പു​ടി​ൻ അ​നു​കൂ​ല ദി​ന​പ്പ​ത്ര​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത

മോ​സ്‌​കോ: റ​ഷ്യ​യി​ലെ കോം​സോ​മോ​ല്‍​സ്‌​ക​യ പ്ര​വ​ദ എ​ന്ന ദി​ന​പ​ത്ര​ത്തി​ന്‍റെ ഡെ​പ്യു​ട്ടി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. 35കാ​രി​യാ​യ അ​ന്ന സ​രേ​വ​യെ​യാ​ണ് മോ​സ്‌​കോ​യി​ലെ വ​സ​തി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ദി​മി​ര്‍ പു​ടി​ന് അ​നു​കൂ​ല​മാ​യി നി​ല​പാ​ടു സ്വീ​ക​രി​ക്കു​ന്ന പ​ത്ര​മാ​ണ് കോം​സോ​മോ​ല്‍​സ്‌​ക​യ പ്ര​വ​ദ. ഡി​സം​ബ​ര്‍ പ​ത്തു മു​ത​ല്‍ അ​ന്ന​യെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പി​താ​വാ​ണ് മോ​സ്‌​കോ​യി​ലെ വ​സ​തി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​ഒ​രു വ​ര്‍​ഷം മു​ന്പാ​ണ് അ​ന്ന​യു​ടെ മേ​ല​ധി​കാ​രി​യും കോം​സോ​മോ​ല്‍​സ്‌​ക​യ പ്ര​വ​ദ​യു​ടെ എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫു​മാ​യി​രു​ന്ന വ്‌​ലാ​ദി​മി​ര്‍ സും​ഗോ​ര്‍​ക്കി​ന്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​ത്. സും​ഗോ​ര്‍​ക്കി​ന്‍ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​യു​മാ​യി​രു​ന്നു. പ​ത്ര​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ വി​ഭാ​ഗ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​മാ​യി അ​ന്ന ജോ​ലി ചെ​യ്തി​രു​ന്ന​ത്. റ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ന്യൂ​സ് വെ​ബ്‌​സൈ​റ്റു​ക​ളി​ലൊ​ന്നാ​ണ് കോം​സോ​മോ​ല്‍​ഡ​സ്‌​ക​യു​ടേ​ത്. അ​ന്ന​യു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

രാ​ജ​കു​ടും​ബ​ത്തെ വി​മ​ർ​ശി​ച്ച എം​പി​ക്ക് ആ​റു വ​ർ​ഷം ത​ട​വ്

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡി​ൽ രാ​ജ​കു​ടും​ബ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശി​ച്ചു​വെ​ന്ന കേ​സി​ൽ വ​നി​താ എം​പി റു​ക്ചാ​നോ​ക് ഐ​സ് ശ്രി​നോ​ർ​ക്കി​ന് (28) ബാ​ങ്കോ​ക്ക് കോ​ട​തി ആ​റു വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ജ​യി​ലി​ൽ പോ​കു​ന്ന​തോ​ടെ പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. രാ​ജാ​വി​നും രാ​ജ​കു​ടും​ബ​ത്തി​നും എ​തി​രേ ശ​ബ്ദി​ക്കു​ന്ന​തു പോ​ലും വ​ലി​യ കു​റ്റ​കൃ​ത്യ​മാ​ക്കു​ന്ന വി​വാ​ദ നി​യ​മം സ​ർ​ക്കാ​ർ ദു​രു​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്. റു​ക്ചാ​നോ​ക്കി​ന്‍റെ മൂ​വ് ഫോ​ർ​വേ​ഡ് പാ​ർ​ട്ടി മേ​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​താ​ണ്. വി​വാ​ദ​നി​യ​മം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

