ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ജോലി സംവരണത്തിനെതിരേ ഒരാഴ്ചയായി തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി ഉയർന്നു. അക്രമപരന്പരകൾ തുടരുന്നതിനാൽ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. രാജ്യത്തെ നെറ്റ്വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കുന്നതുവരെ തെരുവിലുണ്ടാവുമെന്നും നിലവിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദി ഷെയ്ഖ് ഹസീനയാണെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ കഴിഞ്ഞദിവസം അക്രമികൾ തകർത്തതോടെ നൂറോളം തടവുപുള്ളികൾ പുറത്തു ചാടിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമസംഭവങ്ങളിൽ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ ഗുരുതരമായതോടെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യാക്കാരെ തിരികെയെത്തിച്ചു തുടങ്ങി. അതിർത്തി പോസ്റ്റുകൾ വഴിയാണ് മടക്കി എത്തിക്കുന്നത്. വിദ്യാർഥികളടക്കം ഇതുവരെ 305 പേർ തിരിച്ചെത്തിയതായാണ് വിവരം. ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്ന് വിദേശ കാര്യമന്ത്രാലയം നിര്‍ദേശം നല്കി. 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30…
Read MoreCategory: NRI
ഒളിമ്പിക്സ് ഐക്യം ഊട്ടിയുറപ്പിക്കട്ടെ: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: ആസന്നമാകുന്ന ഒളിമ്പിക്സ് മത്സരങ്ങൾ സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിനു പകരാൻ ഉതകുമാറാകട്ടേയെന്ന് ഫ്രാൻസിസ് മാർപാപ്പ ആശംസിച്ചു. മത്സരത്തിൽ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്കുവേണ്ടി ക്രൈസ്തവസ്ഥാപനങ്ങളുടെ വാതിലുകൾ തുറക്കുന്നതോടൊപ്പം, മറ്റുള്ളവർക്കായി ഹൃദയവാതിലുകളും തുറന്നുകൊടുക്കണമെന്നും മാർപാപ്പ അഭ്യർഥിച്ചു. ഒളിമ്പിക്സിനോടനുബന്ധിച്ച് ഇന്നലെ പാരീസിലെ സെന്റ് മേരി മഗ്ദലേന ദേവാലയത്തിൽ നടന്ന സമാധാനത്തിനുവേണ്ടിയുള്ള വിശുദ്ധകുർബാന മധ്യേ വായിക്കാനായി നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഈ ആഹ്വാനം നടത്തിയത്. അഭിപ്രായവ്യത്യാസങ്ങൾക്കും എതിർപ്പുകൾക്കും അതീതമായി ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒളിമ്പിക്സ് മത്സര ദിനങ്ങൾ. ഭാഷകൾ, വംശങ്ങൾ, ദേശീയതകൾ, മതങ്ങൾ എന്നിവയ്ക്ക് അതീതമായ സാർവത്രിക ഭാഷയാണ് കായികമെന്നും മാർപാപ്പ പറഞ്ഞു. ശത്രുതയുള്ളവർ പോലും തമ്മിൽത്തമ്മിൽ അസാധാരണമാം വിധം കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുന്ന വേദിയാണു മത്സരയിടങ്ങൾ. അതിനാൽ എല്ലാ മുൻവിധികളും ഒഴിവാക്കിക്കൊണ്ട് പരസ്പരബഹുമാനവും സൗഹൃദവും വളർത്താനുള്ള അവസരമായി ഈ ഒളിമ്പിക്സ് മാറട്ടേയെന്നും മാർപാപ്പ ഉദ്ബോധിപ്പിച്ചു. ഈ മാസം 26 മുതൽ…
Read Moreഫ്ലാറ്റിൽ തീപിടിത്തം; കുവൈത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു
കുവൈത്ത് സിറ്റി: അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. നാട്ടിൽ നിന്ന് വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. രാത്രി എട്ടോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
