വ​യ​നാ​ട്ടെ പ്ര​കൃ​തി​ദു​ര​ന്തം; ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് മാ​ർ​പാ​പ്പ

വ​ത്തി​ക്കാ​ൻ: പ്ര​കൃ​തി​ദു​ര​ന്ത​ത്തി​നി​ര​യാ​യ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വ​ത്തി​ക്കാ​ൻ ച​ത്വ​ര​ത്തി​ൽ ന​ട​ന്ന ത്രി​കാ​ല പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം തീ​ർ​ഥാ​ട​ക​രെ അ​ഭി​സ‌ം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് കേ​ര​ള​ത്തി​ലെ പ്ര​കൃ​തി​ദു​ര​ന്ത ബാ​ധി​ത​രെ മാ​ർ​പാ​പ്പ അ​നു​സ്മ​രി​ച്ച​ത്. “”പേ​മാ​രി​മൂ​ലം നി​ര​വ​ധി ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും അ​ങ്ങ​നെ ജീ​വ​നാ​ശ​വും ക​ന​ത്ത നാ​ശ​ന​ഷ്‌​ട​വും അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന ഇ​ന്ത്യ​യി​ലെ, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലെ ജ​ന​ത​യ് ക്കൊ​പ്പം ഞാ​നു​ണ്ട്. അ​നേ​കം പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി​ട്ടു​ണ്ട്. ഈ ​ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും​വേ​ണ്ടി എ​ന്നോ​ടൊ​പ്പം പ്രാ​ർ​ഥി​ക്കാ​ൻ ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു’’-​മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

Read More

യു​ദ്ധ​ഭീ​തി; വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ ല​ബ​ന​നി​ലു​ള്ള പൗ​ര​ന്മാ​രെ ഒ​ഴി​പ്പി​ക്കു​ന്നു

ദോ​ഹ: പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം വ​ർ​ധി​ക്കു​മെ​ന്ന ഭീ​തി​യി​ൽ യു​എ​സ് അ​ട​ക്ക​മു​ള്ള പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പൗ​ര​ന്മാ​ർ ഉ​ട​ൻ ല​ബ​ന​ൻ വി​ട​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു. ഇ​റാ​നും ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ ല​ബ​ന​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​സ്ബു​ള്ള ഭീ​ക​ര​രും ഇ​സ്ര​യേ​ലി​ൽ ആ​ക്ര​മ​ണ​ത്തി​നു കോ​പ്പു​കൂ​ട്ടു​ന്ന​താ​യി​ട്ടാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​തി​നു മ​റു​പ​ടി​യാ​യി ഇ​സ്ര​യേ​ൽ ല​ബ​ന​നി​ൽ വ​ൻ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടേ​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​എ​സ്, ബ്രി​ട്ട​ൻ, സ്വീ​ഡ​ൻ, ഫ്രാ​ൻ​സ്, കാ​ന​ഡ, ജോ​ർ​ദാ​ൻ രാ​ജ്യ​ങ്ങ​ൾ പൗ​ര​ന്മാ​രോ​ടു ല​ബ​ന​ൻ വി​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കി​ട്ടു​ന്ന വി​മാ​ന​ത്തി​ൽ ക​യ​റി​പ്പോ​കാ​നാ​ണു യു​എ​സ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഹ​മാ​സ് ത​ല​വ​ൻ ഇ​സ്മ​യി​ൽ ഹ​നി​യ ടെ​ഹ്റാ​നി​ൽ വ​ധി​ക്ക​പ്പെ​ട്ട​തി​ലും ഹി​സ്ബു​ള്ള​യു​ടെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ഫ​വാ​ദ് ഷു​ക്കൂ​ർ ബെ​യ്റൂ​ട്ടി​ൽ കൊ​ല്ല​പ്പെ​ട്ട​തി​ലും ഇ​സ്ര​യേ​ലി​നു നേ​ർ​ക്കു വൈ​കാ​തെ പ്ര​തി​കാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് അ​നു​മാ​നം. ഇ​റാ​നും ഹി​സ്ബു​ള്ള​യും ആ​സൂ​ത്ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഉ​ന്ന​ത​ത​ല അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ഏ​പ്രി​ലി​ൽ ഇ​റാ​ൻ ഇ​സ്ര​യേ​ലി​നു നേ​ർ​ക്കു ന​ട​ത്തി​യ​തി​നു സ​മാ​ന​മാ​യ ആ​ക്ര​മ​ണ​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ക​യെ​ന്നും പ​റ​യു​ന്നു. അ​ന്ന്…

Read More

ഇ​​​​ന്ത്യ​​​​നോ ക​​​​റു​​​​ത്ത​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രി​​​​യോ; ക​മ​ല ഹാ​രി​സി​നെ​തി​രേ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: യു​​​​എ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ ക​​​​മ​​​​ല ഹാ​​​​രി​​​​സി​​​​നെ​​​​തി​​​​രേ വം​​​​ശീ​​​​യാ​​​​ധി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തി എ​​​​തി​​​​ർ​​​​സ്ഥാ​​​​നാ​​​​ർ‌​​​​ഥി​​​​യും മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ ഡോ​​​​ണാ​​​​ൾ​​​​ഡ് ട്രം​​​​പ്. ക​​​​മ​​​​ല ഇ​​​​ന്ത്യ​​​​നോ ക​​​​റു​​​​ത്ത​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രി​​​​യോ എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ ചോ​​​​ദ്യം. വി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും അ​​​​നാ​​​​ദ​​​​ര​​​​വി​​​​ന്‍റെ​​​​യും പ​​​​ഴ​​​​യ പ്ര​​​​ദ​​​​ർ​​​​ശ​​​​നം ത​​​​ന്നെ​​​​യാ​​​​ണ് ട്രം​​​​പി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​ണ്ടാ​​​​യ​​​​തെ​​​​ന്ന് ക​​​​മ​​​​ല തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു. ക​​​​മ​​​​ല ഹാ​​​​രി​​സ് ക​​​​റു​​​​ത്ത​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രി​​​​യാ​​​​ണെ​​​​ന്ന് ത​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ട്രം​​​​പ് പ​​​​റ​​​​ഞ്ഞു. “താ​​​​ൻ ക​​​​റു​​​​ത്ത​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രി​​​​യാ​​​​ണെ​​​​ന്ന് അ​​​​വ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​വ​​​​രെ എ​​നി​​​​ക്ക​​​​ത​​​​റി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​രു​​​​ടെ ഏ​​​​ഷ്യ​​​​ൻ-​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ പൈ​​​​തൃ​​​​ക​​​​മാ​​​​ണ് അ​​​​വ​​​​ർ എ​​​​ടു​​​​ത്തു​​​​കാ​​​​ട്ടി​​​​യി​​​​രു​​​​ന്ന​​​​ത്. വ​​​​ള​​​​രെ നാ​​​​ളു​​​​ക​​​​ളാ​​​​യി ക​​​​മ​​​​ല ഇ​​​​ന്ത്യ​​​​ൻ‌ വം​​​​ശ​​​​ജ​​​​യാ​​​​ണെ​​​​ന്നാ​​​​ണു ഞാ​​​​ൻ ധ​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ക​​​​റു​​​​ത്ത​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രി​​​​യെ​​​​ന്ന് അ​​​​ടു​​​​ത്തി​​​​ടെ അ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​തു​​​​വ​​​​രെ എ​​​​നി​​​​ക്ക​​​​ത​​​​റി​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു.​​ ഇ​​​​പ്പോ​​​​ൾ അ​​​​വ​​​​ർ ക​​​​റു​​​​ത്ത വം​​​​ശ​​​​ജ​​​​യാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ടാ​​​​ൻ താ​​​​ത്പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ട് എ​​​​നി​​​​ക്ക​​​​റി​​​​യി​​​​ല്ല. അ​​​​വ​​​​ർ ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​യോ അ​​​​തോ ക​​​​റു​​​​ത്ത വം​​​​ശ​​​​ജ​​​​യോ?”– ട്രം​​​​പ് ചോ​​​​ദി​​​​ച്ചു. ഷി​​ക്കാ​​​​ഗോ​​​​യി​​​​ൽ ക​​​​റു​​​​ത്ത വം​​​​ശ​​​​ജ​​​​രാ​​​​യ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​നി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​മ്പോ​​​​ഴാ​​​​യി​​​​രു​​​​ന്നു ട്രം​​​​പി​​​​ന്‍റെ വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശം. ട്രം​​​​പി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നു ഹൂ​​​​സ്റ്റ​​​​ണി​​​​ൽ ന​​​​ട​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ലാ​​ണ് ക​​​​മ​​​​ല ഹാ​​​​രി​​​​സ് മ​​​​റു​​​​പ​​​​ടി…

Read More

ഇ​​സ്ര​​യേ​​ലി​​നെ ആ​​ക്ര​​മി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട് ഖ​​മ​​നെ​​യ്

ടെ​​ഹ്‌​​റാ​​ൻ: ടെ​​ഹ്‌​​റാ​​നി​​ൽ ഹ​​മാ​​സ് നേ​​താ​​വ് ഇ​​സ്മ​​യി​​ൽ ഹ​​നി​​യ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​തി​​നു പ്ര​​തി​​കാ​​ര​​മാ​​യി ഇ​​സ്ര​​യേ​​ലി​​നെ നേ​​രി​​ട്ട് ആ​​ക്ര​​മി​​ക്കാ​​ൻ ഉ​​ത്ത​​ര​​വി​​ട്ട് ഇ​​റാ​​ൻ പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് ആ​​യ​​ത്തു​​ള്ള അ​​ലി ഖ​​മ​​നെ​​യ്. ഹ​​നി​​യ കൊ​​ല്ല​​പ്പെ​​ട്ട​​തി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ ചേ​​ർ​​ന്ന ഇ​​റാ​​ൻ സു​​പ്രീം ദേ​​ശീ​​യ സു​​ര​​ക്ഷാ കൗ​​ൺ​​സി​​ലി​​ന്‍റെ അ​​ടി​​യ​​ന്ത​​ര യോ​​ഗ​​ത്തി​​ലാ​​ണ് ഇ​​സ്ര​​യേ​​ലി​​നെ ആ​​ക്ര​​മി​​ക്കാ​​ൻ ഖ​​മ​​നെ​​യ് ഉ​​ത്ത​​ര​​വി​​ട്ട​​തെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. പ​​ര​​മോ​​ന്ന നേ​​താ​​വി​​ന്‍റെ നി​​ർ​​ദേ​​ശം തീ​​ർ​​ച്ച​​യാ​​യും യു​​ക്ത​​മാ​​യ സ​​മ​​യ​​ത്ത്, യു​​ക്ത​​മാ​​യ സ്ഥ​​ല​​ത്ത് ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് ഇ​ന്ന​ലെ ടെ​ഹ്റാ​നി​ൽ ഹ​​നി​​യ​​യു​​ടെ വി​​ലാ​​പ​​യാ​​ത്ര​​യി​​ൽ സം​​സാ​​രി​​ക്ക​​വേ ഇ​​റേനിയൻ പാ​​ർ​​ല​​മെ​​ന്‍റ​​റി സ്പീ​​ക്ക​​ർ മു​​ഹ​​മ്മ​​ദ് ബാ​​ഗെ​​ർ ഘാ​​ലി​​ബാ​​ഫ് പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം, അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ ത​​ന്‍റെ രാ​​ജ്യം ശ​​ത്രു​​ക്ക​​ൾ​​ക്ക് ‘ത​​ക​​ർ​​പ്പ​​ൻ പ്ര​​ഹ​​ര​​ങ്ങ​​ൾ’ ന​​ൽ​​കി​​യ​​താ​​യി ഇ​​സ്ര​​യേ​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ബെ​​ഞ്ച​​മി​​ൻ നെ​​ത​​ന്യാ​​ഹു പ​​റ​​ഞ്ഞു. വെ​​ല്ലു​​വി​​ളി നി​​റ​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളാ​​ണു മു​​ന്നി​​ലെ​​ന്നും അ​​ദ്ദേ​​ഹം ഇ​സ്രേ​​ലി​​ക​​ൾ​​ക്ക് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി. ബെ​​യ്‌​​റൂ​​ട്ടി​​ൽ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണം മു​​ത​​ൽ എ​​ല്ലാ ഭാ​​ഗ​​ത്തു​​നി​​ന്നും ഭീ​​ഷ​​ണി​​ക​​ൾ വ​​രു​​ന്നു​​ണ്ടെ​​ന്നും ഏ​​തു സാ​​ഹ​​ച​​ര്യ​​വും നേ​​രി​​ടാ​​ൻ ത​​യാ​​റാ​​ണെ​​ന്നും നെ​​ത​​ന്യാ​​ഹു…

Read More

വ​യ​നാ​ടി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു; ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം അ​മേ​രി​ക്ക​യു​ണ്ടാ​കും; അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ജോ ​ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍. ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം അ​മേ​രി​ക്ക​യു​ണ്ടാ​കും. വ​യ​നാ​ട്ടി​ലെ സ​ങ്കീ​ര്‍​ണ​മാ​യ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രു​ടെ ധീ​ര​ത​യെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​മാ​യ​വ​രു​ടെ ദു​ഖ​ത്തി​ല്‍ പ​ങ്കു ചേ​രു​ന്നു. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​ര്‍​ക്ക് വേ​ണ്ടി പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും ബൈ​ഡ​ന്‍ പ​റ​ഞ്ഞു. ഇ​തു​വ​രെ 300 ല​ധി​കം മ​ര​ണ​മാ​ണ് ദു​ര​ന്ത​മു​ഖ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 240 ല​ധി​കം ആ​ളു​ക​ളെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നാ​ണ് വി​വ​രം. 1700 പേ​ര്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​ന്ന​ലെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ 40 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Read More

ഹ​മാ​സ് സൈ​നി​ക ത​ല​വ​ൻ മു​ഹ​മ്മ​ദ് ദെ​യ്ഫ് കൊ​ല്ല​പ്പെ​ട്ടു

ജ​​​​​റൂ​​​​​സ​​​​​ലെം: ഹ​​​​​മാ​​​​​സ് സൈ​​​​​നി​​​​​ക ത​​​​​ല​​​​​വ​​​​​ൻ മു​​​​​ഹ​​​​​മ്മ​​​​​ദ് ദെ​​​​​യ്ഫ് ക​​​​​ഴി​​​​​ഞ്ഞ മാ​​​​​സം ഇ​​​​​സ്രേ​​​​​ലി വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി ഇ​​​​​സ്രേ​​​​​ലി സൈ​​​​​ന്യം അ​​​​​റി​​​​​യി​​​​​ച്ചു. ഖാ​​​​​ൻ യൂ​​​​​നി​​​​​സ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ജൂ​​​​​ലൈ 13നു ​​​​​ന​​​​​ട​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ് ദെ​​​​​യ്ഫ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. ഇ​​​​​സ്രേ​​​​​ലി ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ദെ​​​​​യ്ഫ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 90 പേ​​​​​രാ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ദെ​​​​​യ്ഫി​​​​ന്‍റെ മ​​​​ര​​​​ണം ഹ​​​​​മാ​​​​​സ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം ഒ​​​​​ക്‌ടോബ​​​​​ർ ഏ​​​​​ഴി​​​​​ന് ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ൽ ഹ​​​​​മാ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ സൂ​​​​​ത്ര​​​​​ധാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നു മു​​​​​ഹ​​​​​മ്മ​​​​​ദ് ദെ​​​​​യ്ഫ്. 1200 പേ​​​​​രാ​​​​​ണ് അ​​​​​ന്ന് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. 251 പേ​​​​​രെ ഹ​​​​​മാ​​​​​സ് ഭീ​​​​​ക​​​​​ര​​​​​ർ ബ​​​​​ന്ദി​​​​​യാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ദെ​​​​​യ്ഫി​​​​​ന്‍റെ മ​​​​​ര​​​​​ണം ഹ​​​​​മാ​​​​​സി​​​​​നെ ഉ​​​​ന്മൂ​​​​ല​​​​​നം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണെ​​​​​ന്ന് ഇ​​​​​സ്ര​​​​​യേ​​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രി യോ​​​​​വാ​​​​​വ് ഗാ​​​​​ല​​​​​ന്‍റ് പ​​​​​റ​​​​​ഞ്ഞു. “ഹ​​​​​മാ​​​​​സ് ശി​​​​​ഥി​​​​​ല​​​​​മാ​​​​​കു​​​​​ക​​​​​യാ​​​​​ണ്. കീ​​​​​ഴ​​​​​ട​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ് ഹ​​​​​മാ​​​​​സ് തീ​​​​​വ്ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള ഏ​​​​​ക മാ​​​​​ർ​​​​​ഗം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​വ​​​​​രെ തു​​​​​ട​​​​​ച്ചു​​​​​നീ​​​​​ക്കും”-​​​​​ഗാ​​​​​ല​​​ന്‍റ് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. ഹ​​​​​മാ​​​​​സി​​​​​ന്‍റെ സൈ​​​​​നി​​​​​ക​​​​​വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ ഇ​​​​​സെ​​​​​ദി​​​​​ൻ അ​​​​​ൽ-​​​​​ഖാ​​​​​സം ബ്രി​​​​​ഗേ​​​​​ഡ്സി​​​​​ന്‍റെ ത​​​​​ല​​​​​വ​​​​​നായിരുന്നു മു​​​​​ഹ​​​​​മ്മ​​​​​ദ് ദെ​​​​​യ്ഫ്. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ ഏ​​​​​ഴ്…

