ടെൽ അവീവ്: ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളിൽ മൂന്നിലൊന്നും മരിച്ചിരിക്കാമെന്ന് ഇസ്രേലി സർക്കാരിന്റെ നിഗമനം.ഒക്ടോബർ ഏഴിനു തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തിയ പലസ്തീൻ ഭീകരവാദികൾ 251 പേരെയാണു ഗാസയിലേക്കു തട്ടിക്കൊണ്ടുപോയത്. നവംബറിലെ ഒരാഴ്ച നീണ്ട വെടിനിർത്തലിൽ നൂറിലധികം പേർ മോചിതരായിരുന്നു. 120 പേർ ഗാസയിൽ ബന്ദികളായി തുടരുന്നുവെന്നാണ് ഇസ്രേലി സർക്കാർ അറിയിച്ചിട്ടുള്ളത്. ഇതിൽ 43 പേർ മരിച്ചിരിക്കാമെന്ന് അനുമാനിക്കുന്നു. ഇന്റലിജൻസ് വിവരങ്ങളടക്കം പരിഗണിച്ചാണ് അനുമാനത്തിലെത്തിയത്. മരണസംഖ്യ ഇതിലും കൂടാമെന്നും ചില ഇസ്രേലി ഉദ്യോഗസ്ഥർ കരുതുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്രേലി വ്യോമാക്രമണം തുടർന്നാൽ ബന്ദികളെ വധിക്കുമെന്നു ഹമാസ് നേരത്തേ ഭീഷണി മുഴക്കിയിരുന്നു. ഇസ്രേലി വ്യോമാക്രമണത്തിൽ പല ബന്ദികളും കൊല്ലപ്പെട്ടതായും ഹമാസ് പിന്നീട് പറഞ്ഞിട്ടുണ്ട്. ഗാസയിൽനിന്നു ലഭിച്ച ബന്ദികളുടെ മൃതദേഹങ്ങളിൽ നടത്തിയ പരിശോധനയിൽ ചിലരുടെ മരണം കൊലപാതകമായിരുന്നുവെന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. നാലു ബന്ദികൾകൂടി മരിച്ചതായി തിങ്കളാഴ്ച ഇസ്രേലി വൃത്തങ്ങൾ അറിയിച്ചിരുന്നു. ചെയിം പെറി…
Read MoreCategory: NRI
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലൗദിയ ഷെയ്ൻബാം പാർദോ
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലൗദിയ ഷെയ്ൻബാം പാർദോ തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയായ മൊറേന നേതാവാണ് ക്ലൗദിയ. യാഥാസ്ഥിതിക നിലപാടുകൾ പിന്തുടരുന്ന പാൻ പാർട്ടിയിലെ ബെർത്ത സോചിറ്റിൽ ഗാൽവെസ് റൂയിസിനെ അറുപത് ശതമാനത്തോളം വോട്ടുകൾ നേടിയാണ് ക്ലൗദിയ പരാജയപ്പെടുത്തിയത്. മെക്സിക്കോയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. കാലാവസ്ഥാ ശാസ്ത്രജ്ഞ കൂടിയാണ് ക്ലൗദിയ ഷെയ്ൻബാം പാർദോ. 1968ൽ ജൂത കുടുംബത്തിലാണ് ഇവർ ജനിച്ചത്. പ്രതിപക്ഷത്തുള്ള നിരവധി പാർട്ടികളുടെ സഖ്യത്തെ പ്രതിനിധാനം ചെയ്തായിരുന്നു ബെർത്ത സോചിറ്റിൽ ഗാൽവെസ് റൂയിസ് മത്സരിച്ചത്. ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്.
