അ​നു​മ​തി​യി​ല്ലാ​തെ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഉ​പ​യോ​ഗി​ച്ചു; സു​ഹൃ​ത്തി​നെ പേ​ന​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി റി​മാ​ൻ​ഡി​ൽ

കൊ​ര​ട്ടി: അ​നു​മ​തി​യി​ല്ലാ​തെ മോ​ട്ടോ​ർ​സൈ​ക്കി​ൾ ഉ​പ​യോ​ഗി​ച്ച കാ​ര്യം ചോ​ദ്യം​ചെ​യ്ത സു​ഹൃ​ത്തി​നെ പേ​ന​കൊ​ണ്ട് കു​ത്തി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ.കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി മേ​ലൂ​ർ പൂ​ലാ​നി സ്വ​ദേ​ശി ഞാ​റ​ക്ക​ൽ​വീ​ട്ടി​ൽ സു​മി​ത്ത്(27)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മേ​ലൂ​ർ ക​ല്ലു​ത്തി സ്വ​ദേ​ശി ക​രി​പ്പാ​ല​വീ​ട്ടി​ൽ ജി​ൽ​ജി​ത്ത്(33) നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ക്ക​ഴി​ഞ്ഞ ആ​റി​ന് രാ​ത്രി എ​ട്ട​ര​യോ​ടെ പൂ​ലാ​നി കോ​ലോ​ത്തും​ക​ട​വി​ന് സ​മീ​പം ഇ​രു​വ​രും താ​മ​സി​ച്ചി​രു​ന്ന ക​മ്പ​നി റൂ​മി​ലാ​ണ് സം​ഭ​വം. ജി​ൽ​ജി​ത്തി​ന്‍റെ മോ​ട്ടോ​ർ​സൈ​ക്കി​ൾ സു​മി​ത്ത് അ​നു​മ​തി​യി​ല്ലാ​തെ കൊ​ണ്ടു​പോ​യ​തും ഇ​തി​നി​ടെ സ്ത്രീ​ക​ളോ​ട് അ​സ​ഭ്യം​പ​റ​ഞ്ഞ​തും ചോ​ദ്യംചെ​യ്ത് ഇ​നി വാ​ഹ​നം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ജി​ൽ​ജി​ത്ത് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജി​ൽ​ജി​ത്തി​നെ ത​ട​ഞ്ഞു​നി​ർ​ത്തി പേ​ന​കൊ​ണ്ട് കു​ത്തി. ഇ​ട​തു​ക​ണ്ണി​ന് സ​മീ​പം ആ​ഴ​ത്തി​ൽ മു​റി​വേ​റ്റു. പ​രി​ക്ക് വാ​ഹ​ന​ത്തി​ൽ​നി​ന്നു വീ​ണ​തി​നെ തു​ട​ർ​ന്നാ​ണെ​ന്ന് പ​റ​യി​പ്പി​ക്കാ​ൻ സു​മി​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കൊ​ര​ട്ടി, അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 11 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് സു​മി​ത്തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കൊ​ര​ട്ടി എ​സ്എ​ച്ച്ഒ ഹ​ബീ​ബു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ഷി​ബു, സു​മേ​ഷ്, ജി​എ​എ​സ്ഐ​മാ​രാ​യ ജോ​ഷി, ഷി​ജോ, ഷീ​ബ, ജി​എ​സ്‌​സി​പി​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, നി​ഖി​ല​ൻ, സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, ഷാ​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment