ലാഹോർ: പാക്കിസ്ഥാനിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം കഷണങ്ങളാക്കി അഴുക്കുചാലിൽ എറിഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട്ട് ജില്ലയിലെ ദസ്കയിൽ കഴിഞ്ഞ ആഴ്ചയാണ് അതിക്രൂരമായ സംഭവം. മരിച്ച സാറ എന്ന ഇരുപതുകാരിയുടെ ഭർതൃമാതാവും ഭർതൃസഹോദരിയും മകളും അകന്ന ബന്ധുവും പിടിയിലായി. പോലീസ് ഉദ്യോഗസ്ഥന്റെ മകളായ സാറയും ഖാദിർ അഹമ്മദും തമ്മിൽ നാലുവർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ദമ്പതികൾക്കു മൂന്നു വയസുള്ള ഒരു മകനുണ്ട്. വിവാഹശേഷം സാറ സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്കു പോയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് യുവതി പാക്കിസ്ഥാനിൽ മടങ്ങിയെത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന സാറയെ നാലുപേരും ചേർന്ന് തലയണ മുഖത്ത് അമർത്തിയാണ് കൊലപ്പെടുത്തിയത്. അതിനുശേഷം മുഖം കത്തിക്കുകയും മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയും മൂന്നു ചാക്കുകളിലാക്കി അഴുക്കുചാലിൽ തള്ളുകയുമായിരുന്നു. കൊലപാതകകാരണം വ്യക്തമല്ല.
Read MoreCategory: NRI
ട്രംപിന്റെ വിജയശേഷം 1.15 ലക്ഷം പേര് “എക്സ്’ വിട്ടു
ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്റെ വിജയം ഉറച്ചതിനുപിന്നാലെ സാമൂഹികമാധ്യമമായ “എക്സി’ല്‍ ഉപയോക്താക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. 1.15 ലക്ഷത്തിലേറെ യുഎസ് ഉപയോക്താക്കള്‍ എക്സ് ഉപേക്ഷിച്ചതായാണു റിപ്പോർട്ട്. ട്രംപിന്റെ മുഖ്യപ്രചാരകരില്‍ ഒരാളും പുതുതായി ആരംഭിച്ച കാര്യക്ഷമതാവകുപ്പിന്റെ സഹനേതാവുമായ ഇലോണ്‍ മസ്കാണ് എക്സിന്റെ ഉടമ. ഇദ്ദേഹം ട്രംപിന്റെ പ്രചാരണത്തില്‍ സജീവമായതോടെയാണ് എക്സ് വിടുന്ന പ്രവണത കൂടിയത്. എക്സില്‍നിന്ന് ഒഴിഞ്ഞുപോകുന്നവർ “ബ്ലൂസ്കൈ’ പോലുള്ള സമാനമാധ്യമങ്ങളിലേക്കാണ് ചേക്കേറുന്നത്. ഒരാഴ്ചയ്ക്കിടെ 10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് ബ്ലൂസ്കൈക്കു കിട്ടിയത്. 90 ദിവസത്തിനിടെ ബ്ലൂസ്കൈ ഉപയോക്താക്കളുടെ എണ്ണം ഒന്നരക്കോടിയായി.
Read Moreഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക്കിൽ
ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തിൽ കണ്ടെത്തി. തെക്കൻ പസഫിക്കിൽ സോളമൻ ദ്വീപുകളോടു ചേർന്ന് ആഴക്കടലിൽ വളരുന്ന പവിഴപ്പുറ്റിന് 34 മീറ്റർ വീതിയും 32 മീറ്റർ നീളവും 5.5 മീറ്റർ ഉയരവുമുണ്ട്. 300 കൊല്ലത്തെ പഴക്കം അനുമാനിക്കുന്നു. നാഷണൽ ജ്യോഗ്രഫി ചാനലിന്റെ കാമറാമാനാണ് ഇതു കണ്ടെത്തിയത്. ആഗോളതാപനം പസഫിക്കിന്റെ വിദൂരപ്രദേശങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള നാഷണൽ ജ്യോഗ്രഫി പഠനത്തിനിടെ അവിചാരിതമായി പവിഴപ്പുറ്റ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആഗോളതാപനം മൂലം ലോകത്തിന്റെ മറ്റു ഭാഗത്തു പവിഴപ്പുറ്റുകൾ നേരിടുന്ന പ്രശ്നങ്ങൾ ഇതിനെ ബാധിച്ചിട്ടില്ല. വളരെ ആഴത്തിൽ വളരുന്നതുകൊണ്ടാകാം ഇതെന്നു കരുതുന്നു. ചൂട് കൂടുതലുള്ള വെള്ളത്തിൽ വളരുന്ന പവിഴപ്പുറ്റുകളിൽ 44 ശതമാനവും നാശഭീഷണി നേരിടുന്നതായി അടുത്തിടെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
Read Moreട്രംപിന്റെ സമ്പൂർണ ആധിപത്യം; ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിലെ ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നേടി. 435 അംഗ സഭയിൽ ഭൂരിപക്ഷത്തിനുവേണ്ട 218 സീറ്റുകൾ റിപ്പബ്ലിക്കന്മാർ ഉറപ്പിച്ചു. പ്രസിഡന്റ് ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്ക് ഇതുവരെ 208 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ഒന്‍പതു സീറ്റുകളിലെ ഫലം വന്നിട്ടില്ല. നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സെനറ്റിലും റിപ്പബ്ലിക്കന്മാർ ഭൂരിപക്ഷം നേടി. നൂറംഗ സെനറ്റിൽ റിപ്പബ്ലിക്കന്മാർക്ക് 53ഉം ഡെമോക്രാറ്റുകൾക്ക് 47ഉം സീറ്റുകളാണുള്ളത്. കോൺഗ്രസിലെ ഇരുസഭകളിലും ഭൂരിപക്ഷം ലഭിച്ചത് ട്രംപിന്റെ ഭരണം അനായാസമാക്കും. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ ട്രംപിന്റെ തീരുമാനം തടയാൻ ഡെമോക്രാറ്റുകൾക്കു കഴിയാതാകും.
