ഗാസ: ഗാസയിലെ അൽ-അഖ്സ ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും 17 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ആശുപത്രിയിലെത്തിയ ലോകാരോഗ്യ സംഘടനയുടെ സംഘം ഈ ആക്രമണത്തിനു സാക്ഷികളാണെന്നും ടെഡ്രോസ് എക്സിൽ കുറിച്ചു. സംഘർഷസമയത്തു രോഗികൾക്കും ആരോഗ്യവിദഗ്ധർക്കും സഹായ പ്രവർത്തകർക്കും സംരക്ഷണം നൽകാനും ആശുപത്രികൾക്കുനേരേയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാനും ടെഡ്രോസ് വീണ്ടും അഭ്യർഥിച്ചു. ആശുപത്രികളിൽ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും സൈനികവത്കരണവും അവസാനിപ്പിക്കണം. അന്താരാഷ്ട്ര മാനുഷിക നിയമം മാനിക്കപ്പെടണം. വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയം അനുസരിക്കണമെന്ന് ടെഡ്രോസ് അഭ്യർഥിച്ചു.
Read MoreCategory: NRI
സമാധാനം ഒരിക്കലും ആയുധങ്ങൾ കൊണ്ടല്ലെന്ന് ഫ്രാൻസിസ് മാർപാപ്പ
റോം: ഗാസയിൽ വെടിനിർത്തലിനും റഷ്യക്കും യുക്രൈയ്നും ഇടയിൽ തടവുകാരുടെ കൈമാറ്റത്തിനും അഭ്യർഥിച്ച് ഫ്രാൻസിസ് മാർപാപ്പ. ഈസ്റ്റർ ദിനത്തിൽ റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന തിരുക്കർമങ്ങൾക്കു മധ്യേ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. “സമാധാനം ഒരിക്കലും ആയുധങ്ങൾ കൊണ്ടല്ല, മറിച്ച് നീട്ടിയ കൈകളാലും തുറന്ന ഹൃദയങ്ങളാലുമാണ് ഉണ്ടാക്കപ്പെടുന്നത്. ഈ വർഷം എന്റെ ചിന്തകൾ യുക്രൈയ്നിലെയും ഗാസയിലെയും ആളുകളിലേക്കും യുദ്ധം നേരിടുന്ന എല്ലാവരിലേക്കും പോയി, പ്രത്യേകിച്ച്, എങ്ങനെ പുഞ്ചിരിക്കണമെന്നു മറന്നുപോയ കുട്ടികളിലേക്ക്. ഒക്ടോബർ 7ന് ഇസ്രയേലിൽനിന്നു പിടികൂടിയ തടവുകാരെ ഉടൻ മോചിപ്പിക്കണം. ഗാസയിൽ ഉടൻ വെടിനിർത്തൽ നടത്തണം. പലസ്തീനിലേക്ക് മനുഷ്യത്വപരമായ പ്രവേശനം വേണം’-മാർപാപ്പ ആവശ്യപ്പെട്ടു. മാർപാപ്പയുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ 30,000ത്തോളം ആളുകൾ പങ്കെടുത്തതായി വത്തിക്കാൻ അറിയിച്ചു. എട്ടു പേർക്ക് മാമോദീസയും ആദ്യകുർബാനയും മാർപാപ്പ നൽകി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ശ്വാസതടസം ഒഴിവാക്കാൻ ഫ്രാൻസിസ് മാർപാപ്പ ദൈർഘ്യമേറിയ പ്രസംഗങ്ങൾ…
Read Moreറെഡ് കാർപറ്റ് ഔട്ട്: ദാരിദ്ര്യത്തിന് പരവതാനി വിരിക്കേണ്ടന്ന് പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: ചെലവു ചുരുക്കലിന്റെ ഭാഗമായി സർക്കാർ പരിപാടികളിൽ റെഡ് കാർപറ്റ് നിരോധിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പ്ര ധാനമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചുവന്ന പരവതാനിക്കു നിരോധനം ഏർപ്പെടുത്തിയതായി കാബിനറ്റ് ഡിവിഷൻ അറിയിച്ചു. ഭാവിയിൽ ഔദ്യോഗിക പരിപാടികളിൽ ഫെഡറൽ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും ചുവന്ന പരവതാനി ഉപയോഗിക്കരുതെന്ന് പ്രധാനമന്ത്രി നിർദേശിച്ചതായി ദി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. നയതന്ത്ര സ്വീകരണങ്ങളിൽ മാത്രമേ റെഡ് കാർപെറ്റ് ഉപയോഗിക്കൂവെന്നാണ് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നത്. ചെലവുചുരുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി അടുത്തിടെ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഫെഡറൽ കാബിനറ്റ് അം ഗങ്ങളും തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും സ്വമേധയാ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. ചെലവുചുരുക്കൽ നടപടികൾക്കാണ് സർക്കാർ മുൻഗണന നൽകുകയെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് കഴിഞ്ഞ മാസം വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികൾ കണക്കിലെടുത്ത് ശമ്പളവും ആനുകൂല്യങ്ങളും വാങ്ങില്ലെന്നു പാക്കിസ്ഥാൻ…
Read Moreവ്യഭിചാരകുറ്റത്തിനു സ്ത്രീകളെ കല്ലെറിഞ്ഞു കൊല്ലുമെന്ന് താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്സാദ
കാബൂൾ: വ്യഭിചരിക്കുന്ന സ്ത്രീകളെ പരസ്യമായി ചമ്മട്ടികൊണ്ടടിച്ചു കല്ലെറിഞ്ഞു കൊല്ലുമെന്ന പ്രഖ്യാപനവുമായി താലിബാൻ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്സാദ. നാഷണൽ ബ്രോഡ്കാസ്റ്റർ ഓൺലൈൻ പുറത്തിറക്കിയ ശബ്ദസന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശരീഅത്ത് നിയമം കൂടുതൽ കർശനമാക്കുമെന്ന പ്രഖ്യാപനമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. അഫ്ഗാന്റെ ആഭ്യന്തരകാര്യങ്ങളിൽ പശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾ ഇടപെടേണ്ടന്ന മുന്നറിയിപ്പും അഖുന്ദ്സാദ നൽകി. മുല്ല ഹിബത്തുള്ള അഖുന്ദ്സാദയുടെ വാക്കുകൾ: ‘ആരൊക്കെഎതിർത്താലും വ്യഭിചാരത്തിനുള്ള ശിക്ഷ ഞങ്ങൾ നടപ്പാക്കും. സ്ത്രീകളെ പൊതുസ്ഥലത്ത് ചമ്മട്ടികൊണ്ടടിച്ച് പരസ്യമായി കല്ലെറിഞ്ഞു കൊല്ലും. ഇതെല്ലാം നിങ്ങളുടെ ജനാധിപത്യത്തിന് എതിരായിരിക്കാം, പക്ഷേ ഞങ്ങൾ അതു തുടരുക തന്നെ ചെയ്യും. കാരണം ഞങ്ങൾ ദൈവത്തിന്റെ പ്രതിനിധികളാണ്’. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകരുതെന്നു വാദിക്കുന്ന അഖുന്ദ്സാദ അപൂർവമായാണ് പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.
Read More12 മണിക്കൂർ നീണ്ട പോരാട്ടം; സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കി ഇന്ത്യൻ നാവികസേന; 23 പാക്കിസ്ഥാൻ ജീവനക്കാരെ മോചിപ്പിച്ചു
ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയൻ കടല്‍ക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യന്‍ നാവികസേന. കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ട് മോചിപ്പിച്ചു. 12 മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് ലക്ഷ്യത്തിലെത്തിയത്. കപ്പലിലെ 23 പാക്കിസ്ഥാൻ ജീവനക്കാരേയും നാവികസേന മോചിപ്പിച്ചു. ഒമ്പത് സായുധരായ കടല്‍ക്കൊള്ളക്കാരടങ്ങുന്ന സംഘം ഇറാനിയന്‍ കപ്പലില്‍ കയറിയതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇന്ത്യന്‍ നാവികസേന ഓപ്പറേഷനിലേര്‍പ്പെട്ടത്. സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ത്രിശൂല്‍ എന്നീ പടക്കപ്പലുകളാണ് ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നത്. അല്‍ കംബാര്‍ എന്ന ഇറാനിയന്‍ കപ്പലായിരുന്നു കടല്‍ക്കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തിരുന്നത്. തന്ത്രപരമായ ദൗത്യത്തിനൊടുവില്‍ കടല്‍ക്കൊള്ളക്കാര്‍ കീഴടങ്ങാന്‍ തയാറായതായി നാവികസേന അറിയിച്ചു.
