ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി മി​സ് യൂ​ണി​വേ​ഴ്സ് മ​ത്സ​ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ പ​ങ്കെ​ടു​ക്കും

റി​​​​യാ​​​​ദ്: ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി ഈ​​​​ വ​​​​ർ​​​​ഷ​​​​ത്തെ മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സ് സൗ​​​​ന്ദ​​​​ര്യമ​​​​ത്സ​​​​ര​​​​ത്തി​​​​ൽ യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക ഇ​​​​സ്‌​​​​ലാ​​​​മി​​​​ക രാ​​​​ജ്യ​​​​മാ​​​​യ സൗ​​​​ദി അ​​​​റേ​​​​ബ്യ പ​​​​ങ്കെ​​​​ടു​​​​ക്കും.

മോ​​​​ഡ​​​​ലും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ സ​​​​ജീ​​​​വ​​​​സാ​​​​ന്നി​​​​ധ്യ​​​​വു​​​​മാ​​​​യ 27കാ​​​​രി റൂ​​​​മി അ​​​​ൽ​​​​ഖ​​​​ഹ്താ​​​​നി​​​​യാ​​​​ണു രാ​​​​ജ്യ​​​​ത്തെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ലോ​​​​ക​​​​മെ​​​​ങ്ങു​​​​മു​​​​ള്ള സു​​​​ന്ദ​​​​രി​​​​മാ​​​​ർ​​​​ക്കൊ​​​​പ്പം റാ​​​​ന്പി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക. സെ​​​​പ്റ്റം​​​​ബ​​​​ർ 28ന് ​​​​മെ​​​​ക്സി​​​​ക്കോ​​​​യി​​​​ലാ​​​​ണു മി​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സ് സൗ​​​​ന്ദ​​​​ര്യ​​​​മ​​​​ത്സ​​​​രം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. ത​​​​ല​​​​സ്ഥാ​​​​ന​​​​ന​​​​ഗ​​​​ര​​​​മാ​​​​യ റി​​​​യാ​​​​ദ് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണു അ​​​​ൽ​​​​ഖ​​​​ഹ്താ​​​​നി​.

കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി 38കാ​​​​ര​​​​നാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​നു കീ​​​​ഴി​​​​ൽ സൗ​​​​ദി അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​യി ക​​​​ടു​​​​ത്ത യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക​​​​ത്വം ഉ​​​​പേ​​​​ക്ഷി​​​​ച്ച് മാ​​​​റ്റ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണു സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ന്പു വ​​​​രെ സ്ത്രീ​​​​ക​​​​ൾ വീ​​​​ടി​​​​ന്‍റെ അ​​​​ക​​​​ത്ത​​​​ള​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​തു​​​​ങ്ങി​​​​ക്ക​​​​ഴി​​​​യാ​​​​ൻ വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​വ​​​​രാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​പ്പോ​​​​ൾ സ്ത്രീ​​​​ക​​​​ള്‍​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ സ്വാ​​​​ത​​​​ന്ത്ര്യം അ​​​​നു​​​​വ​​​​ദി​​​​ച്ചും ഫു​​​​ട്ബോ​​​​ള്‍ മ​​​ത്സ​​​രം കാ​​​​ണാ​​​​ൻ ഗാ​​​​ല​​​​റി​​​​ക​​​ളി​​​ൽ ക​​​​യ​​​​റാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചും ഡ്രൈ​​​​വിം​​​​ഗ് നി​​​​രോ​​​​ധ​​​​നം എ​​​​ടു​​​​ത്തു​​​​ക​​​​ള​​​​ഞ്ഞും സം​​​​ഗീ​​​​ത​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യും കൂ​​​​ടു​​​​ത​​​​ല്‍ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ കൊ​​​​ണ്ടു​​​​വ​​​​ന്നുക​​​​ഴി​​​​ഞ്ഞു.

രാ​​​​ജ്യ​​​​ത്തെ വ​​​​നി​​​​ത​​​​ക​​​​ൾ പൊ​​​​തു​​​​സ​​​​മൂ​​​​ഹം അം​​​​ഗീ​​​​ക​​​​രി​​​​ച്ച മാ​​​​ന്യ​​​​മാ​​​​യ വ​​​​സ്ത്രം ധ​​​​രി​​​​ച്ചാ​​​​ൽ മ​​​​തി​​​​യെ​​​​ന്നും ശ​​​​രീ​​​​രം മു​​​​ഴു​​​​വ​​​​ൻ മൂ​​​​ടു​​​​ന്ന കു​​​​പ്പാ​​​​യ​​​​മാ​​​​യ അ​​​​ബാ​​​​യ(​​​​പ​​​​ർ​​​​ദ)​​​​ ധ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു നി​​​​ർ​​​​ബ​​​​ന്ധ​​​​മി​​​​ല്ലെ​​​​ന്നും 2018ൽ ​​​​കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സ​​​​ൽ​​​​മാ​​​​ൻ രാ​​​​ജ​​​​കു​​​​മാ​​​​ര​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ക​​​​ർ​​​​ശ​​​​ന​​​​മാ​​​​യ മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​ന് പേ​​​​രു​​​​കേ​​​​ട്ട സൗ​​​​ദി അ​​​​റേ​​​​ബ്യ, അ​​​​ടു​​​​ത്തി​​​​ടെ മു​​​​സ്‌​​​​ലിം​​​​ക​​​​ള​​​​ല്ലാ​​​​ത്ത ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​ർ​​​​ക്ക് മ​​​​ദ്യം വാ​​​​ങ്ങാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment