ഒ​ലി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധം തു​ട​രു​ന്നു: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ള്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ ഒ​ലി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്നു​ള്ള പ്ര​തി​ഷേ​ധം മൂ​ന്നാം ദി​വ​സ​വും തു​ട​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​ട​ന്ന ‘ജെ​ന്‍ സി’ ​പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ശ​നി​യാ​ഴ്ച ഒ​ലി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ ന​യാ ബാ​നേ​ശ്വ​ര്‍ മേ​ഖ​ല​യി​ല്‍ ഒ​ലി​യു​ടെ പാ​ര്‍​ട്ടി​യാ​യ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് നേ​പ്പാ​ളി​ന്‍റെ (യു​ണൈ​റ്റ​ഡ് മാ​ര്‍​ക്‌​സി​സ്റ്റ്-​ലെ​നി​നി​സ്റ്റ്) നൂ​റു​ക​ണ​ക്കി​നു പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ത്തു​കൂ​ടി. ഇ​ന്ന​ല​ത്തെ റാ​ലി താ​ര​ത​മ്യേ​ന സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ പ​ത്തി​ല​ധി​കം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നി​ടെ, മൂ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​ര്‍​ക്ക​തി​രേ​യു​ള്ള ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ലെ അ​ന്വേ​ഷ​ണ​വും അ​ധി​കൃ​ത​ര്‍ ഊ​ര്‍​ജി​ത​മാ​ക്കി. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഷേ​ര്‍ ബ​ഹാ​ദൂ​ര്‍ ദ്യൂ​ബ, കെ.​പി. ശ​ര്‍​മ ഒ​ലി, പു​ഷ്പ ക​മ​ല്‍ ദ​ഹ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ശ​ക്ത​മാ​ക്കി​യ​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ഞാ​യ​റാ​ഴ്ച അ​റ​സ്റ്റി​ലാ​യ മു​ന്‍ ഊ​ര്‍​ജ മ​ന്ത്രി​യും നേ​പ്പാ​ളി കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ദീ​പ​ക് ഖ​ഡ്ക​യെ…

Read More

ഇ​റാ​നി​ൽ “ബ​ങ്ക​ർ ബ​സ്റ്റ​ർ’ ആ​ക്ര​മ​ണം; ഇ​സ്ഫ​ഹാ​നി​ലെ ആ​യു​ധ​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു

ദു​ബാ​യ്: ഇ​റാ​നി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ഇ​സ്ഫ​ഹാ​നി​ൽ യു​എ​സും ഇ​സ്ര​യേ​ലും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​തി​ശ​ക്ത​മാ​യ സ്ഫോ​ട​നം. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​യു​ധ​ശേ​ഖ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു സം​യു​ക്ത ആ​ക്ര​മ​ണം. ഇ​വി​ടെ ഏ​ക​ദേ​ശം 540 കി​ലോ​ഗ്രാം യു​റേ​നി​യം ശേ​ഖ​രം ഇ​റാ​ൻ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ട് ആ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ദൃ​ശ്യ​ങ്ങ​ളി​ൽ ക​ന​ത്ത സ്ഫോ​ട​ന​ങ്ങ​ളും അ​ഗ്നി​ഗോ​ള​ങ്ങ​ൾ ഉ​യ​രു​ന്ന​തും കാ​ണാം. ഏ​ക​ദേ​ശം 907 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ബ​ങ്ക​ർ ബ​സ്റ്റ​ർ ബോം​ബു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാ​ഷ്‌​ട്ര​മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​യു​ധ​പ്പു​ര​യ്ക്കു മു​ക​ളി​ൽ പ​തി​ച്ച ബോം​ബു​ക​ൾ വ​ലി​യ തോ​തി​ലു​ള്ള തു​ട​ർ​സ്ഫോ​ട​ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​പ്പ​റേ​ഷ​ൻ മി​ഡ്നൈ​റ്റ് ഹാ​മ​ർ എ​ന്ന പേ​രി​ൽ ഇ​തേ മേ​ഖ​ല​യി​ലെ ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്കു​നേ​രേ യു​എ​സ് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യു​ദ്ധം…

