വാഷിംഗ്ടൺ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരിൽ ചിലരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലിലാക്കാൻ തീരുമാനം. 30,000 കുടിയേറ്റക്കാർക്കുള്ള സൗകര്യം ഗ്വാണ്ടനാമോയിൽ ഒരുക്കാൻ പെന്റഗണിനും ആഭ്യന്തര സുരക്ഷാ വകുപ്പിനും ഉത്തരവ് നൽകുമെന്നു ട്രംപ് പറഞ്ഞു. ക്യൂബയിലെ ഗ്വാണ്ടനാമോ ബേയിൽ യുഎസ് നാവിക താവളത്തിലാണ് ഭീകരരെ പാർപ്പിക്കാറുള്ള അതീവസുരക്ഷയുള്ള ഈ ജയിൽ. “അമേരിക്കൻ ജനതയ്ക്കു ഭീഷണിയായ നിയമവിരുദ്ധ, ക്രിമിനൽ കുടിയേറ്റക്കാരിൽ ചിലർ വളരെ മോശക്കാരാണ്. അവരുടെ രാജ്യങ്ങൾപോലും അവരെ സ്വീകരിക്കില്ല. യുഎസിൽനിന്നു നാടുകടത്തിയാൽ അവർ തിരിച്ചുവരാനും ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നത്’’ -ട്രംപ് പറഞ്ഞു. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെ തുടർന്നു വിദേശഭീകരരെന്നു സംശയിക്കുന്നവരെ തടങ്കലിൽ വയ്ക്കാനാണ് 2002ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ഗ്വാണ്ടനാമോയിൽ ജയിൽ തുറന്നത്. നിലവിൽ 15 തടവുകാരുണ്ട്. ഭീകരർക്കുള്ള ജയിലറകളിൽനിന്നു വ്യത്യസ്തമായാണു കുടിയേറ്റക്കാർക്കു സൗകര്യം ഒരുക്കുകയെന്നാണു റിപ്പോർട്ട്. അതേസമയം, അതിക്രൂരമായ തീരുമാനമാണു ട്രംപിന്റേതെന്നു…
Read MoreCategory: NRI
ബിരുദ സർട്ടിഫിക്കറ്റിലെ വ്യാജ അറ്റസ്റ്റേഷൻ; കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി
ഷാർജ: ഡിഗ്രി സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമക്കുരുക്കിൽ അകപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റ വിമുക്തനാക്കി.ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ചു ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു നീതിന്യായ മന്ത്രാലയം നൽകിയ പരാതിയിലായിരുന്നു സജേഷിനെ കുറ്റക്കാരനായി ആരോപിച്ചത്. 2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് നാട്ടിലുള്ള സുഹൃത്ത് വഴി 1998 ലെ ഡിഗ്രി സർട്ടിഫിക്കേറ്റ് 2010 ൽ നാട്ടിൽ വച്ച് അറ്റസ്റ്റ് ചെയ്യുകയും ശേഷം 14 വർഷങ്ങൾക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ അറ്റസ്റ്റേഷന് സമർപ്പിക്കുകയുമായിരുന്നു. സർട്ടിഫിക്കറ്റ് പരിശോധധനയിൽ അധികൃതർ അതിൽ പതിച്ചിരിക്കുന്ന ഡൽഹിയിലെ യുഎഇ എംബസിയുടെ സീൽ വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് സജേഷിനെ ഷാർജ പോലീസിന് കൈമാറി അറസ്റ്റ്…
Read Moreഇന്ത്യൻ മത്സ്യത്തൊഴികൾക്ക് വെടിയേറ്റത് അബദ്ധത്തിലെന്ന് ലങ്കൻ നാവികസേനാ തലവൻ
