ന്യൂയോർക്ക്: ഖലിസ്ഥാന് വിഘടനവാദിയും ഇന്ത്യ തെരയുന്ന ഭീകരനുമായ ഗുർപട്വന്ത് സിംഗ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ പിടിയിലായ ഇന്ത്യൻ വംശജനെതിരേ യുഎസ് ഫെഡറൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുജറാത്ത് സ്വദേശിയായ 52കാരനായ നിഖിൽ ഗുപ്തയ്ക്കെതിരേ ഗുരുതര വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. പത്തു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിഖിലിന്റെ പേരിൽ ചുമത്തിയിരുന്നത്. യുഎസ് പൗരനെ വധിക്കാൻ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പൗരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. വധിക്കാൻ ശ്രമിച്ചത് ഗുർപട്വന്ത് സിംഗ് പന്നുവിനെയാണെന്നാണു ഫിനാൻഷൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മേയ് മുതലാണ് ഇതിനുള്ള ഗൂഢാലോചന ആരംഭിച്ചത്. ഡൽഹിയിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ഇയാളെ കൃത്യം നടത്താൻ നിയോഗിച്ചതെന്നാണ് ആരോപണം. ഗുജറാത്തിൽ ഇയാൾക്കെതിരേ നിലവിലുള്ള കേസുകളിൽനിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഗൂഢാലോചനയിൽ പങ്കാളിയാക്കിയതെന്നാണ് ഏറ്റവും…
Read MoreCategory: NRI
ഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ
ജിദ്ദ: ഗാസയിൽ ശാശ്വത വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. യുഎൻ രക്ഷാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഗാസ മുനമ്പിലേക്ക് കൂടുതൽ മാനുഷികസഹായം എത്തിക്കണമെന്നും ഗാസയിലെ നിലവിലെ താത്കാലിക വെടിനിർത്തൽ അപര്യാപ്തമാണെന്നും സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കാൻ ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Moreമധ്യസ്ഥ ചർച്ചകൾ ഊർജിതം; ഗാസയിൽ വെടിനിർത്തൽ നീട്ടിയേക്കും
ജറൂസലെം: ഗാസയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ നീട്ടിയേക്കും. ഇന്നലെ ഖത്തർ, ഈജിപ്റ്റ്, യുഎസ് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ നീട്ടാൻ ചർച്ചകൾ ഊർജിതമാക്കി. നാലു ദിവസംകൂടി വെടിനിർത്തലിനു ഹമാസ് താത്പര്യം അറിയിച്ചിട്ടുണ്ട്. രണ്ടു തവണയായി ആറു ദിവസമാണു വെടിനിർത്തലും ബന്ദിമോചനവുമുണ്ടായത്. ചൊവ്വാഴ്ച രാത്രി 12 ബന്ദികളെ ഹമാസ് വിട്ടയച്ചു. പകരം 30 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചു. ഹമാസ് വിട്ടയച്ചവരിൽ പത്തു പേർ ഇസ്രേലികളും രണ്ടു പേർ തായ്ലൻഡുകാരുമാണ്. ഇതിനിടെ, വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ പലസ്തീൻ ഇസ്ലാമിക് ജിഹാദ് കമാൻഡർ മുഹമ്മദ് സബേദി, ഹുസം ഹനൗൻ എന്നീ ഭീകരർ കൊല്ലപ്പെട്ടു. ജെനിൻ അഭയാർഥി ക്യാന്പിൽ ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡിലാണു ഭീകരർ കൊല്ലപ്പെട്ടത്. ഇസ്രേലി സൈന്യം എത്തിയതോടെ ഭീകരർ വെടിവച്ചു. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. 17 പേരെ ഇസ്രേലി സൈന്യം അറസ്റ്റ് ചെയ്തു.…
Read Moreശ്രീലങ്കയിൽ ഇന്ത്യ 10,000 വീടുകൾ നിർമിക്കും; ചെലവ് 41000 കോടി
കൊളംബോ: ശ്രീലങ്കയിലെ തോട്ടം മേഖലകളിൽ ഇന്ത്യ 10,000 വീടുകൾകൂടി നിർമ്മിക്കും. ഇന്ത്യൻ ഹൗസിംഗ് പ്രോജക്ടിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായി രണ്ടു സുപ്രധാന കരാറുകളിൽ ചൊവ്വാഴ്ച ഒപ്പുവച്ചതായി ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ഇന്ത്യൻ ഹൗസിംഗ് പ്രോജക്ടിന് കീഴിൽ 60,000 വീടുകളാണ് നിർമിക്കാൻ പദ്ധതിയിട്ടിരുന്നത്. ഇതിൽ ആദ്യ രണ്ടുഘട്ടത്തിൽ 46,000 വീടുകൾ പൂർത്തിയാക്കി. 4000 വീടുകൾ മൂന്നാം ഘട്ടത്തിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. 41,000 കോടി രൂപയാണു ശ്രീലങ്കയുടെ വികസനത്തിനായി ഇന്ത്യ ചെലവിടുന്നത്. ഇതിൽ 5,000 കോടി രൂപയോളം ഇതിനോടകം ചെലവഴിച്ചു.
