ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ ലിപുലേഖ് ചുരം വഴിയുള്ള അതിർത്തി വ്യാപാരം ജൂണിൽ പുനരാരംഭിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിലുള്ള ലിപുലേഖ് ചുരം വഴിയാണ് അതിർത്തി വ്യാപാരം വീണ്ടും ആരംഭിക്കുന്നതിനുള്ള ഇന്ത്യയും ചൈനയും പദ്ധതികൾ ആലോചിക്കുന്നത്. 2020ൽ ഗാൽവൻ താഴ്വരയിലെ സംഘർഷത്തെത്തുടർന്നുണ്ടായ നയതന്ത്ര പ്രശ്നങ്ങൾ കാരണം 2019 മുതൽ കഴിഞ്ഞ ആറ് വർഷമായി ഈ പാത വഴിയുള്ള വ്യാപാരം നിർത്തിവച്ചിരിക്കുകയായിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആഭ്യന്തര മന്ത്രാലയവും വാണിജ്യ മന്ത്രാലയവും ഇതിന് അനുമതി നൽകിയതായി വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് ഈ വ്യാപാര സീസൺ നടക്കാറുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിപുലേഖ് ചുരം വഴിയുള്ള വ്യാപാരം പ്രധാനമായും പ്രാദേശിക ഹിമാലയൻ ഉത്പന്നങ്ങളുടെ കൈമാറ്റത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 1954ൽ ആരംഭിച്ച ഈ…
Read MoreCategory: NRI
പശ്ചിമേഷ്യൻ യുദ്ധം; സമാധാന ചർച്ചകൾക്ക് പാക്കിസ്ഥാൻ വേദിയാകും?
വാഷിംഗ്ടൺ ഡിസി: അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധം നാലാം വാരത്തിലേക്കു കടക്കുന്പോൾ, നിർണായക സമാധാനചർച്ചകൾക്കായി പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ട്.എന്നാൽ ഇക്കാര്യം വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നയതന്ത്രവിഷയങ്ങൾ മാധ്യമങ്ങളിലൂടെ ചർച്ച ചെയ്യേണ്ടതല്ലെന്നും ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ അമേരിക്കൻ പ്രതിനിധികളും ഇറാൻ ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അവർ. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തേക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സ്ഥിതിഗതികൾ സങ്കീർണമായി മാറിയെന്നും ചർച്ചകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അന്തിമമായി കണക്കാക്കരുതെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു.ഈ ആഴ്ച അവസാനം ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമെന്ന് ഇസ്രയേൽ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയെ പ്രതിനിധീകരിച്ച് ജെ.ഡി. വാൻസിനൊപ്പം സമാധാന ദൗത്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി…
Read Moreടെക്സസിലെ വലേറോ റിഫൈനറിയിൽ വൻ സ്ഫോടനം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ വലേറോ പോർട്ട് ആർതർ റിഫൈനറിയിൽ ശക്തമായ സ്ഫോടനം. സ്ഫോടനത്തെത്തുടർന്നു വൻ തീപിടിത്തവും ഉണ്ടായി. ഇന്നു പുലർച്ചെ അഞ്ചോടെയാണു സംഭവം. തീപിടിത്തത്തെത്തുർന്ന് കിലോമീറ്ററുകളോളം കറുത്ത പുകപടലങ്ങൾ ഉയർന്നതു വൻ പരിഭ്രാന്തി പരത്തി. സമീപവാസികളോടു വീടിനുള്ളിൽ തന്നെ കഴിയാൻ പ്രാദേശിക ഭരണകൂടം നിർദേശം നൽകി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾ കുലുങ്ങിയതായും വലിയ തീജ്വാലകൾ ഉയരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. പോർട്ട് ആർതർ ഫയർ ഡിപ്പാർട്ട്മെന്റ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മുൻകരുതൽ നടപടിയായി ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തെത്തുടർന്ന് വിഷവാതകങ്ങൾ പുറന്തള്ളപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ വായുനിലവാര പരിശോധന ആരംഭിച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങളാൽ റിഫൈനറിക്കു സമീപമുള്ള പ്രധാന പാതകളിലൂടെ ഗതാഗതം നിരോധിച്ചു. റിഫൈനറിയിലെ ഹീറ്റിംഗ് യൂണിറ്റിലുണ്ടായ തകരാറാകാം സ്ഫോടനത്തിനു കാരണമെന്ന് അധികൃതർ സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക…
Read Moreമുൻ ഫ്രഞ്ച് പ്രധാനമന്ത്രിജോസ്പിൻ അന്തരിച്ചു
