പാരീസ്: സ്ട്രാസ്ബർഗിലെ ക്രിസ്മസ് ചന്തയിൽ ഭീകരാക്രമണം നടത്തി അഞ്ചുപേരെ വധിച്ച ഷെരീഫ് ഷെഖാത്തിന് ആയുധം നല്കി സഹായിച്ച ഓഡ്രി മോൺയെഹിയയ്ക്ക് (42) ഫ്രഞ്ച് കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2018 ഡിസംബർ 11ന് ആക്രമണം നടത്തിയശേഷം കാറിൽ രക്ഷപ്പെട്ട ഷെരീഫിനെ ഫ്രഞ്ച് പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. തോക്കും കത്തിയുമുപയോഗിച്ച് ഷെരീഫ് നടത്തിയ ആക്രമണത്തിൽ 11 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനുപയോഗിച്ച തോക്ക് നല്കിയത് ഓഡ്രിയാണെന്നു കണ്ടെത്തി. ഇരുവരും ജയിലിൽ ഒരേ സെല്ലിൽ കഴിഞ്ഞിട്ടുള്ളവരാണ്. അതേസമയം ഓഡ്രിക്കെതിരേ ഭീകരാക്രമണക്കുറ്റം തെളിഞ്ഞിട്ടില്ല. തോക്ക് നല്കിയത് ഭീകരാക്രമണത്തിനാണെന്ന് ഇയാൾക്കറിയില്ലായിരുന്നു.ഷെരീഫിനെ സഹായിച്ചതിന് മറ്റു രണ്ടു പേർക്ക് ചെറിയ ശിക്ഷകൾ ലഭിച്ചു. കേസിൽ പ്രതിയായിരുന്ന നാലാമനെ വെറുതേവിട്ടു.
Read MoreCategory: NRI
തായ്വാൻ ഭൂകമ്പം; കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു
തായ്പെയ്: തായ്വാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തെരച്ചിൽ തുടരുന്നു. നിരവധിയാളുകളെക്കുറിച്ച് ദിവസങ്ങൾക്കു ശേഷവും വിവരമൊന്നുമില്ല. ഇവർക്കായുള്ള തെരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്. ഭൂകമ്പത്തിൽ ഒൻപത് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. 821 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് കാൽനൂറ്റാണ്ടിനിടെയുണ്ടായ അതിശക്തമായ ഭൂകമ്പമാണു കഴിഞ്ഞ ദിവസമുണ്ടായത്. പ്രഭവകേന്ദ്രമായ കിഴക്കൻ തീരനഗരം ഹുവാലിയനിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എസ്കവേറ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഭൂകമ്പത്തിൽ 48 വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതായി മേയർ ഹ്സു ചെൻ-വെയ് പറഞ്ഞു. ചില കെട്ടിടങ്ങളുടെ അടിത്തറ ഇളകി ചെരിഞ്ഞനിലയിലാണ്. പലരും ടെന്റുകളിലാണ് അഭയം തേടിയിരിക്കുന്നത്. എന്നാൽ, ഭൂരിപക്ഷം ഹുവാലിയൻ നിവാസികളും സാധാരണ ജീവിതത്തിലേക്കു മടങ്ങിയതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോക്കൽ ട്രെയ്നുകൾ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. തായ്വാൻ സെമികണ്ടക്ടർ നിർമാണ കമ്പനിയുടെ പ്രവർത്തനങ്ങളും പുനരാരംഭിച്ചതായി തായ്വാൻ സെൻട്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 130ഓളം ആളുകൾ…
Read Moreഇറാൻ ജയിലുകൾ കൊലക്കളമാകുന്നുവെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ
ന്യൂയോർക്ക്: ഇറാനിലെ ജയിലുകൾ കൊലക്കളങ്ങളാകുന്നുവെന്നും കഴിഞ്ഞ വർഷം മാത്രം 853 പേർ ശിരച്ഛേദത്തിനിരയാക്കപ്പെട്ടുവെന്നും രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. വധശിക്ഷകൾക്കു തടയിടാൻ രാജ്യാന്തരതലത്തിലുള്ള ശക്തമായ ഇടപെടൽ ആവശ്യമാണെന്നും അല്ലാത്തപക്ഷം വരുംവർഷങ്ങളിൽ ആയിരങ്ങളെ തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്നും ആംനസ്റ്റി പറഞ്ഞു. ഇറാൻ അധികാരികൾ അവരുടെ ഭരണകൂടം അനുവദിച്ച കൊലപാതക പരമ്പരകൾ തുടരുകയാണ്. അത് ജയിലുകളെ കൊലക്കളങ്ങളാക്കി മാറ്റി. മുൻവർഷത്തേക്കാൾ 48 ശതമാനം അധികം വധശിക്ഷയാണ് കഴിഞ്ഞ വർഷമുണ്ടായത്. 56 ശതമാനം വധശിക്ഷകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കാണ് -ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി. സമൂഹത്തിലുടനീളം ഭയം വളർത്താനും കൂടുതൽ പ്രതിഷേധപ്രകടനങ്ങൾ തടയാനും അധികാരികൾ വധശിക്ഷകൾ ഉപയോഗിക്കുന്നുവെന്ന് ആംനെസ്റ്റി മുന്നറിയിപ്പ് നൽകി. ഈ വർഷം മാർച്ച് 20 വരെ കുറഞ്ഞത് 95 വധശിക്ഷകളെങ്കിലും നടത്തിയിട്ടുണ്ടെന്നും ഇറാന്റെ സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ടവരുടെ യഥാർഥ സംഖ്യ വളരെ വലുതായിരിക്കുമെന്നും സംഘടന…
Read Moreകടലാസ് ബാലറ്റിന് കുവൈറ്റിൽ പ്രിയം
രാഷ്ട്രീയ കലഹങ്ങളും പ്രതിസന്ധികളും തുടർച്ചയായ കുവൈറ്റിൽ സാന്പത്തിക പരിഷ്കാരങ്ങൾക്കും ഭരണസ്ഥിരതയ്ക്കും വഴിതെളിച്ചേക്കാവുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. റംസാൻ നോന്പു പ്രമാണിച്ച് ഇന്നലെ ഉച്ചയ്ക്ക് 12ന് ആരംഭിച്ച് അർധരാത്രി സമാപിച്ച പോളിംഗിൽ വോട്ടർമാർ സജീവമായി പങ്കെടുത്തുവെന്ന് കുവൈറ്റ് വാർത്താവിതരണ മന്ത്രാലയം അറിയിച്ചു. തെരഞ്ഞെടുപ്പിലെ കൃത്രിമസാധ്യത ഒഴിവാക്കാനാണു വോട്ടിംഗ് യന്ത്രങ്ങൾ പരീക്ഷിക്കാതെ ഇത്തവണയും കടലാസ് വോട്ടിംഗ് സന്പ്രദായം തുടർന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥർ ദീപികയോടു പറഞ്ഞു. എല്ലാവർക്കും കാണാവുന്ന സുതാര്യമായ ബാലറ്റ് പെട്ടികളിലാണ് ഓരോ വോട്ടറും വോട്ടു ചെയ്ത ബാലറ്റ് പേപ്പറുകൾ നാലായി മടക്കി ഇടുന്നത്. തിരിമറികൾക്കുള്ള സാധ്യത ഒഴിവാക്കാനായി വോട്ടിംഗ് പൂർത്തിയായ ഉടൻതന്നെ വോട്ടെണ്ണലും നടത്തും. ഇന്നു രാവിലെയോടെ 50 പാർലമെന്റ് സീറ്റിലെയും ഫലപ്രഖ്യാപനം സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ നടത്തും. പൂർണ സുതാര്യതയും വിശ്വാസ്യതയും നിലനിർത്താൻ കടലാസ് വോട്ടിംഗ് സന്പ്രദായമാണ് ഏറ്റവും നല്ലതെന്ന് കുവൈറ്റിലെ സ്ഥാനാർഥികളും വ്യക്തമാക്കി. ഏതു…
Read Moreരാജീവ് ഗാന്ധി വധം: മോചിതരായ മൂന്നു പ്രതികൾ ശ്രീലങ്കയിലെത്തി
കൊളംബോ/ചെന്നൈ: സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് ജയിൽമോചിതരായ രാജീവ് ഗാന്ധി വധക്കേസിലെ മൂന്നു പ്രതികൾ ശ്രീലങ്കയിലെത്തി. മൂന്നു പതിറ്റാണ്ടോളം നീണ്ട ജയിൽവാസത്തിനുശേഷം മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നീ പ്രതികളാണ് ശ്രീലങ്കയിൽ തിരിച്ചെത്തിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ചെന്നൈയിൽനിന്നുള്ള വിമാനത്തിലാണ് ഇവർ കൊളംബോയിലെത്തിയത്. തുടർന്ന് കൊളംബോ പോലീസ് മൂവരുടെയും മൊഴി രേഖപ്പെടുത്തി.
Read Moreഖുറാൻ കത്തിച്ചു പ്രതിഷേധിച്ചയാൾ മരിച്ചനിലയിൽ
ഓസ് ലോ: കടുത്ത ഇസ് ലാം വിമർശകനും മുൻ ഇറാഖി മിലീഷ്യ നേതാവുമായ സൽവാൻ മോമികയെ (37) മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ നോർവേയിലാണ് സംഭവം. കഴിഞ്ഞ ഈദ് ദിനത്തിൽ, 2023 ജൂണിൽ മുസ് ലിംങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ പകർപ്പ് ഇയാൾ കീറിയെറിഞ്ഞ് പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കു പിന്നീട് വഴിവച്ചിരുന്നു. താൻ നിരീശ്വരവാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച സൽവാൻ മോമിക അടുത്തിടെയാണ് സ്വീഡനിൽനിന്ന് നോർവേയിലേക്ക് താമസം മാറിയത്. സൽവാൻ മോമികയെ മരിച്ചനിലയിൽ കണ്ടെത്തിയതായി റേഡിയോ ജെനോവയാണ് റിപ്പോർട്ട് ചെയ്തത്. സംഭവത്തിന്റെ സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു.
Read Moreതായ്വാനിൽ വൻ ഭൂചലനം; ജപ്പാനിൽ സുനാമി മുന്നറിയിപ്പ്
ടോക്കിയോ: തായ്വാന്റെ കിഴക്കൻ മേഖലയിൽ വൻ ഭൂചലനം. പ്രാദേശിക സമയം രാവിലെ എട്ടോടെയാണ് റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതേതുടർന്ന്, തെക്കൻ ജപ്പാന്റെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. തായ്വാനിലെ ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ തെക്ക് 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയതായി ജപ്പാന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിയാകോജിമ ദ്വീപ് ഉൾപ്പെടെ മേഖലയിലെ വിദൂര ജാപ്പനീസ് ദ്വീപുകളിൽ മൂന്ന് മീറ്റർ (10 അടി) വരെ ഉയരമുള്ള സുനാമി തിരമാലകൾ ഉടനടി പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
Read Moreഇന്ത്യാ ബഹിഷ്കരണം പറയുന്നവർ ആദ്യം ഭാര്യയുടെ സാരി കത്തിക്കണമെന്ന് ഹസീന
ധാക്ക: ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ നേതാക്കൾ ആദ്യം അവരുടെ ഭാര്യമാരുടെ ഇന്ത്യൻ സാരി കത്തിച്ചു കളയണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ഭരണകക്ഷിയായ അവാമി ലീഗിന്റെ സമ്മേളനത്തിലാണ് ഹസീന പ്രതിപക്ഷ ബിഎൻപിക്കെതിരേ ആഞ്ഞടിച്ചത്. ഹസീനയെ അധികാരത്തിലിരിക്കാൻ സഹായിക്കുന്നു എന്നാരോപിച്ചാണ് ബിഎൻപി നേതാക്കൾ ‘ഇന്ത്യ ഔട്ട്’ കാന്പയിൻ ആരംഭിച്ചിരിക്കുന്നത്. ബിഎൻപി നേതാവ് രാഹുൽ കബീർ റിസ്വി അടുത്തിടെ പ്രതീകാത്മകമായി തന്റെ കാഷ്മീരി ഷാൾ റോഡിൽ വലിച്ചെറിഞ്ഞിരുന്നു. ബിഎൻപി ഭരണകാലത്ത് ഇന്ത്യ സന്ദർശിച്ച മന്ത്രിമാരും അവരുടെ ഭാര്യമാരും സാരികൾ വാങ്ങി ബംഗ്ലാദേശിൽ കൊണ്ടുവന്ന് വിൽക്കാറുണ്ടായിരുന്നുവെന്ന് ഹസീന ആരോപിച്ചു. പ്രതിപക്ഷ നേതാക്കളുടെ ഭാര്യമാർക്ക് എത്ര ഇന്ത്യൻ സാരികളുണ്ട്. എന്തുകൊണ്ടാണ് അവയെല്ലാമെടുത്ത് കത്തിച്ചു കളയാത്തത്. ഇന്ത്യയിൽനിന്നു വരുന്ന സുഗന്ധ വ്യഞ്ജനങ്ങളും ഉള്ളി, വെളുത്തുള്ളി, ഗരം മസാല മുതലായവയും പ്രതിപക്ഷ നേതാക്കളുടെ വീട്ടിലുണ്ടാകരുതെന്നും ഹസീന പറഞ്ഞു. വർഷാദ്യം നടന്ന തെരഞ്ഞെടുപ്പിൽ…
Read Moreഅരുണാചലിൽ പുതിയ സ്ഥലനാമങ്ങളുമായി ചൈന; അവകാശവാദത്തെതള്ളി ഇന്ത്യ
ബെയ്ജിംഗ്: അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകിയുള്ള നാലാമത്തെ പട്ടിക പുറത്തുവിട്ട് ചൈന. 30 സ്ഥലങ്ങളുടെ പുതിയ പട്ടികയാണു ചൈന പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, സ്ഥലങ്ങളെ പുനർനാമകരണം ചെയ്ത് അരുണാചലിനായുള്ള ചൈനയുടെ അവകാശവാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. അരുണാചൽ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും പുതിയ പേരുകൾ നൽകിയതിലൂടെ ഈ യാഥാർഥ്യം മായുകയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അരുണാചലിലെ വിവിധ സ്ഥലങ്ങളുടെ പുതിയ പേരുകളുടെ നാലാമത്തെ പട്ടിക ചൈനീസ് സിവിൽ അഫയേഴ്സ് മന്ത്രാലയം പുറത്തിറക്കിയതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ‘സാംഗ്നാൻ’ എന്നാണ് അരുണാചൽപ്രദേശിനെ ചൈന വിശേഷിപ്പിക്കുന്നത്. ദക്ഷിണ ടിബറ്റിന്റെ ഭാഗമാണ് സാംഗ്നാൻ (അരുണാചൽ) എന്നാണ് ബെയ്ജിംഗ് അവകാശപ്പെടുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സ്ഥലങ്ങളുടെ പുതിയ പേരുകൾ പ്രസിദ്ധീകരിച്ചു. മേയ് ഒന്നുമുതൽ പുതിയ സ്ഥലപ്പേരുകൾ നിലവിൽ വരുമെന്നും ഇവർ അവകാശപ്പെടുന്നു. അരുണാചലിലെ സ്ഥലങ്ങൾക്ക് പേരിടൽ 2017 മുതലാണ് ചൈന ആരംഭിക്കുന്നത്. ആറ് സ്ഥലങ്ങൾക്കാണ് ആദ്യമായി…
Read Moreഡമാസ്കസിൽ ഇസ്രേലി ആക്രമണം; നിരവധി മരണം
ഡമാസ്കസ്: സിറിയയിലെ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിനു നേർക്ക് ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറേനിയൻ സൈനിക ഉപദേഷ്ടാവ് ജനറൽ അലി റേസ സാഹ്ദി കൊല്ലപ്പെട്ടതായി വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു. 2016 വരെ സിറിയയിലും ലബനനിലും ഇറാന്റെ ഖുദ്സ് ഫോഴ്സിനെ നയിച്ചയാളാണ് സാഹ്ദി. അതേസമയം, ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. നിരവധി പേർ കൊല്ലപ്പെട്ടതായി സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മേക്ദാദ് പറഞ്ഞു. ആറു പേർ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് വ്യക്തമാക്കി.
Read More