Read More

എ​ണ്ണ ഇ​റ​ക്കു​മ​തി പ്ര​തി​സ​ന്ധി​യി​ൽ; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ കു​ടു​ങ്ങി​യ​ത് 18 ഇ​ന്ത്യ​ൻ ക​പ്പ​ൽ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ‍​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ​തോ​ടെ ലോ​ക​ത്തെ പ്ര​ധാ​ന ക​പ്പ​ൽ​പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ 18 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ കു​ടു​ങ്ങി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. ക്രൂ​ഡ് ഓ​യി​ൽ, എ​ൽ​പി​ജി, എ​ൽ​എ​ൻ​ജി എ​ന്നി​വ​യു​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ക​പ്പ​ലു​ക​ളാ​ണു ക​ട​ലി​ടു​ക്കി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​ന്ധ​ന​വു​മാ​യി വ​രു​ന്ന വി​ദേ​ശ പ​താ​ക ഘ​ടി​പ്പി​ച്ച പ​ത്തു ക​പ്പ​ലു​ക​ളും കു​ടു​ങ്ങി‍​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. നി​ല​വി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 18 ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ളി​ലാ​യി 485 നാ​വി​ക​രു​ണ്ട്. ഇ​വ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് സ​ർ​ക്കാ​ർ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നു തു​റ​മു​ഖ​മ​ന്ത്രാ​ല​യം സ്പെ​ഷ്യ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ സി​ൻ​ഹ വ്യ​ക്ത​മാ​ക്കി. യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ ഈ ​മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ന് ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം കു​ത്ത​നെ വ​ർ​ധി​ച്ച​ത് വാ​ണി​ജ്യ മേ​ഖ​ല​യ്ക്കു തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ട്ട് ഇ​ന്ത്യ​ൻ ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത​മാ​യി ക​ട​ലി​ടു​ക്ക് ക​ട​ന്നി​ട്ടു​ണ്ട്. ഇ​തി​ൽ 94,000 ട​ൺ പാ​ച​ക​വാ​ത​ക​വു​മാ​യി വ​രു​ന്ന ബി​ഡ​ബ്ല്യു ടൈ​ർ ഇ​ന്നു മും​ബൈ​യി​ലും ബി​ഡ​ബ്ല്യു എം…

Read More

അ​മേ​രി​ക്ക ക​ര​യു​ദ്ധ​ത്തി​ന് മു​തി​ർ​ന്നാ​ൽ യു​എ​സ് സൈ​നി​ക​ർ സ്രാ​വു​ക​ൾ​ക്ക് ഭ​ക്ഷ​ണ​മാ​കു​മെ​ന്ന് ഇ​റാ​ൻ സൈ​നി​ക വ​ക്താ​വ്

ടെ​ഹ്റാ​ൻ: ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക ക​ര​യു​ദ്ധ​ത്തി​ന് മു​തി​ർ​ന്നാ​ൽ പേ​ർ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലി​ലെ സ്രാ​വു​ക​ൾ​ക്ക് യു​എ​സ് സൈ​നി​ക​ർ ഭ​ക്ഷ​ണ​മാ​യി​ത്തീ​രു​മെ​ന്ന് ഇ​റാ​ൻ സൈ​നി​ക വ​ക്താ​വ് ഇ​ബ്രാ​ഹിം സോ​ൽ​ഫ​ഘാ​രി. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ സോ​ൽ​ഫ​ഘാ​രി പ്ര​തി​ക​രി​ച്ച​ത്. 3500 സൈ​നി​ക​രു​മാ​യി യു​എ​സി​ന്‍റെ പ​ട​ക്ക​പ്പ​ൽ യു​എ​സ്എ​സ് ട്രി​പ്പോ​ളി മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്തെ​ത്തി എ​ന്ന വാ​ർ​ത്ത​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​ബ്രാ​ഹിം സോ​ൽ​ഫ​ഘാ​രി​യു​ടെ പ്ര​തി​ക​ര​ണം. പ​തി​നാ​യി​രം സൈ​നി​ക​രെ​ക്കൂ​ടി മ​ധ്യ​പൂ​ർ​വ​ദേ​ശ​ത്തേ​ക്ക് അ​യ​യ്ക്കാ​ൻ യു​എ​സ് ആ​ലോ​ചി​ക്കു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ന​യ​ത​ന്ത്ര​ത്തെ​പ്പ​റ്റി പ​ര​സ്യ​മാ​യി സം​സാ​രി​ക്കു​ന്ന യു​എ​സ് ര​ഹ​സ്യ​മാ​യി ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന് ഇ​റാ​ൻ പാ​ർ​ല​മെ​ന്‍റ് സ്പീ​ക്ക​ർ മു​ഹ​മ്മ​ദ് ബാ​ഘ​ർ ഖ​ലി​ബാ​ഫ് ആ​രോ​പി​ച്ചു. അ​തി​നി​ടെ മാ​ർ​ച്ച് 27ന് ​ആ​ക്ര​മി​ക്ക​പ്പെ​ട്ട ഖോ​ൺ​ദാ​ബ് ഖ​ന​ജ​ല പ്ലാ​ന്‍റ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നെ​ന്ന് ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ചു.

