ന്യൂയോർക്ക്: ന്യൂയോർക്കിലെ ഗുരുദ്വാരയിൽ പ്രാർഥനയ്ക്കെത്തിയ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിനെ വളഞ്ഞ് ഖലിസ്ഥാൻ അനുകൂലികൾ. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ച് ഖലിസ്ഥാൻ അനുകൂലികൾ ബഹളമുണ്ടാക്കി. നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ സന്ധുവാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ന്യൂയോർക്കിലെ കോൺസൽ ജനറൽ രൺധീർ ജയ്സ്വാൾ, ഡെപ്യൂട്ടി കോൺസൽ ജനറൽ വരുൺ ജെഫ് എന്നിവർക്കൊപ്പമാണ് ലോംഗ് ഐലൻഡിലെ ഗുരുദ്വാരയിൽ സന്ധു പ്രാർഥനയ്ക്കെത്തിയത്.
Read MoreCategory: NRI
മുപ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
മുബൈ: ക്രിസ്മസിന് മുന്നോടിയായി വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിലക്കുറവ് ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചു. “ക്രിസ്മസ് നേരത്തെ എത്തുന്നു’ എന്ന ടാഗ് ലൈനോടു കൂടിയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 30 വരെ ഇപ്പോഴത്തെ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ വര്‍ഷം ഡിസംബര്‍ രണ്ടു മുതല്‍ അടുത്തവര്‍ഷം മേയ് 30 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍. കമ്പനിയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ലോഗിന്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള അധിക സേവനങ്ങളും എക്സ്പ്രസ് അഹെഡ് കോംപ്ലിമെന്ററി സേവനങ്ങളും ലഭിക്കും.
Read Moreഗാസയിലേക്ക് സഹായവുമായി വീണ്ടും സൗദിയുടെ കപ്പൽ
റിയാദ്: യുദ്ധക്കെടുതികളിൽപ്പെട്ടു നരകിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദ തുറമുഖത്തുനിന്ന് ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളായി 890 ടൺ വസ്തുക്കളാണുള്ളത്. ഇതിൽ 21 കണ്ടെയ്നറുകൾ മെഡിക്കൽ സാമഗ്രികളാണ്. 303 ടൺ ലായനികളും മരുന്നുകളുമാണ്. കൂടാതെ 587 ടൺ പാൽ, വിവിധ ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന 37 കണ്ടെയ്നറുകളുമുണ്ട്. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. 39 പലസ്തീനികളെ കൂടി ഇസ്രയേലും മോചിപ്പിച്ചു. ശനിയാഴ്ച രാത്രി13 ഇസ്രയേലി ബന്ദികളെയും നാല് തായ് ബന്ദികളെയും ഹമാസ് മോചിപ്പിച്ചിരുന്നു.
Read Moreഗ്രീക്ക് ദ്വീപിനു സമീപം ചരക്കുകപ്പൽ മുങ്ങി; ഇന്ത്യക്കാരടക്കം 13 പേരെ കാണാതായി
ഏഥൻസ്: ഗ്രീക്ക് ദ്വീപ് ലെസ്ബോസിനു സമീപം ചരക്കുകപ്പൽ മുങ്ങി നാല് ഇന്ത്യക്കാരടക്കം 13 ജീവനക്കാരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. കോമോറോസിൽ രജിസ്റ്റർ ചെയ്ത റാപ്ടർ എന്ന കപ്പലാണു മുങ്ങിയത്. തുർക്കിയിലെ ഈസ്താംബുളിൽനിന്ന് ഈജിപ്ത്തിലെ അലക്സാണ്ട്രിയയിലേക്കു പോയ കപ്പലാണു മുങ്ങിയത്. 6000 ടൺ ഉപ്പ് ആണു കപ്പലിലുണ്ടായിരുന്നതെന്നു കോസ്റ്റ് ഗാർഡ് പറഞ്ഞു. എട്ട ഈജിപ്റ്റുകാരും നാല് ഇന്ത്യക്കാരും രണ്ട് സിറിയക്കാരുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഒരു ഈജിപ്ത്തുകാരനെ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ ഏഴോടെയാണ് കപ്പലിനു യന്ത്രസംബന്ധമായ പ്രശ്നമുണ്ടായത്. ഈസമയം മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ കാറ്റുണ്ടായിരുന്നു. ലെസ്ബോസിന് എട്ടു കിലോമീറ്റർ അകലെവച്ച് കപ്പൽ മുങ്ങി. എട്ടു ചരക്കുകപ്പലുകളും രണ്ടു ഹെലികോപ്റ്ററുകളും ഗ്രീക്ക് നാവികസേനയുടെ യുദ്ധക്കപ്പലും രക്ഷാപ്രവർത്തനം നടത്തിവരുന്നു.
Read Moreയുഎസിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് നേരെ വെടിവെയ്പ്; രണ്ടുപേരുടെ നില ഗുരുതരം
ന്യൂയോർക്ക് : യുഎസിൽ മൂന്ന് പലസ്തീൻ വിദ്യാർഥികൾക്ക് നേരെ വെടിവെയ്പ്. ശനിയാഴ്ച രാത്രി വെർമോണ്ടിൽ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് വിദ്യാർഥികൾക്ക് നേരെ വെടിവെയ്പുണ്ടായത്. വെടിയേറ്റവരിൽ രണ്ട് പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഹിസാം അവർത്താനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. അക്രമിയെ പിടികൂടാനായില്ലെന്നും ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാനാണ് സാധ്യതയെന്നും പോലീസ്.
Read Moreഈ രാജ്യത്തേക്ക് ഡിസംബർ 1 മുതൽ ഇന്ത്യക്കാർക്ക് വീസാരഹിത പ്രവേശനം
മലേഷ്യ: ചൈനയിലെയും ഇന്ത്യയിലെയും പൗരന്മാർക്ക് ഡിസംബർ 1 മുതൽ 30 ദിവസം വരെ താമസിക്കാൻ മലേഷ്യ വീസാരഹിത പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. പീപ്പിൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിനിടെ ഞായറാഴ്ച വൈകിയാണ് അൻവർ ഇക്കാര്യം പ്രഖ്യാപിച്ചത്, വീസ ഇളവ് എത്ര കാലത്തേക്ക് ബാധകമാകുമെന്ന് പറഞ്ഞില്ല. ചൈനയും ഇന്ത്യയും മലേഷ്യയുടെ നാലാമത്തെയും അഞ്ചാമത്തെയും വലിയ ഉറവിട വിപണികളാണ്. സർക്കാർ കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ ജൂൺ വരെ മലേഷ്യയിൽ 9.16 ദശലക്ഷം വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തി. ചൈനയിൽ നിന്ന് 498,540 ഉം ഇന്ത്യയിൽ നിന്ന് 283,885 ഉം. പാൻഡെമിക്കിന് മുമ്പ് 2019 കാലയളവിൽ ചൈനയിൽ നിന്ന് 1.5 ദശലക്ഷവും ഇന്ത്യയിൽ നിന്ന് 354,486 പേരുമാണ് എത്തിയത്. അയൽരാജ്യമായ തായ്ലൻഡ് അതിന്റെ സുപ്രധാന ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനും മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനുമായി നടപ്പിലാക്കിയ…
Read Moreഗാസയിലേക്ക് സഹായമെത്തിക്കുന്നത് താമസിച്ചാൽ ബന്ദികളുടെ മോചനവും വൈകുമെന്ന് ഹമാസ്
ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാൽ ബന്ദികളുടെ മോചനവും നീളുമെന്ന് ഹമാസ്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇസ്രയേൽ 39 പലസ്തീനികളെ കൂടി മോചിപ്പിച്ചു. ഇസ്രയേലി ബന്ദികള്‍ രാജ്യത്ത് എത്തിയാലുടന്‍ പലസ്തീനി ബന്ദികളെ മോചിപ്പിക്കും. ബന്ധികളുടെ മോചനത്തെ സംബന്ധിച്ചുള്ളവിവരങ്ങൾ കെെമാറാൻ ഹമാസ് കാല താമസമെടുത്തത് വെടി നിർത്തൽ കരാർ വെെകാൻ കാരണമായി. കഴിഞ്ഞ ദിവസം രാവിലെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. അതിനു ശേഷമാണ് ബന്ദികളുടെ മോചനം തുടങ്ങിയത്. നാല് ദിവസത്തെ സമാധാന കരാറാണ് പ്രാബല്യത്തില്‍ വന്നത്. കരാറില്‍ ഇല്ലാതിരുന്ന 12 തായ്ലൻഡ് പൗരന്മാരെ ഹമാസ് മോചിപ്പിച്ചു. തായ്ലൻഡ് പൗരന്മാരുടെ മോചനം സമാധാന കരാറിന്റെ ഭാഗമല്ലെന്നും മാനുഷിക പരിഗണനയുടെ പേരിലാണ് അവരെ മോചിപ്പിക്കുന്നതെന്നു ഹമാസ് പറഞ്ഞു. 12 തായ് പൗരന്മാർ മോചിതരായെന്ന് തായ്ലൻഡ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
Read Moreമിഡില്‍ ഈസ്റ്റ് വഴി പറക്കുമ്പോള്‍ വിമാനങ്ങൾക്കു വഴി തെറ്റുന്നു; മുന്നറിയിപ്പ് നൽകി ഡിജിസിഎ
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ ചില വ്യോമയാനമേഖലകളിൽക്കൂടി സഞ്ചരിക്കുമ്പോള്‍ ജിപിഎസ് സിഗ്നലുകള്‍ നഷ്ടമായി വിമാനങ്ങൾക്കു വഴി തെറ്റുന്നതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) മുന്നറിയിപ്പു നല്കി. ജിപിഎസ് സിഗ്നലുകളില്‍ ഏതൊക്കെ തരത്തിലാണ് വ്യതിയാനം കാണിക്കുന്നതെന്നും പ്രതിസന്ധി നേരിട്ടാല്‍ എങ്ങനെ നേരിടാമെന്നും ഡിജിസിഎയുടെ മുന്നറിയിപ്പിലുണ്ട്. നാവിഗേഷന്‍ സംവിധാനത്തില്‍ തകരാറുണ്ടായതിനു പിന്നാലെ ഇറാനു സമീപം ഒന്നിലധികം വാണിജ്യവിമാനങ്ങള്ക്കു വഴിതെറ്റിയിരുന്നു. മാത്രമല്ല ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ ഒരു വിമാനം അനുമതിയില്ലാതെ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. പ്രഫഷണല്‍ പൈലറ്റുമാരടക്കം നാവിഗേഷന്‍ സംവിധാനത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രദേശത്ത് സൈനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതിനാല്‍ ജാമിംഗും സ്പൂഫിംഗും സംഭവിക്കുന്നതാണോ എന്ന സംശയമുണ്ട്.
Read Moreആറു രാജ്യക്കാർക്ക് വീസാരഹിത പ്രവേശനം അനുവദിച്ച് ചൈന
ബെയ്ജിംഗ്: ആറു രാജ്യങ്ങളിലെ പൗരന്മാർക്ക് വീസാരഹിത പ്രവേശനം അനുവദിക്കാൻ ചൈന. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ്, സ്പെയിൻ, മലേഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസയില്ലാതെ ചൈനയിൽ പ്രവേശിക്കാൻ അനുമതി നൽകും. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് 15 ദിവസം വിസയില്ലാതെ ചൈനയിൽ തുടരാം. പുതിയ തീരുമാനം ബിസിനസ്, ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് കൊണ്ടുവരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഡിസംബർ ഒന്നു മുതൽ ഒരു വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിൽ വരുത്തുക. ബ്രൂണെയ്, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലെ പൗരന്മാർക്കു വീസയില്ലാതെ പ്രവേശിക്കാൻ ചൈന മുന്‍പ് അനുമതി നൽകിയിരുന്നുവെങ്കിലും കോവിഡിനെത്തുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്നു.
Read Moreവത്തിക്കാനിൽ വിശിഷ്ടാതിഥികൾക്കു മുൻപിൽ ദ ഫേസ് ഓഫ് ദ ഫേസ്ലസ്
വത്തിക്കാൻ: കേരളത്തിൽ പ്രദർശനം തുടരുന്ന ദ ഫേസ് ഓഫ് ദ ഫേസ്ലസ് എന്ന ചലച്ചിത്രം ബിഷപ്പുമാർക്കും വിശിഷ്ടാതിഥികൾക്കുമായി മാർപാപ്പയുടെ വസതിക്കു സമീപമുള്ള വേദിയിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായാണ് വത്തിക്കാനിൽ ഒൗദ്യോഗികമായി ഒരു മലയാള സിനിമ പ്രദർശിപ്പിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന് വത്തിക്കാൻ പരിപൂർണപിന്തുണയാണ് നൽകുന്നത്. മാർപാപ്പയെ സന്ദർശിച്ച അണിയറപ്രവർത്തകർ അദ്ദേഹത്തിന് തൊട്ടടുത്ത ദിവസം സിനിമ കാണുന്നതിനായുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട് ഡോ. ഷെയ്സണ്‍ പി. ഒൗസേപ്പ് സംവിധാനം നിർവഹിച്ച സിനിമ നിരവധി അന്തർദേശിയ അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. ട്രൈലൈറ്റ് ക്രിയേഷൻസിന്റെ ബാനറിൽ സാന്ദ്ര ഡിസൂസ റാണയാണ് സിനിമ നിർമിച്ചിരിക്കുന്നത്.
Read More