വാഷിംഗ്ടണ്‍ ഡിസി: കാലിഫോര്‍ണിയയില്‍ കാറിലെത്തിയ അക്രമികളുടെ വെടിയേറ്റ് നാലുവയസുകാരന് ദാരുണാന്ത്യം. മാതാപിതാക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോഴാണ് മറ്റൊരു കാറിലെത്തിയ സംഘം കുട്ടിയെ വെടിവച്ചത്. വെള്ളിയാഴ്ച രാത്രി 7.30ന് ലാന്‍കാസ്റ്ററിലെ സിയറ ഹൈവേയിലാണ് സംഭവം. അക്രമികള്‍ കാറിനെ സംശയാസ്പദമായി പിന്തുടര്ന്നപ്പോള് കുട്ടിയുടെ പിതാവ് വേഗത കുറച്ചു നല്കി. എന്നാല്‍ ഇവര്‍ കാറിനൊപ്പമെത്തിയശേഷം വെടിയുതിര്‍ക്കുകയായിരുന്നു. പിന് സീറ്റിലിരുന്ന കുട്ടിയുടെ നെഞ്ചിന് മുകളില്‍ വെടിയേറ്റു. മാതാപിതാക്കള്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുവയസുകാരന്റെ ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ഒരു യുവാവിനെയും യുവതിയേയും ലോസ് ഏഞ്ചല്‍സ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read MoreCategory: NRI
മെക്സിക്കോയില്‍ ക്രിസ്മസ് പാര്‍ട്ടിക്കിടെ വെടിവയ്പ്; 16 പേര് കൊല്ലപ്പെട്ടു; പത്ത് പേരുടെ നില ഗുരുതരം
മെക്സിക്കോ: മെക്സിക്കോയില്‍ ക്രിസ്മസ് പാര്‍ട്ടിക്കിടെയുണ്ടായ വെടിവയ്പില്‍ 16 പേര് കൊല്ലപ്പെട്ടു.ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്. ക്രിസ്മസിന് മുന്നോടിയായി നൂറോളം ചെറുപ്പക്കാര്‍ ഒത്തുചേര്‍ന്ന പാര്‍ട്ടിക്കിടെയാണ് സംഭവം. തോക്കുമായെത്തിയ ആറംഗസംഘം ഇവര്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പിന്റെ കാരണമെന്താമെന്ന് വ്യക്തമല്ല. രാജ്യത്ത് പതിവുള്ള അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടലാകാം ഉണ്ടായതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Read Moreഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചവർ പിടിയിൽ
മസ്കറ്റ്: ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ളവരാണ് അറസ്റ്റിലായത്. ഇവരിൽനിന്നു 139 കിലോഗ്രാം ഹാഷിഷ്, 27 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 57,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെടുത്തു.
Read Moreമെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ചു; നൂറോളം പേരുടെ എല്ലൊടിഞ്ഞു
ബെയ്ജിംഗ്: ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിൽ രണ്ടു മെട്രോ ട്രെയിനുകൾ കൂട്ടിയിടിച്ച് അഞ്ഞൂറിലധികം പേർക്കു പരിക്കേറ്റു. ഇതിൽ 102 പേരുടെ എല്ലൊടിഞ്ഞുവെന്നാണു റിപ്പോർട്ടുകൾ. ഭൂഗർഭ ട്രാക്കിൽ വ്യാഴാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. ഒരു ട്രെയിനിനു പിന്നിൽ മറ്റൊന്ന് ഇടിക്കുകയായിരുന്നു. ഒരു ട്രെയിനിന്റെ രണ്ടു വലിയ ബോഗികൾ വിച്ഛേദിക്കപ്പെട്ടു. കനത്ത മഞ്ഞുവീഴ്ച മൂലം ട്രാക്ക് വഴുതിയതും തുടർന്ന് സിഗ്നൽ സംവിധാനം തകരാറിലായതുമാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. ചികിത്സ തേടിയവരിൽ ഒട്ടുമുക്കാലും ഇന്നലെ രാവിലെ ആശുപത്രിവിട്ടു. സംഭവത്തിൽ ക്ഷമ ചോദിച്ച ബെയ്ജിംഗ് സബ്വേ വകുപ്പ് ചികിത്സചെലവ് വഹിക്കുമെന്നറിയിച്ചു.
Read Moreഇന്ത്യന്‍ സഞ്ചാരികള്‍ക്കടക്കം വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാനും
തെഹ്റാന്: ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ച് ഇറാനും. 33 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കാണ് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസത്തിനിടെ തായ്ലാന്ഡും ശ്രീലങ്കയുമടക്കമുള്ള രാജ്യങ്ങള്‍ ഇതേ ചുവടുവെപ്പ് എടുത്തിരുന്നു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. സൗദി അറേബ്യ, യുഎഇ, റഷ്യ, ഇന്ത്യ, കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ രഹിത പ്രവേശനം അനുവദിച്ചിരിക്കുന്നതെന്നും രാജ്യത്തിന്റെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറക്കുകയാണെന്നും ഇറാന് സാംസ്കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി ഇസദുള്ളാഹ് ദര്‍ഗാമി പറഞ്ഞു. ഇറാന് വിനോദ സഞ്ചാര സൗഹൃദ രാജ്യമാണെന്ന് തെളിയിച്ചുകൊണ്ട് ഇതില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ വര്‍ഷം എട്ട് മാസത്തെ കണക്കുകള്‍ പ്രകാരം 40.4 ലക്ഷം വിനോദ സഞ്ചാരികളാണ് ഇറാനിലെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചരിത്ര നിര്മികതികളടക്കം ഒട്ടേറെ കാഴ്ചകളുള്ള രാജ്യമാണ് ഇറാന്.
Read Moreഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ബന്ദികളെ വധിച്ചു; ഇസ്രേലി സേനയുടെ വെളിപ്പെടുത്തല്‍
ജറുസലേം: ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ബന്ദികളെ വെള്ളിയാഴ്ച വധിച്ചുവെന്ന് ഇസ്രേലി സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. ” ഷെജയ്യയില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേലി ബന്ദികളെ ഇസ്രയേല്‍ സേന വധിച്ചു. തെറ്റിദ്ധാരണയുടെ പുറത്ത് സേന ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു” ഇസ്രയേല്‍ സേനയുടെ പ്രസ്താവനയില്‍ പറഞ്ഞു. സംഭവം നടന്നയുടന്‍ തന്നെ അബദ്ധം തിരിച്ചറിഞ്ഞെന്നും ഇത് സംബന്ധിച്ച വിവരം യുദ്ധരംഗത്തുള്ള എല്ലാ ഐഡിഎഫ് ട്രൂപ്പുകളിലേക്കും കൈമാറിയെന്നും സേനയുടെ പ്രസ്താവനയില്‍ പറയുന്നു. ദുരന്തത്തില്‍ അഗാധമായ പശ്ചാത്താപം രേഖപ്പെടുത്തുന്നെന്നും സേന വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഫര്‍ അസാ കിബുട്ട്സില്‍ നിന്നുള്ള യോട്ടം ഹെയിം, അലോൺ ഷംറിസ് എന്നിവരും നിര് ആം കിബുട്ട്സില്‍ നിന്നുള്ള സമര് എല്‍-തലാല്ഖയുമാണ് മരിച്ചത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് 250 ബആളുകളെയാണ് ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയത്. 1400ല്‍ അധികം ആളുകള്‍ ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുകയും…