Read More

ഹ​നി​യ​യു​ടെ കൊ​ല്ല​പ്പെ​ട​ൽ ഇ​റാനു​ള്ള താ​ക്കീ​തും; ഹ​മാ​സ് നേ​തൃ​നി​ര​യി​ൽ ഇ​നി സി​ൻ​വ​ർ മാ​ത്രം

ടെ​ൽ അ​വീ​വ്: ​ഹ​മാ​സ് നേ​താ​വ് ഇ​സ്മ​യി​ൽ ഹ​നി​യ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ൽ ആ​ര് എ​ന്ന ചോ​ദ്യ​ത്തി​നു വി​ര​ൽ നീ​ളു​ന്ന​ത് ഇ​സ്ര​യേ​ലി​നു നേ​ർ​ക്കാ​ണ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ഓ​പ്പ​റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക​രി​ക്കാ​തി​രി​ക്ക​ലാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ രീ​തി. ഇ​സ്ര​യേ​ലി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു​വാ​യ ഇ​റാ​ന്‍റെ മൂ​ക്കി​നു കീ​ഴി​ലാ​ണ് ഹ​നി​യ കൊ​ല്ല​പ്പെ​ട്ട​ത്. ശ​ത്രു​വി​നെ അ​വ​ന്‍റെ സു​ര​ക്ഷി​ത മാ​ള​ത്തി​ൽ ഉ​ന്മൂ​ല​നം ചെ​യ്യു​ക എ​ന്ന രീ​തി​യാ​ണ് ഹ​നി​യ​വ​ധ​ത്തി​ൽ അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്. ഹ​മാ​സി​ന് ആ​യു​ധ​വും പ​ണ​വും ന​ല്കു​ന്ന ഇ​റാ​നു​ള്ള ശ​ക്ത​മാ​യ താ​ക്കീ​തു​കൂ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ​മാ​സം ഹൂ​തി​ക​ളു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി 1600 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള യെ​മ​നി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ശേ​ഷം ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്, ഇ​സ്ര​യേ​ലി​ന്‍റെ നീ​ള​മു​ള്ള ക​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു ശ​ത്രു​വി​നും ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ലെ​ന്നാ​ണ്. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ, ഹ​മാ​സ് നേ​തൃ​ത്വ​ത്തെ എ​വി​ടെ​വ​ച്ചും വേ​ണ്ട​രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ഉ​ത്ത​ര​വ് ഇ​സ്രേ​ലി ചാ​ര​സം​ഘ​ട​ന​യാ​യ മൊ​സാ​ദി​നു ന​ല്കി​യെ​ന്നും നെ​ത​ന്യാ​ഹു മു​ന്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഹ​മാ​സി​ന്‍റെ പൊ​ളി​റ്റി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി​യാ​യി 2017ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹ​നി​യ…