Read Moreഎയർ ഷോയ്ക്കിടെ ആകാശത്ത് വിമാനങ്ങള്‍ കൂട്ടിയിടിച്ചു പൈലറ്റിന് ദാരുണാന്ത്യം
ലിസ്ബണ്‍: തെക്കൻ പോർച്ചുഗലിൽ എയർ ഷോയ്ക്കിടെ രണ്ടു ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. ആറ് വിമാനങ്ങൾ പങ്കെടുത്ത വ്യോമ പ്രകടനത്തിനിടെയാണു രണ്ടു വിമാനങ്ങൾ അപകടത്തിപ്പെട്ടത്. സ്പാനിഷ് പൗരനായ പൈലറ്റാണു മരിച്ചത്. രണ്ടാമത്തെ വിമാനത്തിന്റെ പൈലറ്റിന് സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞു. രക്ഷാപ്രവർത്തകർ ഉടനെ സംഭവസ്ഥലത്തെത്തി. പ്രാദേശിക സമയം വൈകിട്ട് 4.05 നായിരുന്നു സംഭവമെന്നു പോർച്ചുഗീസ് വ്യോമസേന അറിയിച്ചു. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അപകടത്തെത്തുടർന്ന് എയർഷോ നിർത്തിവച്ചു.
Read Moreഇന്ത്യൻ വിദ്യാർഥിനിയെ അമേരിക്കയിൽ കാണാതായി; അവസാനം കണ്ടത് ലോസ് ഏഞ്ചൽസിൽ
ഹൂസ്റ്റണ്‍: യുഎസിലെ കാലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർഥിനിയെ കാണാതായി. നിതീഷ കാണ്ടുലയെ (23) ആണ് കാണാതായത്. മെയ് 28 നാണ് വിദ്യാർഥിനിയെ കാണാതായത്. ഹൈദരാബാദ് സ്വദേശിനിയായ നിതീഷ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സാൻ ബെർണാർഡിനോ വിദ്യാർഥിനി ആണ്. യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ (909) 537-5165 നമ്പറിൽ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു. നിതീഷയെ കാണാതായി രണ്ട് ദിവസത്തിനു ശേഷമാണ് വിദ്യാർഥിയെ കാണായാതെന്ന് പരാതി ലഭിച്ചത്. യുവതിക്ക് 5 അടി 6 ഇഞ്ച് ഉയരവും 72.5 കിലോഗ്രാം ഭാരവുമുണ്ട്. കാലിഫോർണിയ ലൈസൻസ് പ്ലേറ്റുള്ള ടൊയോട്ട കൊറോളയാണ് വിദ്യാർഥിനി ഓടിച്ചിരുന്നതെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
Read Moreശ്രീലങ്കയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; പത്ത് മരണം, അഞ്ചു പേരെ കാണാതായി
കൊളംബോ: ശ്രീലങ്കയിൽ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പത്ത് മരണം. അഞ്ചു പേരെ കാണാതായി. 24 മണിക്കൂറായി മഴ ശക്തമായി തുടരുകയാണ്. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളമ്പോയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച 150 എംഎം മഴയാണ് ഇവിടെ ലഭിച്ചത്. അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽനിന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികളെ എയർലിഫ്റ്റ്ചെയ്ത് ആശുപത്രികളിലേക്ക് മാറ്റാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. തിങ്കളാഴ്ചയും മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
Read Moreശിക്ഷിക്കപ്പെട്ടാലും ട്രംപിനു മത്സരിക്കാം
