പാ​ക്കി​സ്ഥാ​നി​ൽ വീ​ണ്ടും  ടി​ക് ടോ​ക്ക​റു​ടെ സ്വ​കാ​ര്യ വീ​ഡി​യോ ചോ​ർ​ന്നു; പ​ര​സ്യ​മാ​യി പ്ര​തി​ക്കാ​തെ ക​ൻ​വാ​ൾ

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ൽ മ​റ്റൊ​രു വ​നി​താ ടി​ക് ടോ​ക്ക​റു​ടെ കൂ​ടി സ്വ​കാ​ര്യ​വീ​ഡി​യോ ചോ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. പ്ര​ശ​സ്ത ടി​ക് ടോ​ക്ക​ർ ക​ൻ​വാ​ൾ അ​ഫ്താ​ബി​ന്‍റെ ന​ഗ്ന​ചി​ത്ര​ങ്ങ​ളാ​ണു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ താ​രം ഇ​തു​വ​രെ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. നേ​ര​ത്തെ മ​തി​ര ഖാ​ൻ, മി​നാ​ഹി​ൽ മാ​ലി​ക്, ഇം​ഷ റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ സ്വ​കാ​ര്യ വീ​ഡി​യോ​ക​ൾ ചോ​ർ​ന്നി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ൽ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ പി​ന്തു​ട​രു​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ക​ൻ​വാ​ളി​ന് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നാ​ല് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സാ​ണു​ള്ള​ത്. അ​ടു​ത്തി​ടെ ഇ​വ​ർ മോ​ഡ​ലിം​ഗി​ലേ​ക്കും ക​ട​ന്നി​രു​ന്നു. ഭ​ർ​ത്താ​വും ടി​ക് ടോ​ക്ക് താ​ര​മാ​ണ്.

Read More

കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ നി​രോ​ധി​ക്കാ​ൻ ഓ​സ്‌​ട്രേ​ലി​യ

കാ​ൻ​ബ​റ: 16 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​നി​ന്നു നി​രോ​ധി​ക്കു​ന്ന ബി​ൽ ഓ​സ്‌​ട്രേ​ലി​യ​യി​ലെ ജ​ന​പ്ര​തി​നി​ധി​സ​ഭ പാ​സാ​ക്കി. ലോ​ക​ത്തു​ത​ന്നെ ആ​ദ്യ​മാ​ണ് ഇ​ത്ത​ര​മൊ​രു നി​യ​മം. ഇ​തി​ന് അ​ന്തി​മ​രൂ​പം ന​ൽ​കാ​ൻ ബി​ൽ സെ​ന​റ്റി​ന് വി​ട്ടു. ടി​ക് ടോ​ക്ക്, ഫേ​സ്ബു​ക്ക്, സ്‌​നാ​പ്ചാ​റ്റ്, റെ​ഡ്ഡി​റ്റ്, എ​ക്‌​സ്, ഇ​ൻ​സ്റ്റാ​ഗ്രാം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ ചെ​റി​യ കു​ട്ടി​ക​ൾ​ക്കു ല​ഭ്യ​മാ​ക്കി​യാ​ൽ 50 ദ​ശ​ല​ക്ഷം ഓ​സ്‌​ട്രേ​ലി​യ​ൻ ഡോ​ള​ർ വ​രെ പി​ഴ ചു​മ​ത്തും. പി​ഴ​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​മ്പ് പ്രാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് ഒ​രു വ​ർ​ഷം സ​മ​യം അ​നു​വ​ദി​ക്കും. നി​രോ​ധ​നം കു​ട്ടി​ക​ളെ ഒ​റ്റ​പ്പെ​ടു​ത്തു​മെ​ന്നും സ കു​ട്ടി​ക​ളെ ഡാ​ർ​ക്ക് വെ​ബി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്  

