ഷിക്കാഗോ: യുഎസിലെ ഷിക്കാഗോയിൽ മലയാളി യുവതിക്ക് വെടിയേറ്റു. ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം-ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് വെടിയേറ്റത്. ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിയുതിർത്തുവെന്നാണ് വിവരം. അമൽ റെജിയെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണം. ഗർഭിണിയായ മീരയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീരയുടെ നില ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നും ഉഴവൂരിലെ ബന്ധുക്കൾക്കു വിവരം ലഭിച്ചു.
Read MoreCategory: NRI
ഹമാസ് പലായനം ചെയ്യും; ഇസ്രയേല്‍ പ്രതിരോധമന്ത്രി
ടെല്‍ അവീവ്: ഗാസയിലെ ഹമാസ് ഭരണകേന്ദ്രം പിടിച്ചെടുത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഗാസയുടെ നിയന്ത്രണം ഹമാസിനു നഷ്ടപ്പെട്ടുകഴിഞ്ഞു. വടക്കൻ ഗാസ വിട്ട് അവർ തെക്കോട്ട് പലായനം ചെയ്യുകയാണ്. ഹമാസിന്റെ ഭരണകേന്ദ്രങ്ങൾ ജനം കൈയേറി കൊള്ളയടിക്കുകയാണെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് അവകാശപ്പെടുന്നു. ഹമാസ് മുൻ ഇന്റലിജൻസ് തലവൻ മുഹമ്മദ് ഖാമിസിനെ വധിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രത്യേകിച്ച് തെളിവൊന്നും ഹാജരാക്കാതെയായിരുന്നു മന്ത്രിയുടെ അവകാശവാദം.അതേസമയം, ഇസ്രയേലിലേക്ക് ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതോടെ ഗാസയിൽ ആരംഭിച്ച യുദ്ധം ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമായി തുടരുകയാണ്. ഹമാസ് ഒക്ടോബര്‍ ഏഴിന് 1,200 ഇസ്രയേലികളെ കൊല്ലുകയും 240ഓളം പേരെ ബന്ദികളാക്കി പിടികൂടുകയും ചെയ്തപ്പോൾ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ ഗാസയിൽ മരണസംഖ്യ 11,000 കടന്നു. ഗാസയിലെ ആശുപത്രികളടക്കം ഇസ്രയേൽ തകര്‍ത്തു.വടക്കന്‍ ഗാസയിലെ എല്ലാ ആശുപത്രികളും വൈദ്യുത ദൗര്‍ലഭ്യം മൂലം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി…
Read Moreസമാധാനാന്തരീക്ഷം തകർക്കുന്നു; നേപ്പാളിൽ ടിക് ടോക് നിരോധിക്കുന്നു
കാഠ്മണ്ഡു: ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിക്കാൻ നേപ്പാൾ സർക്കാർ തീരുമാനിച്ചു. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നുവെന്ന കാരണത്താലാണിതെന്ന് ഐടി മന്ത്രി രേഖാ ശർമ അറിയിച്ചു. എന്നാണ് നിരോധനം നടപ്പിലാക്കുകയെന്നു വ്യക്തമാക്കിയില്ല. വിദ്വേഷം പടർത്തുന്ന പോസ്റ്റുകൾ ടിക് ടോക്കിൽ വ്യാപകമാകുന്നതായി ആക്ഷേപമുണ്ട്. ടിക് ടോക്ക് വീഡിയോകളുമായി ബന്ധപ്പെട്ട് നാലു വർഷത്തിനിടെ നേപ്പാളിൽ 1647 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തു.