Read More

ഫ​ണ്ട് തേ​ടി​യു​ള്ള യു​എ​സ് സ​ന്ദ​ർ​ശ​നം: നി​രാ​ശ​യോ​ടെ സെ​ല​ൻ​സ്കി

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​ൻ അ​ധി​നി​വേ​ശം നേ​രി​ടു​ന്ന​തി​ന് കൂ​ടു​ത​ൽ ഫ​ണ്ട് തേ​ടി യു​എ​സി​ലെ​ത്തി​യ യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി​ക്കു നി​രാ​ശ. യു​ക്രെ​യ്നു ഫ​ണ്ട് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ റി​പ്പ​ബ്ലി​ക്ക​ൻ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ സെ​ല​ൻ​സ്കി​യെ അ​റി​യി​ച്ചു. യു​ക്രെ​യ്ൻ, ഇ​സ്ര​യേ​ൽ, താ​യ്‌​വാ​ൻ എ​ന്നി​വ​ർ​ക്കാ​യി 11,000 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യ​പാ​ക്കേ​ജ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ കു​ടി​യേ​റ്റ നി​യ​ന്ത്ര​ണ​ത്തി​ന് കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​തെ പാ​ക്കേ​ജ് പാ​സാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പ​ബ്ലി​ക്ക​ന്മാ​രു​ടെ നി​ല​പാ​ട്. ഇ​തോ​ടൊ​പ്പം യു​ക്രെ​യ്ൻ യു​ദ്ധം സം​ബ​ന്ധി​ച്ച് വൈ​റ്റ് ഹൗ​സി​ന് വ്യ​ക്ത​മാ​യ പ​ദ്ധ​തി​യി​ല്ലെ​ന്നും റി​പ്പ​ബ്ലി​ക്ക​ന്മാ​ർ ആ​രോ​പി​ക്കു​ന്നു. ഹൗ​സ് സ്പീ​ക്ക​ർ കൂ​ടി​യാ​യ മൈ​ക് ജോ​ൺ​സ​ന്‌ അ​ട​ക്ക​മു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ന്മാ​രു​മാ​യി സെ​ല​ൻ​സ്കി നേ​രി​ട്ടു ച​ർ​ച്ച​ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ച​ർ​ച്ച​യ്ക്കു​ശേ​ഷം സെ​ല​ൻ​സി​ക്കൊ​പ്പം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കാ​ണാ​ൻ​പോ​ലും ജോ​ൺ​സ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. യു​ക്രെ​യ്നു സ​ഹാ​യം ന​ല്കു​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ പ​ദ്ധ​തി​യും കോ​ൺ​ഗ്ര​സി​ന്‍റെ മേ​ൽ​നോ​ട്ട​വും വേ​ണ​മെ​ന്ന് ജോ​ൺ​സ​ൻ പി​ന്നീ​ട് പ​റ​ഞ്ഞു. സെ​ല​സ​ൻ​സി തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ്…

Read More

സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ല; ഗാ​സ​യി​ൽ യു​ദ്ധം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ

ജ​റു​സ​ലേം: സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ലെ​ന്നും ഗാ​സ​യി​ൽ യു​ദ്ധം തു​ട​രു​മെ​ന്നും ഇ​സ്ര​യേ​ൽ. യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ വെ‌​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച ചെ‌​യ്ത​തി​നു പി​ന്നാ​ലെ ഗാ​സ‌‌ ഉ​ൾ​പ്പ​ടെ‌​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​യ​താ​യും റി​പ്പോ​ർ‌​ട്ടു​ക​ളു​ണ്ട്. 193 അം​ഗ യു​എ​ൻ പൊ​തു​സ​ഭ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​മേ​യ​ത്തെ 153 രാ​ജ്യ​ങ്ങ​ൾ പി​ന്തു​ണ​ച്ച​പ്പോ​ൾ 10 രാ​ജ്യ​ങ്ങ​ൾ എ​തി​ർ​ത്തു. 23 രാ​ജ്യ​ങ്ങ​ൾ വി​ട്ടു​നി​ന്നു. അ​തേ​സ​മ​യം ഗാ​സ​യു​ടെ തെ​ക്കും​വ​ട​ക്കും ഏ​റ്റു​മു​ട്ട​ൽ രൂ​ക്ഷ​മാ​യി തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ഗാ​സ സി​റ്റി​യി​ലെ ഷേ​ജ​യ്യ ജി​ല്ല​യി​ൽ ല​ഫ്. കേ​ണ​ൽ അ​ട​ക്കം 10 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. ക​ര യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം കൊ​ല്ല​പ്പെ​ട്ട ഇ​സ്ര​യേ​ൽ സൈ​നി​ക​രു​ടെ എ​ണ്ണം ഇ​തോ​ടെ 114 ആ​യി.18 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കു വീ​ടു ന​ഷ്ട​മാ​യ ഗാ​സ​യി​ൽ മ​ഴ​ക്കാ​ലം തു​ട​ങ്ങി​യ​തോ‌​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​പൂ​ർ​ണ​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

കറുപ്പ് ഉത്പാദനം; അഫ്ഗാനിസ്ഥാനെ മറികടന്ന് മ്യാൻമർ ഒന്നാമത്

യാങ്കോൺ: ല​​​ഹ​​​രി​​​പ​​​ദാ​​​ർ​​​ഥ​​​മാ​​​യ ക​​​റു​​​പ്പി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നെ മ​​​റി​​​ക​​​ട​​​ന്ന് മ്യാൻമർ ഒ​​​ന്നാ​​​മ​​​തെ​​​ത്തി. ഈ ​​​വ​​​ർ​​​ഷം മ്യാ​​​ൻ​​​മ​​​റി​​​ൽ 1,080 ട​​​ൺ ക​​​റു​​​പ്പ് ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചതാ​​​യി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന ഓ​​​ഫീ​​​സ് (യു​​​എ​​​ൻ​​​ഒ​​​ഡി​​​സി) റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ടു​​​ക​​​ളാ​​​ണ് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വ്യ​​​വ​​​സാ​​​യ​​​ത്തെ ത​​​ള​​​ർ​​​ത്തി​​​യ​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഈ ​​​വ​​​ർ​​​ഷം അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ക​​​റു​​​പ്പ് ഉ​​​ത്പാ​​​ദ​​​നം 95 ശ​​​ത​​​മാ​​​നം ഇ​​​ടി​​​ഞ്ഞ് 330 ട​​​ണ്ണി​​​ലെ​​​ത്തി. മ്യാ​​​ൻ​​​മ​​​റി​​​ലെ ക​​​റു​​​പ്പ് വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ മൊ​​​ത്തം മൂ​​​ല്യം നൂ​​​റു മു​​​ത​​​ൽ 240 വ​​​രെ കോ​​​ടി ഡോ​​​ള​​​ർ വ​​​രും. മ്യാ​​​ൻ​​​മ​​​ർ, ലാ​​​വോ​​​സ്, താ​​​യ്‌​​​ല​​​ൻ​​​ഡ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ സം​​​ഗ​​​മി​​​ക്കു​​​ന്ന ‘സു​​​വ​​​ർ​​​ണ ത്രി​​​കോ​​​ണം’ എ​​​ന്ന മേ​​​ഖ​​​ല ക​​​റു​​​പ്പ്, മെ​​​ത്താം​​​ഫി​​​റ്റ​​​മൈ​​​ൻ തു​​​ട​​​ങ്ങി​​​യ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന, ക​​​ച്ച​​​വ​​​ട കേ​​​ന്ദ്ര​​​മാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. 2021 മു​​​ത​​​ൽ പ​​​ട്ടാ​​​ളം ഭ​​​രി​​​ക്കു​​​ന്ന മ്യാ​​​ൻ​​​മ​​​റി​​​ൽ ക​​​റു​​​പ്പു വ്യ​​​വസാ​​​യം ത​​​ഴ​​​ച്ചു​​​വ​​​ള​​​രു​​​ക​​​യാ​​​ണ്. ക​​​റു​​​പ്പ് ശേ​​​ഖ​​​രി​​​ക്കു​​​ന്ന പോ​​​പ്പി ചെ​​​ടി​​​യു​​​ടെ കൃ​​​ഷി​​​യി​​​ൽ വ​​​ൻ​​തോ​​​തി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ക്കു​​​ന്നു. ആ​​​ധു​​​നി​​​ക…

Read More

ഫ്രാൻസിൽ കുടിയേറ്റ നിയന്ത്രണ ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തി

പാ​രീ​സ്: ഫ്രാ​ൻ​സി​ൽ കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കാ​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. ബി​ൽ കൊ​ണ്ടു​വ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജെ​റാ​ൾ​ഡ് ഡ​ർ​മാ​നി​ൻ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചെ​ങ്കി​ലും മ​ക്രോ​ൺ സ്വീ​ക​രി​ച്ചി​ല്ല. ബി​ൽ പാ​സാ​യി​രു​ന്നെ​ങ്കി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​ല​ധി​കം ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച കു​ടി​യേ​റ്റ​ക്കാ​രെ ഫ്രാ​ൻ​സി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. അ​തോ​ടൊ​പ്പം കു​ടി​യേ​റ്റ​ക്കാ​ർ​ക്കു ബ​ന്ധു​ക്ക​ളെ ഫ്രാ​ൻ​സി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലാ​താ​വു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. 265നെ​തി​രേ 270 വോ​ട്ടു​ക​ൾ​ക്കാ​ണു ബി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത്. ബി​ല്ലി​നെ​തി​രേ ഇ​ട​തു​പ​ക്ഷ​വും വ​ല​തു​പ​ക്ഷ​വും ചെ​റു​കി​ട പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ചു വോ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ വ​ള​രെ ക​ർ​ശ​ന​മെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​ട​തു​പ​ക്ഷം എ​തി​ർ​ത്ത​ത്. എ​ന്നാ​ൽ, ബി​ല്ലി​നു ക​ടു​പ്പം പോ​രെ​ന്നാ​ണ് വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട്. 2022ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ക്രോ​ണി​ന്‍റെ റി​ന​യ്സെ​ൻ​സ് പാ​ർ​ട്ടി​ക്കു ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​യി​രു​ന്നു. ഇ​തു​മൂ​ലം പാ​ർ​ല​മെ​ന്‍റി​ൽ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണു സ​ർ​ക്കാ​ർ നേ​രി​ടു​ന്ന​ത്.

