ഉ​ത്ത​ര​കൊ​റി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​റു​മാ​റി

സീ​യൂ​ൾ: ക്യൂ​ബ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഉ​ത്ത​ര​കൊ​റി​യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ൻ ദ​ക്ഷി​ണ​കൊ​റി​യ​യി​ലേ​ക്കു കൂ​റു​മാ​റി. നം​വ​ബ​റി​ലാ​യി​രു​ന്നു സം​ഭ​വം. 52 വ​യ​സു​ള്ള റി ​ഇ​ൽ ക്യു ​എ​ന്ന​യാ​ളാ​ണ് കൂ​റു​മാ​റി​യ​തെ​ന്നു ദ​ക്ഷി​ണ​കൊ​റി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക്യൂ​ബ​യി​ലെ ഉ​ത്ത​ര​കൊ​റി​യ​ൻ എം​ബ​സി​യി​ൽ രാ​ഷ്‌​ട്രീ​യ​കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള കോ​ൺ​സ​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു റി. ​ഉ​ത്ത​ര​കൊ​റി​യ​യെ​ക്കു​റി​ച്ചു​ള്ള വ്യാ​മോ​ഹ​ങ്ങ​ളെ​ല്ലാം അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്രേ. ക്യൂ​ബ​ൻ സ​ർ​ക്കാ​ർ ദ​ക്ഷി​ണ​കൊ​റി​യ​യു​മാ​യി ഒൗ​ദ്യോ​ഗി​ക ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​ത് ത​ട​യ​ലാ​യി​രു​ന്നു റി​യു​ടെ ചു​മ​ത​ല. എ​ന്നാ​ൽ, ഫെ​ബ്രു​വ​രി​യി​ൽ ഇ​രു സ​ർ​ക്കാ​രു​ക​ളും ന​യ​ത​ന്ത്ര​ബ​ന്ധം സ്ഥാ​പി​ച്ചു. ഈ ​സം​ഭ​വം ഉ​ത്ത​ര​കൊ​റി​യ​യ്ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​യി​രു​ന്നു. ഉ​ന്ന​ത ഉ​ത്ത​ര​കൊ​റി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ദ​ക്ഷി​ണ​കൊ​റി​യ​യി​ലേ​ക്കു ക​ട​ക്കു​ന്ന സം​ഭ​വം ആ​ദ്യ​ത്തേ​ത​ല്ല. 2016ൽ ​ഉ​ത്ത​ര​കൊ​റി​യ​യു​ടെ ബ്രി​ട്ടീ​ഷ് ഡെ​പ്യൂ​ട്ടി അം​ബാ​സ​ഡ​റാ​യി​രു​ന്ന താ​യി യോം​ഗ് ഹോ ​കൂ​റു​മാ​റി​യി​രു​ന്നു. ഇ​തി​നി​ടെ, ദ​ക്ഷി​ണ​കൊ​റി​യ​ൻ സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ഉ​ത്ത​ര​കൊ​റി​യ​യി​ൽ​നി​ന്നു കൂ​റു​മാ​റി വ​ന്ന​വ​ർ​ക്കാ​യു​ള്ള ദി​നം ആ​ദ്യ​മാ​യി ആ​ഘോ​ഷി​ച്ചു. ഉ​ത്ത​ര​കൊ​റി​യ​യി​ൽ​നി​ന്നു വ​രു​ന്ന​വ​ർ​ക്ക് സാ​ന്പ​ത്തി​ക​മ​ട​ക്കം എ​ല്ലാ സ​ഹാ​യ​വും…