ന്യൂയോർക്ക്: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റ് (പദവി ഒഴിഞ്ഞതോ, അധികാരത്തിലിരിക്കുന്നതോ) എന്ന കുപ്രസിദ്ധിയാണ് ട്രംപിനുണ്ടായിരിക്കുന്നത്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന ആരും ഇതുവരെ ക്രിമിനൽകേസിൽ പെട്ടിട്ടില്ല. അതേസമയം, മാൻഹാട്ടൻ കോടതി ട്രംപിനു ജയിൽശിക്ഷ വിധിക്കുമെന്ന് നിയമവിദഗ്ധർ കരുതുന്നില്ല. പിഴയായിരിക്കാം അദ്ദേഹത്തിനു ലഭിക്കുക. കേസിൽ ശിക്ഷിക്കപ്പെട്ടാലും നവംബർ അഞ്ചിനു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ട്രംപിനു വിലക്കുണ്ടാവില്ല. അപ്പീൽ പോകുമെന്ന് ട്രംപിന്റെ അഭിഭാഷകർ വ്യക്തമാക്കിക്കഴിഞ്ഞു. ശിക്ഷ വൈകാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്. വോട്ടെടുപ്പു കഴിഞ്ഞായിരിക്കാം ട്രംപിനു ശിക്ഷ നേരിടേണ്ടിവരിക. അപ്പീൽ കോടതി ശിക്ഷ റദ്ദാക്കാനുള്ള സാധ്യതയുമുണ്ട്. മത്സരിക്കാൻ വിലക്കില്ല ജൂലൈ 11നാണ് ട്രംപിനുള്ള ശിക്ഷ കോടതി വിധിക്കുക. നാലു ദിവസത്തിനു ശേഷം മിൽവാക്കിയിൽ ചേരുന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവൻഷൻ ട്രംപിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും. ട്രംപ്- ബൈഡൻ റീമാച്ചാണ് നവംബർ അഞ്ചിനു നടക്കുക. കേസിൽ…
Read Moreപുതിയ ഫോർമുലയുമായി ഇസ്രയേൽ “യുദ്ധം തീർക്കാൻ മികച്ച അവസരം’
വാഷിഗ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ മുന്നോട്ടു വച്ച പുതിയ ഫോര്‍മുല യുദ്ധം അവസാനിപ്പിക്കാനുള്ള മികച്ച അവസരമായി ഇരുവിഭാഗവും കാണണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രയേല്‍ കൈമാറിയെന്നു വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന് പറഞ്ഞു. മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് ഇസ്രയേൽ മുന്നോട്ടുവച്ചിരിക്കുന്നത്. ആറാഴ്ച നീളുന്ന ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലാണുള്ളത്. ജനവാസ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ സൈനികരുടെ പിന്മാറ്റവും ഇരുഭാഗത്തുമുള്ള ബന്ദികളുടെ മോചനവും ആദ്യഘട്ടത്തിലുണ്ടാകും. ഗാസയിലേക്ക് ദിവസേന 600 ട്രക്കുകളില്‍ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കും. താത്കാലിക ഭവന യൂണിറ്റുകളും ഗാസയില്‍ സ്ഥാപിക്കും. ഈ ആറാഴ്ച കാലയളവില്‍ അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചകളും നടക്കും. ഇത് വിജയിച്ചാല്‍ അടുത്ത ഘട്ടത്തിലെ പദ്ധതികള്‍ നടപ്പിലാക്കും. രണ്ടാം ഘട്ടത്തില്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായും പിന്മാറും. ഹമാസ് ബന്ദികളെയും മോചിപ്പിക്കും.…
Read More14 ജനാധിപത്യവാദികൾ കുറ്റക്കാരെന്ന് ഹോങ്കോംഗ് കോടതി
ഹോങ്കോംഗ്: ജനാധിപത്യവാദികൾക്കെതിരായ കേസിൽ 14 പേർ കുറ്റക്കാരാണെന്നു ഹോങ്കോംഗ് കോടതി ഇന്നലെ വിധിച്ചു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കുറ്റം തെളിഞ്ഞുവെന്നാണു കോടതി പറഞ്ഞത്. ശിക്ഷ പിന്നീട് വിധിക്കും. ഹോങ്കോംഗിനെ വരുതിയിലാക്കാൻ 2020ൽ ചൈന കൊണ്ടുവന്ന ദേശീയസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളാക്കപ്പെട്ട 47 പേരിൽ ഉൾപ്പെട്ടവരാണിവർ. 31 പേർ കുറ്റം സമ്മതിച്ചു. രണ്ടു പേരെ കോടതി വെറുതേ വിട്ടു. ഇന്നലെ കുറ്റക്കാരെന്നു കണ്ടെത്തപ്പെട്ടവരിൽ മുൻ നിയമസഭാംഗങ്ങളും ഉൾപ്പെടുന്നു. 2021ൽ വിചാരണ തുടങ്ങിയതു മുതൽ പ്രതികളിൽ ഭൂരിഭാഗവും ജയിലിലാണ്.
