ന്യൂഡൽഹി: വിമാന നിർമാണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. യൂറോപ്യൻ ഏവിയേഷൻ സെക്യൂരിറ്റി ഏജൻസിയും ഡിജിസിഎയും തമ്മിലാണ് വ്യാവസായിക വിമാന നിർമ്മാണ മേഖലയിൽ പുതിയ കരാറിൽ ഒപ്പുവച്ചത്. കർണാടകയിൽ എയർബസ് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അസംബ്ലി ഉൾപ്പടെയുള്ള സഹകരണത്തിനാണ് ധാരണയായത്. കരാർ യൂറോപ്യൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭങ്ങൾ ഉൾപ്പെടെയുള്ള വ്യാവസായിക സഹകരണത്തെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ജനുവരിയിൽ നടന്ന യൂറോപ്യൻ യൂണിയൻ-ഇന്ത്യ ഉച്ചകോടിയെ തുടർന്നാണ് പുതിയ കരാർ. തന്ത്രപരമായ സംയുക്ത അജണ്ട പ്രകാരം സിവിൽ വ്യോമയാന സുരക്ഷ ഒരു മുൻഗണനാ മേഖലയായി തിരിച്ചറിഞ്ഞു. വ്യോമയാന സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിന് സഹകരണം വർദ്ധിപ്പിക്കാൻ ഇരുപക്ഷവും ലക്ഷ്യമിടുന്നു.
Read MoreCategory: NRI
വാക്കു തർക്കം; ഷാർജയിൽ മലയാളി യുവാവ് സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു
ഷാർജ: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശേരി സ്വദേശിയായ ചാലക്കര നിഷാദ് ആണ് മരിച്ചത്. ഷാർജ മുത്തീനയിലെ കഫ്റ്റീരിയയിലെ ജീവനക്കാരനായിരുന്നു. ഇതേ കടയിൽ ജോലി ചെയ്യുന്ന കോഴിക്കോട് കരുവമ്പൊയിൽ സ്വദേശി ഷമീറാണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
Read Moreഅബുദാബിയില്‍ ഇറാൻ മിസൈൽ ആക്രമണം: ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു
അബുദബി: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. ഒരു ഇന്ത്യക്കാരനടകം മൂന്ന് പേർക്ക് പരിക്കേറ്റു. മരിച്ച രണ്ടാമത്തെയാള്‍ പാക്കിസ്ഥാൻ പൗരനാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ രണ്ട് പേർ യുഎഇ, ജോർദാൻ സ്വദേശികളാണ്. അബുദാബിയിലെ സ്വയ്ഹാനിലാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആകാശത്തുവച്ച് യുഎഇ തകർത്തിരുന്നു.അവശിഷ്ടങ്ങള്‍ വീണാണ് രണ്ടു പേർ മരിച്ചതെന്നും മൂന്ന് പേർക്ക് പരിക്കേറ്റതെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിരവധി വാഹനങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. ഇതോടെ യുഎഇയില്‍ ഇറാൻ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതില്‍ മൂന്നുപേര്‍ സൈനികരാണ്. മിസൈല്‍ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read Moreഇറാന്റെ ഊർജനിലയങ്ങൾക്കെതിരായ ആക്രമണം താത്കാലികമായി നിർത്തുന്നു: ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാൻ സർക്കാരിന്റെ അഭ്യർഥന പ്രകാരം ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരായ ആക്രമണം പത്തു ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ടെഹ്റാനുമായുള്ള ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2026 ഏപ്രിൽ ആറു വരെ ഊർജ പ്ലാന്റ് നശിപ്പിക്കുന്നത് താത്കാലികമായി നിർത്തുന്നുവെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ചു. വ്യാജ വാർത്താ മാധ്യമങ്ങളും മറ്റുള്ളവരും തെറ്റായ പ്രസ്താവനകൾ നടത്തിയിട്ടും ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
Read Moreബുഷെഹര്‍ ആണവനിലയം ആക്രമിക്കരുത്: ഇസ്രയേലിനു റഷ്യയുടെ മുന്നറിയിപ്പ്
ടെഹ്റാൻ: ഇറാന്റെ ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണമെന്ന് ഇസ്രയേലിനു റഷ്യയുടെ മുന്നറിയിപ്പ്. ആണവ നിലയിലത്തിലെ റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശ്രമിക്കുന്നത് ആണവ ദുരന്തം സൃഷ്ടിക്കാനാണ്. ഇതിന്റെ പ്രത്യഘാതം പരിഹരിക്കാൻ കഴിയാത്തതാണ്. മിസൈൽ ആക്രമണത്തിൽ ദുരന്തം ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും റഷ്യ ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം ഇറാനെതിരായ ആക്രമങ്ങൾക്കെതിരേ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രംഗത്ത് വന്നിരുന്നു. യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ അനന്തരഫലങ്ങളെ ആറ് വർഷം മുമ്പ് കോവിഡ് -19 പാൻഡെമിക്കിന് സമാനമായ തലത്തിലേക്ക് എത്തിക്കുമെന്നായിരുന്നു പുടിന്റെ പ്രതികരണം. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോഴും കൃത്യമായി പ്രവചിക്കാൻ പ്രയാസമാണ്. സംഘർഷം അന്താരാഷ്ട്ര ലോജിസ്റ്റിക്സ്, ഉത്പാദന, വിതരണ ശൃംഖലകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തുന്നുണ്ട്. ഇതിനൊരു പരിഹാരം കാണണമെന്ന് പുടിൻ പറഞ്ഞു. അതേസമയം റഷ്യയുടെ പിന്തുണയ്ക്ക് ഇറാൻ…
Read Moreഅബുദാബിയിൽ ഇറാന്റെ ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് രണ്ട് മരണം
അബുദാബി: ഇറാന്റെ മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് രണ്ടുപേർ മരിച്ചു. അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഇറാനിൽ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തിരുന്നു. എന്നാൽ തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും സൈന്യം ആകാശത്തുവെച്ച് തന്നെ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു
Read Moreഹോർമുസിൽ ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ച് ഇറാൻ
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, ആഗോള ഊർജ വിപണിയിൽ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ് ഇറാൻ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും പല രാജ്യങ്ങളിലും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇറാൻ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുന്നത്. ഇറാനോടു ശത്രുത പുലർത്താത്ത രാജ്യങ്ങളിലെ കപ്പലുകൾക്കു കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് കടലിടുക്കിലൂടെ സഞ്ചരിക്കാമെന്ന് ഇറാൻ അറിയിച്ചു. അതേസമയം, ഗ്യാസ് കയറ്റിവന്ന രണ്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി ഹോർമുസ് പിന്നിട്ടതായും ഇന്ത്യൻ ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു.അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്നു സുരക്ഷാഫീസായി ടോൾ ഈടാക്കാനുള്ള നീക്കവും ഇറാൻ പാർലമെന്റ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട…
Read Moreയുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ 15 ഇന പദ്ധതി: ആണവനിയന്ത്രണവും ഹോർമുസ് തുറക്കലും പ്രധാനലക്ഷ്യം; ചർച്ച പാക് പ്രധാനമന്ത്രിയുടെ മധ്യസ്ഥതയിൽ
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്ക 15 ഇന സമാധാന പദ്ധതി തയാറാക്കിയതായി റിപ്പോർട്ട്. ആണവപദ്ധതികളിൽ നിയന്ത്രണം, ഹോർമുസ് കടലിടുക്കു തുറക്കൽ തുടങ്ങിയ പ്രധാനപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുന്നതാണു പദ്ധതി. പാക്കിസ്ഥാൻ മുഖേനയാണു നിർദേശങ്ങൾ ഇറാനു കൈമാറിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തുന്നതിനായി അമേരിക്കയും ഇറാനും ഒരു മാസത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന് ഇസ്രേലി മാധ്യമമായ ചാനൽ 12 വെളിപ്പെടുത്തി. ഇറാന്റെ ആണവപദ്ധതികൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് പദ്ധതിയിലെ പ്രധാന നിർദേശം. ഇറാൻ മണ്ണിൽ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും അവസാനിപ്പിക്കണമെന്നും നിലവിൽ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. പകരം, ബുഷെറിലെ സിവിൽ ആണവോർജനിലയത്തിന്റെ വികസനത്തിന് ഇറാനെ സഹായിക്കാൻ അമേരിക്ക തയാറാണെന്ന വ്യവസ്ഥയും പദ്ധതിയിലുണ്ട്. യുദ്ധത്തെത്തുടർന്നു ഭാഗികമായി തടസപ്പെട്ട ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു പൂർണമായും തുറന്നുനൽകണമെന്നതാണു…
Read Moreസമാധാനപദ്ധതിക്കു പിന്തുണയുമായി ഇന്ത്യ
ന്യൂഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച 15 ഇന സമാധാന പദ്ധതിയെത്തുടർന്നു പശ്ചിമേഷ്യയിൽ നയതന്ത്രനീക്കങ്ങൾ സജീവം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിക്കുകയും പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തുകയും ചെയ്തു. സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് മോദി വ്യക്തമാക്കി. ആഗോളസമൂഹത്തിനു സുപ്രധാനമായ ഹോർമുസ് കടലിടുക്കു സുരക്ഷിതമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങൾക്കായി ഇരു രാജ്യങ്ങളും നിരന്തരം സമ്പർക്കം പുലർത്താൻ തീരുമാനിച്ചതായും പ്രധാനമന്ത്രി എക്സിൽ അറിയിച്ചു. ചർച്ചകൾക്കു വേദിയാകാൻ പാക്കിസ്ഥാൻ സന്നദ്ധത പ്രകടിപ്പിച്ചതു സമാധാന നീക്കങ്ങൾക്കു കരുത്തേകിയിട്ടുണ്ട്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണു ചർച്ചകൾക്കു നേതൃത്വം നൽകുന്നത്. ഇറാൻ ചർച്ചകളോട് അനുകൂല സമീപനമാണു പുലർത്തുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
Read Moreറഷ്യൻ ആക്രമണം: യുക്രെയ്നിൽ ആറു പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 400 ദീർഘദൂര ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്. 23 ക്രൂസ് മിസൈലുകളും ഏഴു ബാലിസ്റ്റിക് മിസൈലുകളും റഷ്യ യുക്രെയ്നു നേർക്കു തൊടുത്തു. പത്തിടത്തായിരുന്നു ആക്രമണം. നാലു ദിവസത്തിനിടെ 619 ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ൻ സേനാ തലവൻ അലെക്സാണ്ടർ സിർസ്കി പറഞ്ഞു.
Read More