Read More

തായ്‌ലൻഡിൽ വീസയില്ലാതെ പ്രവേശനം

  ബാ​​​ങ്കോ​​​ക്ക്: ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ​​​ത്തെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി താ​​​യ്‌​​​ല​​​ൻ​​​ഡ് സ​​​ർ​​​ക്കാ​​​ർ 93 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് വീ​​​സ​​​ര​​​ഹി​​​ത പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​തു പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി. നേ​​​ര​​​ത്തേ 57 രാ​​​ജ്യ​​​ക്കാ​​​ർ​​​ക്കു വീ​​​സ ഫ്രീ ​​​പ്ര​​​വേ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. കോ​​​വി​​​ഡ് കാ​​​ല​​​ത്തു ത​​​ള​​​ർ​​​ന്ന ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യ്ക്ക് ഉ​​​ണ​​​ർ​​​വു​​​ണ്ടാ​​​ക്കാ​​​നാ​​​ണ് നീ​​​ക്കം. താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യി​​​ൽ ടൂ​​​റി​​​സം വ്യ​​​വ​​​സാ​​​യ​​​ത്തി​​​നു വ​​​ലി​​​യ പ​​​ങ്കു​​​ണ്ട്. ബു​​​ദ്ധ​​​ക്ഷേ​​​ത്ര​​​ങ്ങ​​​ൾ, മ​​​ല​​​നി​​​ര​​​ക​​​ൾ, ബി​​​ച്ചു​​​ക​​​ൾ, നി​​​ശാ ആ​​​ഘോ​​​ഷം തു​​ട​​ങ്ങി​​യ​​​വ​​​യാ​​​ണ് ടൂ​​​റി​​​സ്റ്റു​​​ക​​​ളെ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​ത്.

Read More

ബാൻഡേജുമായി ട്രംപ്; അണികൾക്ക് ആവേശം

വി​​​സ്കോ​​​ൺ​​​സി​​​ൻ:  യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. മി​​​ൽ​​​വാ​​​ക്കി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ നാ​​​ഷ​​​ണ​​​ൽ ക​​​ൺ​​​വെ​​​ൻ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​ഖ്യാ​​​പ​​​നം. ഒ​​​ഹാ​​​യോ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​എ​​​സ് സെ​​​ന​​​റ്റ​​​റാ​​​യ ജെ.​​​ഡി. വാ​​​ൻ​​​സ് ആ​​​ണ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി. ശ​​​നി​​യാ​​​ഴ്ച വ​​​ധ​​​ശ്ര​​​മ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ച ട്രം​​​പ് തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​ന്നേ​​രം ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ വേ​​​ദി​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​ത്യാ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ സ്വീ​​​ക​​​ര​​​ണ​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്. വെ​​​ടി​​​യേ​​​റ്റ വ​​​ല​​​ത്തേ ചെ​​​വി​​​യി​​​ൽ ബാ​​​ൻ​​​ഡേ​​​ജു​​​മാ​​​യി വ​​​ന്ന ട്രം​​​പി​​​നെ ക​​​ണ്ട​​​പ്പോ​​​ൾ അ​​​നു​​​യാ​​​യി​​​ക​​​ളി​​​ൽ പ​​​ല​​​രും ക​​​ണ്ണീ​​​രൊ​​​ഴു​​​ക്കി. ക​​​ൺ​​​വെ​​​ൻ​​​ഷ​​​ന്‍റെ ആ​​​ദ്യ​​​ദി​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ ട്രം​​​പി​​​ന്‍റെ പേ​​​ര് ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം എ​​​ത്തു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. ട്രം​​​പ് വേ​​​ദി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും ഇ​​​ട​​​യ്ക്കി​​​ടെ അ​​​നു​​​യാ​​​യി​​​ക​​​ൾ​​​ക്കി​​ട​​യി​​ലേ​​ക്കു ചെ​​​ന്ന് ന​​​ന്ദി അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്നു. ന​​​വം​​​ബ​​​ർ അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നാ​​​ണ് ട്രം​​​പി​​​ന്‍റ എ​​​തി​​​രാ​​​ളി. ബൈ​​​ഡ​​​നു​​​മാ​​​യു​​​ള്ള പ്ര​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ സം​​​വാ​​​ദ​​​ത്തി​​​ൽ മി​​​ക​​​ച്ചു​​​നി​​​ന്ന​​​തും നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ലെ ജ​​​യ​​​വു​​​മെ​​​ല്ലാം ട്രം​​​പി​​​നു വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ​​​ക​​​ൾ ന​​​ല്കു​​​ന്നു. പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കേ ഔ​​​ദോ​​​ഗി​​​ക ര​​​ഹ​​​സ്യ​​രേ​​​ഖ​​​ക​​​ൾ…