Read Moreഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി
ടെല്‍ അവീവ്: ഗാസയ്ക്കു മേല്‍ ഹമാസിനുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായെന്ന അവകാശവാദവുമായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇസ്രയേല്‍ മന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. ഹമാസിന് ഗാസയുടെ മേലുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായിരിക്കുന്നുവെന്നും തീവ്രവാദികള്‍ തെക്കോട്ടോടിയിരിക്കുകയാണെന്നും ജനങ്ങള്‍ ഹമാസിന്റെ കേന്ദ്രങ്ങള്‍ കൊള്ളയടിക്കുകയാണിപ്പോഴെന്നും മന്ത്രി പറഞ്ഞു. പ്രത്യേകിച്ച് തെളിവൊന്നും ഹാജരാക്കാതെയായിരുന്നു മന്ത്രിയുടെ അവകാശവാദം. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഗാലന്റ് കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമാണ് ഗാസയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസ് ഏകദേശം 1,200 ആളുകളെ കൊന്നൊടുക്കുകയും 240ഓളം ആളുകളെ ബന്ദികളാക്കി പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഗാസയിലെ ആശുപത്രികളടക്കം തകര്‍ന്നിരുന്നു. വടക്കന്‍ ഗാസയിലെ എല്ലാ ആശുപത്രികളും വൈദ്യുത ദൗര്‍ലഭ്യം മൂലം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഹമാസ് സര്‍ക്കാരിലെ ഉപ ആരോഗ്യമന്ത്രി…
Read Moreഹമാസ് കമാൻഡർ അഹമ്മദ് സിയാമിനെ വധിച്ചെന്ന് ഇസ്രയേൽ
ഗാസ സിറ്റി: മുതിർന്ന ഹമാസ് കമാന്‍ഡറെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ഗാസ നിവാസികളും രോഗികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ ബന്ദികളാക്കിയ അഹമ്മദ് സിയാമിനെയാണ് ഇസ്രയേൽ വകവരുത്തിയത്. ഗാസയിലെ ജനങ്ങളുടെ ഒഴിപ്പിക്കലിനു തടസം നിന്നതും ഇയാളാണെന്ന് ഇസ്രയേൽ പറയുന്നു. ഗാസ സിറ്റിയിലെ അൽ–ബുറാഖ് സ്കൂളിൽ ഒളിച്ചിരിക്കുകയായിരുന്ന സിയാമിനെ യുദ്ധവിമാനത്തിൽനിന്നാണ് ആക്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളുടെ സങ്കേതം കൃത്യമായി കണ്ടുപിടിച്ചതെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. ഹമാസിന്റെ നാസർ റദ്വാൻ കമ്പനിയുടെ കമാൻഡറായിരുന്നു ഇയാൾ.
Read More17,300 നിയമലംഘകർ സൗദിയിൽ പിടിയിൽ
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന തുടരുന്നു. ഒരാഴ്ച്ചയ്ക്കിടെ ഇത്തരത്തിൽ നിയമങ്ങള്‍ ലംഘിച്ച 17,300 പേർ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. താമസ നിയമ ലംഘനം നടത്തിയ 10 ,000, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,900, തൊഴിൽ നിയമ ലംഘനം നടത്തിയ 2,611 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 626 പേർ അറസ്റ്റിലായത്. ഇവരിൽ 57 ശതമാനം യമനികളും 40 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. 24 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി.
Read Moreഹെലികോപ്റ്റര്‍ കടലിൽ തകര്‍ന്ന് 5 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: കിഴക്കന്‍ മെഡിറ്ററേനിയൻ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്ന പരിശീലനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇസ്രയേലും ഹമാസും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതിനു ശേഷം ഈ മേഖലയില്‍ അമേരിക്ക സൈനിക ഇടപെടലുകള്‍ ശക്തമാക്കിയിരുന്നു. ഒരു മാസത്തിനിടെ രണ്ട് വിമാനവാഹിനി കപ്പലുകളും ജെറ്റുകളും യുഎസ് കിഴക്കൻ മെഡിറ്ററേനിയനിലേക്കു മാറ്റിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അന്തരിച്ച സൈനികര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. “അവരുടെ ജീവിതത്തിലെ ഓരോ ദിവസവും സമര്‍പ്പിച്ചിരുന്നത് രാജ്യത്തിനുവേണ്ടിയായിരുന്നു. ആ പോരാളികളുടെ കുടുംബങ്ങള്‍ക്കായി നമുക്ക് എന്നും പ്രാര്‍ഥിക്കാം’ ബൈഡന് പറഞ്ഞു.
Read Moreയുഎൻ പ്രമേയം അനുകൂലിച്ച് ഇന്ത്യ; വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് 18 രാജ്യങ്ങൾ
യുണൈറ്റഡ്നേഷൻസ്: അധിനിവേശ പലസ്തീനിലെ ഇസ്രയേൽകുടിയേറ്റത്തെ അപലപിക്കുന്ന യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ. ‘ കിഴക്കൻ ജറൂസലെം ഉൾപ്പെടെ അധിനിവേശ പലസ്തീൻ മേഖലയിലെ ഇസ്രയേൽ കുടിയേറ്റങ്ങൾ’ എന്ന ശീർഷകത്തിലുള്ള പ്രമേയം ഏഴിനെതിരേ 145 വോട്ടുകൾക്ക് യുഎൻ പാസാക്കുകയും ചെയ്തു. 18 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന, ഫ്രാൻസ്, ജപ്പാൻ, മലേഷ്യ, മാലിദ്വീപ്, റഷ്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുകെ എന്നിവയുൾപ്പെടെ പ്രമേയത്തെ അനുകൂലിച്ച 145 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.
Read Moreഇന്ത്യക്കെതിരേ വിവാദ പരാമർശവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതന്ത്രബന്ധം മോശമായി തുടരുന്നതിനിടെ വീണ്ടും വിവാദ പരാമർശവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വലിയ രാജ്യങ്ങൾക്ക് തിരിച്ചടികളേതുമില്ലാതെ രാജ്യാന്തരനിയമങ്ങൾ ലംഘിക്കാനായാൽ ലോകം കൂടുതൽ അപകടകരമാകുമെന്നായിരുന്നു ഇന്ത്യയെ ലക്ഷ്യമിട്ട് ട്രൂഡോയുടെ പരാമർശം. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാക്കിയത്. കഴിഞ്ഞ ജൂണിലാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്കു മുന്പിൽ നിജ്ജാറിനെ ഒരു സംഘം വധിച്ചത്. നിരോധിതസംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായ ഇയാൾ ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരിൽ ഒരാളായിരുന്നു. കൊലപാതകത്തിൽ പങ്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. കാനഡയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചിരുന്നു. കാനഡയിലെ സ്മാർട്ട് എനർജി ഗ്രിഡിന്റെ ഉദ്ഘാടനവേളയിൽ മാധ്യമങ്ങളോടു സംസാരിക്കുന്പോഴാണ് ട്രൂഡോ വീണ്ടും വിഷയം എടുത്തിട്ടത്. ക്രിയാത്മക ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. നിജ്ജാർ വിവാദത്തിനു…
Read Moreആശുപത്രി ആക്രമിച്ചിട്ടില്ല; കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ സഹായിക്കുമെന്ന് ഇസ്രയേൽ
ഗാസ സിറ്റി: ഗാസയിലെ അൽഷിഫ ആശുപത്രിക്കു സമീപം ഏറ്റുമുട്ടൽ നടക്കുന്നുണ്ടെങ്കിലും ആശുപത്രിയെ ആക്രമിച്ചിട്ടില്ലെന്ന് ഇസ്രയേൽ അറിയിച്ചു. അൽഷിഫയിലെ ശിശുക്കളെ സുരക്ഷിതമേഖലയിലേക്ക് ഒഴിപ്പിച്ചുമാറ്റാൻ സഹായിക്കുമെന്നും ഇസ്രേലി സേന പറഞ്ഞു. ഇന്ധനം തീർന്ന് പ്രവർത്തനം നിലച്ച ആശുപത്രിയിൽ വൈദ്യുതിയുടെ അഭാവം മൂലം രണ്ടു നവജാതശിശുക്കൾ മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഒട്ടേറെ ശിശുക്കൾ അപകടനിലയിലാണെന്ന് ആശുപത്രിവൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു. ഓപ്പറേഷൻ തിയറ്ററിൽ സൂക്ഷിച്ചിരിക്കുന്ന 20 ശിശുക്കളുടെ ചിത്രം ബിബിസി പുറത്തുവിട്ടു. ശിശുക്കളെ മുതിർന്നവരുടെ ബെഡിൽ നിരത്തിക്കിടത്തിയിരിക്കുകയാണ്. ഇവർക്ക് ഓക്സിജൻ വേണ്ട ഘട്ടമാണെന്നും ആശുപത്രിയിൽ ഓക്സിജൻ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിക്കു താഴെ ഹമാസ് ഭീകരരുടെ ആസ്ഥാനം പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇസ്രേലി സേന അവകാശപ്പെടുന്നത്. അൽഖുദ്സ് ആശുപത്രിയും നിലച്ചു ഗാസയിലെ അൽഖുദ്സ് ആശുപത്രിയുടെ പ്രവർത്തനം നിലച്ചതായി പലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. ഇന്ധനം തീർന്നതോടെവൈദ്യുതി ഉത്പാദനം നിലച്ചതാണ് കാരണം. വൈദ്യുതി ഇല്ലെങ്കിലും രോഗികൾക്കു ചികിത്സ…
Read More