ല​ണ്ട​നി​ലെ ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക് വെ​ടി​യേ​റ്റു; നി​ല അ​തീ​വ ഗു​രു​ത​രം

ല​ണ്ട​ൻ: മ​ല​യാ​ളി പെ​ൺ​കു​ട്ടി​ക്ക് നേ​രേ ല​ണ്ട​നി​ൽ അ​ജ്ഞാ​ത​ന്‍റെ ആ​ക്ര​മ​ണം. കൊ​ച്ചി ഗോ​തു​രു​ത്ത് സ്വ​ദേ​ശി ലി​സ മ​രി​യ​യ്ക്ക് നേ​രെ​യാ​ണ് അ​ജ്ഞാ​ത​ൻ വെ​ടി​യു​തി​ര്‍​ത്ത​ത്. എ​റ​ണാ​കു​ളം ഗോ​തു​രു​ത്ത് ആ​ന​ത്താ​ഴ​ത്ത് വീ​ട്ടി​ൽ വി​ന​യ, അ​ജീ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ലി​സ മ​രി​യ. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​രം. ലി​സ മ​രി​യ​യും കു​ടും​ബ​വും വ​ർ​ഷ​ങ്ങ​ളാ​യി ബ​ർ​മി​ങ്‌​ഹാ​മി​ൽ താ​മ​സി​ക്കു​ക​യാ​ണ്. ഹോ​ട്ട​ലി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. ബൈ​ക്കി​ലെ​ത്തി​യ ആ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് എ​ന്നാ​ണ് വി​വ​രം. വെ​ടി ഉ​തി​ർ​ത്ത ശേ​ഷം പ്ര​തി ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സെ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ലി​സ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ര്‍​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. മ​റ്റ് നാ​ല് പേ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.  

Read More

ഉ​ത്ത​ര​കൊ​റി​യ​യി​ൽ​നി​ന്ന് ദ​ക്ഷി​ണ​കൊ​റി​യ​യി​ലേ​ക്ക് ബ​ലൂ​ണി​ൽ മാ​ലി​ന്യം വി​ത​റ​ൽ

സീ​യൂ​ൾ: ഉ​ത്ത​ര​കൊ​റി​യ ബ​ലൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് ദ​ക്ഷി​ണ​കൊ​റി​യ​യി​ലു​ട​നീ​ളം മാ​ലി​ന്യം വി​ത​റി. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തും അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തു​മാ​യ മാ​ലി​ന്യ​ങ്ങ​ൾ 260 ബ​ലൂ​ണു​ക​ളി​ലാ​ണ് പ​റ​ത്തി​വി​ട്ട​ത്. ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ ഒ​ന്പ​തു പ്ര​വി​ശ്യ​ക​ളി​ൽ എ​ട്ടി​ലും ഇ​വ പ​തി​ച്ചു. ഉ​ത്ത​ര​കൊ​റി​യ​യി​ൽ ദ​ക്ഷി​ണ​കൊ​റി​യ​ക്കാ​ർ ബ​ലൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​ചാ​ര​ണ ല​ഘു​ലേ​ഖ​ക​ളും നി​രോ​ധി​ത വ​സ്തു​ക്ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​തി​കാ​ര​മാ​ണി​തെ​ന്നു ക​രു​തു​ന്നു. ടോ​യ്‌​ല​റ്റ് പേ​പ്പ​റു​ക​ൾ, ക​റു​ത്ത മ​ണ്ണ്, ബാ​റ്റ​റി​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​ൻ ബ​ലൂ​ണു​ക​ളി​ൽ കെ​ട്ടി​ത്തൂ​ക്കി​യ പ്ലാ​സ്റ്റി ക് ​ബാ​ഗു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ചി​ല ബ​ലൂ​ണു​ക​ളി​ൽ മ​ല​വും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണു സൂ​ച​ന. പ്ര​ചാ​ര​ണ ല​ഘു​ലേ​ഖ​ക​ൾ ഉ​ണ്ടോ എ​ന്ന​തു പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. ബ​ലൂ​ണ​ക​ളി​ലോ അ​വ​യ്ക്കൊ​പ്പ​മു​ള്ള ബാ​ഗു​ക​ളി​ലോ തൊ​ട്ടു​പോ​ക​രു​തെ​ന്നു ജ​ന​ങ്ങ​ൾ​ക്കു ദ​ക്ഷി​ണ​കൊ​റി​യ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ല്കി. 1950ലെ ​യു​ദ്ധം മു​ത​ൽ ഇ​രു കൊ​റി​യ​ക​ളും ബ​ലൂ​ണു​ക​ൾ പ​റ​ത്താ​റു​ണ്ട്. അ​ടു​ത്തി​ടെ ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ ഉ​ത്ത​ര​കൊ​റി​യ​ൻ വി​രു​ദ്ധ​ർ പ​ണം, ഉ​ത്ത​ര​കൊ​റി​യ​യി​ൽ നി​രോ​ധ​ന​മു​ള്ള സി​നി​മ​ക​ളും പാ​ട്ടു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന യു​എ​സ്ബി സ്റ്റി​ക്കു​ക​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മു​ത​ലാ​യ​വ ബ​ലൂ​ണി​ൽ അ​തി​ർ​ത്തി ക​ട​ത്തി​വി​ട്ടി​രു​ന്നു. ഇ​തി​നു പ്ര​തി​കാ​ര​മാ​യി…

Read More

പാ​ക്കി​സ്ഥാ​നി​ൽ ഇ​റാ​ൻ ആ​ക്ര​മ​ണം; നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ൽ ഇ​റാ​ൻ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ നാ​ലു പാ​ക്കി‌​സ്ഥാ​നി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. പാ​ക്കി​സ്ഥാ​ൻ-​ഇ​റാ​ൻ അ​തി​ർ​ത്തി​ക്കു സ​മീ​പ​മാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്. വി​ഘ​ട​ന​വാ​ദി​ക​ളാ​യ ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ടി​ന്‍റെ​യും ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ​യും താ​വ​ള​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് പാ​ക്കി​സ്ഥാ​ൻ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ജെ​യ്‌​ഷ് അ​ൽ അ​ദ്ൽ (ജെ​എ​എ) ഗ്രൂ​പ്പി​ലെ തീ​വ്ര​വാ​ദി​ക​ളെ​യാ​ണ് ത​ങ്ങ​ൾ ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്‌​സി ഏ​പ്രി​ലി​ൽ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​രി​ശ്ര​മി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം.

Read More

ഒ​മാ​ൻ സ​ര്‍​വീ​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി

മ​സ്ക​റ്റ്: ഒ​മാ​നി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു മ​സ്ക​റ്റി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ആ​കെ 14 സ​ര്‍​വീ​സു​ക​ളാ​ണു ജൂ​ൺ ഏ​ഴു​വ​രെ റ​ദ്ദാ​ക്കി​യ​ത്. ജൂ​ൺ ഒ​ന്ന് വ​രെ​യു​ള്ള പ​ല സ​ർ​വീ​സു​ക​ളും നേ​ര​ത്തെ റ​ദ്ദാ​ക്കി​യി​രു​ന്നു. ജൂ​ൺ 2, 4, 6, ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് നി​ന്നു മ​സ്ക​റ്റി​ലേ​ക്ക് സ​ർ​വീ​സു​ണ്ടാ​കി​ല്ല. ജൂ​ൺ 3, 5, 7 ദി​വ​സ​ങ്ങ​ളി​ലെ മ​സ്ക​റ്റ് -കോ​ഴി​ക്കോ​ട് സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. ജൂ​ൺ 1, 3, 5, 7 ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​രി​ൽ​നി​ന്നു മ​സ്ക​റ്റി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സു​ണ്ടാ​കി​ല്ല. തി​രു​ന​ന്ത​പു​ര​ത്തു​നി​ന്നു മ​സ്ക​റ്റി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വീ​സു​ക​ളെ​യും പു​തി​യ തീ​രു​മാ​നം ബാ​ധി​ക്കും. ജൂ​ൺ 1, 3, 5, 7 ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം- മ​സ്ക​റ്റ് സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​റി​യി​ച്ചു. ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നും കേ​ര​ള​ത്തി​ൽ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​ത് ക​ണ​ക്കാ​ക്കി​യും യാ​ത്ര പ്ലാ​ൻ ചെ​യ്ത​വ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും ഇ​ത്.