Read More

പാക് സൈനിക താവളത്തിൽ ഭീകരാക്രമണം; 25 മരണം

പെ​ഷ​വാ​ർ: പാ​ക്കി​സ്ഥാ​നി​ലെ സൈ​നി​ക​താ​വ​ള​ത്തി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ ചാ​വേ​ർ, കാ​ർ ബോം​ബ് ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 25 പ​ട്ടാ​ള​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​ട്ട​ന​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഖൈ​ബ​ർ പ​ക്തൂ​ൺ​ഖ്വാ പ്ര​വി​ശ്യ​യി​ലെ ദേ​രാ ഇ​സ്മ​യി​ൽ​ഖാ​നി​ലു​ള്ള സൈ​ന്യ​ത്തി​ന്‍റെ ബേ​സ് ക്യാ​ന്പി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. പു​തി​യ ഭീ​ക​ര​സം​ഘ​ട​ന​യാ​യ തെ​ഹ്‌​രി​ക് ഇ ​ജി​ഹാ​ദ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു. ആ​റു ഭീ​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു സൈ​ന്യം അ​റി​യി​ച്ചു. താ​വ​ള​ത്തി​ൽ ക​യ​റാ​നു​ള്ള ശ്ര​മം സൈ​നി​ക​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി സ്ഫോ​ട​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ താ​വ​ള​ത്തി​ലെ കെ​ട്ടി​ടം ത​ക​ർ​ന്നാ​ണു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ത്. എ​ല്ലാ ഭീ​ക​ര​രെ​യും സൈ​ന്യം വ​ക​വ​രു​ത്തി​യെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. മേ​ഖ​ല​യി​ൽ സൈ​ന്യം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ 27 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ദേ​രാ ഇ​സ്മ​യി​ൽ ഖാ​നി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും പൂ​ട്ടി. ചാ​വേ​ർ ദൗ​ത്യ​മാ​ണ് സൈ​നി​ക​താ​വ​ള​ത്തി​ൽ ന​ട​ത്തി​യ​തെ​ന്ന് തെ​ഹ്‌​രി​ക് ഇ ​ജി​ഹാ​ദ് വ​ക്താ​വ് മു​ല്ലാ ഖ്വാ​സിം പ​റ​ഞ്ഞു.…

Read More

റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ജ​യി​ലി​ൽ​നി​ന്ന് കാ​ണാ​താ​യി

മോ​സ്‌​കോ: റ​ഷ്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും വ്ളാ​ദി​മി​ർ പു​ടി​ന്‍റെ മു​ഖ്യ എ​തി​രാ​ളി​യു​മാ​യ അ​ല​ക്സി ന​വാ​ൽ​നി​യെ ജ​യി​ലി​ൽ​നി​ന്നു കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ട്. മോ​സ്‌​കോ​യി​ലെ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ന​വാ​ല്‍​നി ഇ​പ്പോ​ള്‍ എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ർ. ജ​യി​ലി​ല്‍ ഇ​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​താ​യും ആ​റു ദി​വ​സ​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​ഞ്ഞു. ‘അ​വ​ർ അ​വ​നെ എ​വി​ടേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്ന് പ​റ​യാ​ൻ വി​സ​മ്മ​തി​ക്കു​ന്നു’. ന​വാ​ൽ​നി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ എ​ക്സി​ൽ കു​റി​ച്ചു. റ​ഷ്യ​യി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മാ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്ക​വെ​യാ​ണ് ന​വ​ൽ​നി​യു​ടെ ഈ ​അ​പ്ര​തീ​ക്ഷി​ത തി​രോ​ധാ​നം. നി​ല​വി​ൽ 47 വ​യ​സു​ള്ള ന​വാ​ൽ​നി തീ​വ്ര​വാ​ദം ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ത്യ​ങ്ങ​ളി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് 30 വ​ര്‍​ഷ​ത്തി​ലേ​റെ ത​ട​വ് അ​നു​ഭ​വി​ക്കു​ക​യാ​ണ്.