Read More

“അ​വ​ൻ ബ​ൽ​തേ​ജ് സിം​ഗ്’; ഇ​ന്ദി​ര ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തി​യു​ടെ അ​ന​ന്ത​ര​വ​ൻ, മ​യ​ക്കു​മ​രു​ന്നു രാ​ജാ​വി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി

വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ലാ​ൻ​ഡി​ലെ ഏ​റ്റ​വും വ​ലി​യ മെ​ത്താം​ഫെ​റ്റാ​മൈ​ൻ ക​ട​ത്തു​സം​ഘ​ത്തി​ന്‍റെ ത​ല​വ​നും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​ര ഗാ​ന്ധി​യെ വ​ധി​ച്ച പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ അ​ന​ന്ത​ര​വ​നു​മാ​യ കു​റ്റ​വാ​ളി​യു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ഉ​ത്ത​ര​വി​ട്ട് ന്യൂ​സി​ലാ​ൻ​ഡ് കോ​ട​തി. കു​ടും​ബ​പ്പേ​ര് ര​ഹ​സ്യ​മാ​യി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ‌”ബ​ൽ​തേ​ജ് സിം​ഗി’​ന്‍റെ പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. 22 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്നു രാ​ജാ​വി​ന്‍റെ പേ​ര് ശ​നി​യാ​ഴ്ച​യാ​ണ് ന്യൂ​സി​ലാ​ൻ​ഡ് മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.ഇ​ന്ദി​ര ഗാ​ന്ധി വ​ധ​വു​മാ​യി ബ​ന്ധ​മു​ള്ള ത​ങ്ങ​ളു​ടെ കു​ടും​ബ​പ്പേ​ര് പു​റ​ത്തു​വ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ക്ര​മി​ക്ക​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ബ​ൽ​തേ​ജി​ന്‍റെ പി​താ​വ് കോ​ട​തി​യി​ൽ വാ​ദി​ച്ച​ത്. ആ​ദ്യം കോ​ട​തി ഇ​ത് അം​ഗീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ന്യൂ​സി​ലാ​ൻ​ഡ് സ​ർ​ക്കാ​ർ ഇ​തി​നെ​തി​രേ അ​പ്പീ​ൽ ന​ൽ​കി. ഇ​ത്ര​യും വ​ലി​യ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു ന​ട​ത്തി​യ വ്യ​ക്തി​യു​ടെ പേ​രു പൊ​തു​സ​മൂ​ഹം അ​റി​യ​ണ​മെ​ന്നും, പ്ര​തി​കാ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും വി​ല​യി​രു​ത്തി​യാ​ണു കോ​ട​തി പേ​രു വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​മാ​യി ചേ​ർ​ന്ന് അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് ബ​ൽ​തേ​ജ്…