Read More

പ​റ​ന്നു​യ​രു​ന്ന​തി​നു തൊ​ട്ടു​മു​മ്പ് വി​മാ​ന​ത്തി​ൽ തീ;യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

ഷി​ക്കാ​ഗോ: ടേ​ക്ക് ഓ​ഫി​ന് തൊ​ട്ടു​മു​മ്പ് യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​ന് തീ​പി​ടി​ച്ചു. ഷി​ക്കാ​ഗോ​യി​ലെ ഒ​ഹെ​യ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. സി​യാ​റ്റി​ൽ-​ട​കോ​മ​യി​ലേ​ക്കു​ള്ള യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ഫ്ലൈ​റ്റ് 2091 ടേ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ടാ​ക്സി​വേ​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഒ​രു എ​ഞ്ചി​നി​ൽ തീ ​പ​ട​ർ​ന്ന​ത്. 148 യാ​ത്ര​ക്കാ​രും അ​ഞ്ച് ജീ​വ​ന​ക്കാ​രും വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ഗ്നി​ര​ക്ഷാ​സേ​ന​യും മെ​ഡി​ക്ക​ൽ സം​ഘ​വും ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി വി​മാ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ഗാ​സ​യി​ലേ​ക്കു സ​ഹാ​യം; അ​മേ​രി​ക്ക നി​ർ​മി​ച്ച താ​ൽ​കാ​ലി​ക പാ​തക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്നു

ഗാ​സ: ഗാ​സ​യി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നാ​യി അ​മേ​രി​ക്ക നി​ർ​മി​ച്ച താ​ൽ​കാ​ലി​ക പാ​ത ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ത​ക​ർ​ന്നു. ഗാ​സ​യു​ടെ തീ​ര​ത്തോ​ട് ചേ​ർ​ന്ന് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പാ​ണ് അ​മേ​രി​ക്ക ഭ​ക്ഷ​ണ​വും ഇ​ന്ധ​ന​വും അ​ട​ക്ക​മു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​യി താ​ൽ​കാ​ലി​ക പ്ലാ​റ്റ്ഫോം സ​ജ്ജ​മാ​ക്കി​യ​ത്. വേ​ലി​യേ​റ്റ​ത്തി​ൽ താ​ൽ​കാ​ലി​ക പ്ലാ​റ്റ്ഫോ​മി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന​താ​യാ​ണ് യു​എ​സ് അ​ധി​കൃ​ത​ർ വി​ശ​ദ​മാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​രാ​ഴ്ച വേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യു​എ​ന്നും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ അ​ട​ക്ക​മു​ള്ള​വ​രും ഗാ​സ​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തു​ന്നി​ല്ലെ​ന്നു നി​ര​ന്ത​ര​മാ​യി പ​രാ​തി ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് 548 മീ​റ്റ​ർ നീ​ള​ത്തി​ല​ധി​ക​മു​ള്ള താ​ൽ​കാ​ലി​ക പ്ലാ​റ്റ്ഫോം അ​മേ​രി​ക്ക​ൻ സൈ​ന്യം ഗാ​സ തീ​ര​ത്ത് സ​ജ്ജ​മാ​ക്കി​യ​ത്. തീ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് നി​ല​വി​ൽ ത​ക​രാ​റ് സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ു

