ന്യൂയോർക്ക്: ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തെത്തുടർന്ന് വടക്കൻ ഇസ്രയേലിൽനിന്ന് ഒഴിപ്പിച്ചുമാറ്റിയ പൗരന്മാരെ തിരിച്ചെത്തിക്കുന്നതുവരെ വിശ്രമമില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎൻ പൊതുസഭയിൽ വ്യക്തമാക്കി. ഇസ്രയേൽ വിജയിക്കുകയാണെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇറാന് ശക്തമായ മുന്നറിയിപ്പു നല്കി. അമേരിക്ക നിദേശിച്ച ഇസ്രയേൽ-ഹിസ്ബുള്ള വെടിനിർത്തൽ പരാമർശിക്കാനേ നെതന്യാഹു തയാറായില്ല. 15 മിനിട്ടു നീണ്ട പ്രസംഗത്തിൽ ഗാസയിലെ ഹമാസിനെയും ലബനനിലെ ഹിസ്ബുള്ളയെയും ഇസ്രയേൽ പരാജയപ്പെടുത്തുമെന്ന് നെതന്യാഹു പറഞ്ഞു. ഹിസ്ബുള്ളയെയും ഹമാസിനെയും പിന്തുണയ്ക്കുന്ന ഇറാൻ ലോകത്തിനു ഭീഷണിയാണ്. ഇറാന്റെ പ്രകോപനങ്ങൾ പശ്ചിമേഷ്യയിലെ ഓരോ രാജ്യത്തിനും ലോകത്തിനും അപകടകരമാണ്. ഇറാൻ അണ്വായുധം സ്വന്തമാക്കുന്നത് ലോകം തടയണം. ഇറാനെതിരേ ഉപരോധങ്ങൾ പുനഃസ്ഥാപിക്കണം. ഇറാൻ ആക്രമിച്ചാൽ ഇസ്രയേൽ തിരിച്ചടിക്കും. ഇസ്രയേലിന്റെ നീളമുള്ള കൈകൾക്ക് ലോകത്തെവിടെയും എത്താൻ കഴിയുമെന്ന് ഇറാൻ മനസിലാക്കണം. ഗാസ യുദ്ധത്തിൽ ഇസ്രേലി സേന പകുതിയിലധികം ഹമാസ് ഭീകരരെ കൊല്ലുകയോ പിടികൂടുകയോ ചെയ്തു. പലസ്തീൻ ജനതയെ ഗാസയിൽനിന്നു…
Read MoreCategory: NRI
ലബനനിൽ വീണ്ടും ഇസ്രയേൽ ആക്രമണം
ബെയ്റൂട്ട്: ലബനനിൽ വീണ്ടും മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ. ആക്രണമത്തിൽ നിരവധി പേർ മരിച്ചതായാണ് റിപ്പോർട്ട്. 50ലേറെ പേർക്കു പരിക്കേറ്റു. തെക്കൻ ബെയ്റൂട്ടിലെ ദഹിയയിൽ ആണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണം എന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തിൽ വൻസ്ഫോടനങ്ങളോടെ നാലു കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞു. ഹിസ്ബുല്ലയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. സ്ഫോടനത്തിന്റെ ആഘാതത്തിൽ 24 കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളും കുലുങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച, ഹിസ്ബുല്ലയുടെ മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ കൊല്ലപ്പെട്ടത് ദഹിയയിൽ ഇസ്രയേൽ നടത്തിയ സമാനമായ ആക്രമണത്തിലാണ്. തിങ്കളാഴ്ചയ്ക്കുശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ലബനനിൽ എഴുനൂറോളം പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ലബനനിൽനിന്ന് 90,000 പേർ പലായനം ചെയ്തതായി യുഎൻ വ്യക്തമാക്കി.