Read More

ട്രം​പി​നു നേ​ർ​ക്കു​ണ്ടാ​യ വ​ധ​ശ്ര​മം; പ്ര​തി ഒ​രാ​ൾ മാ​ത്ര​മെ​ന്ന് എ​ഫ്ബി​ഐ

വാ​ഷിം​ഗ്ട​ൺ ഡി​സി: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നു നേ​ർ​ക്കു​ണ്ടാ​യ വ​ധ​ശ്ര​മം പ്രാ​ദേ​ശി​ക തീ​വ്ര​വാ​ദ​പ്ര​വ​ർ​ത്ത​ന​മെ​ന്ന നി​ല​യി​ലാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (എ​ഫ്ബി​ഐ). തോ​മ​സ് മാ​ത്യു ക്രൂ​ക്സ് (20) എ​ന്ന​യാ​ൾ മാ​ത്ര​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നും എ​ഫ്ബി​ഐ അ​റി​യി​ച്ചു. എ​ന്നാ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും എ​ഫ്ബി​ഐ​യു​ടെ നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ബ്രാ​ഞ്ച് എ​ക്‌​സി​ക്യൂ​ട്ടീ​വ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ റോ​ബ​ർ​ട്ട് വെ​ൽ​സ് പ​റ​ഞ്ഞു. തീ​വ്ര​വാ​ദ വി​രു​ദ്ധ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ക്ര​മി മ​രി​ച്ച​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന് എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ഫ​ർ റേ ​പ​റ​ഞ്ഞു. നി​ല​വി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും തു​റ​ന്നു പ​റ​യു​ന്ന​തി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്നും റേ ​പ​റ​ഞ്ഞു. ക്രൂ​ക്‌​സി​ന് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ള്ള​താ​യി സൂ​ച​ന​യി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ആ​ക്ര​മ​ണ​ത്തി​നു മു​ൻ​പ് ഇ​യാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ളോ കു​റി​പ്പു​ക​ളോ പ​ങ്കു​വ​ച്ചി​രു​ന്നോ എ​ന്ന കാ​ര്യ​വും…

Read More

പാ​ക് തെ​ഹ്‌​രി​കെ ഇ​ന്‍​സാ​ഫ് പാ​ര്‍​ട്ടി​യെ നി​രോ​ധി​ക്കാ​നൊ​രു​ങ്ങി പാ​ക് സ​ർ​ക്കാ​ർ

ഇ​സ്‌​ലാ​മാ​ബാ​ദ്: ജ​യി​ലി​ൽ ക​ഴി​യു​ന്ന പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന പി​ടി​ഐ​യെ(​പാ​ക് തെ​ഹ്‌​രി​കെ ഇ​ന്‍​സാ​ഫ് പാ​ര്‍​ട്ടി) നി​രോ​ധി​ക്കാ​നൊ​രു​ങ്ങി പാ​ക് സ​ർ​ക്കാ​ർ. പി​ടി​ഐ​യെ നി​രോ​ധി​ക്കാ​നും സ്ഥാ​പ​ക​ന്‍ ഇ​മ്രാ​ന്‍ ഖാ​ന്‍, മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് അ​ല്‍​വി, മു​ന്‍ ദേ​ശീ​യ അ​സം​ബ്ലി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ഖാ​സിം സൂ​രി എ​ന്നി​വ​ര്‍​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റ​മ​ട​ക്കം ചു​മ​ത്തി ന​ട​പ​ടി​ക​ളെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി വാ​ര്‍​ത്താ വി​നി​മ​യ വ​കു​പ്പ് മ​ന്ത്രി അ​ത്താ​വു​ള്ള ത​രാ​ര്‍ അ​റി​യി​ച്ചു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​ത​ട​ക്ക​മു​ള്ള തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​തി​നാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​യു​ന്നു. അ​തേ​സ​മ​യം, ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച പി​ടി​ഐ പാ​ക്കി​സ്ഥാ​ന്‍റെ അ​ടി​സ്ഥാ​ന ശി​ല​ക​ളെ ത​ക​ർ​ക്ക​രു​തെ​ന്ന് എ​ക്സി​ൽ കു​റി​ച്ചു. മേ​യി​ൽ ന​ട​ന്ന ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഇ​മ്രാ​ൻ ഖാ​ൻ ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്. നി​ല​വി​ൽ ദേ​ശീ​യ അ​സം​ബ്ലി​യി​ൽ 109 സീ​റ്റു​ക​ളു​ള്ള പി​ടി​ഐ​യാ​ണ് പാ​ക്കി​സ്ഥാ​നി​ലെ ഏ​റ്റ​വും…