കൊളംബോ: ഉദ്യോഗസ്ഥരുടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയാണ് അഞ്ചു മത്സ്യത്തൊഴിലാളികൾക്കു പരിക്കേറ്റതെന്നു ലങ്കൻ നാവികസേനാ തലവൻ വൈസ് അഡ്മിറൽ കാഞ്ചന ബനഗോഡ. അതിർത്തികടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 13 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടിച്ചുകൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വടക്കൻ ജാഫ്നയിലെ വെൽവെട്ടിത്തുറൈയിൽനിന്നു ജനുവരി 27നാണ് മത്സ്യത്തൊഴിലാളികളെ നാവികസേനാംഗങ്ങൾ ബോട്ടിൽ കയറി പിടിച്ചുകൊണ്ടുപോയത്. ബോട്ടിൽ കയറിയ നാവികസേനാ ഉദ്യോഗസ്ഥരോടു മത്സ്യത്തൊഴിലാളികൾ തട്ടിക്കയറിയെന്നും ഇതിനിടെ വെടിപൊട്ടിയെന്നുമാണ് കാഞ്ചന ബനഗോഡ പറഞ്ഞത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ ജാഫ്നയിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
Read Moreയുഎസ് സഹായം നിലച്ചു; പാക്കിസ്ഥാനിൽ പ്രതിസന്ധി
ഇസ്ലാമാബാദ്: വിദേശസഹായങ്ങൾ മരവിപ്പിക്കാനുള്ള അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം പാക്കിസ്ഥാനെ ഗുരുതരമായി ബാധിച്ചുവെന്നു റിപ്പോർട്ട്. സാന്പത്തികം, ഊർജം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഒട്ടേറെ പദ്ധതികൾ നിലച്ചുവെന്നാണു റിപ്പോർട്ട്. ഊർജമേഖലയിൽ അമേരിക്കൻ സാന്പത്തികസഹായത്തിൽ പ്രവർത്തിക്കുന്ന അഞ്ചു പദ്ധതികൾ നിർത്തിവയ്ക്കേണ്ടിവന്നു. സാന്പത്തികമേഖലയിലെ നാലു പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. കൃഷി, ഭക്ഷ്യസുരക്ഷ, കാലാവസ്ഥ, വിദ്യാഭ്യാസം, ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലും പ്രതിസന്ധിയുണ്ടെന്നാണു റിപ്പോർട്ടിൽ പറയുന്നത്. യുഎസ് നല്കുന്ന വിദേശ സാന്പത്തികസഹായങ്ങൾ 90 ദിവസത്തേക്കു നിർത്തിവയ്ക്കാനാണു ട്രംപ് നൽകിയിരിക്കുന്ന നിർദേശം. ട്രംപിന്റെ വിദേശനയവുമായി ഒത്തുപോകുന്ന സഹായപദ്ധതികൾ മാത്രമേ പുനരാരംഭിക്കൂ. റഷ്യൻ അധിനിവേശത്തിനെതിരേ പോരാടുന്ന യുക്രെയ്ൻ അടക്കം ഈ തീരുമാനത്തിന്റെ പ്രത്യാഘാതം നേരിടുന്നുണ്ട്.പല പദ്ധതികളും പുനരാരംഭിക്കില്ലെന്ന ഭീതി പാക് അധികൃതർക്കുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
Read Moreയുഎസില്‍ യാത്രാ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം
വാഷിംഗ്ടണ്‍ ഡിസി: യുഎസ് തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ യാത്രാ വിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് നദിയില്‍ വീണു. പട്ടോമക് നദിയിലേക്കാണ് വിമാനം പതിച്ചത്. നദിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റീഗന് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുവച്ചാണ് അപകടം. കന്‍സാസില്‍നിന്ന് വാഷിംഗ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 65 യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം.