Read Moreയുക്രെയിന് ആയുധസഹായം; പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരേ പുടിന്റെ ആണവാക്രമണ മുന്നറിയിപ്പ്
മോസ്കോ: യുക്രെയിന് ആയുധസഹായം നൽകുന്ന പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കെതിരേ കടുത്ത മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. പടിഞ്ഞാറന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് ആണവാക്രമണം നടത്തുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. യുക്രെയിൻ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണു റഷ്യയുടെ നീക്കം. യുകെ നല്കിയ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ചാണ് യുക്രെയ്ൻ തങ്ങളുടെ രാജ്യത്ത് ആക്രമണം നടത്തുന്നതെന്നാണ് പുടിന്റെ ആരോപണം. ആക്രമണം രൂക്ഷമായതിനു പിന്നാലെ പുടിന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. യുഎസും യുകെയും യുക്രെയിന് അത്യാധുനിക ആയുധങ്ങള്‍ നല്കി റഷ്യയെ പരോക്ഷമായി ആക്രമിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പുടിന് പറഞ്ഞു.
Read Moreഅമേരിക്കയിൽ ക്ഷേത്രം അലങ്കോലമാക്കി; അടുത്തിടെ നടക്കുന്ന രണ്ടാമത്തെ സംഭവം
കാലിഫോർണിയ: കാലിഫോർണിയയിലെ ബാപ്സ് ശ്രീ സ്വാമിനാരായണ ക്ഷേത്രം ആക്രമികൾ അലങ്കോലമാക്കിയതായി പരാതി. കഴിഞ്ഞ 10 ദിവസത്തിനിടെ യുഎസിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഈ മാസമാദ്യം ന്യൂയോർക്കിലെ മെൽവില്ലിലുള്ള ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിറിനുനേരേ ആക്രമണം നടന്നിരുന്നു. “ഹിന്ദുക്കൾ തിരികെ പോകൂ’ എന്ന വിധത്തിലുള്ള വിദ്വേഷ സന്ദേശങ്ങൾ ഇവിടെ പതിക്കുകയും ചെയ്തു. ക്ഷേത്രങ്ങൾക്കുനേരേ നടക്കുന്ന അതിക്രമങ്ങളെ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അപലപിച്ചു. വിഷയം യുഎസ് അധികാരികളെ അറിയിക്കുകയും ചെയ്തു.
Read Moreവെടിനിര്‍ത്തല്‍ അഭ്യർഥന ഇസ്രയേൽ തള്ളി; ഒരു ഹിസ്ബുള്ള കമാൻഡർ കൂടി കൊല്ലപ്പെട്ടു
ടെൽഅവീവ് (ഇസ്രയേൽ): ഹിസ്ബുള്ളയുമായി 21 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎസ്, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർഥന തള്ളിയ ഇസ്രയേൽ ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ശക്തമായ ആക്രമണം തുടരുന്നു. ഇന്നലെ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ ഉൾപ്പെടെ നിരവധിപ്പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ എയർഫോഴ്സ് യൂണിറ്റുകളിലൊന്നിന്റെ തലവൻ മുഹമ്മദ് സുറൂർ ആണു കൊല്ലപ്പെട്ടത്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ഒരാഴ്ചയ്ക്കിടെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ഈ ആഴ്ച മാത്രം 700ലേറെ ആളുകൾ കൊല്ലപ്പെടുകയും 1,18,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. 220ഓളം ഹിസ്ബുള്ള കേന്ദ്രങ്ങൾ കഴിഞ്ഞദിവസം ആക്രമിച്ചതായി ഇസ്രയേൽ അറിയിച്ചു. “വാക്കുകളല്ല, പ്രവൃത്തികളിലൂടെ സംസാരിക്കും’-എന്ന് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു എക്സിൽ എഴുതി. കരയുദ്ധം ഉണ്ടായാൽ സൈനികരെ സഹായിക്കാൻ ഇസ്രയേലിന്റെ വ്യോമസേനാ പദ്ധതിയിടുകയാണെന്നും ഇറാനിൽനിന്നുള്ള ആയുധ കൈമാറ്റം നിർത്തുമെന്നും വ്യോമസേന കമാൻഡർ മേജർ ജനറൽ ടോമർ ബാർ ഇന്നലെ രാത്രി…
Read Moreആശങ്ക ഉയർത്തി ചൈനയുടെ മിസൈൽ പരീക്ഷണം
ബെയ്ജിംഗ്: അണ്വായുധ പോർമുന വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്നു ചൈന അറിയിച്ചു. പസഫിക് സമുദ്രത്തിലേക്കാണ് മിസൈൽ തൊടുത്തത്. 1980നുശേഷം ആദ്യമായാണു ചൈന അന്താരാഷ്ട്ര സമുദ്രമേഖലയിൽ മിസൈൽ പരീക്ഷണം നടത്തുന്നത്. ശത്രുരാജ്യങ്ങൾക്കു മുന്നറിയിപ്പു നല്‍കാനാണു ചൈന ശ്രമിച്ചെന്നു വിലയിരുത്തുന്നു. സാധാരണ ചൈനയ്ക്കുള്ളിൽ തന്നെയാണ് ഇത്തരം മിസൈലുകൾ പരീക്ഷിക്കാറുള്ളത്. ഇന്നലെ പരീക്ഷിച്ചത് ഏതു തരം മിസൈൽ ആണെന്നു വ്യക്തമാക്കിയിട്ടില്ല. പരീക്ഷണത്തെക്കുറിച്ച് അയൽരാജ്യങ്ങൾക്കു മുന്നറിയിപ്പു നല്‍കിയതായി ചൈന അവകാശപ്പെട്ടു. എന്നാൽ മുന്നറിയിപ്പു ലഭിച്ചിട്ടില്ലെന്നു ജപ്പാൻ അറിയിച്ചു.1980ൽ ചൈന പരീക്ഷിച്ച മിസൈൽ 9,070 കിലോമീറ്റർ സഞ്ചരിച്ചാണു പസഫിക്കിൽ പതിച്ചത്.
Read Moreസർക്കാർ വിമർശനം; സൗദിയിൽ റിട്ട. അധ്യാപകന് 30 വർഷം തടവ്
ലണ്ടൻ: സോഷ്യൽ മീഡിയയിൽ സർക്കാരിനെ വിമർശിച്ച മുഹമ്മദ് അൽ ഗംദി എന്ന റിട്ട. അധ്യാപകനു സൗദി കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2022 ജൂണിൽ അറസ്റ്റിലായ ഇദ്ദേഹത്തിന് ആദ്യം വിധിച്ച വധശിക്ഷ രണ്ടു മാസം മുന്‍പു റദ്ദാക്കിയിരുന്നു. എന്നാൽ, പിന്നീട് അപ്പീൽ കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചതായി ബ്രിട്ടനിലുള്ള ഇദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. സർക്കാരിനെ വിമർശിക്കുന്ന സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് തീവ്രവാദമടക്കമുള്ള കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുള്ളത്. ഇദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിന് ഒന്‍പതു ഫോളോവേഴ്സ് മാത്രമാണുള്ളതെന്നും പറയുന്നു.
Read Moreലബനനിൽ കരയാക്രമണത്തിന് തയാറെടുത്ത് ഇസ്രയേൽ: ലബനനിലേക്കു യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ എംബസി
ടെൽ അവീവ്: സ്ഫോടന പരന്പരകൾക്കും വ്യാപകമായ വ്യോമാക്രമണത്തിനും ശേഷം ലബനനിൽ കര ആക്രമണത്തിന് തയാറെടുത്ത് ഇസ്രയേൽ സൈന്യം. ലെബനനിൽ കരയുദ്ധത്തിന് തയാറാണെന്ന് ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവി പറഞ്ഞു. കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് ലെബനനിൽ വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി വ്യക്തമാക്കി. ഇസ്രയേൽ ലക്ഷ്യമാക്കി ഹിസ്ബുള്ള മിസൈലുകൾ തൊടുത്തതിനു പിന്നാലെയാണ് സൈനിക മേധാവിയുടെ പ്രഖ്യാപനം. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെ റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചിരുന്നു. ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്നായിരുന്നു ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നത്. അതേസമയം, ലബനനിലെ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി പൗരന്മാർക്കു മുന്നറിയിപ്പു നൽകി. ലബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് എത്രയും വേഗം രാജ്യം…
Read Moreശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ടു: പൊതുതെരഞ്ഞെടുപ്പ് നവംബർ 14ന്
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ പാർലമെന്റ് പിരിച്ചുവിട്ടു. കാലാവധി അവസാനിക്കാൻ 11 മാസം ശേഷിക്കെയാണ് പാർലമെന്റ് പിരിച്ചുവിട്ടത്. നവംബർ 14ന് രാജ്യത്തു പൊതുതെരഞ്ഞെടുപ്പു നടക്കും. ഇതു സംബന്ധിച്ച പ്രത്യേക ഗസറ്റ് വിജ്ഞാപനത്തിൽ ദിസനായകെ ഒപ്പുവച്ചു. ഇന്നലെ രാത്രിമുതലാണു പ്രാബല്യം. 2020 ഓഗസ്റ്റിലാണ് രാജ്യത്ത് ഒടുവിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.
Read Moreബെയ്റൂട്ടിൽ കൊല്ലപ്പെട്ടത് ഹിസ്ബുള്ള റോക്കറ്റ് വിഭാഗം കമാന്‍ഡര്‍: ഇസ്രയേലിനോട് ഒറ്റയ്ക്ക് ഏറ്റുമുട്ടാൻ ഹിസ്ബുള്ളയ്ക്ക് കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ്
ജറുസലേം: ലെബനനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇബ്രാഹിം ഖുബൈസി, ഹിസ്ബുള്ളയുടെ മിസൈല്‍-റോക്കറ്റ് വിഭാഗത്തിന്റെ കമാന്‍ഡര്‍ എന്ന് റിപ്പോർട്ട്. വര്‍ഷങ്ങളായി ഹിസ്ബുള്ളയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് ഖുബൈസിയാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസ് (ഐഡിഎഫ്) പറയുന്നു. 1980കൾ മുതലാണ് ഖുബൈസി ഹിസ്ബുള്ളയുടെ ഭാഗമായത്. ഖുബൈസിക്കൊപ്പം കൊല്ലപ്പെട്ട മറ്റു രണ്ടു ഹിസ്ബുള്ള കമാന്‍ഡര്‍മാരും റോക്കറ്റ് -മിസൈല്‍ വിഭാഗങ്ങളുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണെന്നും ഐഡിഎഫ് വ്യക്തമാക്കുന്നു. 2000ല്‍ മൂന്ന് ഇസ്രയേല്‍ സൈനികരെ തട്ടിക്കൊണ്ടുപോയ മൗണ്ട് ഡോവ് ഓപ്പറേഷന് പിന്നില്‍ ഖുബൈസി ആയിരുന്നുവെന്നും പറയുന്നുണ്ട്. ഈ സൈനികരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹിസ്ബുള്ളയില്‍ വലിയ സ്വാധീനമുള്ള ഇബ്രാഹിം ഖുബൈസിയുടെ മരണത്തെ രക്തസാക്ഷിത്വം എന്നാണ് ഹിസ്ബുള്ള വിശേഷിപ്പിച്ചത്. അതേസമയം, ഇസ്രയേലിനോട് ഒറ്റയ്ക്ക് ഏറ്റുമുട്ടാൻ ഹിസ്ബുള്ളയ്ക്ക് കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അമേരിക്കയിൽനിന്നും എല്ലാവിധത്തിലുള്ള…
Read More