Read More

ഇ​സ്ര​യേ​ൽ-​ല​ബ​ന​ൻ വെ​ടി​നി​ർ​ത്ത​ൽ: യു​ദ്ധ​ഭീ​തി ഒ​ഴി​യു​ന്നു

ഇ​സ്ര​യേ​ൽ: ല​ബ​ന​നി​ലെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹി​സ്ബു​ള്ള​യു​മാ​യു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ. വെ​ടി​നി​ർ​ത്ത​ലി​നു​ള്ള അ​മേ​രി​ക്ക​യു​ടെ​യും ഫ്രാ​ൻ​സി​ന്‍റെ​യും നി​ർ​ദേ​ശം ഇ​രു​രാ​ജ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച​തോ​ടെ പ്രാ​ദേ​ശി​ക സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ നാ​ലു മു​ത​ൽ ക​രാ​ർ നി​ല​വി​ൽ​വ​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. 3,800 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 16,000 ത്തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത ല​ബ​ന​നി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​ന്ന​താ​ണ് ഈ ​തീ​രു​മാ​നം. ലി​റ്റ​നി ന​ദി​യു​ടെ ക​ര​യി​ൽ​നി​ന്ന് ഹി​സ്ബു​ള്ള പി​ന്മാ​റ​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. ഇ​സ്ര​യേ​ൽ സൈ​ന്യം ല​ബ​ന​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്നു പി​ന്മാ​റു​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വെ​ടി​നി​ർ​ത്ത​ൽ തീ​രു​മാ​നം യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ആ​ണു പ്ര​ഖ്യാ​പി​ച്ച​ത്. ക​രാ​ർ ലം​ഘി​ച്ചാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗാ​സ​യി​ലും വെ​ടി​നി​ർ​ത്ത​ലി​ന് ത​ന്‍റെ സ​ർ​ക്കാ​ർ ശ്ര​മ​മാ​രം​ഭി​ക്കു​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നു​ശേ​ഷം നെ​ത​ന്യാ​ഹു​വു​മാ​യും ലെ​ബ​ന​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ് മി​ക്കാ​റ്റി​യു​മാ​യും ബൈ​ഡ​ൻ സം​സാ​രി​ച്ചു. അ​തേ​സ​മ​യം, ബൈ​ഡ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​നു തൊ​ട്ടു പി​ന്നാ​ലെ ല​ബ​ന​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബെ​യ്‌​റൂ​ട്ടി​നെ…

Read More

നെ​ത​ന്യാ​ഹു​വി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണം: ഖ​മേ​നി

ടെ​ഹ്റാ​ൻ: ഗാ​സ​യി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ത്തി​യ വ്യാ​പ​ക ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള ഖ​മേ​നി. അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി (ഐ​സി​സി) നെ​ത​ന്യാ​ഹു ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​സ്ര​യേ​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രേ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ആ​രോ​പി​ച്ച് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഖ​മേ​നി രം​ഗ​ത്തെ​ത്തി​യ​ത്. അ​തേ​സ​മ​യം, ഗാ​സ​യി​ലെ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ഇ​സ്ര​യേ​ൽ നി​ര​സി​ച്ചു.

Read More

ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു നേ​താ​വ്: അ​റ​സ്റ്റി​ൽ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ലെ ഹി​ന്ദു പു​രോ​ഹി​ത​നും മ​ത ന്യൂ​ന​പ​ക്ഷ നേ​താ​വു​മാ​യ ചി​ൻ​മോ​യ് കൃ​ഷ്ണ ദാ​സ് ബ്ര​ഹ്മ​ചാ​രി അ​റ​സ്റ്റി​ൽ. ധാ​ക്ക​യി​ൽ​നി​ന്ന് 300 കി​ലോ​മീ​റ്റ​ർ അ​ക​ലെ രം​ഗ്പു​ർ ന​ഗ​ര​ത്തി​ൽ ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കൃ​ഷ്ണ ദാ​സ് ബ്ര​ഹ്മ​ചാ​രി​യെ ധാ​ക്ക പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്‌​ത് അ​ജ്ഞാ​ത​സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യെ​ന്ന് ഇ​സ്കോ​ൺ വ​ക്താ​വ് രാ​ധാ​രാ​മ​ൻ ദാ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ, ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. ഹി​ന്ദു​ക്ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യ​തി​ന് ഈ ​മാ​സം ആ​ദ്യം കൃ​ഷ്ണ​ദാ​സി​നെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ബം​ഗ്ലാ​ദേ​ശി​ലെ 170 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ളി​ൽ ഏ​ക​ദേ​ശം എ​ട്ടു ശ​ത​മാ​നം ഹി​ന്ദു​ക്ക​ളാ​ണ്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യെ പു​റ​ത്താ​ക്കി​യ​ശേ​ഷം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ മു​ഹ​മ്മ​ദ് യൂ​ന​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക പി​ന്തു​ണ​യു​ള്ള ഇ​ട​ക്കാ​ല സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​മാ​ണെ​ന്നു വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണു മ​ത ന്യൂ​ന​പ​ക്ഷ നേ​താ​വി​ന്‍റെ അ​റ​സ്റ്റ്.