Read Moreവെള്ളിയാഴ്ചയ്ക്കകം മൂന്നു ബന്ദികളെക്കൂടി മോചിപ്പിക്കാമെന്ന് ഹമാസ്: വടക്കൻ ഗാസയിലേക്ക് വഴി തുറന്ന് ഇസ്രയേൽ
കയ്റോ: മൂന്നു ബന്ദികളെക്കൂടി വെള്ളിയാഴ്ചയ്ക്കകം മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചതോടെ പലസ്തീനികൾക്കു വടക്കൻ ഗാസയിലേക്കു പോകാൻ ഇസ്രയേൽ അനുമതി നല്കി. വനിതാ ബന്ദിയായ അർബൽ യഹൂദ്, മറ്റു രണ്ടു പേർ എന്നിവരെ മോചിപ്പിക്കാമെന്നാണ് ഹമാസ് അറിയിച്ചത്. ഹമാസ് ശനിയാഴ്ച അഞ്ചിനു പകരം നാലു ബന്ദികളെ മാത്രം മോചിപ്പിച്ച പശ്ചാത്തലത്തിലാണ് ഇസ്രേലി സേന വടക്കൻ ഗാസയിലേക്കുള്ള റോഡുകൾ ഉപരോധിച്ചത്. ഇസ്രേലി ആക്രമണങ്ങൾ മൂലം ഗാസയുടെ മറ്റു ഭാഗങ്ങളിലേക്കു പലായനം ചെയ്യേണ്ടിവന്ന വടക്കൻ ഗാസ നിവാസികൾക്ക് ശനിയാഴ്ച മുതൽ സ്വപ്രദേശങ്ങളിലേക്കു മടങ്ങാമെന്നായിരുന്നു വെടിനിർത്തൽ ധാരണയിൽ പറഞ്ഞിരുന്നത്. എന്നാൽ, ഹമാസ് ശനിയാഴ്ച അർബൽ യഹൂദ് എന്ന വനിതാ ബന്ദിയെ വിട്ടയയ്ക്കാൻ കൂട്ടാക്കാതിരുന്നത് വെടിനിർത്തൽ ലംഘനമാണെന്നാരോപിച്ച ഇസ്രയേൽ വടക്കൻ ഗാസയിലേക്കുള്ള ജനനീക്കം തടയുകയായിരുന്നു. പ്രശ്നം പരിഹരിക്കാതെ റോഡുകൾ തുറക്കില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിനു പലസ്തീനികളാണ് വഴിയിൽ കുടുങ്ങിയത്. മൂന്നു ബന്ദികളെക്കൂടി…
Read Moreസമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തി: 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സൈന്യം പിടികൂടി
ചെന്നൈ: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 34 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. രാമേശ്വരത്തുനിന്നു പുറപ്പെട്ട ഇവരെ ഞായറാഴ്ച ധനുഷ്കോടിയിൽനിന്നാണ് ലങ്കൻ നാവികസേന പിടിച്ചുകൊണ്ടുപോയത്. മൂന്നു ബോട്ടുകളും വലകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തൊഴിലാളികളെ വിട്ടയയ്ക്കാൻ നടപടി തേടി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിനു കത്തയച്ചു.
Read Moreഅന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം കൂട്ടാൻ എയർ ഇന്ത്യ
കൊല്ലം: അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ എയർ ഇന്ത്യ തയാറെടുപ്പുകൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന ഇന്റർ നാഷണൽ ഫ്ലൈറ്റുകളുടെ എണ്ണത്തിലായിരിക്കും വർധന വരുത്തുക. അധിക സർവീസുകൾ ഏപ്രിൽ മുതൽ പറന്നു തുടങ്ങും. അന്താരാഷ്ട്ര യാത്രയ്ക്കുള്ള വർധിച്ച് വരുന്ന ഡിമാൻഡ് കണക്കിലെടുത്താണ് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ അന്താരാഷ്ട്ര ശൃംഖല മെച്ചപ്പെടുത്താൻ തീരുമാനിച്ചത്.മാറ്റങ്ങളിലൂടെ മുൻനിര ആഗോള കാരിയർ എന്ന സ്ഥാനം വീണ്ടെടുക്കാനുള്ള എയർ ഇന്ത്യയുടെ സുപ്രധാന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ ഏർപ്പെടുത്തുന്നത്. ഈ മാറ്റങ്ങൾ നിലവിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തകയും യാത്രക്കാർക്ക് കൂടുതൽ ആകർഷകമായ ഓപ്ഷനുകൾ നൽകുകയും ചെയ്യുമെന്നാണ് എയർ ഇന്ത്യ പ്രതീക്ഷിക്കുന്നത്.ഡൽഹി- നെയ്റോബി (കെനിയ ) റൂട്ടിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നടത്തുന്നത്. ഏപ്രിൽ ഒന്നു മുതൽ ഇത് ആഴ്ചയിൽ നാല് സർവീസായി ഉയർത്തും. എയർ ഇന്ത്യയാണ് ഈ മേഖലയിലെ ഏക…
Read Moreചാറ്റ് ജിപിടിക്ക് വെല്ലുവിളിയായി ചൈനയുടെ ഡീപ് സീക്ക്: അമേരിക്കൻ ഓഹരിവിപണി തകരുന്നു
ന്യൂയോർക്ക്: ലോകത്തിലുള്ള മുഴുവൻ കാര്യങ്ങളെക്കുറിച്ചും പറഞ്ഞുതരുന്ന അമേരിക്കയുടെ ചാറ്റ് ജിപിടിക്ക് വന്‍വെല്ലുവിളി ഉയര്‍ത്തികൊണ്ടുള്ള ചൈനീസ് എഐ ചാറ്റ്ബോട്ട് “ഡീപ് സീക്കി’ന്റെ വരവിൽ അമേരിക്കൻ ഓഹരി വിപണി കൂപ്പുകുത്തി. എഐ ചിപ്പ് നിർമാതാക്കളായ എൻവീഡിയയുടെ ഓഹരികളിൽ 16 ശതമാനത്തിന്റെ ഇടിവുണ്ടായപ്പോൾ നഷ്ടം 500 ബില്യൺ ഡോളറിലെത്തി. എൻവീഡിയയ്ക്ക് പുറമേ ബ്രോഡ്കോം, മൈക്രോസോഫ്റ്റ്, ആൽഫാബെറ്റ്, സിസ്കോം, ടെസ്ല എന്നിവയുടെ ഓഹരികളിലും വൻ ഇടിവുണ്ടായി. ചാറ്റ് ജിപിടിക്ക് ബദലായുള്ള ചൈനയുടെ ഡീപ്സീക്ക്, പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. ഓപ്പൺ എഐ, ഒറാക്കിൾ, സോഫ്റ്റ് ബാങ്ക് എന്നിവരുമായി ചേർന്ന് ഡോണൾഡ് ട്രംപ് 500 ബില്യൺ ഡോളറിന്റെ എഐ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അമേരിക്കൻ വിപണിയിൽ ഡീപ്സീക്ക് കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അതിനിടെ ഡീപ്സീക്കിന് നേരേ സൈബർ ആക്രമണങ്ങൾ തുടങ്ങിയിട്ടുണ്ട്. സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ…
Read Moreഅനധികൃത കുടിയേറ്റം: യുഎസില്‍ ഗുരുദ്വാരകളിൽ പരിശോധന; എതിർപ്പുമായി സിഖ് സമൂഹം
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരെത്തേടി ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളിൽ പരിശോധന നടത്തിയതിൽ എതിർപ്പുമായി സിഖ് സമൂഹം. ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നത്. ഗുരുദ്വാരകള്‍ സിഖ് വിഘടനവാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണു പരിശോധന. ഇത്തരം ആരാധനാകേന്ദ്രങ്ങളെ സെന്‍സിറ്റീവ് ഏരിയ എന്ന നിലയില്‍ കണക്കാക്കി ഏജന്‍സികളുടെ പ്രവേശനത്തിനു നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ ട്രംപ് ഭരണം ഏറ്റെടുത്ത ശേഷം ഇതിൽ മാറ്റം വരുത്തിയിരുന്നു. ട്രംപിന്റെ നീക്കത്തിൽ സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യുക്കേഷൻ ഫണ്ട് (എസ്എഎൽഡിഇഎഫ്) ആശങ്ക രേഖപ്പെടുത്തി.
Read More