തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള സാങ്കേതികമായ നടപടിക്രമങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. കേന്ദ്രസർക്കാർ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്കുള്ള ചികിത്സ, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നുള്ള സഹായം എന്നിവയെല്ലാം വളരെ വേഗത്തിൽ തന്നെ നടപ്പാക്കുന്നുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ആവശ്യമായി വന്നാൽ അതിനുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കും. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കാര്യങ്ങൾ നേരിട്ട് ഏകോപിപ്പിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 24 മണിക്കൂറും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നും നിരന്തരമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: NRI
കുവൈത്ത് ദുരന്തം; കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡൽഹി: കുവൈത്തിലെ തൊഴിലാളി ക്യാന്പിലുണ്ടായ തീപിടിത്തതിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സഹായ ധനം പ്രഖ്യാപിച്ചു. മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാന്പിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റ 46 പേരാണ് ചികിത്സിയിലുള്ളത്. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെട ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. അതേസമയം കമ്പനിക്കെതിരെ കുവൈത്ത് സര്‍ക്കാര്‍ നിയമ നടപടി ആരംഭിച്ചു.
Read Moreകുവൈറ്റ് ലേബർ ക്യാമ്പ് കെട്ടിടത്തിലെ തീപിടിത്തം; മലയാളികളടക്കം 49 മരണം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികളടക്കം 49 പേർ മരിച്ചു. മരിച്ചവരിൽ 11 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. ഇവരിൽ ഒന്‍പതു മലയാളികളെ തിരിച്ചറിഞ്ഞു. മംഗഫ് ഏരിയയിലെ ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കന്പനി ക്യാന്പിൽ ഇന്നലെ പുലർച്ചെ നാലിനാണ് അതിദാരുണ സംഭവമുണ്ടായത്. അതിരാവിലെ പലരും ഉറക്കത്തിലായിരുന്നതാണ് മരണ സംഖ്യ കൂടാനിടയായത്. ഇത്രയധികം പേരുടെ മരണത്തിനിടയാക്കിയ മഹാദുരന്തം കുവൈറ്റിന്റെ സമീപ കാല ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. കോട്ടയം പാമ്പാടി ഇടിമാലിയിൽ സാബു ഏബ്രഹാമിന്റെയും ഷേർളിയുടെയും മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ വാസുദേവൻ നായരുടെ മകൻ പി.വി. മുരളീധരൻ (54), കൊല്ലം ശൂരനാട് വടക്ക് ആനയടി വയ്യാങ്കര തുണ്ടുവിള (കലതിവിള) വീട്ടിൽ ഉമ്മറുദീന്റെയും സബീനയുടെയും മകൻ ഷെമീർ (30), പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭാലയത്തിൽ പരേതനായ ശശിധരന്റെ മകൻ…
Read Moreകുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം; മലയാളികളടക്കം 35 പേർ മരിച്ചതായി റിപ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളികളടക്കം 35 പേർ മരിച്ചതായി റിപ്പോർട്ട് . നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ടു മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. മാംഗെഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. മലയാളികൾ ഉൾപ്പെടെ 195 പേർ ക്യാമ്പിലുണ്ടായിരുന്നു. ഇവിടുത്തെ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം. പുലർച്ചെ നാലോടെ ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പത്തോളം പേർ ഗുരുതര പരിക്കുകളോടെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിൽ ചികിത്സയിലാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
Read Moreമലാവി വൈസ് പ്രസിഡന്റും ഭാര്യയും സഞ്ചരിച്ച വിമാനം കാണാതായി; വിമാനത്തിൽ ആകെ 10 പേർ
ലോങ്വേ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമയും ഭാര്യ മേരിയും ഉൾപ്പെടെ പത്തു പേർ സഞ്ചരിച്ചിരുന്ന സൈനിക വിമാനം കാണാതായി. രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിലെ നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും കാണാതായ വിമാനത്തിലുണ്ട്. തലസ്ഥാനമായ ലിലോങ്വേയിൽനിന്ന് പറന്നുയർന്ന വിമാനം വൈകാതെ റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വ്യാപകമായ തെരച്ചിൽ നടത്തുന്നുണ്ടെങ്കിലും വിമാനത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രാദേശിക സമയം രാവിലെ 9.17നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പത്തരയോടെ മലാവിയുടെ വടക്കൻ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. മുൻ കാബിനറ്റ് മന്ത്രി റാൽഫ് കസാംബാരയുടെ സംസ്കാര ചടങ്ങുകൾക്കായി പുറപ്പെട്ടതായിരുന്നു സംഘം. മൂന്നു ദിവസം മുൻപാണ് റാൽഫ് മരിച്ചത്. 10 വർഷമായി മലാവിയുടെ വൈസ് പ്രസിഡന്റാണ് സോളോസ് ചിലിമ. ബഹുരാഷ്ട്ര കമ്പനികളായ കൊക്ക കോളയിലും യൂണിലിവറിലും സുപ്രധാന പദവികൾ വഹിച്ചശേഷമാണ് സോളോസ് ചിലിമ…