Read More

വ​യ​നാ​ട് ദു​ര​ന്തം; ഒ​മാ​ന്‍ സു​ല്‍​ത്താ​ന്‍ അ​നു​ശോ​ചി​ച്ചു

മ​സ്ക​റ്റ്: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ല്‍ ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വ​യ​നാ​ട്ടി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും ഇ​ര​യാ​യ​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ലാ​ണ് ഒ​മാ​ൻ സു​ൽ​ത്താ​ൻ വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read More

ഹ​മാ​സ് ത​ല​വ​ന്‍റെ വ​ധം; ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട്  ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ്

ടെ​ഹ്‌​റാ​ൻ: ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്‌​റാ​നി​ൽ ഹ​മാ​സ് നേ​താ​വ് ഇ​സ്മ​യി​ൽ ഹ​നി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പ്ര​തി​കാ​ര​മാ​യി ഇ​സ്ര​യേ​ലി​നെ നേ​രി​ട്ട് ആ​ക്ര​മി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി. ഇ​റാ​നി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് ന്യൂ​യോ​ർ​ക്ക് ടൈം​സ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത്. ഹ​നി​യ കൊ​ല്ല​പ്പെ​ട്ട​തി​നു തൊ​ട്ടു​പി​ന്നാ​ലെ ചേ​ർ​ന്ന ഇ​റാ​ൻ സു​പ്രീം ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ലി​ന്‍റെ അ​ടി​യ​ന്ത​ര​യോ​ഗ​ത്തി​ലാ​ണ് ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ക്കാ​ൻ ഖ​മേ​നി ഉ​ത്ത​ര​വി​ട്ട​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഹ​നി​യ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഇ​റാ​ൻ നേ​രി​ട്ടു തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഖ​മേ​നി പ​ര​സ്യ​പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഹ​നി​യ​യു​ടെ ര​ക്ത​ത്തി​നു പ്ര​തി​കാ​രം ചെ​യ്യു​ന്ന​ത് ത​ങ്ങ​ളു​ടെ ക​ട​മ​യാ​ണെ​ന്നും ഖ​മേ​നി പ​റ​ഞ്ഞി​രു​ന്നു. ഹ​നി​യ​യെ വ​ധി​ച്ച​ത് ഇ​സ്ര​യേ​ൽ ആ​ണെ​ന്നാ​ണ് ഇ​റാ​നും ഹ​മാ​സും ആ​രോ​പി​ക്കു​ന്ന​ത്. ഇ​റാ​നി​യ​ൻ ആ​ണ​വ ശാ​സ്ത്ര​ജ്ഞ​രും സൈ​നി​ക ക​മാ​ൻ​ഡ​ർ​മാ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​ന്ന​ത​രെ വ​ധി​ച്ച​തി​ന്‍റെ നീ​ണ്ട ച​രി​ത്ര​മാ​ണ് ഇ​സ്ര​യേ​ലി​നു​ള്ള​തെ​ന്നും ന്യൂ​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Read More

ഹ​മാ​സ് ത​ല​വ​ൻ ഇ​സ്മ​യി​ൽ ഹ​നി​യെ ഇ​റാ​നി​ൽ കൊ​ല്ല​പ്പെ​ട്ടു

ക​യ്റോ: ഹ​മാ​സ് ത​ല​വ​ൻ ഇ​സ്മ​യി​ൽ ഹ​നി​യെ കൊ​ല്ല​പ്പെ​ട്ടു. ഇ​റാ​നി​ലെ ടെ​ഹ്റാ​നി​ൽ വ​ച്ച് ഹ​നി​യെ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​മാ​ണ് അ​റി​യി​ച്ച​ത്. ഹ​മാ​സും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ക​ഴി​ഞ്ഞവ​ർ​ഷം ഒ​ക്ടോ​ബ​ർ ഏ​ഴി​ന്, ഇ​സ്രേ​യ​ലി​ൽ ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഹ​നി​യെ​യെ വ​ധി​ക്കു​മെ​ന്ന് ഇ​സ്രേ​യ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഹ​നി​യെ കൊ​ല്ല​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് ഇ​സ്ര​യേ​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​സ്രേ​യ​ലി​ൽ ഹ​മാ​സ് ന​ട​ത്തി​യ അ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ഇ​തു​വ​രെ 39,360 പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്. 90,900 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Read More