പാരീസ്: മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ലയണൽ ജോസ്പിൻ (88) അന്തരിച്ചു. തൊഴിൽ സമയം ആഴ്ചയിൽ 35 മണിക്കൂറായി നിജപ്പെടുത്തിയ സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയായിരുന്നു ജോസ്പിൻ. 1997ൽ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായ ജോസ്പിൻ 2002വരെ പദവിയിൽ തുടർന്നു. യാഥാസ്ഥിതികനായ പ്രസിഡന്റ് ജാക് ഷിറാക്കിന്റെ കീഴിൽ വിശാല ഇടതുപക്ഷ സർക്കാരിനെ അദ്ദേഹം നയിച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ, ബ്രിട്ടൻ അക്കാലത്ത് സ്വീകരിച്ച സ്വതന്ത്ര വിപണി പരിഷ്കാരങ്ങളിലേക്കു ഫ്രഞ്ച് ഇടതുപക്ഷം മാറുന്നതിനെ ജോസ്പിൻ ചെറുത്തു. ലൈംഗികന്യൂനപക്ഷങ്ങൾ, സ്വവർഗ ദമ്പതികൾ എന്നീ വിഭാഗങ്ങൾക്ക് സിവിൽ യൂണിയനുകൾ സ്ഥാപിച്ചു. ആഴ്ചയിലെ ജോലി സമയം 39 മണിക്കൂറിൽനിന്ന് 35 മണിക്കൂറായി കുറച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്തെ സുപ്രധാന തീരുമാനമായിരുന്നു. 2002ലെ പ്രസിഡന്റ് വോട്ടെടുപ്പിന്റെ ആദ്യ റൗണ്ടിൽ ലെ പെന്നിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനു ശേഷം അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിച്ചു.
Read Moreലാൻഡിംഗിനിടെ വിമാനം ട്രക്കുമായി കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ എയർ കാനഡ വിമാനം റൺവേയിലുണ്ടായിരുന്ന അഗ്നിശമന ട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റും കോ പൈലറ്റും മരിച്ചു. ഞായറാഴ്ച രാത്രി ലാ ഗാർദിയ വിമാനത്താവളത്തിലായിരുന്നു അപകടം. മറ്റൊരു വിമാനത്തിൽനിന്ന് പുക ഉയരുന്നതുകണ്ട് പരിശോധിക്കാൻ റൺവേ മുറിച്ചുകടന്ന് ട്രക്ക് പോകവേയായിരുന്നു അപകടം. വിമാനത്തിന്റെ മുൻഭാഗം തകർന്നു. 72 യാത്രക്കാരും നാലു ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്താവളത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 39 യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഏതാനും പേർക്ക് ഗുരുതര പരിക്കാണ്. മറ്റുള്ളവർ ആശുപത്രി വിട്ടു. ട്രക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പോർട്ട് അഥോറിറ്റി ജീവനക്കാർക്കും പരിക്കേറ്റു.അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അപകടത്തെത്തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു വരെ വിമാനത്താവളം അടച്ചിട്ടു.നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കും.
Read Moreഇറാന്റെ മിസൈൽ ആക്രമണം; പ്രതിരോധം ശക്തമാക്കി യുഎഇയും സൗദിയും
അബുദാബി/റിയാദ്: ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ ഭീഷണി നേരിടുകയാണെന്ന് യുഎഇ ദേശീയ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. രാജ്യത്തെ വ്യോമ പ്രതിരോധസേന നിലവിൽ ആക്രമണങ്ങളെ ചെറുക്കുകയാണെന്നും ആളുകൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ അറിയിച്ചു. അതിനിടെ, ഇറാന്റെ ഒരു മിസൈൽ തകർത്തതായും മറ്റൊന്ന് ആൾവാസമില്ലാത്ത മേഖലയിൽ പതിച്ചതായും സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ എത്തിയ ഒരു ഡ്രോണും സൈന്യം വെടിവച്ചിട്ടു. സൗദിക്കെതിരേയുണ്ടായ ഇറാൻ ആക്രമണത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അപലപിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഫോണിൽ വിളിച്ച് ഫ്രാൻസ് തങ്ങളുടെ ഐക്യദാർഢ്യം അറിയിച്ചു. യുദ്ധം മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും രൂക്ഷമായി വ്യാപിക്കുകയാണ്. കുവൈറ്റിലും യുഎഇയിലും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ വ്യോമ പ്രതിരോധസേന തടഞ്ഞു. ബഹ്റിനിൽ അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
Read Moreപശ്ചിമേഷ്യൻ യുദ്ധം; ലോകം ഊർജ പ്രതിസന്ധിയിലേക്ക്
ദുബായ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം 1970-കളിലെക്കാൾ വലിയൊരു ഊർജ പ്രതിസന്ധിയിലേക്കു ലോകത്തെ എത്തിക്കുമെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) മേധാവി ഫാത്തി ബിറോൾ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഫോടനങ്ങൾ തുടരുന്നതിനിടെയാണ് ബിറോളിന്റെ മുന്നറിയിപ്പ്. ഓസ്ട്രേലിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ബിറോൾ. അമേരിക്കൻ-ഇസ്രയേൽ ആക്രമണത്തെത്തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതാണു നിലവിലെ കടുത്ത പ്രതിസന്ധിയുടെ കാരണം. 48 മണിക്കൂറിനുള്ളിൽ ഉപരോധം പിൻവലിച്ചില്ലെങ്കിൽ ഇറാന്റെ ഊർജകേന്ദ്രങ്ങൾ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്ത്യശാസനം നൽകിയിട്ടുണ്ട്. യുദ്ധം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായി. ബ്രെന്റെ ക്രൂഡ് ഓയിലിനു നിലവിൽ ബാരലിന് 111 ഡോളറിനു മുകളിലാണു വില. യുദ്ധം തുടങ്ങുന്ന സമയത്ത് 70 ഡോളറായിരുന്ന എണ്ണവില കഴിഞ്ഞ ആഴ്ച 119 ഡോളർ വരെ എത്തിയിരുന്നു. ഉത്പാദനത്തെയും കപ്പൽ ഗതാഗതത്തെയും യുദ്ധം സാരമായി ബാധിച്ചിട്ടുള്ളതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ വലിയ അനിശ്ചിതത്വം തുടരുമെന്നാണു വിലയിരുത്തൽ.…
Read Moreഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു
ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണമാണ് അപകടകാരണമെന്നും വിശദീകരിച്ചു. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അൽപസമയം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.
Read Moreഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ്-യുകെ താവളത്തിനുനേരേ ഇറാൻ മിസൈൽ ആക്രമണം
ലണ്ടൻ/വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യ സൈനിക താവളത്തിനനേരേ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ഇറാൻ. രണ്ടു മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത നിയന്ത്രണത്തിലുള്ള താവളം ലക്ഷ്യമിട്ടതിലൂടെ, തങ്ങളുടെ മിസൈൽ പ്രഹരശേഷി നാലായിരം കിലോമീറ്ററിലധികം ദൂരത്തേക്കു വ്യാപിച്ചിരിക്കുന്നു എന്ന ശക്തമായ മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. ഇറേനിയൻ മണ്ണിൽനിന്നു തൊടുത്ത മിസൈലുകളിൽ തകർന്നുവീണതായും രണ്ടാമത്തേത് അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുള്ള എസ്എം-3 ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർത്തതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താവളത്തിനു നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും സൈനിക നടപടികളിൽ നിർണായക പങ്കുവഹിച്ച ഡീഗോ ഗാർഷ്യ ലക്ഷ്യമിടുന്നത് മേഖലയിലെ യുഎസ് താത്പര്യങ്ങൾക്കു വലിയ ഭീഷണിയായാണു കണക്കാക്കപ്പെടുന്നത്. ഇറാന്റെ സൗത്ത് പാർസ് പ്രകൃതിവാതക കേന്ദ്രങ്ങൾക്കുനേരേ ഇസ്രയേൽ നടത്തിയ ആക്രമണത്തോടെയാണു പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ കൂടുതൽ വഷളായത്. മറുപടിയായി ഖത്തറിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ…
Read Moreഇറാൻ സൈനികനടപടിഅവസാനിപ്പിക്കാൻ ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ സൈനിക നടപടി ലക്ഷ്യത്തോടടുക്കുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ ഇടപെടൽ വൈകാതെ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷങ്ങൾ ഉടൻ അവസാനിച്ചേക്കുമെന്ന ശക്തമായ സൂചനയാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ നൽകിയത്. ആറാഴ്ചത്തെ ദൗത്യമാണ് ലക്ഷ്യമിട്ടിരുന്നതെന്നും മൂന്ന് ആഴ്ച പിന്നിടുമ്പോൾ ഇറാന്റെ പ്രഹരശേഷി ഗണ്യമായി കുറയ്ക്കാൻ സാധിച്ചതായും വൈറ്റ് ഹൗസ് അറിയിച്ചു. ഇറാനുമായി വെടിനിർത്തലിനു താൻ തയാറല്ലെന്ന് ട്രംപ് വ്യക്തമാക്കി. “ഞങ്ങൾ വിജയിച്ചുകഴിഞ്ഞു, ശത്രുവിനെ തകർത്തുകൊണ്ടിരിക്കുമ്പോൾ വെടിനിർത്തലിന്റെ ആവശ്യമില്ല’- ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാചുമതല ഇനി ആ വഴി ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും അമേരിക്ക കാവൽനിൽക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ആഗോള എണ്ണ വിപണിയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാനു മേലുള്ള എണ്ണ ഉപരോധത്തിൽ അമേരിക്ക താത്കാലിക ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 20ന് മുമ്പ് കപ്പലുകളിൽ…
Read More