Read More

യുഎസിൽ വൈദികൻ കുത്തേറ്റു മരിച്ചു; അക്രമി പിടിയിൽ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ൻ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. നെ​​​ബ്രാ​​​സ്ക സം​​​സ്ഥാ​​​ന​​​ത്തെ ഫോ​​​ർ​​​ട്ട് കാ​​​ൾ​​​ഹോ​​​ൺ സെ​​​ന്‍റ് ജോ​​​ൺ ദ ​​​ബാ​​​പ്റ്റി​​​സ്റ്റ് പ​​​ള്ളി വി​​​കാ​​​രി ഫാ. ​​​സ്റ്റീ​​​ഫ​​​ൻ ഗ​​​ട്ജ്സെ​​​ൽ (65) ആ​​​ണു കൊ​​ല്ല​​പ്പെ​​ട്ട​​​ത്. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ കി​​​യ​​​ർ വി​​​ല്യം​​​സ് (43) എ​​​ന്ന​​​യാ​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഫോ​​​ൺ സ​​​ന്ദേ​​​ശ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പ​​​ള്ളി​​​യി​​​ലെ​​​ത്തി​​​യ പോ​​​ലീ​​​സ് അ​​​ക്ര​​​മി​​​യെ​​​യും കു​​​ത്തേ​​​റ്റ​​​ നി​​​ല​​​യി​​​ൽ വൈ​​​ദി​​​ക​​​നെ​​​യും പ​​​ള്ളി​​​മേ​​​ട​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. വൈ​​​ദി​​​ക​​​നെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

Read More

ഡി​​​മാ​​​ൻ​​​ഡു​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ  ബന്ദികളെ ജീവനോടെ കിട്ടില്ലെന്ന് ഹമാസിന്‍റെ ഭീഷണി

ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ര​​​ണം 18,000 ആ​​​യി. ത​​​ട​​​വു​​​കാ​​​രു​​​ടെ കൈ​​​മാ​​​റ്റ​​​മ​​​ട​​​ക്ക​​​മു​​​ള്ള ഡി​​​മാ​​​ൻ​​​ഡു​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഒ​​​രൊ​​​റ്റ ബ​​​ന്ദി​​​യെ​​​പ്പോ​​​ലും ജീ​​​വ​​​നോ​​​ടെ ഇ​​​സ്ര​​​യേ​​​ലി​​​നു ല​​​ഭി​​​ക്കി​​​ല്ലെ​​​ന്ന് ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. ഇ​​​നി​​​യൊ​​​രു വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു​​​ള്ള സാ​​​ധ്യ​​​ത മ​​​ങ്ങു​​​ന്ന​​​താ​​​യി ഖ​​​ത്ത​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഗാ​​​സ​​​യി​​​ലെ സൈ​​​നി​​​ക ന​​​ട​​​പ​​​ടി മാ​​​സ​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്ന സൂ​​ച​​​ന ഇ​​​സ്ര​​​യേ​​​ൽ ന​​​ല്കി. ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 17,997 ആ​​​യ​​​താ​​​യി ഗാ​​​സ​​​യി​​​ലെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. 49,500 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​സ്രേ​​​ലി ജ​​​യി​​​ലി​​​ലു​​​ള്ള പ​​​ല​​​സ്തീ​​​ൻ ത​​​ട​​​വു​​​കാ​​​രെ മോ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ബ​​​ന്ദി​​​ക​​​ളെ ജീ​​​വ​​​നോ​​​ടെ ഗാ​​​സ​​​യി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കി​​​ല്ലെ​​​ന്നാ​​​ണു ഹ​​​മാ​​​സ് പ​​​റ​​​ഞ്ഞ​​​ത്. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ടെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ 240ഓ​​​ളം പേ​​​രി​​​ൽ 137 ബ​​​ന്ദി​​​ക​​​ൾ ഹ​​​മാ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഒ​​​രാ​​​ഴ്ച നീ​​​ണ്ട വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​ൽ 110 പേ​​​രെ മോ​​​ചി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഹ​​​മാ​​​സി​​​ന്‍റെ ഭീ​​​ഷ​​​ണി​​​ക്കു ഖാ​​​ൻ യൂ​​​നി​​​സ് ന​​​ഗ​​​രം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ…

Read More