ബം​ഗ​ളൂ​രു​വി​ൽ ഫു​ഡ് വ്ലോ​ഗ​ർ​മാ​രെ ത​ട​ഞ്ഞ് ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങി, റ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​ന് ഒ​ടു​വി​ൽ പ​ണി​കി​ട്ടി; ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ബം​ഗ​ളൂ​രു​വി​ലെ റ​സ്റ്റോ​റ​ന്‍റ് ശൃം​ഖ​ല​യാ​യ ട്ര​ഫി​ൾ​സ്ന്‍റെ സെ​ന്‍റ് മാ​ർ​ക്സ് റോ​ഡ് ഔ​ട്ട്‌​ലെ​റ്റി​ൽ ഫു​ഡ് വ്ലോ​ഗ​ർ​മാ​രും റെ​സ്റ്റോ​റ​ന്‍റ് ജീ​വ​ന​ക്കാ​ര​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. വ്ലോ​ഗ​ർ​മാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത ജീ​വ​ന​ക്കാ​ര​നെ​തി​രെ ക​ടു​ത്ത ജ​ന​രോ​ഷം ഉ​യ​ർ​ന്ന​തോ​ടെ, റ​സ്റ്റോ​റ​ന്‍റ് അ​ധി​കൃ​ത​ർ ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു.

ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ട് അ​തി​ന്‍റെ റി​വ്യൂ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നാ​ണ് ര​ണ്ട് ഫു​ഡ് വ്ലോ​ഗ​ർ​മാ​ർ റ​സ്റ്റോ​റ​ന്‍റി​ൽ എ​ത്തി​യ​ത്. ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം മേ​ശ​പ്പു​റ​ത്ത് എ​ത്തി​യ​പ്പോ​ൾ ഇ​വ​ർ പ​തി​വു​പോ​ലെ ക്യാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ, റ​സ്റ്റോ​റ​ന്‍റി​ലെ മാ​നേ​ജ​ർ പ​ദ​വി​യി​ലു​ള്ള ജീ​വ​ന​ക്കാ​ര​ൻ ഇ​വ​രെ ത​ട​യു​ക​യും വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ഉ​ട​ന​ടി നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

“ഇ​വി​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ല. ഇ​തൊ​രു പൊ​തു​സ്ഥ​ല​മ​ല്ല, ഞ​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ നി​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​മി​ല്ല,” എ​ന്ന് ജീ​വ​ന​ക്കാ​ര​ൻ ദേ​ഷ്യ​ത്തോ​ടെ പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. ത​ർ​ക്ക​ത്തി​നൊ​ടു​വിൽ വ്ലോ​ഗ​ർ​മാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​തെ റ​സ്റ്റോ​റ​ന്‍റി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി. തു​ട​ർ​ന്ന് റോ​ഡ​രി​കി​ൽ നി​ന്ന് സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ വി​ശ​ദീ​ക​രി​ക്കാ​ൻ തു​ട​ങ്ങി​യ ഇ​വ​രെ ജീ​വ​ന​ക്കാ​ര​ൻ പു​റ​ത്തേ​ക്ക് പി​ന്തു​ട​രു​ക​യും, ഫോ​ൺ ബ​ല​മാ​യി പി​ടി​ച്ചു​വാ​ങ്ങി കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി വ്ലോ​ഗ​ർ​മാ​ർ ആ​രോ​പി​ച്ചു.

വ്ലോ​ഗ​ർ​മാ​ർ ത​ങ്ങ​ൾ​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ട്ര​ഫി​ൾ​സ് റ​സ്റ്റോ​റ​ന്‍റി​നെ​തി​രെ ഉ​യ​ർ​ന്ന​ത്. ക​സ്റ്റ​മേ​ഴ്‌​സി​നോ​ടും ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രോ​ടും കാ​ണി​ച്ച ഈ ​ക്രൂ​ര​ത ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി.​പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ട്ര​ഫി​ൾ​സ് മാ​നേ​ജ്‌​മെ​ന്‍റ് രം​ഗ​ത്തെ​ത്തി. വ്ലോ​ഗ​ർ​മാ​ർ​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വ​ത്തി​ൽ റ​സ്റ്റോ​റ​ന്‍റ് ഔ​ദ്യോ​ഗി​ക​മാ​യി മാ​പ്പ് അ​പേ​ക്ഷി​ച്ചു.

Related posts

Leave a Comment