Read Moreശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്; ഫലം നാളെ
കൊളംബോ: ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകുന്നേരം നാലിന് അവസാനിക്കും. നാളെ ഫലപ്രഖ്യാപനം ഉണ്ടായേക്കും. പുതിയ പാർലമെന്റ് 21ന് ചേർന്ന് സ്പീക്കറെ തെരഞ്ഞെടുക്കും. സെപ്റ്റംബറിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഇപ്പോഴത്തെ പാർലമെന്റിന് അടുത്ത വർഷം ഓഗസ്റ്റ് വരെ കാലാവധി ഉണ്ടായിരുന്നതാണ്. ദിസനായകെയുടെ പാർട്ടിക്ക് ഇപ്പോഴത്തെ പാർലമെന്റിൽ മൂന്ന് അംഗങ്ങൾ മാത്രമാണുള്ളത്. സുഗമമായ ഭരണത്തിനു പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണു ദിസനായകെയുടെ നീക്കം. പാർലമെന്റിലെ 225 സീറ്റുകളിൽ 196 എണ്ണത്തിലേക്കാണു തെരഞ്ഞെടുപ്പ്. ശേഷിക്കുന്ന 29 സീറ്റുകൾ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്കു വീതിച്ചുകൊടുക്കും.
Read Moreഅശ്ലീലവീഡിയോ പ്രചരിച്ചു; പാക് ടിക് ടോക് താരം വിവാദത്തിൽ
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പ്രമുഖ ടിക് ടോക് താരമായ ഇംഷ റഹ്മാന്റേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ അശ്ലീല വീഡിയോ പ്രചരിച്ചതിനെച്ചൊല്ലി വിവാദം. ഒരു യുവാവിനോടൊപ്പമുള്ള ഇംഷയുടെ ഇന്റിമേറ്റ് വീഡിയോകൾ ഇൻസ്റ്റഗ്രാം, വാട്സാപ്, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയാണു പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ താരത്തിനെതിരേ രൂക്ഷമായ സൈബർ ആക്രമണമുണ്ടായി. ഇതിന്റെ തുടർച്ചയായി തന്റെ ഇൻസ്റ്റഗ്രാം, ടിക് ടോക് അക്കൗണ്ടുകൾ ഇംഷ റഹ്മാൻ ഡി-ആക്ടിവേറ്റ് ചെയ്തതായാണു റിപ്പോർട്ട്. ഒരു മാസത്തെ ഇടവേളയിൽ ഇത് രണ്ടാംതവണയാണ് പാക്കിസ്ഥാനിൽ സമാനമായ സംഭവമുണ്ടാകുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പാക്കിസ്ഥാനി ടിക് ടോക് താരം മിനാഹിൽ മാലികും സമാനമായ വിവാദത്തിൽ അകപ്പെട്ടിരുന്നു. മിനാഹിൽ മാലിക്കിന്റെയും കാമുകന്റെയും ഒരു സ്വകാര്യ വീഡിയോ ഓൺലൈനിൽ ചോരുകയായിരുന്നു. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് പാക് നടി മിഷി ഖാൻ ഉൾപ്പെടെ ചിലർ ആരോപിച്ചിരുന്നു.