Read Moreലൈംഗിക അടിമയാണെന്ന കരാറുണ്ടാക്കി പീഡിപ്പിച്ചു; കമ്പനി സിഇഒക്കെതിരേ ആരോപണവുമായി ജീവനക്കാരി
ന്യൂയോർക്ക്: ലൈംഗിക അടിമയാണെന്ന കരാറിൽ ഒപ്പിടുവിച്ചു ദീർഘകാലം ലൈംഗികമായി ചൂഷണംചെയ്ത കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കെതിരേ പരാതിയുമായി ജീവനക്കാരി രംഗത്ത്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രേഡ്ഷിഫ്റ്റിന്റെ സിഇഒക്കെതിരേ സ്ഥാപനത്തിലെ മുൻജീവനക്കാരിയാണ് പരാതി നൽകിയത്. എക്സിക്യൂട്ടിവ് അസിസ്റ്റായി നിയമിച്ച് മാസങ്ങൾക്കുശേഷം ഒമ്പത് പേജുള്ള കരാറിൽ ഒപ്പിടാൻ നിർബന്ധിച്ചതായി യുവതി പറയുന്നു. കരാറിന്റെ ഉള്ളടക്കം ഏത് സമയത്തും “ലൈംഗിക ആവശ്യങ്ങൾക്ക് ലഭ്യമാകും’ എന്ന് ഉറപ്പു നൽകുക എന്നതായിരുന്നു. ശാരീരികമായി വേദനിപ്പിക്കുക, മറ്റ് വസ്തുക്കൾ ഉപയോഗിച്ച് ഉപദ്രവിക്കുക തുടങ്ങി മാരകമായ ലൈംഗിക ഭീകരതയ്ക്കാണ് തന്നെ വിധേയയാക്കിയത്. ദേഷ്യമോ അസ്വസ്ഥതയോ കാണിക്കാൻ പാടില്ലെന്നും 58 കിലോഗ്രാമിനും 70 കിലോഗ്രാമിനും ഇടയിൽ ഭാരം നിലനിർത്തണമെന്നും കരാറിൽ പറഞ്ഞിരുന്നു. ജോലി നഷ്ടപ്പെടുമോ എന്ന പേടി കാരണമാണ് താൻ വഴങ്ങിയതെന്നു യുവതി പരാതിയിൽ പറഞ്ഞു. ആരോപണം വന്നതോടെ സിഇഒക്കെതിരേ ലൈംഗികാതിക്രമത്തിന് കമ്പനി മാനേജ്മെന്റ് നടപടിയെടുത്തിട്ടുണ്ട്. അതേസമയം, താൻ…
Read Moreകാനഡയിൽ ലഹരിക്കടത്ത്; ഇന്ത്യയിലേക്കു കടന്ന സിക്കുകാരനുവേണ്ടി തെരച്ചിൽ
ടൊറന്റോ: അമേരിക്കയിൽനിന്നു കാനഡയിലേക്കു കൊക്കെയ്ൻ കടത്തിയശേഷം ഇന്ത്യയിലേക്കു മുങ്ങിയ സിക്കുകാരനായ ട്രക്ക് ഡ്രൈവർക്കായി തെരച്ചിൽ. രാജ്കുമാർ മെഹ്മി എന്ന അറുപതുകാരനാണ് ഒളിവിൽ പോയത്. 2017ൽ 80 കിലോഗ്രാം കൊക്കെയ്നുമായി പിടിയിലായ രാജ്കുമാറിനെ, ബ്രിട്ടീഷ് കൊളംബിയയിലെ പ്രവിശ്യാ കോടതി കഴിഞ്ഞ മാസം 15 വർഷം തടവിനു ശിക്ഷിച്ചിരുന്നു. എന്നാൽ, ശിക്ഷ വിധിക്കുന്നതിന് ഒരു മാസം മുന്‍പ് രാജ്കുമാർ വാൻകൂവറിൽനിന്നു വിമാനത്തിൽ ഇന്ത്യയിലേക്കു കടന്നു. ഇയാൾക്കെതിരേ വാറന്റ് പുറപ്പെടുവിച്ചതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) അറിയിച്ചു. രാജ്കുമാറിനെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി ബ്രിട്ടീഷ് കൊളംബിയ പോലീസ് ഇന്റർപോളിനെ സമീപിച്ചിട്ടുണ്ട്.