Read Moreപാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ കാല് തെന്നി കടലിൽ വീണു; സിഡ്നിയിൽ കടലില്‍ വീണ് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു
സിഡ്നി: തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം (33) , കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി -38) എന്നിവർ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ കാല് തെന്നി ഇരുവരും കടലിൽ വീഴുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു. ഹെലികോപ്റ്ററിന്റെ ഉൾപ്പടെ സഹായത്തോടെയുള്ള തെരച്ചിലിനൊടുവിലാണ് ഇരുവരേയും കണ്ടെടുത്തത്. കരക്കെത്തിച്ചപ്പോൾ യുവതികൾ പൂർണമായും അബോധാവസ്ഥയിലായിരുന്നു. ഉടൻതന്നെ ചികിത്സ നൽകിയെങ്കിലും രണ്ട് പേരുടേയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read Moreഇൻസ്റ്റഗ്രാം ഉപയോഗം നിർത്താൻ ആവശ്യപ്പെട്ടു; രണ്ട് കുട്ടികളുടെ അമ്മ ജീവനൊടുക്കി
നോയിഡ: ഇൻസ്റ്റാഗ്രാം ഉപയോഗിക്കരുതെന്ന് ഭർത്താവ് ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി. നോയിഡയിലെ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയിലെ സദർപൂർ കോളനിയിലാണ് സംഭവം. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിനെച്ചൊല്ലി യുവതി ഭർത്താവുമായി വഴക്കിട്ടിരുന്നു. ഇതിനു പിന്നാലെ യുവതി വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അറിയിച്ചതിനെ തുടർന്ന് ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും തുടർ നിയമനടപടികൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Read Moreലോക കേരള സഭയിൽ ഇറ്റലിയുടെ ശബ്ദമാകാൻ ഇരിട്ടിക്കാരനും
ഇരിട്ടി: 13-ന് തുടങ്ങുന്ന ലോക കേരള സഭയുടെ നാലാമത്തെ പതിപ്പിൽ ഇറ്റലിയിൽ നിന്നും പ്രതിനിധിയായി എത്തുന്നത് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ സ്വദേശി എബിൻ ഏബ്രഹാം പാരിക്കാപ്പള്ളിയും. ഇറ്റലിയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ എബിൻ ഇറ്റലിയിലെ മലയാളി സംഘടനകളുടെ സജീവ പ്രവർത്തകനൻ കൂടിയാണ്. പ്രവാസി കേരള കോൺഗ്രസ് ഇറ്റലിയുടെ സ്ഥാപകനും നിലവിലെ രക്ഷാധികാരിയുമാണ് എബിൻ.ദീർഘകാലമായി ഇറ്റലിയിൽ ടൂറിസം മേഖലയിൽ പ്രവർത്തിച്ചുവരുന്ന എബിൻ കേരളത്തിലെയും ഇന്ത്യയിലെയും വിഐപികൾ ഉൾപ്പെടെ എല്ലാവർക്കും സുപരിചിതനാണ്. ഇറ്റലിയിൽ കുടുംബസമേതം താമസിച്ചുവരുന്ന ഇദ്ദേഹം കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ പാരിക്കാപ്പള്ളിൽ അബ്രാഹം-ചിന്നമ്മ ദന്പതികളുടെ മകനാണ്. ലോക കേരള സഭയിൽ ഇറ്റലിയുടെ ഇറ്റിലിയിലെ മലയാളികൾക്ക് ഇടയിൽ സുപരിചിതനായ എബിനെ പ്രതിനിധിയായ തെരഞ്ഞെടുത്തതിന്റെ ആവേശത്തിലാണ് നാട്ടുകാരും ഇറ്റലിയിലെ പ്രവാസി മലയാളികളും.
Read Moreഫ്രാൻസിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: പാർലമെന്റ് പിരിച്ചുവിട്ട് മാക്രോണ്‍
പാരീസ്: ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ജൂണ്‍ 30നും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ജൂലൈ ഏഴിനും നടക്കും. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടോടെ ഫ്രാൻസിലെ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയിരുന്നു. രാജ്യത്തിന്റെ സാന്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതിൽ മാക്രോണ്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടികൾക്ക് ഏകദേശം 40 ശതമാനം വോട്ട് നേടാൻ കഴിഞ്ഞുവെന്ന് മാക്രോണ്‍ അഭിപ്രായപ്പെട്ടു. ജോർദാൻ ബാർഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ റാലി 32.3 മുതൽ 33 ശതമാനം വരെ വോട്ട് നേടിയപ്പോൾ, മാക്രോണിന്റെ റെനൈസൻസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതൽ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്. ഫ്രാൻസ് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അതിനാൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ബാർഡെല്ല…
Read Moreവ്യാജ പാസ്പോർട്ടുമായി വിദേശത്തേക്ക് ബംഗ്ലാദേശി പിടിയിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും വ്യാജ പാസ്പോർട്ടുമായി വിദേശത്തേക്ക് പോകുവാൻ വന്ന യാത്രക്കാരൻ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി സെയ്ത് മുല്ല (32) എന്ന യാത്രക്കാരനാണ് പിടിയിലായത്. ഇയാൾ പൂന മേൽവിലാസത്തിലുള്ള വ്യാജ പാസ്പോർട്ടിലാണ് പോകുവാൻ വന്നത്. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ അബുദാബിക്ക് പോകുവാനാണ് ടിക്കറ്റ് എടുത്തിരുന്നത്. എമിഗ്രേഷൻ വിഭാഗം ഈ യാത്രക്കാരനെ നെടുമ്പാശേരി പോലീസിന് കൈമാറി.
Read More