Read Moreമകന്റെ മോചനം മാത്രമാണ് ഇപ്പോള്‍ ആഗ്രഹം: ഉള്ളുരുകി പ്രാര്‍ഥിക്കുന്നത് അതിനുവേണ്ടി; റഹീമിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് ഉമ്മ ഫാത്തിമ
റിയാദ്: സൗദിഅറേബ്യയില്‍ ജയിലില്‍ കഴിയുന്ന മകന് അബ്ദുള്‍ റഹിമിനെ ജയിലില്‍പ്പോയി കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഉമ്മ ഫാത്തിമ. മകന്റെ മോചനം മാത്രമാണ് ഇപ്പോള്‍ ആഗ്രഹം. അതിനുവേണ്ടിയാണ് ഉള്ളുരുകി പ്രാര്‍ഥിക്കുന്നതെന്ന് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ ഫാത്തിമ പറഞ്ഞു. ഈ മാസം 17നാണ് റഹിമിന്റെ കേസ് കോടതി പരിഗണിക്കുന്നത്. അബ്ദുല്‍ റഹിമിന്റെ മോചനവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം മാറി. തെറ്റുപറ്റിയതില്‍ ക്ഷമിക്കണമെന്ന് അവര്‍ പറഞ്ഞു. റിയാദിലെ റഹീം നിയമസഹായസമിതി വലിയസേവനമാണ് നടത്തിയത്. റഹീമിന്റെ ജയില്‍മോചനവുമായി സഹകരിക്കുകയും സഹായിക്കുകയും ചെയ്തവരോടു നന്ദിയുണ്ട്. സൗദിയില്‍ എത്തിയിട്ട് 15 ദിവസം കഴിഞ്ഞു. റഹീമിനെ കാണാന്‍ മുന്‍പ് രണ്ടുതവണ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ഉംറ വിസയിലാണ് സൗദി യിലെത്തിയത്. ഉംറ നിര്‍വഹിക്കുകയും ചെയ്തു. കഴിഞ്ഞ 17 വര്‍ഷത്തോളം റഹീമിന്റെ കേസുമായി ബന്ധപ്പെട്ട രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരുവര്‍ഷമായി വിവരങ്ങള്‍ ലഭിക്കുന്നില്ല. റഹീമിന്റെ മോചനത്തിനാവശ്യമായ തുക ശേഖരിക്കാനാണ്…
Read Moreപാക്കിസ്ഥാനിൽ വിവാഹസംഘത്തിന്റെ ബസ് നദിയിൽ വീണ് 16 മരണം
പെഷവാർ: പാക്കിസ്ഥാനിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ ബസ് സിന്ധു നദിയിലേക്കു മറിഞ്ഞ് 16 പേർ മരിച്ചു. വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ബസിൽ 22 യാത്രക്കാരാണുണ്ടായിരുന്നത്. തെൽചി പാലത്തിൽനിന്നാണ് ബസ് നദിയിലേക്കു പതിച്ചത്. നദിയിൽ നിന്നാണ് പതിനാല് മൃതദേഹങ്ങൾ കണ്ടെത്തിയത്. പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. അവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത തണുപ്പ് തുടരുന്ന സാഹചര്യത്തിൽ നദിയിൽ കാണാതായവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പെട്ട ബസിൽ വധു ഉണ്ടായിരുന്നതായും.പരിക്കുകളോടെ രക്ഷപെട്ട യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും
Read Moreലബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം: 33 മരണം
ബെയ്റൂട്ട്: ലബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. 33 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും വ്യോമാക്രമണം നടന്നതായി ലബനീസ് സർക്കാർ അറിയിച്ചു. ബെയ്റൂട്ടിന് തെക്ക് വശത്തുള്ള ചോഫ് പ്രദേശത്തു മാത്രം 15 പേരാണു മരിച്ചത്. നിരവധിപ്പേർക്കു വ്യോമാക്രമണത്തിൽ പരിക്കേറ്റു. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വ്യോമാക്രണം നടത്തിയതെന്ന് ഇസ്രയേൽ അറിയിച്ചു.
Read Moreവിമാനം ആകാശച്ചുഴിയിൽ വീണ് 11 പേർക്കു പരിക്ക്
ഫ്രാങ്ക്ഫർട്ട്: അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽനിന്ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കു സഞ്ചരിക്കുകയായിരുന്ന ലുഫ്താൻസയുടെ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 11 യാത്രക്കാർക്കു പരിക്കേറ്റു. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിൽ ഇന്റർട്രോപ്പിക്കൽ കൺവർജൻസ് സോണിൽവച്ചായിരുന്നു സംഭവം. ലുഫ്താൻസയുടെ എൽഎച്ച്-511 വിമാനമാണ് ഇന്നലെ ആകാശച്ചുഴിയിൽപ്പെട്ടത്. ബോയിംഗ് 747-8 വിഭാഗത്തിൽപ്പെടുന്ന വിമാനത്തിൽ 329 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരിൽ ആറു ജീവനക്കാർക്കും അഞ്ചു യാത്രക്കാർക്കും പരിക്കേറ്റതായും ആരുടെയും പരിക്കുകൾ സാരമുള്ളതായിരുന്നില്ലെന്നും കമ്പനി വക്താവ് അറിയിച്ചു. പരിക്കറ്റവർക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കി. ഇന്നലെ പ്രാദേശിക സമയം രാവിലെ 10.53ന് മുൻനിശ്ചയിച്ച പ്രകാരം തന്നെ വിമാനം ഫ്രാങ്ക്ഫർട്ടിൽ ലാൻഡ് ചെയ്തു.
Read More