Read Moreപോരാട്ടം അന്ത്യം വരെ; മറ്റ് ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് നെതന്യാഹു
ജറൂസലെം: വെടിനിർത്തലിനായുള്ള ലോകരാഷ്ട്രങ്ങളുടെ ആവശ്യം തള്ളി ഇസ്രയേൽ. അവസാനം വരെ ആക്രമണം തുടരുമെന്നും മറ്റു ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസയിൽ ഹമാസ് ഭീകരരുടെ ആക്രമണത്തിൽ ഒന്‍പത് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണു നെതന്യാഹുവിന്റെ പ്രതികരണം. വടക്കൻ ഗാസയിൽ ഇസ്രയേൽ സന്പൂർണ പ്രതിരോധം ഏർപ്പെടുത്തിയെങ്കിലും ശക്തമായി പ്രതിരോധിക്കുന്ന ഹമാസിനു പലസ്തീനികൾക്കിടയിൽ പിന്തുണയേറിവരികയാണ്. അതേസമയം, ഇസ്രയേലിന്റെ ഏറ്റവും പ്രധാന സഖ്യകക്ഷിയായ അമേരിക്ക, സാധാരണക്കാർ കൊല്ലപ്പെടുന്നതിനെ വിമർശിക്കുകയും ചെയ്തു. യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്നലെ ഇസ്രയേലിലെത്തി പ്രധാനമന്ത്രി നെതന്യാഹുവുമായി ചർച്ച നടത്തി. സാധാരണക്കാരെ വെറുതെ വിടണമെന്നും ഭീകരരെ ലക്ഷ്യമിട്ട് കൃത്യതയുള്ള ആക്രമണങ്ങൾ നടത്തണമെന്നുമാണ് അമേരിക്കയുടെ ആവശ്യം. കനത്ത പോരാട്ടം യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രേലി സൈന്യം വളഞ്ഞ ഷിജൈയ്യ, ഗാസ നഗരത്തിന്റെ കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ കനത്ത പോരാട്ടം തുടരുകയാണ്. ഒഴിഞ്ഞുപോകണമെന്ന നിർദേശം തള്ളി…
Read Moreഗള്‍ഫിലേക്കു യാത്ര ഇനി കപ്പലിൽ; സാധ്യതാ പഠനത്തിന് ടെന്‍ഡര്‍ അടുത്തമാസം
കോഴിക്കോട്: കോഴിക്കോട്: കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. വിമാനടിക്കറ്റ് നിരക്കില്‍ പ്രവാസികള്‍ കടുത്ത ചൂഷണത്തിനു വിധേയമാകുന്ന സാഹചര്യത്തിലാണ് കപ്പല്‍ സര്‍വീസ് എന്ന ആശയം ഉടെലടുത്തിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ കപ്പല്‍ സര്‍വീസ് അധികം വൈകാതെ യാഥാര്‍ഥ്യമായേക്കും. ഇതിനുള്ള സാധ്യതാ പഠനത്തിനുള്ള ടെന്‍ഡര്‍ അടുത്ത മാസം ക്ഷണിക്കുമെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍. എസ്. പിള്ള അറിയിച്ചു. ബേപ്പൂ ര്‍- കൊച്ചി-ദുബൈ സെക്ടറില്‍ പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വിസിന് അനുവാദം ലഭിച്ചത്. ഹൈബി ഈഡന് എംപി യുടെ ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ നല്കിയ മറുപടിയില്‍ യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ടെന്‍ഡര്‍ നടപടിക്ക് തുടക്കമിട്ടതായി അറിയിച്ചിട്ടുണ്ട്. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്ക റൂട്സിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു.…
Read More