യു​വാ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തേ​ക്ക് വ​ര​ട്ടെ​; തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സു​ധീ​ര​ൻ

കൊ​ച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. കൂ​ടു​ത​ൽ യു​വാ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തേ​ക്ക് വ​ര​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ൽ യു​ഡി​എ​ഫി​ന് 20 സീ​റ്റും ല​ഭി​ക്കാ​ൻ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ഇ​നി ഒ​ട്ടും അ​മാ​ന്തം ഉ​ണ്ടാ​ക​രു​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വൈ​കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ സീ​റ്റ് ത​ർ​ക്കം ഈ ​ത​ര​ത്തി​ലേ​ക്ക് പ്ര​ശ്ന​ങ്ങ​ൾ എ​ത്തി​ക്ക​രു​താ​യി​രു​ന്നു​വെ​ന്നും നേ​താ​ക്ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മാ​യി​രു​ന്നു​വെ​ന്നും സു​ധീ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts