കിം ​ജോം​ഗ് ഉ​ന്നി​ന് മ​രു​ന്ന് തേ​ടി ഉ​ത്ത​ര​കൊ​റി​യ

സി​യോ​ള്‍: ഉ​ത്ത​ര കൊ​റി​യ​ൻ ക​മ്യൂ​ണി​സ്റ്റ് ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ ചി​കി​ത്സ​യ്ക്കു രാ​ജ്യം പു​തി​യ മ​രു​ന്നു​ക​ൾ തേ​ടു​ന്ന​താ​യി ദ​ക്ഷി​ണ​കൊ​റി​യ​ൻ ചാ​ര​സം​ഘ​ട​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഉ​ത്ത​ര​കൊ​റി​യ​യെ ന​യി​ക്കാ​നു​ള്ള ക​ഴി​വ് കി​മ്മി​നി​ല്ലെ​ന്ന വാ​ർ​ത്ത പ​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. കി​മ്മി​ന് അ​മി​ത​വ​ണ്ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്.170 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​വും ഏ​ക​ദേ​ശം 140 കി​ലോ​ഗ്രാം ഭാ​ര​വു​മാ​ണു കി​മ്മി​നു​ള്ള​ത്. മു​പ്പ​തു വ​യ​സു​മു​ത​ൽ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദത്തി​ന്‍റെ​യും പ്ര​മേ​ഹ​ത്തി​ന്‍റെ​യും ല​ക്ഷ​ണ​ങ്ങ​ൾ കി​മ്മി​നു​ണ്ടാ​യി​രു​ന്നു. അ​മി​ത​വ​ണ്ണ​മു​ള്ള കി​മ്മി​നു ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ വ​രാ​നു​ള്ള സാ​ധ്യ​ത​ക​ൾ ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. മാ​ത്ര​മ​ല്ല, അ​മി​ത​മാ​യ മ​ദ്യ​പാ​നം പു​ക​വ​ലി എ​ന്നീ ശീ​ല​ങ്ങ​ളും കി​മ്മി​നു​ണ്ട്. കി​മ്മി​ന്‍റെ അ​ച്ഛ​നും മു​ത്ത​ച്ഛ​നും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ല​മാ​ണു മ​രി​ച്ച​ത്. ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ നാ​ഷ​ണ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സ​ർ​വീ​സ് (എ​ൻ​ഐ​എ​സ്) ഹൃ​ദ്രോ​ഗ​ത്തി​നു​ള്ള ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഗ്രൂ​പ്പി​ലാ​ണ് കി​മ്മി​നെ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Read More

വെ​ന​സ്വേ​ല​യി​ൽ മൂ​ന്നാ​മ​തും മ​ഡു​റോ; വോ​ട്ടെ​ണ്ണ​ലി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം

കാ​ര​ക്കാ​സ്: തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ വെ​ന​സ്വേ​ല​യി​ൽ നി​ക്കോ​ള​സ് മ​ഡു​റോ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 51.2 ശ​ത​മാ​നം വോ​ട്ടു​നേ​ടി​യാ​ണ് സോ​ഷ്യ​ലി​സ്റ്റ് പി​എ​സ്‌​യു​വി പാ​ർ​ട്ടി നേ​താ​വ് മ​ഡു​റോ വി​ജ​യി​ച്ച​ത്. സം​യു​ക്ത പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി എ​ഡ്മ​ണ്ടോ ഗോ​ൺ​സാ​ല‌​സി​ന് 44 ശ​ത​മാ​നം വോ​ട്ടു​ല​ഭി​ച്ചു. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​നു പി​ന്നാ​ലെ, വോ​ട്ടെ​ണ്ണ​ലി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി. പു​റ​ത്തു​വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മാ​ണെ​ന്നു ചി​ലി ഇ​ട​ത് നേ​താ​വ് ഗ​ബ്രി​യേ​ൽ ബോ​റി​ക് പ​റ​ഞ്ഞു. വെ​ന​സ്വേ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ഇ​ച്ഛ​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത​ല്ല ഫ​ല​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ ടോ​ക്കി​യോ​യി​ൽ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വി​ടാ​നു​ള്ള കാ​ല​താ​മ​സ​ത്തെ ന്യാ​യീ​ക​രി​ച്ച് മ​ഡു​റോ രം​ഗ​ത്തെ​ത്തി. രാ​ജ്യ​ത്തി​ന്‍റെ വി​ദേ​ശ ശ​ത്രു​ക്ക​ൾ‌ വോ​ട്ടിം​ഗ് സം​വി​ധാ​നം ഹാ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യി മ​ഡു​റോ ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ സ​മാ​ധാ​നം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ…

Read More

ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ൽ ഇ​സ്രേ​ലി സൈ​ന്യം ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഹി​സ്ബു​ള്ള ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രു കു​ട്ടി​യ​ട​ക്കം മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. തെ​ക്ക​ൻ ലെ​ബ​ന​ൻ പ​ട്ട​ണ​ങ്ങ​ളാ​യ മെ​യ്‌​സ് അ​ൽ-​ജ​ബ​ലി​നും ഷ​ഖ്‌​റ​യ്ക്കും ഇ​ട​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഒ​രു കാ​റി​നെ​യും ബൈ​ക്കി​നെ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ലെ​ബ​ന​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഗാ​സ​യി​ലെ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ല​ബ​ന​നി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ളു​ക​ളു​ടെ എ​ണ്ണം ഇ​തോ​ടെ 383 ആ​യി

Read More

ആ​ധി​പ​ത്യം സ്ഥാ​പി​ക്ക​ൽ വേ​ണ്ട; ചൈ​ന​യെ താ​ക്കീ​ത് ചെ​യ്ത് ക്വാ​ഡ്

ടോ​ക്കി​യോ: ഒ​രു രാ​ജ്യ​വും മ​റ്റൊ​രു രാ​ജ്യ​ത്തി​നു മേ​ൽ ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​ത്ത മേ​ഖ​ല​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ക്വാ​ഡ്. സ്വ​ത​ന്ത്ര​വും തു​റ​ന്ന​തു​മാ​യ നി​യ​മ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ക്ര​മം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും സ്വാ​ത​ന്ത്ര്യം, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ, പ​ര​മാ​ധി​കാ​രം എ​ന്നി​വ​യെ മാ​നി​ക്കാ​നും ക്വാ​ഡ് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. ചൈ​ന​യെ പേ​രെ​ടു​ത്ത് പ​രാ​മ​ർ​ശി​ക്കാ​തെ കി​ഴ​ക്ക​ൻ, ദ​ക്ഷി​ണ ചൈ​നാ ക​ട​ലി​ലെ സ്ഥി​തി​ഗ​തി​ക​ളി​ൽ ക്വാ​ഡ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ നി​ല​വി​ലെ സ്ഥി​തി മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ളോ​ട് ക്വാ​ഡി​ന്‍റെ എ​തി​ർ​പ്പ് ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ, ജാ​പ്പ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി യോ​കോ ക​മി​കാ​വ, ഓ​സ്ട്രേ​ലി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പെ​ന്നി വോം​ഗ് എ​ന്നി​വ​രാ​ണ് ഉ​ച്ച​കോ​ടി​ൽ പ​ങ്കെ​ടു​ത്ത​ത്.

Read More

ഗോലാൻ ആക്രമണത്തിൽ 12 മരണം; ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധഭീതി

ടെ​​​​ൽ അ​​​​വീ​​​​വ്: അ​ധി​നി​വേ​ശ ഗോ​ലാ​ൻ കു​ന്നു​ക​ളി​ൽ ഫു​ട്ബോ​ൾ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ത്തു കു​ട്ടി​ക​ള​ട​ക്കം 12 പേ​ർ ല​ബ​ന​നി​ൽ​നി​ന്നു​ള്ള റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​സ്ബു​ള്ള ഭീ​ക​ര​രും ഇ​സ്ര​യേ​ലും ത​മ്മി​ൽ പൂ​ർ​ണ​യു​ദ്ധ​ത്തി​നു വ​ഴി​വ​ച്ചേ​ക്കു​മെ​ന്ന് ആ​ശ​ങ്ക. ശ​​​​നി​​​​യാ​​​​ഴ്ച​​​​ത്തെ ഗോ​​​​ലാ​​​​ൻ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ഇ​​​​സ്രേ​​​​ലി വ്യോ​​​​മ​​​​സേ​​​​ന ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ഹി​​​​സ്ബു​​​​ള്ളാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ബോം​​​​ബി​​​​ട്ടു. സം​​​​ഭ​​​​വ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു യു​​​​എ​​​​സ് സ​​​​ന്ദ​​​​ർ​​​​ശ​​​​നം നേ​​​​ര​​​​ത്തേ അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ച് നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി. വ​​​​ട​​​​ക്ക​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ കൈ​​​​വ​​​​ശം​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഗോ​​​​ലാ​​​​ൻ കു​​​​ന്നു​​​​ക​​​​ളി​​​​ൽ അ​​​​റ​​​​ബി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന ഡ്രൂ​​​​സ് വം​​​​ശീ​​​​യ ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ പാ​​​​ർ​​​​ക്കു​​​​ന്ന മ​​​​ജ്ദാ​​​​ൽ ഷാം​​​​സ് പ​​​​ട്ട​​​​ണ​​​​ത്തി​​​​ലെ ഫു​​​​ട്ബോ​​​​ൾ ഗ്രൗ​​​​ണ്ടി​​​​ലാ​​​​ണ് ശ​​​​നി​​​​യാ​​​​ഴ്ച റോ​​​​ക്ക​​​​റ്റ് പ​​​​തി​​​​ച്ച​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ പ​​​​ത്തി​​​​നും 16നും ​​​​ഇ​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള പ​​​​ത്തു കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഏ​​​​ഴി​​​​ലെ ഹ​​​​മാ​​​​സ് ഭീ​​​​ക​​​​ര​​​​ത​​​​യ്ക്കു​​​​ശേ​​​​ഷം ഇ​​​​സ്ര​​​​യേ​​​​ൽ നേ​​​​രി​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും മാ​​​​ര​​​​ക ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണി​​​​ത്. മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ ആ​​​​യു​​​​ധ​​​​സം​​​​ഭ​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ള​​​​ട​​​​ക്കം ല​​​​ക്ഷ്യ​​​​മാ​​​​ക്കി…

Read More

ഗാ​സ യു​ദ്ധ​വും ബ​ന്ദി മോ​ച​ന​വും:​റോ​മി​ൽ ച​ർ​ച്ച

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ സം​ബ​ന്ധി​ച്ച് ഇ​റ്റാ​ലി​യ​ൻ ത​ല​സ്ഥാ​ന​മാ​യ റോ​മി​ൽ ച​ർ​ച്ച. ഇ​സ്രേ​ലി ചാ​ര​സം​ഘ​ട​ന​യാ​യ മൊ​സാ​ദി​ന്‍റെ ത​ല​വ​ൻ ഡേ​വി​ഡ് ബ​ർ​ണി​യ​യാ​ണു ഇ​സ്രേ​ലി സം​ഘ​ത്തെ ന​യി​ച്ച​ത്. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ഷേ​ക് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൾ​റ​ഹ്മാ​ൻ അ​ൽ​താ​നി, അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ഐ​എ​യു​ടെ ഡ​യ​റ​ക്‌​ട​ർ വി​ല്യം ബേ​ണ്‍​സ്, ഈ​ജി​പ്ത് ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി അ​ബ്ബാ​സ് ക​മാ​ൽ എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. റോ​മി​ലെ ച​ർ​ച്ച​യ്ക്കു​ശേ​ഷം ഇ​സ്രേ​ലി സം​ഘം മ​ട​ങ്ങി​യെ​ത്തി​യ​താ​യും വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. ബ​ന്ദി​മോ​ച​ന​വും വെ​ടി​നി​ർ​ത്ത​ലും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്തു.

Read More

വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി 23 ബം​ഗ്ലാ​ദേ​ശി​ക​ൾ പി​ടി​യി​ൽ

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ​നി​ന്നു വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി 23 ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഗ​ർ​ത്ത​ല​യി​ൽ​നി​ന്നു ട്രെ​യി​ൻ മാ​ർ​ഗം ചെ​ന്നൈ​യി​ലേ​ക്ക് വ​രാ​ൻ തു​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ് (ആ​ർ​പി​എ​ഫ്), അ​തി​ർ​ത്തി സു​ര​ക്ഷാ സേ​ന (ബി​എ​സ്എ​ഫ്), ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സ് (ജി​ആ​ർ​പി) എ​ന്നി​വ​യു​ടെ സം​യു​ക്ത സം​ഘം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം ഇ​വ​രെ മൂ​ന്ന് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. 21 നും 49 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജോ​ലി തേ​ടി ഇ​ന്ത്യ​യി​ലെ​ത്തി​യ​താ​ണെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

Read More

നാ​ടി​നെ വി​റ​പ്പി​ച്ച ക​വ​ർ​ച്ചാ സം​ഘം കു​ടു​ങ്ങി; പ്ര​തി​ക​ളെ ക​ണ്ട് നാ​ട്ടു​കാ​ർ ഞെ​ട്ടി!

ടോ​ക്കി​യോ: ജ​പ്പാ​നി​ൽ വീ​ട് കു​ത്തി​പ്പൊ​ളി​ച്ചു ക​വ​ർ​ച്ച ന​ട​ത്തി​യ​തി​ന് മൂ​ന്നം​ഗ ക​വ​ർ​ച്ചാ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. തെ​ളി​വെ​ടു​പ്പി​നു കൊ​ണ്ടു​വ​ന്ന പ്ര​തി​ക​ളെ ക​ണ്ട നാ​ട്ടു​കാ​ർ അ​ന്പ​ര​ന്നു​നി​ന്നു. പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ന്‍ പ​റ്റാ​ത്ത മൂ​ന്നു വ​യോ​ധി​ക​ർ. സം​ഘ​ത്ത​ല​വ​നാ​യ ഹി​ഡി​യോ ഉ​മി​നോ​യു​ടെ വ​യ​സ് എ​ൺ​പ​ത്തി​യെ​ട്ട്. എ​ഴു​പ​തു​കാ​ര​നാ​യ ഹി​ഡെ​മി മ​ത്‌​സു​ഡ, അ​റു​പ​ത്തി​യൊ​ന്പ​തു​കാ​ര​നാ​യ കെ​നി​ച്ചി വാ​ടാ​ന​ബെ എ​ന്നി​വ​ർ കൂ​ട്ടു​പ്ര​തി​ക​ൾ. “മു​ത്ത​ച്ഛ​ന്‍ ഗാം​ഗ്’ (Grandpa Gang) എ​ന്ന പേ​രി​ൽ ജ​പ്പാ​നി​ൽ ഈ ​ക​വ​ർ​ച്ചാ​സം​ഘം വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മൂ​ന്നു​പേ​രും മു​ൻ​പ് പ​ല കു​റ്റ​ങ്ങ​ള്‍​ക്കാ​യി ജ​യി​ലി​ൽ ഒ​രു​മി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. അ​തി​നി​ടെ അ​വ​ർ സു​ഹൃ​ത്തു​ക്ക​ളാ​യി. അ​വി​ടെ​വ​ച്ചു ക​വ​ർ​ച്ചാ​സം​ഘം രൂ​പീ​ക​രി​ച്ച മൂ​വ​രും, ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ ഉ​ട​ൻ മോ​ഷ​ണ​വും തു​ട​ങ്ങി. ആ​ളൊ​ഴി​ഞ്ഞ വീ​ടു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യം വ​ച്ച​ത്. ക​ഴി​ഞ്ഞ മേ​യി​ൽ സ​പ്പോ​റോ എ​ന്ന സ്ഥ​ല​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ക​യ​റി​യെ​ങ്കി​ലും മെ​ച്ച​മൊ​ന്നു​മു​ണ്ടാ​യി​ല്ല. മൂ​ന്നു കു​പ്പി വി​സ്കി​യ​ട​ക്കം 5,458 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ആ​കെ കി​ട്ടി​യ​ത്. ഇ​തി​ന്‍റെ നി​രാ​ശ​യി​ല്‍ പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ മ​റ്റൊ​രു വീ​ട്ടി​ൽ…

Read More

ത​യ്‌​വാ​നി​ൽ നാ​ശംവി​ത​ച്ച് ചു​ഴ​ലി​ക്കാ​റ്റ്; എ​ട്ടു മ​ര​ണം, എ​ണ്ണ​ക്ക​പ്പ​ലും ച​ര​ക്കു​ക​പ്പ​ലും മു​ങ്ങി

താ​യ്പേ​യ് (താ​യ്‌​വാ​ൻ): ത​യ്‌​വാ​നി​ലു​ണ്ടാ​യ ഗേ​മി എ​ന്ന പേ​രി​ലു​ള്ള അ​തി​ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ എ​ട്ടു​പേ​ർ മ​രി​ച്ചു. എ​ട്ടു​വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്തു​ണ്ടാ​യ ഏ​റ്റ​വും ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​ണി​ത്. രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ഗ​ര​മാ​യ ക​വോ​ഹ്സി​യും​ഗ് ന​ഗ​ര​ത്തി​സെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പ്ര​ള​യ​മു​ണ്ടാ​യി. ഏ​ക​ദേ​ശം 866 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ൽ എ​ണ്ണ​ക്ക​പ്പ​ലും ച​ര​ക്കു​ക​പ്പ​ലും മു​ങ്ങി. ഗേ​മി ചു​ഴ​ലി​ക്കാ​റ്റ് ക​ര തൊ​ടു​ന്ന​തി​ന് മു​ൻ​പു ത​ന്നെ ത​യ്‌​വാ​നി​ലും ഫി​ലി​പ്പൈ​ൻ​സി​ലും ക​ന​ത്ത നാ​ശ​ന​ഷ്ടം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ വീ​ടു​ക​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യി​ട്ടു​ണ്ട്. ത​യ്‌​വാ​നി​ലേ​ക്കു​ള്ള നൂ​റു​ക​ണ​ക്കി​നു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ആ​ഭ്യ​ന്ത​ര ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും റ​ദ്ദ് ചെ​യ്തി​ട്ടു​ണ്ട്.

Read More

മോ​ദി യു​ക്രെ​യി​ൻ സ​ന്ദ​ർ​ശി​ക്കും; മോ​ദി-​പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച​യെ സെ​ല​ൻ​സ്കി അ​പ​ല​പി​ച്ചി​രു​ന്നു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ടു​ത്ത​മാ​സം 23ന് ​യു​ക്രെ​യ്ൻ സ​ന്ദ​ർ​ശി​ക്കും. റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​നു​ശേ​ഷ​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ യു​ക്രെ​യ്ൻ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. പ്ര​സി​ഡ​ന്‍റ് വ്ളാ​ഡ​മി​ർ സെ​ല​ൻ​സ്കി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. നേ​ര​ത്തെ മോ​ദി റ​ഷ്യ സ​ന്ദ​ർ​ശി​ച്ച് പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു ദി​വ​സ​ങ്ങ​ള്‍​ക്കു ശേ​ഷ​മാ​ണ് യു​ക്രെ​യ്ൻ സ​ന്ദ​ർ​ശ​നം. റ​ഷ്യ​ന്‍ സ​ന്ദ​ർ​ശ​ന​ത്തി​ല്‍ ആ​ണ​വോ​ർ​ജം, ക​പ്പ​ൽ നി​ർ​മാ​ണം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. മോ​ദി-​പു​ടി​ൻ കൂ​ടി​ക്കാ​ഴ്ച​യെ സെ​ല​ൻ​സ്കി അ​പ​ല​പി​ച്ചി​രു​ന്നു. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള വി​നാ​ശ​ക​ര​മാ​യ പ്ര​ഹ​ര​മാ​ണെ​ന്നാ​യി​രു​ന്നു സെ​ല​ൻ​സ്കി പ​റ​ഞ്ഞ​ത്. 22ാമ​ത് ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി പു​ടി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി റ​ഷ്യ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഇ​റ്റ​ലി​യി​ൽ ന​ട​ന്ന ജി 7 ​ഉ​ച്ച​കോ​ടി​ക്കി​ടെ മോ​ദി സെ​ല​ൻ​സ്കി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

Read More