Read Moreയുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
മോസ്കോ: യുക്രെയ്ൻ യുദ്ധത്തെ എതിർത്ത മാധ്യമപ്രവർത്തകനെ രണ്ടുവർഷം തടവിന് ശിക്ഷിച്ച് റഷ്യ. കലിനിൻഗ്രാഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു കോടതിയാണ് മിഖായേൽ ഫെൽഡ്മാനെ ശിക്ഷിച്ചത്. മോസ്കോ പോലീസ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുത്ത അഞ്ച് സ്വതന്ത്ര മാധ്യമപ്രവർത്തകരിൽ ഒരാളെയാണ് രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഫെൽഡ്മാൻ സമൂഹമാധ്യമങ്ങളിലൂടെ റഷ്യയുടെ സായുധ സേനയെ അപകീർത്തിപ്പെടുത്തിയെന്ന് കോടതി പറഞ്ഞു. കൂടാതെ ഫെൽഡ്മാനെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിൽ നിന്നും രണ്ട് വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. യുക്രെയ്ൻ യുദ്ധത്തെ എതിർത്തതിന് നൂറുകണക്കിനാളുകൾക്കെതിരെ റഷ്യ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സൈനിക സെൻസർഷിപ്പ് നിയമങ്ങൾ പ്രകാരം, റഷ്യൻ ഉദ്യോഗസ്ഥർ നൽകുന്നതല്ലാത്ത വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന മാധ്യമപ്രവർത്തകരോ പൗരന്മാരോ വർഷങ്ങളോളം തടവ് അനുഭവിക്കേണ്ടിവരും. അന്തരിച്ച പ്രതിപക്ഷ നേതാവായ അലക്സി നവൽനിയുടെ ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിച്ചതിന് മാധ്യമപ്രവർത്തകനായ അന്റോണിന ഫാവോർസ്കായെ 10 ദിവസത്തെ തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ഇവരെ ചോദ്യം ചെയ്യലിനും വിധേയയാക്കി. അന്റോണിനയെ കാണാൻ വന്ന…
Read Moreകോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ ഇടപെട്ട് യുഎസ്
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ പ്രസ്താവന ഇറക്കിയതിനു പിന്നാലെ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിലും ഇടപെട്ട് അമേരിക്ക. കേജരിവാളിന്റെ അറസ്റ്റിൽ അമേരിക്ക പ്രസ്താവന ഇറക്കിയതിൽ യുഎസ് നയതന്ത്രജ്ഞ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്താവ് മാത്യു മില്ലർ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി നിരീക്ഷിക്കുന്നത് തുടരുമെന്നും സുതാര്യവും നിയമപരമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. നികുതിയുടെ പേരിൽ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തെക്കുറിച്ച് അറിയാമെന്നും എല്ലാ വിഷയങ്ങളിലും സുതാര്യവും നിയമപരമായ നടപടിക്രമങ്ങളെയാണ് യുഎസ് പ്രോത്സാഹിപ്പിക്കുന്നതെന്നും മാത്യു മില്ലർ പറഞ്ഞു.
Read Moreകോടതികളിൽ ഇടപെടുന്നു, പാക് രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ ജഡ്ജിമാർ
ഇസ്ലാമാബാദ്: രഹസ്യാന്വേഷണ വിഭാഗം കോടതിനടപടികളിൽ ഇടപെടുന്നുവെന്ന ഗുരുതര ആരോപണവുമായി ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ആറു ജഡ്ജിമാർ സുപ്രീം ജുഡീഷൽ കൗൺസിലിനെ സമീപിച്ചു. പാക് ഭരണകൂടത്തെ എക്കാലവും നിയന്ത്രിക്കുന്ന രഹസ്യാന്വേഷണ വിഭാഗത്തെ നിയന്ത്രിക്കാൻ നടപടി വേണമെന്ന അസാധാരണ ആവശ്യമാണ് ജഡ്ജിമാർ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിയമവിദഗ്ധരുടെ യോഗത്തിന് ചീഫ് ജസ്റ്റീസ് ഖാസി ഫയിസ് ഇസാ നടപടിയെടുക്കണമെന്നു കാണിച്ച് കഴിഞ്ഞ 25നാണ് ജസ്റ്റീസ് മൊഹ്സിൻ അക്തർ ഖയാനി, ജസ്റ്റീസ് താരിഖ് മെഹ്മൂദ് ജഹാൻഗിരി, ജസ്റ്റീസ് ബാബർ സത്താർ, ജസ്റ്റീസ് സർദാർ ഇജാസ് ഇഷഹാഖ് ഖാൻ, ജസ്റ്റീസ് അർബാബ് മുഹമ്മദ് താഹിർ, ജസ്റ്റീസ് സമാൻ റഫാത് ഇംതിയാസ് എന്നിവർ കത്തയച്ചത്. കോടതിയുടെ നിഷ്പക്ഷത സംരക്ഷിക്കുന്നതിന് നടപടി അനിവാര്യമാണെന്നും കത്തിൽ പറയുന്നു.
Read Moreഹമാസിന്റെ കൊടുംക്രൂരത വെളിപ്പെടുത്തി അമിത് സൂസാന
ടെൽ അവീവ്: ഹമാസ് ഭീകരരുടെ പിടിയിലായിരുന്നപ്പോൾ അനുഭവിച്ച കൊടിയ യാതനകൾ ലോകത്തോടു തുറന്നുപറഞ്ഞ് മുൻ ബന്ദി അമിത് സൂസാന. കഴിഞ്ഞവർഷം ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് തീവ്രവാദികൾ അഭിഭാഷകയായ അമിത് സൂസാനയെ അവരുടെ വീട്ടിൽനിന്നാണു പിടികൂടിയത്. പത്തോളം വരുന്ന സായുധസംഘം ഗാസയിലൂടെ വലിച്ചിഴച്ചും മർദിച്ചും ഒരു കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഏതാണ്ട് രണ്ടു മാസത്തോളം നീണ്ട നരകയാതനകൾക്കുശേഷം നവംബർ 30നാണ് അമിത് സൂസാന മോചിതയായത്. ബന്ദിയാക്കപ്പെട്ട കാലത്തെ ജീവിതം പിന്നീട് അവർ രണ്ടു ഡോക്ടർമാർക്കും സാമൂഹ്യപ്രവർത്തകയ്ക്കും മുന്നിൽ വെളിപ്പെടുത്തിയിരുന്നു. അമിത് സൂസാനയുമായി എട്ടു മണിക്കൂറോളം സംസാരിച്ചശേഷം തയാറാക്കിയ അഭിമുഖം ചൊവ്വാഴ്ച ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ചതോടെയാണ് ബന്ദികൾക്കുനേരേ ഹമാസ് തീവ്രവാദികൾ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിയുന്നത്.അവശേഷിക്കുന്ന ബന്ദികളെയും മോചിപ്പിക്കാൻ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ സേന ആവശ്യപ്പെട്ടു. ബന്ദികൾ ലൈംഗികാതിക്രമം ഉൾപ്പെടെ…
Read Moreചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കും
റിയാദ്: ചരിത്രത്തിലാദ്യമായി ഈ വർഷത്തെ മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പങ്കെടുക്കും. മോഡലും സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യവുമായ 27കാരി റൂമി അൽഖഹ്താനിയാണു രാജ്യത്തെ പ്രതിനിധീകരിച്ച് ലോകമെങ്ങുമുള്ള സുന്ദരിമാർക്കൊപ്പം റാന്പിൽ പ്രത്യക്ഷപ്പെടുക. സെപ്റ്റംബർ 28ന് മെക്സിക്കോയിലാണു മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരം നടക്കുന്നത്. തലസ്ഥാനനഗരമായ റിയാദ് സ്വദേശിനിയാണു അൽഖഹ്താനി. കിരീടാവകാശി 38കാരനായ മുഹമ്മദ് ബിൻ സൽമാനു കീഴിൽ സൗദി അടുത്തകാലത്തായി കടുത്ത യാഥാസ്ഥിതികത്വം ഉപേക്ഷിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളുന്ന സമീപനമാണു സ്വീകരിക്കുന്നത്. ഏതാനും വർഷങ്ങൾക്കുമുന്പു വരെ സ്ത്രീകൾ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ടിരുന്നവരായിരുന്നെങ്കിൽ ഇപ്പോൾ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചും ഫുട്ബോള്‍ മത്സരം കാണാൻ ഗാലറികളിൽ കയറാന്‍ അനുവദിച്ചും ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞും സംഗീതപരിപാടികൾ ആസ്വദിക്കാൻ അനുമതി നൽകിയും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നുകഴിഞ്ഞു. രാജ്യത്തെ വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മുഴുവൻ…
Read More