Read Moreകുളിക്കാനിറങ്ങിയപ്പോള്‍ അപകടം; ലാത്വിയയില്‍ മലയാളി വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി
ഇടുക്കി: ലാത്വിയയില്‍ മലയാളി വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇടുക്കി ആനച്ചാലിൽ അറക്കൽ ഷിന്റോ -റീന ദമ്പതികളുടെ മകൻ ആൽബിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകുന്നേരം നാലോടെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായില്ല. തടാകത്തിന്റെ ഭാഗമായ ടണലിൽ ആഴം കൂടുതലായതിനാൽ ഇവിടെ പരിശോധന നടത്താൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. അതിനാൽ മറ്റ് സ്ഥലങ്ങളിലുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. റിഗയിലെ നോവികൊണ്ടാസ് മാറീടൈം കോളേജിലെ ഡിഗ്രി വിദ്യാർഥിയാണ് ആൽബിൻ. കായിക താരമായിരുന്ന ആൽബിൻ എട്ടു മാസങ്ങൾക്ക് മുൻപാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്. പിതാവ് ഷിന്റോ ആനച്ചാലിൽ ജീപ്പ് ഡ്രൈവറാണ്. മാതാവ് റീന എല്ലക്കൽ എൽപി സ്കൂളിലെ ടീച്ചറും. ഒരു സഹോദരിയാണ് ആൽബിനുള്ളത്. ആൽബിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനും കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എംപി ഡീൻ…
Read Moreഅമേരിക്കൻ കോടീശ്വരൻ ഇരുപതാം നിലയിൽനിന്നു ചാടി ജീവനൊടുക്കി
യുഎസ്: അമേരിക്കൻ വ്യവസായിയും കോടീശ്വരനുമായ ജെയിംസ് മൈക്കൽ ക്ലിൻ (64) ഹോട്ടലിന്റെ ഇരുപതാം നിലയിൽനിന്നു ചാടി ജീവനൊടുക്കി. മുറിയിൽ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണു ജെയിംസ് താഴേക്ക് ചാടിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മാൻഹറ്റനിലെ കിംബർലി ഹോട്ടലിലായിരുന്നു സംഭവം. ആത്മഹത്യക്കുള്ള കാരണം പുറത്തുവന്നിട്ടില്ല. 2000ൽ ഫാൻഡാംഗോ സിനിമാ ടിക്കറ്റിംഗ് ബിസിനസ് ആരംഭിച്ചതു ജെയിംസാണ്. 2011ൽ ഫാൻഡാംഗോ കമ്പനിയെ എൻബിസി യൂണിവേഴ്സലും വാർണർ ബ്രദേഴ്സും ഏറ്റെടുത്തു. പിന്നീട് തന്റെ ആക്രിറ്റീവ് കമ്പനിയിലൂടെ അക്യുമെൻ, ഇൻഷുറോൻ, അക്കോലേഡ് എന്നിവ ജെയിംസ് സ്ഥാപിച്ചു. ഫാൻഡാംഗോയിലും നിക്ഷേപം നടത്തി. സ്ഥാപനങ്ങൾ തുടങ്ങാൻ സഹായിക്കുന്ന ഇൻകുബേറ്ററിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ ജെയിംസിന് വേറെയും ബിസിനസുകളുണ്ട്. പമേല ബി. ക്ലൈനാണ് ഭാര്യ. ഇവർക്ക് ആറു മക്കളുണ്ട്. 20 ദശലക്ഷം ഡോളറിലധികം ചെലവഴിച്ച് 2020ൽ ജയിംസ് നിർമിച്ച പാം ബീച്ച് വീട് വാർത്തയായിരുന്നു.
Read Moreഓസ്ട്രേലിയൻ റോളർ സ്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് മെഡൽ
സിഡ്നി: ഓസ്ട്രേലിയൻ ആർട്ടിസ്റ്റിക് റോളർ സ്കേറ്റിംഗിൽ മലയാളി പെൺകുട്ടിക്ക് വെള്ളി മെഡൽ. ലിവർപൂളിൽ നടന്ന ദേശീയ മത്സരത്തിൽ ജൂവനൈയിൽ വിഭാഗത്തിൽ എലൈൻ മേരി ലിജോയാണ് വെള്ളി മെഡൽ നേടിയത്. മെൽബൺ മക്കിനൻ സെക്കൻഡറി കോളജിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ എലൈൻ രണ്ടു വർഷമായി വിക്ടോറിയ സ്റ്റേറ്റ് ചാമ്പ്യനാണ്. ഗ്രേഡ് 2 തൊട്ടേ ദുഷ്കരമായ സോളോ ഫ്രീ ഡാൻസ് സ്കേറ്റിംഗിൽ പരിശീലനം നടത്തിവരുന്നു. മെൽബണിലെ മക്കിനണിൽ താമസിക്കുന്ന കൊല്ലം ആയൂർ സ്വദേശിയും ഐടി പ്രഫഷണലുമായ ഏണെക്കാട്ട് ലിജോ ജോണിന്റെയും കോട്ടയം ചെമ്മലമറ്റം കൂട്ടിയാനിയിൽ അനുമോൾ എൽസ ജോണിന്റെയും മകളാണ്. ജോ ആൻ അന്ന, ഇയാൻ ജോൺ എന്നിവർ സഹോദരങ്ങളാണ്.