Read More

ഇ​റാ​ൻ ഭ​ര​ണ​സം​വി​ധാ​നം ത​ക​ർ​ന്നു; നേ​തൃ​നി​ര​യെ തു​ട​ച്ചു​നീ​ക്കി​യെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന്‍റെ ഭ​ര​ണ​സം​വി​ധാ​നം ത​ക​ർ​ന്നു​വെ​ന്നും രാ​ജ്യം ക​ടു​ത്ത അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ണെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ഇ​നി പ​ര​മോ​ന്ന​ത​ന​ല്ലെ​ന്നും അ​ദ്ദേ​ഹം മ​രി​ച്ചു​വെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. പി​ൻ​ഗാ​മി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ആ​യ​ത്തു​ള്ള മു​ജ്‌​ത​ബ ഖ​മേ​നി​യും കൊ​ല്ല​പ്പെ​ടു​ക​യോ അ​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യോ ചെ​യ്‌​തി​ട്ടു​ണ്ട്. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ‌​ടാ​ത്ത​ത്. ഇ​റാ​ന്‍റെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ ശൃം​ഖ​ല​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ടു. സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം വ​ധി​ക്ക​പ്പെ​ട്ടു​വെ​ന്നും ട്രം​പ് പ​രി​ഹാ​സ​രൂ​പേ​ണ പ​റ​ഞ്ഞു. ഫെ​ബ്രു​വ​രി 28ന് ​തു​ട​ങ്ങി​യ യു​ദ്ധം ര​ണ്ടാം മാ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ അ​മേ​രി​ക്ക​ൻ സൈ​നി​ക നീ​ക്ക​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച​തി​ലും വ​ലി​യ വി​ജ​യ​മാ​ണെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

Read More

യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്‌കി യുഎഇയിലെത്തി

അബുദാബി: യുഎഇ പ്രസിഡന്‍റ് ഷേഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കിയും കൂടിക്കാഴ്ച നടത്തി. അബുദാബിയിലായിരുന്നു നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇറാന്‍റെ തുടർച്ചയായ ആക്രമണങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി അധികൃതർ പറഞ്ഞു. സൗദി സന്ദർശനത്തിനുശേഷമാണ് സെലൻസ്കി യുഎഇയിൽ എത്തിയത്.

Read More

ഹോ​ർ​മു​സ് തു​റ​ക്കാ​ൻ രാ​ജ്യാ​ന്ത​ര സേ​ന: ആ​വ​ശ്യ​വു​മാ​യി യു​എ​ഇ

അ​ബു​ദാ​ബി: ഇ​റാ​ന്‍റെ ഭീ​ഷ​ണി​ക​ളെ പ്ര​തി​രോ​ധി​ച്ച് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഇ​ന്ധ​ന നീ​ക്കം സു​ഗ​മ​മാ​ക്കാ​ൻ രാ​ജ്യാ​ന്ത​ര സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​എ​ഇ രം​ഗ​ത്ത്. ഈ ​രാ​ജ്യാ​ന്ത​ര സ​മു​ദ്ര ദൗ​ത്യ സൈ​നി​ക​സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ത​ങ്ങ​ൾ ത​യാ​റാ​ണെ​ന്നും യു​എ​ഇ വ്യ​ക്ത​മാ​ക്കി. ദൗ​ത്യ​ത്തി​നാ​യി ത​ങ്ങ​ളു​ടെ നാ​വി​ക​സേ​ന​യെ ഏ​തു​സ​മ​യ​വും വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും അ​മേ​രി​ക്ക​യെ​യും പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളെ​യും യു​എ​ഇ അ​റി​യി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഹോ​ർ​മു​സി​നാ​യി ക​ഴി​യു​ന്ന​ത്ര വി​ശാ​ല​മാ​യ ഒ​രു രാ​ജ്യാ​ന്ത​ര ദൗ​ത്യ​സേ​ന രൂ​പീ​ക​രി​ക്കു​ന്ന​തി​ലാ​ണു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും ഇ​റാ​നെ​തി​രേ യു​ദ്ധം ചെ​യ്യാ​ന​ല്ല ഈ ​ദൗ​ത്യ​സേ​ന​യെ​ന്നും യു​എ​ഇ സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്‌​ക്കെ​തി​രേ ഇ​റാ​ൻ യു​ദ്ധം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​ണ് യു​എ​ഇ. നാ​വി​ക​സേ​ന​യു​ടെ അ​ക​മ്പ​ടി​യി​ല്ലാ​തെ ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കാ​ൻ എ​ളു​പ്പ​വ​ഴി​യി​ല്ലെ​ന്നാ​ണു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ട്രം​പ് ഭ​ര​ണ​കൂ​ട​വും വി​ശ്വ​സി​ക്കു​ന്ന​ത്. എ​ത്ര​യും പെ​ട്ടെ​ന്നു​ത​ന്നെ ക​പ്പ​ലു​ക​ൾ​ക്ക് ക​ട​ലി​ടു​ക്കി​ലൂ​ടെ സ്വ​ത​ന്ത്ര​മാ​യി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ഭ​ര​ണ​കൂ​ടം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് വൈ​റ്റ് ഹൗ​സ്…

Read More

ജെ​ൻ​സി പ്ര​ക്ഷോ​ഭം; നേ​പ്പാ​ൾ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി അ​റ​സ്റ്റി​ൽ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ മു​ൻ​പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി അ​റ​സ്റ്റി​ൽ. ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ലേ​ഖ​ക്കി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ബാ​ലേ​ന്ദ്ര ഷാ ​ചു​മ​ത​ല​യേ​റ്റ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ശ​ർ​മ ഒ​ലി​യെ ഭ​ക്ത​പൂ​രി​ലെ ഗു​ണ്ടു​വി​ലു​ള്ള വ​സ​തി​യി​ൽ നി​ന്നും നേ​പ്പാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ‘ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്, നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് പോ​കും,” കാ​ഠ്മ​ണ്ഡു വാ​ലി പോ​ലീ​സ് വ​ക്താ​വ് ഓം ​അ​ധി​കാ​രി എ​എ​ഫ്‌​പി​യോ​ട് പ​റ​ഞ്ഞു. ‘ഉ​റ​പ്പ്, ഉ​റ​പ്പ് ത​ന്നെ​യാ​ണ്, ആ​രും നി​യമ​ത്തി​ന് അ​തീ​ത​ര​ല്ല’- ആ​ഭ്യ​ന്ത​ര മ​ന്ത്രി സു​ഡാ​ൻ ഗു​രും​ഗ് പ്ര​തി​ക​രി​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി​യെ​യും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ലേ​ഖ​ക്കി​നെ​യും ഞ​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ത് ആ​രോ​ടു​മു​ള്ള പ്ര​തി​കാ​ര​മ​ല്ല; നീ​തി​യു​ടെ തു​ട​ക്കം മാ​ത്ര​മാ​ണ്. ഇ​നി രാ​ജ്യം ഒ​രു പു​തി​യ ദി​ശ​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന്…

Read More

ബ​ലേ​ന്ദ്ര ഷാ ​നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി: സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ബ​ലേ​ന്ദ്ര ഷാ ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​മ ന​വ​മി ദി​വ​സം 12.34ന് ​മു​ഹൂ​ർ​ത്തം നി​ശ്ച​യി​ച്ചാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. 15 അം​ഗ മ​ന്ത്രി​സ​ഭ​യു​ടെ​യും സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന് ന​ട​ന്നു. മാ​ർ​ച്ച് അ​ഞ്ചി​ന് ന​ട​ന്ന തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ ബ​ലേ​ന്‍ ഷാ​യു​ടെ രാ​ഷ്ട്രീ​യ സ്വ​ത​ന്ത്ര പാ​ർ​ട്ടി വി​ജ​യി​ച്ച​ത് മൂ​ന്നി​ല്‍ ര​ണ്ട് സീ​റ്റു​ക​ളു​ടെ വ​ന്‍ ഭൂ​രി​പ​ക്ഷ​വു​മാ​യി ആ​യി​രു​ന്നു. നേ​പ്പാ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​പ്പ​റും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ ബ​ലേ​ന്ദ്ര ഷാ ​രൂ​പീ​ക​രി​ച്ച രാ​ഷ്ട്രീ​യ സ്വ​ത​ന്ത്ര പാ​ർ​ട്ടി (ആ​ർ​എ​സ്‌​പി) മി​ക​ച്ച വി​ജ​യം നേ​ടി​യി​രു​ന്നു. ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​ന് ശേ​ഷം ന​ട​ന്ന ആ​ദ്യ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ആ​ർ​എ​സ്‌​പി രാ​ജ്യ​ത്തെ വ​ൻ​കി​ട പാ​ർ​ട്ടി​ക​ളെ​യെ​ല്ലാം അ​ട്ടി​മ​റി​ച്ച​ത്.

Read More