Read Moreനിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് വരും ദിവസങ്ങളിൽ ഡിലീറ്റാകും! അക്കൗണ്ടുള്ളവർ ശ്രദ്ധിക്കേണ്ട കാര്യം ഇങ്ങനെ…
കലിഫോർണിയ: പുതുക്കിയ അക്കൗണ്ട് നയത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കാതിരുന്ന ഗൂഗിൾ അക്കൗണ്ടുകൾ ഡിസംബർ ഒന്ന് മുതൽ നീക്കം ചെയ്യുമെന്ന് ഗൂഗിൾ. ഈ വർഷം മെയ് മാസത്തിലാണ് പുതുക്കിയ അക്കൗണ്ട് നയം ഗൂഗിൾ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ജിമെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, യൂട്യൂബ്, എന്നിവയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വിവരങ്ങളടക്കം, നിഷ്ക്രിയ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിൾ നീക്കം ചെയ്യും. ഇത്തരത്തിൽ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളിലെ സുരക്ഷാ പ്രശ്നങ്ങളാണ് പുതിയ നീക്കത്തിന് കാരണമെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഇവയിൽ പഴയതും പലരും പതിവായി ഉപയോഗിച്ചിരുന്നതുമായ പാസ്വേഡുകൾ ഉണ്ടാവാനാണ് സാധ്യത. കൂടാതെ ടു ഫാക്ടർ ഒതന്റിക്കേഷൻ പോലുള്ള സുരക്ഷ സംവിധാനങ്ങളും ഉപയോഗിക്കാനുള്ള സാധ്യതയും കുറവാണ്. ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ എണ്ണം ആക്ടീവ് അക്കൗണ്ടുകളെക്കാൾ കൂടുതലാണെന്ന് ഗൂഗിൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പോകുന്നുവെന്ന് ഇവയുടെ ഉടമകൾക്ക്…
Read Moreവെടിനിർത്തൽ നീട്ടാൻ ശ്രമം ; കൂടുതൽ ബന്ദികളെ മോചിപ്പിച്ചു
ടെൽ അവീവ്: വെടിനിർത്തലിന്റെ നാലാം ദിനമായ തിങ്കളാഴ്ച രാത്രി 11 ഇസ്രേലി ബന്ദികളെക്കൂടി ഹമാസ് വിട്ടയച്ചു. പകരമായി 33 പലസ്തീൻ തടവുകാരെ ഇസ്രേലി ജയിലിൽനിന്നു മോചിപ്പിച്ചു. രണ്ടു ദിവസത്തേക്കുകൂടി നീട്ടിയ വെടിനിർത്തൽ ഇന്ന് അവസാനിക്കും. വെടിനിർത്തൽ വീണ്ടും നീട്ടുന്നതിനുള്ള ശ്രമങ്ങൾ ഖത്തറിന്റെ മധ്യസ്ഥതയിൽ ഊർജിതമാണ്. സിഐഎ മേധാവി വില്യം ബേൺസ്, ഇസ്രേലി ചാരസംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയ എന്നിവർ ഖത്തറിലെത്തിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വരുംദിവസങ്ങളിൽ വീണ്ടും പശ്ചിമേഷ്യ സന്ദർശിക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ വടക്കൻ ഗാസയിൽ ഇസ്രേലി സേനയും ഹമാസും തമ്മിൽ ചെറിയ സംഘർഷമുണ്ടായി. ഇസ്രേലി സേനയ്ക്കു നേർക്കു രണ്ടു സ്ഥലങ്ങളിലായി മൂന്ന് ബോംബ് സ്ഫോടനങ്ങളുണ്ടായതാണ് തുടക്കം. കുറച്ചു സൈനികർക്ക് നിസാര പരിക്കേറ്റു. വെടിർത്തൽ ലംഘിച്ചുവെന്ന് ഇസ്രയേലും ഹമാസും പരസ്പരം ആരോപിച്ചു. ഒന്പതു കുട്ടികളെയും രണ്ടു സ്ത്രീകളെയുമാണ് തിങ്കളാഴ്ച അർധരാത്രിക്കുശേഷം ഹമാസ്…
Read Moreചാരഉപഗ്രഹം വൈറ്റ്ഹൗസും പെന്റഗണും പകർത്തിയെന്ന് ഉത്തരകൊറിയ
പ്യോഗ്യാംഗ്: യുഎസ് ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിന്റെയും പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെയും മറ്റു സൈനിക താവളങ്ങളുടെയും വിശദമായ ചിത്രങ്ങൾ തങ്ങളുടെ ചാരഉപഗ്രഹം പകർത്തിയതായി ഉത്തരകൊറിയ അവകാശപ്പെട്ടു. മാലിംഗ്യോംഗ്-ഒന്ന് എന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം വിജയിച്ചതിൽ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ശാസ്ത്രജ്ഞന്മാർക്കു പ്രത്യേക വിരുന്നു നല്കി. വിരുന്നിനിടെ ഉപഗ്രഹം പകർത്തിയ ചിത്രങ്ങൾ കിം വിലയിരുത്തിയെന്നും ഉത്തരകൊറിയൻ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുഎസ് നാവിക താവളങ്ങൾ, കപ്പൽനിർമാണശാല, വ്യോമതാവളം, വിമാനവാഹിനികൾ, ദക്ഷിണകൊറിയൻ സൈനിക താവളങ്ങൾ, ബ്രിട്ടീഷ് വിമാനവാഹിനി തുടങ്ങിയവയുടെ ചിത്രങ്ങൾ ഉപഗ്രഹം പകർത്തിയെന്നാണ് ഉത്തരകൊറിയ പറഞ്ഞത്. ഉത്തരകൊറിയൻ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതായി ദക്ഷിണകൊറിയ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ചാരപ്രവർത്തനം നടത്താനുള്ള കഴിവ് ഉപഗ്രഹത്തിനുണ്ടോ എന്നത് ഉറപ്പായിട്ടില്ല. പലതവണ വിക്ഷേപണം പരാജയപ്പെട്ട ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിന് ഉത്തരകൊറിയയ്ക്കു റഷ്യയുടെ സഹായം ലഭിച്ചതായി പറയുന്നു.
Read Moreഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരം
വത്തിക്കാൻ സിറ്റി: പനിയും ശ്വാസതടസവും നേരിടുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാൻ വക്താവ് മത്തെയോ ബ്രൂണി അറിയിച്ചു. ശനിയാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയിൽ നടത്തിയ സിടി സ്കാൻ പരിശോധനയിൽ മാർപാപ്പയ്ക്കു ന്യൂമോണിയ ഇല്ലെന്നു സ്ഥിരീകരിച്ചിരുന്നു. ശ്വാസസംബന്ധമായ പ്രശ്നങ്ങൾ മാറിവരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായും വക്താവ് കൂട്ടിച്ചേർത്തു. ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച ത്രികാലജപ പ്രാർഥനയ്ക്കിടെയാണ് രോഗവിവരം പരസ്യമാക്കിയത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള ജനാലയ്ക്കു പകരം വീഡിയോ ലിങ്കിലൂടെയാണ് അദ്ദേഹം പ്രാർഥന ചൊല്ലിയത്. അസുഖത്തിന്റെ പേരിൽ, ദുബായിൽ നടക്കുന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാതിരിക്കില്ലെന്നും നിശ്ചയിച്ചപോലെ ശനിയാഴ്ച പ്രസംഗം നടത്തുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.
Read Moreഗാസയിൽ രണ്ടുദിവസംകൂടി വെടിനിർത്തൽ
ജറൂസലെം: അന്താരാഷ്ട്ര മധ്യസ്ഥരുടെ ശ്രമത്തിനിടെ ഗാസയിൽ രണ്ടു ദിവസംകൂടി വെടിനിർത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. ഖത്തർ ആണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച നാലു ദിവസത്തെ വെടിനിർത്തൽ ഇന്നലെയാണ് അവസാനിക്കേണ്ടിയിരുന്നത്. മൂന്നു ദിവസംകൊണ്ട് 40 ഇസ്രേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. 117 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളിൽ മാറ്റമില്ലെന്ന് ഹമാസ് അറിയിച്ചു. ഒരു ബന്ദിയെ മോചിപ്പിക്കുന്നതിനു പകരം മൂന്നു പലസ്തീനികളെ വിട്ടയയ്ക്കുകയെന്നതാണു നിലവിലുള്ള കരാർ. ഖത്തർ, ഈജിപ്റ്റ്, അമേരിക്ക, സ്പെയിൻ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണു വെടിനിർത്തൽ നീട്ടാൻ മധ്യസ്ഥശ്രമങ്ങൾ നടത്തുന്നത്. താത്കാലിക വെടിനിർത്തൽ തുടരണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, നാറ്റോ തലവൻ ജെൻസ് സ്റ്റോൾട്ടെൻബെർഗ്, യൂറോപ്യൻ യൂണിയൻ പോളിസി തലവൻ ജോസഫ് ബോറൽ തുടങ്ങിയവർ ഇന്നലെ ആവശ്യപ്പെട്ടു. ഇസ്രേലി ബന്ദികളെക്കൂടാതെ 17 തായ്ലൻഡ് പൗരന്മാരെയും ഒരു ഫിലിപ്പീൻകാരനെയും ഹമാസ്…
Read Moreഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിനു ബുക്കർ പുരസ്കാരം
ലണ്ടൻ: ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചിന്റെ ‘പ്രോഫെറ്റ് സോംഗ്’ എന്ന നോവലിന് 2023ലെ ബുക്കർ പുരസ്കാരം. നാൽപ്പത്തിയാറുകാരനായ ലിഞ്ചിന്റെ അഞ്ചാമത്തെ പുസ്തകമാണിത്. 50,000 പൗണ്ട് ആണു പുരസ്കാരം. ഒരു സാങ്കൽപ്പിക സർക്കാർ സേച്ഛാധിപത്യത്തിലേക്കു മാറുന്പോൾ രാജ്യത്തു സംഭവിക്കുന്ന ദുരന്തവും ഒരു കുടുംബം ആ സാഹചര്യത്തെ നേരിടുന്നതുമാണ് പ്രോഫെറ്റ് സോംഗിന്റെ ഇതിവൃത്തം. ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ആറു പുസ്തകങ്ങളിൽനിന്നാണ് പ്രോഫെറ്റ് സോംഗ് തെരഞ്ഞെടുക്കപ്പെട്ടത്. ബുക്കർ പുരസ്കാരം നേടുന്ന അഞ്ചാമത്തെ അയർലൻഡുകാരനാണ് ലിഞ്ച്. ഐറിസ് മർഡോക്, ജോൺ ബാൻവിൽ, റോഡി ഡോയൽ, ആനി എന്റൈറ്റ് എന്നിവരാണു മുന്പ് ബുക്കർ പുരസ്കാരം നേടിയ ഐറിഷ് എഴുത്തുകാർ. റെഡ് സ്കൈ ഇൻ മോണിംഗ് ആണ് ലിഞ്ചിന്റെ ആദ്യ നോവൽ. ദി ബ്ലാക്ക് സ്നോ, ഗ്രേസ് ബിയോണ്ട് ദ സീ എന്നിവയാണു മറ്റു നോവലുകൾ. നേരത്തേ ഇദ്ദേഹം അയർലൻഡിലെ സൺഡേ ട്രിബ്യൂൺ പത്രത്തിൽ സിനിമാ…
Read More