Read Moreഇറ്റലിയിൽ വിനോദസഞ്ചാരിയെ ആക്രമിച്ച കരടിയെ കൊല്ലാൻ അനുമതി
റോം: ഇറ്റലിയിൽ വിനോദസഞ്ചരിയെ ആക്രമിച്ച കരടിയെ കൊല്ലാൻ പ്രവിശ്യാ സർക്കാരിന്റെ അനുമതി. ട്രെന്റ് പ്രവിശ്യയിലെ ഗാർദാ തടാകത്തിനടുത്ത് വിനോദസഞ്ചാരിയെ ആക്രമിച്ച കരടിയെ കൊല്ലാനാണ് അനുമതി നൽകിയത്. കഴിഞ്ഞ 16ന് ദ്രോ ഗ്രാമത്തിലെ വനപാതയിൽ വച്ചാണ് മൂന്നു കുഞ്ഞുങ്ങളുമായി ഒരു പെൺകരടി 43കാരനായ ഫ്രഞ്ച് വിനോദസഞ്ചാരിയെ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സഞ്ചാരിയെ ഹെലികോപ്റ്ററിൽ ട്രെന്റിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കെജെ വൺ എന്നുപേരുള്ള കരടി കുറേനാളായി അക്രമാസക്തയാണെന്ന് വനപാലകർ പറഞ്ഞു. കരടിയെ കൊല്ലാൻ ഉത്തരവിട്ട പ്രവിശ്യ പ്രസിഡന്റ് മൗറിസ്യോ ഫുഗാത്തി പ്രദേശത്ത് സുരക്ഷ ഉറപ്പുവരുത്താൻ വനപാലകരോട് നിർദേശിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇതേ പ്രദേശത്ത് കരടിയുടെ ആക്രമണത്തിൽ ഒരു വിനോദസഞ്ചാരി കൊല്ലപ്പെട്ടിരുന്നു. ട്രെന്റ് പ്രവിശ്യയിൽ 100 കരടികൾ ഉണ്ടെന്നാണു കണക്ക്. യൂറോപ്പിൽ ഏറ്റവുമധികം സംരക്ഷണമുള്ള വന്യമൃഗങ്ങളിലൊന്നാണ് കരടി.
Read Moreചൈനയില്‍ ഷോപ്പിംഗ് സെന്ററില്‍ തീപിടിത്തം; 16 മരണം
ബെയ്ജിംഗ്: ചൈനയിലെ സിഗോംഗില് ഷോപ്പിംഗ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 16 പേര് മരിച്ചു. 30ലേറെ പേരെ രക്ഷിച്ചു. പതിനാലുനില കെട്ടിടത്തിലാണു തീപിടിത്തമുണ്ടായത്. സിച്വാന്‍ പ്രവിശ്യയിലാണ് സിഗോംഗ് നഗരം. ബുധനാഴ്ച വൈകുന്നേരമാണു സംഭവം. വിവരമറിഞ്ഞു സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് 30 പേര് രക്ഷപ്പെട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണു തീ അണയ്ക്കാനായത്.
Read Moreജോ ബൈഡന് കോവിഡ് ആരോഗ്യനില തൃപ്തികരമെന്ന് വൈറ്റ്ഹൗസ്
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനു കോവിഡ് സ്ഥിരീകരിച്ചു. വൈറ്റ് ഹൗസും ജോ ബൈഡനും ഇക്കാര്യം സ്ഥിരീകരിച്ചു. ലാസ്വേഗസിൽ യുണിഡോസ് യുഎസ് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ബൈഡനു കോവിഡ് പിടിപ്പെട്ടത്. രോഗലക്ഷണങ്ങൾ പ്രകടമാണെന്നും പാക്സ്ലോവിഡിന്റെ ആദ്യ ഡോസ് അദ്ദേഹത്തിനു നൽകിയെന്നും അദ്ദേഹത്തെ പരിചരിക്കുന്ന ഡോ. കെവിൻ ഒകോണറിനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയർ വ്യക്തമാക്കി. ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലുള്ള വസതിയിൽ ബൈഡൻ ഐസലേഷനിൽ പ്രവേശിക്കും. തനിക്കു കോവിഡ് സ്ഥിരീകരിച്ചെന്നും എന്നാൽ ആരോഗ്യവാനാണെന്നും രോഗസൗഖ്യത്തിനു ആശംസ നേർന്ന എല്ലാവർക്കും നന്ദി എന്നും ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ബൈഡൻ കുറിച്ചു.
Read Moreയുഎഇ പ്രധാനമന്ത്രിയുടെ മകൾ സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു
ദുബായ്: ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ഷെയ്ഖ മഹ്റ ബിൻത് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചു. ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽനിന്നു വിവാഹമോചനം നേടിയെന്നായിരുന്നു പ്രഖ്യാപനം. രണ്ടു മാസം മുൻപ് ഷെയ്ഖ മഹ്റ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. “പ്രിയ ഭർത്താവേ, നിങ്ങൾ മറ്റ് ആളുകളുമായി തിരക്കിലായിരിക്കണം. അതിനിടയിൽ, ഞാൻ ഞങ്ങളുടെ വിവാഹമോചനം പ്രഖ്യാപിക്കുന്നു. ഞാൻ നിന്നെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു. ശ്രദ്ധപുലർത്തുക. എന്ന് നിങ്ങളുടെ മുൻ ഭാര്യ – എന്നാണു പ്രധാനമന്ത്രിയുടെ മകളുടെ പോസ്റ്റിലുള്ളത്. കഴിഞ്ഞ വർഷം മേയ് 27 നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനുശേഷം താൻ ഗർഭിണിയായ വിവരം ഷെയ്ഖ മഹ്റ…
Read More