Read More

പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ട്രം​പ് തന്നെ; ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി

വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡോ​ണ​ള്‍​ഡ് ട്രം​പി​നെ ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച് റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി. പാ​ര്‍​ട്ടി​യു​ടെ ദേ​ശീ​യ ക​ണ്‍​വെ​ന്‍​ഷ​നി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ക​ഴി​ഞ്ഞ​ദി​വ​സം വ​ധ​ശ്ര​മ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട ട്രം​പ് വ​ല​തു​ചെ​വി​യി​ല്‍ ബാ​ന്‍​ഡേ​ജ് ധ​രി​ച്ചാ​ണ് ക​ണ്‍​വെ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വെ​ടി​വ​യ്പി​ല്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ട​ത്. ഫ്ലോ​റി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡി​സാ​ന്‍റി​സ്, സൗ​ത്ത് കാ​ര​ലൈ​ന മു​ന്‍ ഗ​വ​ര്‍​ണ​റും ഇ​ന്ത്യ​ന്‍ വം​ശ​ജ​യു​മാ​യ നി​ക്കി ഹേ​ലി തു​ട​ങ്ങി​യ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ണ്‍​വെ​ന്‍​ഷ​ന്‍ വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും. അ​തേ​സ​മ​യം, റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​യാ​യി ജെ.​ഡി. വാ​ന്‍​സി​നെ പ്ര​ഖ്യാ​പി​ച്ചു. സാ​ധ്യ​ത​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന ഫ്ലോ​റി​ഡ സെ​ന​റ്റ​ര്‍ മാ​ര്‍​ക്കോ റൂ​ബി​യോ, നോ​ര്‍​ത്ത് ഡ​ക്കോ​ട്ട ഗ​വ​ര്‍​ണ​ര്‍ ഡ​ഗ് ബേ​ര്‍​ഗം തു​ട​ങ്ങി​യ​വ​രെ പി​ന്ത​ള്ളി​യാ​ണ് വാ​ന്‍​സ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി​യാ​കു​ന്ന​ത്. നില​വി​ല്‍ ഒ​ഹാ​യോ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന യു​എ​സ് സെ​ന​റ്റ​റാ​ണ് വാ​ന്‍​സ്. മു​മ്പ് ക​ടു​ത്ത ട്രം​പ് വി​മ​ര്‍​ശ​ക​നാ​യി​രു​ന്നു വാ​ന്‍​സ്. ഇ​പ്പോ​ള്‍ ട്രം​പ് ക്യാം​പി​ലെ മു​ന്‍​നി​ര​ക്കാ​ര​നാ​ണ്. വാ​ന്‍​സി​ന്‍റെ ഭാ​ര്യ…

Read More

ഭാ​ര്യ​യു​മൊ​ത്തു​ള്ള സ​ല്ലാ​പ ചി​ത്രം ച​തി​ച്ചു; മാ​ഫി​യാ ത​ല​വ​ൻ റൊ​ണാ​ൾ​ഡ് റോ​ള​ണ്ട് അ​റ​സ്റ്റി​ൽ

ബ്ര​സീ​ലി​യ: ബ്ര​സീ​യി​ല​ൻ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ ത​ല​വ​ൻ റൊ​ണാ​ൾ​ഡ് റോ​ള​ണ്ട് വീ​ണ്ടും ഭാ​ര്യ​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ കു​ടു​ങ്ങി. ഭാ​ര്യ ആ​ന്ദ്രെ​സ ഡി​ലി​മ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ​നി​ന്ന് സ്ഥ​ലം മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ചൊ​വ്വാ​ഴ്ച ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷ​മാ​യി പോ​ലീ​സി​നെ വെ​ട്ടി​ച്ചു ന​ട​ക്കു​ക​യാ​യി​രു​ന്നു റോ​ള​ണ്ട്. എ​ന്തെ​ങ്കി​ലും തു​ന്പ് ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ഭാ​ര്യ ആ​ന്ദ്രെ​സ​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷി​ച്ചി​രു​ന്നു. പാ​രീ​സ്, ദു​ബാ​യ്, മാ​ല​ദ്വീ​പ്, കൊ​ളം​ബി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ക്രി​മി​ന​ൽ ദ​ന്പ​തി​ക​ൾ അ​ടി​ച്ചു​പൊ​ളി​ച്ചു ക​ഴി​ഞ്ഞ​താ​യി ജി​യോ ടാ​ഗിം​ഗി​ൽ​നി​ന്ന​ട​ക്കം പോ​ലീ​സ് മ​ന​സി​ലാ​ക്കി. ക​ഴി​ഞ്ഞ​യാ​ഴ്ച തീ​ര​ദേ​ശ പ​ട്ട​ണ​മാ​യ ഗു​വാ​രു​ഹ​യി​ൽ ദ​ന്പ​തി​ക​ളു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ ചൊ​വ്വാ​ഴ്ച​അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 2019ലും ​റോ​ള​ണ്ടി​നെ പോ​ലീ​സ് ഇ​തു​പോ​ലെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മു​ൻ ഭാ​ര്യ​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ളി​ൽ​നി​ന്നാ​ണ് പോ​ലീ​സ് സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. പൈ​ല​റ്റാ​യി​രു​ന്ന റോ​ള​ണ്ടി​നെ​തി​രേ മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത്, മ​റ്റു സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ മു​ത​ലാ​യ​വ നി​ല​വി​ലു​ണ്ട്. ഭാ​ര്യ ആ​ന്ദ്രെ​സ​യു​ടെ പേ​രി​ൽ…

Read More

കെ.പി. ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രി

  കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി കെ.​​പി. ശ​​ർ​​മ ഒ​​ലി​​യെ നി​​യ​​മി​​ച്ചു. ഇ​​ദ്ദേ​​ഹം ഇ​​ന്നു സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്യും. പ്ര​​ച​​ണ്ഡ​​യ്ക്കു പ​​ക​​ര​​മാ​​ണ് ഒ​​ലി (72) പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കു​​ന്ന​​ത്. വെ​​ള്ളി​​യാ​​ഴ്ച ന​​ട​​ന്ന വി​​ശ്വാ​​സ​​വോ​​ട്ടെ​​ടു​​പ്പി​​ൽ പ്ര​​ച​​ണ്ഡ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. നേ​​പ്പാ​​ളി കോ​​ൺ​​ഗ്ര​​സി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് ഒ​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യ​​ത്. നാ​​ലാം ത​​വ​​ണ​​യാ​​ണ് ഇ​​ദ്ദേ​​ഹം പ്ര​​ധാ​​ന​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന​​ത്.

Read More

ട്രംപിനുനേരെ വെ​ടി​യു​തി​ർ​ത്ത​ത്150 മീ​റ്റ​ർ അ​ക​ല​ത്തു​നി​ന്ന്; അക്രമി സ്വ​ന്തം ​പാ​ർട്ടി​ക്കാ​ര​നാ​യ ഇ​രു​പ​തു​കാ​ര​ൻ

ഷി​ക്കാ​ഗോ/​വാ​ഷിം​ഗ്ട​ൺ ഡി​സി: തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​ക്കി​ടെ മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നു വെ​ടി​യേ​റ്റു. വ​ല​തു​ചെ​വി​യു​ടെ മു​ക​ൾ​ഭാ​ഗ​ത്തു വെ​ടി​യേ​റ്റ ട്രം​പി​ന്‍റെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. അ​ദ്ദേ​ഹം ഇ​ന്ന​ലെ ആ​ശു​പ​ത്രി വി​ട്ടു. ട്രം​പി​നു​നേ​രെ വെ​ടി​വ​ച്ച​ത് സ്വ​ന്തം​പാ​ർ​ക്കാ​ര​നാ​യ ഇ​രു​പ​തു​കാ​ര​ൻ. അ​ക്ര​മ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ബ​ട്‌​ല​ർ ന​ഗ​ര​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന റാ​ലി​ക്കി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്ട്രം​പി​നെ വ​ധി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ല​യു​റ​പ്പി​ച്ച അ​ക്ര​മി തു​ട​ർ​ച്ച​യാ​യി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ട്രം​പ് ക​ഷ്ടി​ച്ചാ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ട്രം​പ് പ്ര​സം​ഗം ആ​രം​ഭി​ച്ച് മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വെ​ടി​വ​യ്പു​ണ്ടാ​യി. മി​ന്ന​ൽ​വേ​ഗ​ത്തി​ൽ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ചു വെ​ടി​വ​ച്ചു. വെ​ടി​യേ​റ്റ ട്രം​പി​നെ ഉ​ട​ൻ സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ല​യം ചെ​യ്തു. ചെ​വി​യി​ൽ​നി​ന്നു ര​ക്ത​മൊ​ഴു​കി​യ ട്രം​പി​നെ വേ​ദി​യി​ൽ​നി​ന്നു കൊ​ണ്ടു​പോ​യി. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​രു​പ​തു​കാ​ര​നാ​യ അ​ക്ര​മി​യെ സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ…

Read More

വോ​ട്ട് ചോ​ദി​ക്കു​ന്ന​തി​നി​ടെ‍ മേ​ൽ​വ​സ്ത്രം മാ​റ്റി വ​നി​താ സ്ഥാ​നാ​ർ​ഥി!

ടോ​ക്കി​യോ: ടോ​ക്കി​യോ​യി​ലെ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വ​നി​താ സ്ഥാ​നാ​ർ​ഥി മേ​ൽ​വ​സ്ത്ര​മ​ഴി​ച്ച​ത് ജ​പ്പാ​നി​ൽ വ​ൻ വി​വാ​ദ​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വീ​ഡി​യോ​യി​ലാ​ണ് എ​ൻ​എ​ച്ച്കെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യ ഐ​റി ഉ​ച്ചി​നോ വ​സ്ത്ര​മ​ഴി​ച്ച​ത്. വീ​ഡി​യോ​യി​ൽ ഒ​രു ബ​ട്ട​ൺ-​അ​പ്പ് ഷ​ർ​ട്ട് ധ​രി​ച്ച് ആ​നി​മേ​ഷ​ൻ ശൈ​ലി​യി​ലു​ള്ള ശ​ബ്ദ​ത്തി​ൽ വോ​ട്ട​ർ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തും പി​ന്നാ​ലെ, അ​ണി​ഞ്ഞി​രു​ന്ന ട്യൂ​ബ് ടോ​പ്പ് മാ​റ്റു​ന്ന​തും കാ​ണാം. ഞാ​ൻ വ​ള​രെ സു​ന്ദ​രി​യാ​ണെ​ന്നും ദ​യ​വാ​യി എ​ന്‍റെ പ്ര​ചാ​ര​ണ വീ​ഡി​യോ കാ​ണ​ണ​മെ​ന്നും സ്ഥാ​നാ​ർ​ഥി അ​ഭ്യ​ർ​ഥി​ച്ചു. എ​ന്താ​യാ​ലും വ​സ്ത്ര​മു​രി​ഞ്ഞി​ട്ടും ഉ​ച്ചി​നോ തോ​റ്റു. പ​ര​സ്യ​മാ​യി വ​സ്ത്ര​മ​ഴി​ച്ച​തി​നു ക​ടു​ത്ത വി​മ​ർ​ശ​ന​വും ഏ​റ്റു​വാ​ങ്ങി. ടോ​ക്കി​യോ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 71-കാ​രി​യാ​യ യൂ​റി​ക്കോ കൊ​യ്‌​കെ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Read More