസ്രേലി-മൊൾഡോവൻ റബ്ബി സ്വീ കോഗനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർക്ക് യുഎഇ കോടതി വധശിക്ഷ വിധിച്ചു. ഒരു പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്ന് ഉസ്ബെക് പൗരന്മാരെ തുർക്കിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് യുഎഇയിലെത്തിച്ചു. ഇരുപത്തിയെട്ടുകാരനായ കോഗൻ യുഇഎയിൽ പലചരക്ക് സ്റ്റോർ നടത്തിവരികയായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
Read Moreമൂന്നാമതും പ്രസിഡന്റാകാൻ ട്രംപിനു മോഹം
വാഷിംഗ്ടൺ: മൂന്നാമതൊരു തവണകൂടി പ്രസിഡന്റ് പദവിയിലെത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് പദവി വഹിക്കാൻ പാടില്ലെന്ന ഭരണഘടനാപരമായ തടസം മറികടക്കാൻ വഴികൾ തേടുകയാണെന്നും അതിന് ഇനിയും കാലമേറെയുള്ളതിനാൽ തിടുക്കമില്ലെന്നും മറലാഗോയിലെ സ്വകാര്യ ക്ലബിൽ അവധി ആഘോഷിക്കുന്ന ട്രംപ് പറഞ്ഞു. 2016 ൽ ആദ്യവട്ടം പ്രസിഡന്റായ ട്രംപ് കഴിഞ്ഞ ജനുവരിയിൽ വീണ്ടും അധികാരമേറ്റിരുന്നു. 2029 ലാആണ് അടുത്ത തെരഞ്ഞെടുപ്പ്. ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ് 1951 ൽ തുടർച്ചയായി നാലാംതവണയും പ്രസിഡന്റായപ്പോഴാണ് രണ്ടുതവണയിൽ കൂടുതൽ ഈ പദവി വഹിക്കാൻ പാടില്ലെന്ന് യുഎസ് ഭരണഘടനയിൽ വ്യവസ്ഥകൊണ്ടുവന്നത്.
Read Moreഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകൾ സമാപിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യ വകുപ്പിന്റെയും യുഎസ് വ്യാപാര ഓഫീസിന്റെയും പ്രതിനിധികൾ ഈ മാസം 26 ന് ന്യൂഡൽഹിയിൽ ആരംഭിച്ച നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇന്നലെ സമാപിച്ചു. ഫെബ്രുവരി 13ന് ഇന്ത്യ- യുഎസ് സംയുക്ത പ്രസ്താവനയിൽ 2030 ആകുന്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് ന്യൂഡൽഹിയിൽ ചർച്ചകൾ നടന്നത്. ന്യൂഡൽഹിയിൽ നടന്ന നാല് ദിവസത്തെ ചർച്ചയിൽ പരസ്പരം ഗുണകരമായ ബഹുമേഖല ഉഭയകക്ഷി വ്യാപാരക്കരാറിന് ആവശ്യമായ അടുത്ത നടപടികളെക്കുറിച്ച് ധാരണയായി. നീതി, ദേശസുരക്ഷ, തൊഴിൽ സൃഷ്ടിക്കൽ എന്നിവ ഉറപ്പാക്കിക്കൊണ്ടുള്ള വളർച്ചയ്ക്ക് വഴിതെളിക്കുകയെന്ന ഇരുരാജ്യങ്ങളുടെയും പൊതുതാല്പര്യത്തെ മുൻനിർത്തിയായിരുന്നു ചർച്ച. ബഹുമേഖല ഉഭയകക്ഷി വ്യാപാരകരാറിന്റെ ആദ്യ ഘട്ടം ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പൂർത്തിയാകും. നിലവിലുള്ള 190 ബില്യൺ ഡോളറിൽനിന്ന് 2030 ആകുന്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികമാക്കി 500 ബില്യൺ…
Read Moreയുദ്ധം, പ്രളയം, ഭൂകന്പം തീരാദുരിതത്തിൽ മ്യാൻമർ ജനത
നായ്പിഡോ: നാലു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം, ഏഴു മാസം മുന്‍പത്തെ പ്രളയം, സാന്പത്തികതകർച്ച, ഭക്ഷ്യ പ്രതിസന്ധി എന്നിവ നേരിടുന്ന മ്യാൻമറിൽ ഭൂകന്പം സൃഷ്ടിച്ച നാശം വിലയിരുത്താവുന്നതിലും അപ്പുറമാണ്. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ സാഗൈംഗ്, രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേ, തലസ്ഥാനമായ നായ്പിഡോ എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണു റിപ്പോർട്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂ. മൊബൈൽ ടവറുകൾ തകർന്നതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. പട്ടാളം ഭരിക്കുന്ന രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നതും കൃത്യമായ റിപ്പോർട്ടുകൾ ലഭിക്കാൻ തടസമാകുന്നു. വളരെക്കുറച്ചുകാലം മാത്രം ജനാധിപത്യം നിലനിന്നിട്ടുള്ള മ്യാൻമർ നിലവിൽ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. 2021ൽ പട്ടാളം ജനാധിപത്യനേതാവ് ഓംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കി അധികാരം പിടിക്കുകയായിരുന്നു. എന്നാൽ, ജനറൽ മിൻ ഓംഗ് ലെയിംഗിന്റെ പട്ടാള ഭരണകൂടത്തിനോട് ജനങ്ങൾക്കു മമതയില്ലായിരുന്നു. അട്ടിമറിയെത്തുടർന്ന് വൻതോതിലുള്ള ജനകീയ പ്രതിഷേധങ്ങളുണ്ടായി. പട്ടാളം ഉരുക്കുമുഷ്ടി പ്രയോഗിച്ചു നേരിട്ടപ്പോൾ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ…
Read Moreമ്യാൻമറിലും തായ്ലൻഡിലും ഭൂകന്പം: 1000 കവിഞ്ഞ് മരണം; ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും പ്രകന്പനം
ബാങ്കോക്ക്: മ്യാൻമറിലും അയൽരാജ്യമായ തായ്ലൻഡിലുമുണ്ടായ വൻ ഭൂകന്പത്തിൽ ആയിരത്തിലധികം മരണം. മ്യാൻമറിൽ 144 പേർ മരിച്ചെന്നും 730 പേർക്കു പരിക്കേറ്റെന്നും സൈന്യം അറിയിച്ചു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേ പൂർണമായും തകർന്നടിഞ്ഞു. പട്ടാളഭരണമുള്ള മ്യാൻമറിൽ അപകടത്തിന്റെ വ്യാപ്തി സംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൈനികഭരണകൂടം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശികസമയം 12.50നാണ് റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത്. പിന്നാലെ 6.4 രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനം വീടുകൾ വിട്ടോടി. മാണ്ഡലേയിൽനിന്ന് 17.2 കിലോമീറ്റർ അകലെയാണു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. മ്യാൻമറിലാണു ഭൂകന്പം കൂടുതൽ നാശം വിതച്ചത്. തായ്ലൻഡിന്റെ എല്ലാ ഭാഗത്തും ഭൂകന്പത്തിന്റെ പ്രകന്പനമുണ്ടായി. തലസ്ഥാനമായ ബാങ്കോക്കിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്നുവീണ് പത്തു പേർ മരിച്ചു. ഭൂകന്പത്തിൽ തകർന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും ഭയാനകദൃശ്യങ്ങളുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. മ്യാൻമറിലെ ഏറ്റവും…
Read More