Read More

അക്കൗണ്ടിൽ 100 കോടി ദിർഹം! ഞെട്ടിത്തരിച്ച് പ്രവാസി

കോ​ഴി​ക്കോ​ട്: ദു​ബായിയി​ൽ 15വ​ർ​ഷ​മാ​യി ജോലി ചെയ്യുന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യായ മു​ഹ​മ്മ​ദ് യാ​സി​റിന്‍റെ അ​ക്കൗ​ണ്ടി​ല്‍ ഒ​റ്റ ദി​വ​സം എ​ത്തി​യ​ത് നൂ​റ്‌​കോ​ടി ദി​ര്‍​ഹം, അ​താ​യ​ത് 2,263 കോ​ടി രൂ​പ!ക​ഴി​ഞ്ഞയാഴ്ച എടിഎ​മ്മി​ൽ ക​യ​റി ത​ന്‍റെ ബാ​ങ്ക് ബാ​ല​ൻ​സ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാണ് വിവരമറിയുന്നത്. അ​വി​ശ്വ​സ​നീ​യ​മാ​യ, ത​നി​ക്ക് ഊ​ഹി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത വ​ലി​യ തു​ക അ​ക്കൗ​ണ്ടി​ൽ കാ​ണി​ക്കു​ന്നു. എ​മി​റേ​റ്റ്സ് ഐ​ഡി​യും പാ​സ്പോ​ർ​ട്ടും അ​പ്ഡേ​റ്റ് ചെ​യ്ത ശേ​ഷം എ​ടി​എം കാ​ർ​ഡ് ശ​രി​യാ​യോ എ​ന്ന​റി​യാ​നാ​ണ് എ​ടി​എ​മ്മി​ൽ ക​യ​റി​യ​ത്. അ​പ്പോ​ഴാ​ണ് 15,000ദി​ർ​ഹം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന അ​ക്കൗ​ണ്ടി​ൽ 100കോ​ടി ദി​ർ​ഹം ബാ​ല​ൻ​സ് കാ​ണി​ച്ച​ത്.​ സ്വ​ന്തം ക​ണ്ണു​ക​ളെ വി​ശ്വ​സി​ക്കാ​നാ​വാ​തെ വ​ന്ന​പ്പോ​ൾ എ​ടി​എ​മ്മി​ൽനി​ന്ന് ല​ഭി​ച്ച സ്ലി​പ്പ് ചി​ല സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ൾ എ​ല്ലാ​വ​രും ഇ​ത് വ​ൻ​തു​ക ത​ന്നെ​യെ​ന്ന് ഉ​റ​പ്പി​ച്ചു.പി​ന്നീ​ട് ആ​ശ​ങ്ക​യു​ടെ മ​ണി​ക്കൂ​റു​ക​ളാ​യി​രു​ന്നു. എ​ന്തോ ത​ട്ടി​പ്പി​ൽ കു​രു​ങ്ങി​യോ എ​ന്ന​താ​യി​രു​ന്നു പേ​ടി. അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന തു​ക​യും ന​ഷ്ട​പ്പെ​ടു​മോ എ​ന്നും ഭ​യ​പ്പെ​ട്ടു. പി​റ്റേ​ന്ന് ബാ​ങ്കി​ൽ ചെ​ന്ന് വി​ഷ​യം പ​റ​ഞ്ഞ​പ്പോ​ൾ സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ്…

Read More

ബുർക്കിന ഫാസോ അഞ്ചു വർഷം കൂടി പട്ടാളഭരണത്തിൽ

വാ​​​ഗ​​​ഡു​​​ഗു: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ബു​​​ർ​​​ക്കി​​​ന ഫാ​​​സോ​​​യി​​​ൽ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണം അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടി. പ​​​ട്ടാ​​​ള‍ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ക്യാ​​​പ്റ്റ​​​ൻ ഇ​​​ബ്രാ​​​ഹിം ട്രാ​​​വോ​​​റി​​​ന് അ​​​ടു​​​ത്ത പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​നു​​​മാ​​​കും. ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പ് അ​​​ധി​​​കാ​​​രം പി​​​ടി​​​ച്ച ക്യാ​​​പ്റ്റ​​​ൻ ട്രാ​​​വോ​​​ർ ഈ ​​​ജൂ​​​ലൈ ഒ​​​ന്നി​​​ന​​​കം ജ​​​നാ​​​ധി​​​പ​​​ത്യ​​​ഭ​​​ര​​​ണം പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ, ജൂ​​​ലൈ ര​​​ണ്ടു മു​​​ത​​​ലു​​​ള്ള 60 മാ​​​സ​​​ത്തേ​​​ക്കു​​കൂ​​​ടി പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണം നീ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്ന അ​​​റി​​​യി​​​പ്പാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ണ്ടാ​​​യ​​​ത്. അ​​​തി​​​നു മു​​​ന്പ് രാ​​​ജ്യം ജി​​​ഹാ​​​ദി ഭീ​​​ഷ​​​ണി​​​യി​​​ൽ​​​നി​​​ന്നു മു​​​ക്ത​​​മാ​​​യാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു നേ​​​ര​​​ത്തേ ന​​​ട​​​ത്തു​​​മെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ബു​​​ർ​​​ക്കി​​​നാ ഫാ​​​സോ 2022 ജ​​​നു​​​വ​​​രി മു​​​ത​​​ൽ പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​ത്തി​​​ലാ​​​ണ്.