Read More

ബ​ഹി​രാ​കാ​ശനി​ല​യ​ത്തി​ല്‍ ദു​ർ​ഗ​ന്ധം: പ​രാ​തി​യു​മാ​യി സു​നി​ത വി​ല്യം​സ്

ന്യൂ​യോ​ർ​ക്ക്: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ നാ​സ​യു​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​നി​ത വി​ല്യം​സ് പ​രാ​തി​യു​മാ​യി രം​ഗ​ത്ത്. അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ല്‍ അ​സാ​ധാ​ര​ണ​മാ​യി ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു​വെ​ന്നാ​ണ് ഇ​വ​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. റ​ഷ്യ പു​തു​താ​യി വി​ക്ഷേ​പി​ച്ച പ്രോ​ഗ്ര​സ് എം​എ​സ് 29 സ്‌​പേ​സ് ക്രാ​ഫ്റ്റ് ബ​ഹി​രാ​കാ​ശ​ത്ത് എ​ത്തി​യ​ശേ​ഷ​മാ​ണ് ദു​ർ​ഗ​ന്ധം പു​റ​ത്തേ​ക്കു വ​രു​ന്ന​തെ​ന്നും അ​ടി​യ​ന്ത​ര സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രിക്ക​ണ​മെ​ന്നും സു​നി​ത വി​ല്യം​സ് നാ​സ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ്‌​പേ​സ്‌​ക്രാ​ഫ്റ്റി​ന്‍റെ വാ​തി​ല്‍ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ തു​റ​ന്ന് നോ​ക്കി​യി​രു​ന്ന​ത്രെ. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​സാ​ധാ​ര​ണ​മാ​യ നി​ല​യി​ൽ ദു​ർ​ഗ​ന്ധം പു​റ​ത്തേ​ക്കു വ​ന്ന​തെ​ന്നാ​ണ് സു​നി​ത പ​റ​യു​ന്ന​ത്.

Read More

ഫി​ലി​പ്പീ​ൻ​സി​ൽ വ​ൻ തീ​പി​ടി​ത്തം: 1,000ലേ​റെ വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു

മ​നി​ല: ഫി​ലി​പ്പീ​ൻ​സ് ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. ആ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ൾ‌ ക​ത്തി​ന​ശി​ച്ചു. മൂ​വാ​യി​ര​ത്തോ​ളം പേ​ർ​ക്കു വീ​ടുകൾ ന​ഷ്ട​പ്പെ​ട്ടു. ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. നി​ര​വ​ധി​പ്പേ​ർ​ക്കു പൊ​ള്ള​ലേ​റ്റു. കു​ടി​യേ​റ്റ​ക്കാ​ർ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്. ദു​ര​ന്ത​ബാ​ധി​ത​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​പ്പാ​ർ​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദു​ര​ന്ത​മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. മ​നി​ല​യി​ലെ ടോ​ണ്ടോ​യി​ലെ ഇ​സ്‌​ലാ പു​ട്ടിം​ഗ് ബാ​റ്റോ പ്ര​ദേ​ശ​ത്താ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടാ​ടെ​യാ​ണു സം​ഭ​വ​മു​ണ്ടാ​യ​ത്. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ അ​ഗ്നി​ശ​മ​ന​സേ​ന​യെ സ​ഹാ​യി​ക്കാ​ൻ വ്യോ​മ​സേ​ന ര​ണ്ടു വി​മാ​ന​ങ്ങ​ൾ വി​ന്യ​സി​ച്ചു. ഫ​യ​ർ ബോ​ട്ടു​ക​ളും ഉ​പ​യോ​ഗി​ച്ചു. മ​നി​ല മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ഫ​യ​ർ എ​ഞ്ചി​നു​ക​ളും തീ ​അ​ണ​യ്ക്കാ​ൻ എ​ത്തി. ‌സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Read More

ഇ​മ്രാ​ൻഖാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം; ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ലോ​ക്ക്ഡൗ​ൺ

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി. ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സു​ര​ക്ഷാ ലോ​ക്ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി​യാ​യ പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് (പി​ടി​ഐ) ആ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. പാ​ർ​ല​മെ​ന്‍റി​നു സ​മീ​പം ഒ​ത്തു​കൂ​ടാ​നാ​ണ് ആ​ഹ്വാ​നം. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം ഷി​പ്പിം​ഗ് ക​ണ്ടെ​യ്‌​ന​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. മൊ​ബൈ​ൽ ഫോ​ൺ സേ​വ​ന​ങ്ങ​ളും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ല്ലാ ത​ര​ത്തി​ലു​ള്ള ഒ​ത്തു​ചേ​ര​ലു​ക​ളും നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​സ്‌​ലാ​മാ​ബാ​ദ് പോ​ലീ​സ് അ​റി​യി​ച്ചു. കൂ​ടാ​തെ വ​ൻ പോ​ലീ​സ് സം​ഘ​ത്തെ​യും അ​ർ​ധ​സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. പി​ടി​ഐ​യു​ടെ പ്ര​തി​ഷേ​ധം നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് ഇ​സ്‌​ലാ​മാ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. പൊ​തു​ജീ​വി​തം ത​ട​സ​പ്പെ​ടു​ത്താ​തെ ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

Read More

മ​ദ്യ​വും ല​ഹ​രി​വ​സ്തു​ക്ക​ളും ന​ൽ​കി​ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം: യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷം ത​ട​വ്

വാ​ഷിം​ഗ്ട​ൺ ഡി​സി: കൗ​മാ​ര​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട യു​എ​സ് അ​ധ്യാ​പി​ക​യ്ക്ക് 30 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. മ​ദ്യ​വും ല​ഹ​രി​വ​സ്തു​ക്ക​ളും ന​ൽ​കി​യാ​ണ് മേ​രി​ലാ​ൻ​ഡി​ൽ​നി​ന്നു​ള്ള മെ​ലി​സ ക​ർ​ട്ടി​സ് (32) വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​ത്. ശി​ക്ഷ ക​ഴി​ഞ്ഞു പു​റ​ത്തി​റ​ങ്ങി​യാ​ലും 25 വ​ർ​ഷ​ത്തേ​ക്കു ലൈം​ഗി​ക കു​റ്റ​വാ​ളി​യാ​യി മെ​ലി​സ​യെ ക​ണ​ക്കാ​ക്കും. അ​വ​രു​ടെ കു​ട്ടി​ക​ളെ ഒ​ഴി​കെ, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​മാ​യി മേ​ൽ​നോ​ട്ട​മി​ല്ലാ​തെ കാ​ണാ​ൻ​പോ​ലും ശി​ക്ഷാ​കാ​ല​ത്ത് അ​നു​വ​ദി​ക്കി​ല്ല. 2023 ഒ​ക്ടോ​ബ​റി​ലാ​ണു പീ​ഡ​നാ​രോ​പ​ണ​വു​മാ​യി വി​ദ്യാ​ർ​ഥി രം​ഗ​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന്, കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മെ​ലി​സ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ആ​ഫ്റ്റ​ർ-​സ്കൂ​ൾ പ്രോ​ഗ്രാ​മി​ൽ കൗ​മാ​ര​ക്കാ​ര​ൻ ചേ​ർ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് മെ​ലി​സ​യു​മാ​യി കൗ​മാ​ര​ക്കാ​ര​ൻ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. 2015 ജ​നു​വ​രി മു​ത​ൽ മേ​യ് വ​രെ മെ​ലി​സ​യു​ടെ വാ​ഹ​ന​ത്തി​ലും വീ​ട്ടി​ലും മ​റ്റി​ട​ങ്ങ​ളി​ലും കൊ​ണ്ടു​പോ​യി കൗ​മാ​ര​ക്കാ​ര​നെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. കേ​സി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രെ സ്കൂ​ൾ അ​ധി​കൃ​ത​ർ പു​റ​ത്താ​ക്കി​യി​രു​ന്നു.

Read More

ബി​ഷ്ണോ​യി​യു​ടെ സ​ഹോ​ദ​ര​ൻ ‌ അ​മേ​രി​ക്ക​യി​ൽ ജ​യി​ലി​ൽ

വാ​ഷിം​ഗ്ട​ൺ: ഗു​ണ്ടാ​ത്ത​ല​വ​ൻ ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ സ​ഹോ​ദ​ര​ൻ ‌അ​ൻ​മോ​ൽ ബി​ഷ്ണോ​യി അ​മേ​രി​ക്ക​യി​ൽ ജ​യി​ലി​ൽ. ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യ അ​ൻ​മോ​ലി​നെ ലോ​വ ജ​യി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ൻ​മോ​ലി​നെ കൈ​മാ​റ​ണ​മെ​ന്ന് ഇ​ന്ത്യ അ​ടു​ത്തി​ടെ അ​മേ​രി​ക്ക​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More