Read Moreബിസിനസ് വഞ്ചനക്കേസ്; 34 കേസിലും ട്രംപ് കുറ്റക്കാരൻ; പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനു തടസമില്ല
ന്യൂയോര്‍ക്ക്: ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ആരോപിക്കപ്പെട്ട 34 കുറ്റങ്ങളിലും മുന്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റക്കാരനെന്നു ന്യൂയോര്‍ക്ക് കോടതി. 12 അംഗ ജൂറി ഏകകണ്ഠമായാണു വിധി പ്രസ്താവിച്ചതെന്നു വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ജൂലൈ 11ന് ശിക്ഷ വിധിക്കും. പരമാവധി നാല് വർഷത്തെ തടവ് ശിക്ഷയാണ് ഈ കുറ്റത്തിനു ലഭിക്കുക. ചെറിയ ശിക്ഷയോ പിഴയോ നൽകി ശിക്ഷ ചുരുക്കാറുമുണ്ട്. പോൺതാരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 2016ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് പണം നൽകിയത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട ആദ്യത്തെ യുഎസ് പ്രസിഡന്റായി ട്രംപ് മാറി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് അഞ്ചുമാസം ശേഷിക്കെയാണ് കോടതി നടപടി. എന്നാൽ, നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ട്രംപിന് തടസമില്ല. ഡെമോക്രാറ്റിക് പാർട്ടിയിൽ…
Read Moreഗാസ അതിർത്തി മുഴുവൻ ഇസ്രേലി നിയന്ത്രണത്തിൽ
കയ്റോ: തെക്കൻ ഗാസയിലെ റാഫയ്ക്കും ഈജിപ്തിനും ഇടയിലുള്ള ഫിലാഡെൽഫി ഇടനാഴിയുടെ നിയന്ത്രണം പിടിച്ചെടുത്തതായി ഇസ്രേലി സേന അറിയിച്ചു. ഇതോടെ ഗാസയുടെ മുഴുവൻ അതിർത്തിയും ഇസ്രേലി സേനയുടെ നിയന്ത്രണത്തിലായി. ഗാസയുടെ ഈജിപ്ഷ്യൻ അതിർത്തിയോടു ചേർന്ന് നൂറു മീറ്റർ വീതിയിൽ 13 കിലോമീറ്റർ നീളത്തിലാണ് ഇടനാഴി. ഫിലാഡെൽഫി ഇടനാഴി എന്നത് ഇസ്രേലി സേന നേരത്തേ ഉപയോഗിച്ചിരുന്ന രഹസ്യപ്പേരാണ്. ഇടനാഴിയുടെ പൂർണ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ഗാസയിലേക്ക് ആയുധങ്ങൾ കടത്തുന്ന ഒട്ടേറെ തുരങ്കങ്ങൾ ഉള്ളതിനാൽ ഇടനാഴി ഹമാസിന്റെ ജീവനാഡിയാണ്. ഇത്തരം 20 തുരങ്കങ്ങൾ കണ്ടെത്തി. തുരങ്കങ്ങളിൽ പരിശോധന നടത്തി നശിപ്പിക്കാൻ തുടങ്ങി. എല്ലാ തുരങ്കങ്ങളും ഈജിപ്തിലേക്കല്ലെന്നും ഹാഗാരി കൂട്ടിച്ചേർത്തു. അതേസമയം, ഗാസയിലേക്ക് ആയുധങ്ങൾ കടത്തുന്നുവെന്ന ആരോപണം ഈജിപ്ഷ്യൻ അധികൃതർ നിഷേധിച്ചു. റാഫയിലെ ആക്രമണത്തെ ന്യായീകരിക്കാനാണ് ഇസ്രയേൽ ആരോപണം ഉന്നയിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഇതിനിടെ, ഗാസയിലുടനീളം ഇസ്രേലി…
Read More