Read More

അ​മേ​രി​ക്ക​യി​ൽ ചു​ഴ​ലി​ക്കാ​റ്റ് ഒ​ൻ​പ​തു​പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ൽ ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​മ്പ​ത് പേ​ർ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ടെ​ക്‌​സ​സ്, അ​ർ​ക്ക​ൻ​സാ​സ്, ഒ​ക്‌​ല​ഹോ​മ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തെ​ക്ക​ൻ സ​മ​ത​ല മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച വൈ​കി ആ​രം​ഭി​ച്ച കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കു വൈ​ദ്യു​തി​യി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഡാ​ള​സി​ന് വ​ട​ക്കു​ള്ള വാ​ലി വ്യൂ ​ഏ​രി​യ​യി​ൽ ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ചു പേ​ർ മ​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ഒ​ക്‌​ല​ഹോ​മ​യി​ലെ മെ​യ്‌​സ് കൗ​ണ്ടി​യി​ൽ വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ലും വ​ട​ക്ക​ൻ അ​ർ​ക്ക​ൻ​സാ​സി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ കൊ​ടു​ങ്കാ​റ്റി​ലും ര​ണ്ടു​പേ​ർ വീ​തം മ​രി​ച്ച​താ​യി പ്രാ​ദേ​ശി​ക​ഭ​ര​ണ​കൂ​ടം സ്ഥി​രീ​ക​രി​ച്ചു.

Read More

കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി​യു​ടെ സം​സ്കാ​രം നാ​ളെ

ചാ​ല​ക്കു​ടി : കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി യു​വ​തി ചാ​ല​ക്കു​ടി പാ​ല​സ് റോ​ഡി​ൽ പ​ടി​ക്ക​ല സാ​ജ​ന്‍റെ മ​ക​ൾ ഡോ​ണ​യു​ടെ സം​സ്കാ​രം നാ​ളെ 11ന് ​ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും. മൃ​ത​ദേ​ഹ​വു​മാ​യി കാ​ന​ഡ​യി​ൽ നി​ന്നും വി​മാ​നം ഇ​ന്ന് ഉ​ച്ച​ക്ക് ദ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. രാ​ത്രി എ​ട്ടി​നു കൊ​ച്ചി​യി​ലെ​ത്തും. നാ​ളെ രാ​വി​ലെ എ​ട്ടി​നു വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും. മേ​യ് ഏ​ഴി​നാ​ണു വീ​ടി​ന​ക​ത്ത് ഡോ​ണ​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഡോ​ണ​യു​ടെ ഭ​ർ​ത്താ​വ് കു​ണ്ടു​കു​ഴി​പ്പാ​ടം സ്വ​ദേ​ശി ക​ണ്ണ​ന്പു​ഴ ലാ​ലി​നെ കാ​ണാ​താ​വു​ക​യും ചെ​യ്തു. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​ർ​ത്താ​വ് ലാ​ൽ സം​ഭ​വ ദി​വ​സം ഇ​ന്ത്യ​യി​ലേ​ക്ക് പോ​യെ​ന്നും ഡ​ൽ​ഹി​യി​ൽ എ​ത്തി​യെ​ന്നും ക​ണ്ടെ​ത്തി. എ​ന്നാ​ൽ ഇ​തു​വ​രെ ലാ​ലി​നെ ക​ണ്ടെ​ത്ത​നാ​യി​ട്ടി​ല്ല. മൂ​ന്നു​വ​ർ​ഷം മു​ന്പാ​ണ് ഇ​വ​രു​ടെ വി​വാ​ഹ​നം ന​ട​ന്ന​ത്.

Read More