80 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ച്ച് പാ​ക്കി​സ്ഥാ​ൻ

ക​റാ​ച്ചി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി ക​ട​ന്ന​തി​നു പി​ടി​യി​ലാ​യ 80 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ മോ​ചി​പ്പി​ച്ചു. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലെ അ​ട്ടാ​രി-​വാ​ഗാ അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ ക​ര​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ്വീ​ക​രി​ച്ചു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​യി​ൽ മോ​ചി​ത​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ൻ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന മ​റ്റ് ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് അ​വ​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജ​യി​ലി​ൽ 184 ഇ​ന്ത്യ​ക്കാ​ർ കൂ​ടി​യു​ണ്ട്. അ​വ​രെ​യും തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു. അ​വ​രി​ൽ പ​ല​രും രോ​ഗി​ക​ളും മ​റ്റ് പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​രു​മാ​ണെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Read More

ആ​ശു​പ​ത്രി​ക​ൾ​ക്കു​നേ​രേ വീ​ണ്ടും ആ​ക്ര​മ​ണം;​ഗാ​സ ഭൂ​മി​യി​ലെ ന​ര​കം

ടെ​ൽ​അ​വീ​വ്: ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ഗാ​സ​യി​ൽ ഓ​രോ പ​ത്ത് മി​നി​റ്റി​ലും ഒ​രു കു​ട്ടി വീ​തം കൊ​ല്ല​പ്പെ​ടു​ന്നു​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ശ​രാ​ശ​രി 134 കു​ട്ടി​ക​ളാ​ണ് ദി​വ​സ​വും അ​വി​ടെ മ​രി​ച്ചു​വീ​ഴു​ന്ന​ത്. ഭൂ​മി​യി​ലെ ന​ര​ക​മാ​യി ഗാ​സ മാ​റി​യെ​ന്നും ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ മാ​നു​ഷി​ക വി​ഭാ​ഗം കാ​ര്യാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഗാ​സ കു​ഞ്ഞു​ങ്ങ​ളു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റി​യെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ലോ​ക​ത്താ​കെ ന​ട​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ വാ​ർ​ഷി​ക ക​ണ​ക്കു​ക​ളേ​ക്കാ​ൾ മു​ക​ളി​ലാ​ണ്. ഇ​തി​നോ​ട​കം 11,000 ക​ട​ന്ന മ​ര​ണ​സം​ഖ്യ​യി​ൽ 40 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് കു​ഞ്ഞു​ങ്ങ​ൾ. കു​ട്ടി​ക​ൾ​ക്കു​നേ​രേ​യു​ള്ള അ​തി​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ൺ ഇ​സ്ര​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ വ​ട​ക്ക​ൻ ഗാ​സ​യി​ലെ അ​ൽ ഷി​ഫ ആ​ശു​പ​ത്രി​യു​ടെ​നേ​രേ ഇ​സ്ര​യേ​ൽ സൈ​ന്യം വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​ക്കു​നേ​രേ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. തെ​ക്ക​ൻ ഗാ​സ​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ക​യാ​യി​രു​ന്ന നി​ര​വ​ധി പ​ല​സ്തീ​നി​ക​ളും വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ…

Read More

ഗാ​സ​യ്ക്ക് സ​ഹാ​യ​വു​മാ​യി സൗ​ദി വി​മാ​നം; കൂ​ട്ട​പ്പ​ലാ​യ​നം തു​ട​രു​ന്നു

റി​യാ​ദ്: ഇ​സ്ര​യേ​ല്‍-​ഹ​മാ​സ് യു​ദ്ധം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന ഗാ​സ​യി​ലേ​ക്കു സ​ഹാ​യ​വു​മാ​യി സൗ​ദി അ​റേ​ബ്യ. ദു​രി​താ​ശ്വാ​സ, പാ​ർ​പ്പി​ട സാ​മ​ഗ്രി​ക​ൾ ഉ​ൾ​പ്പെ​ടെ 35 ട​ൺ വ​സ്തു​ക്ക​ളു​മാ​യി സൗ​ദി​യു​ടെ ആ​ദ്യ​വി​മാ​നം ഈ​ജി​പ്തി​ലെ അ​രീ​ഷ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി. സ​ൽ​മാ​ൻ രാ​ജാ​വി​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ രാ​ജ​കു​മാ​ര​ന്‍റെ​യും നി​ർ​ദ്ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് കെ​എ​സ് റി​ലീ​ഫ് സൗ​ദി​യി​ൽ ആ​രം​ഭി​ച്ച ജ​ന​കീ​യ ധ​ന​സ​മാ​ഹ​ര​ണ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ‌​യാ​ണി​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഗാ​സ​യ്ക്ക് സ​ഹാ​യ​ങ്ങ​ളു​മാ​യി പോ​കും. അ​തേ​സ​മ​യം, ഗാ​സ​യി​ലെ ഹ​മാ​സ് കേ​ന്ദ്രം ത​ക​ര്‍​ത്തെ​ന്നും 50 ഹ​മാ​സ് അം​ഗ​ങ്ങ​ൾ വ​ധി​ക്ക​പ്പെ​ട്ടെ​ന്നും ഇ​സ്ര​യേ​ല്‍ അ​റി​യി​ച്ചു. യു​ദ്ധം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടെ​നി​ന്ന് പ​ല​സ്തീ​ൻ​കാ​ർ കൂ​ട്ട​പ്പ​ലാ​യ​നം ന​ട​ത്തു​ക​യാ​ണ്. അ​തി​നി​ടെ വെ​ടി​നി​ര്‍​ത്ത​ല്‍ ഇ​ട​വേ​ള​യ്ക്ക് ഇ​സ്ര​യേ​ല്‍ സ​മ്മ​തി​ച്ച​താ​യി അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി. ദി​വ​സം നാ​ലു മ​ണി​ക്കൂ​ര്‍ വെ​ടി​നി​ര്‍​ത്ത​ലി​നാ​ണ് ഇ​സ്ര​യേ​ല്‍ സ​മ്മ​തം അ​റി​യി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഒ​ഴി​ഞ്ഞു​പോ​കാ​നും അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ക്കാ​നു​മാ​ണു വെ​ടി​നി​ർ​ത്ത​ൽ.

Read More

ബോം​ബു​മ​ഴ പെ​യ്യി​ക്കു​ന്ന​ത് മ​നു​ഷ്യ​ത​ര​ഹി​തം; ഇസ്രയേലിനെതിരേ ഉപരോധം ആവശ്യപ്പെട്ട് ബെൽജിയം മന്ത്രി

ബ്ര​സ​ൽ​സ്: ഗാ​സ​യി​ലെ ആ​ശു​പ​ത്രി​ക​ളും അ​ഭ​യാ​ർ​ഥി ക്യാ​ന്പു​ക‍​ളും ബോം​ബിം​ഗി​ന് ഇ​ര​യാ​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​സ്ര​യേ​ലി​നെ​തി​രേ ഉ​പ​രോ​ധം ചു​മ​ത്ത​ണ​മെ​ന്നും ബെ​ൽ​ജി​യം സ​ർ​ക്കാ​രി​നോ​ട് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി പ്ര​ട്ര ഡി ​സ​ട്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. ബോം​ബു​മ​ഴ പെ​യ്യി​ക്കു​ന്ന​ത് മ​നു​ഷ്യ​ത​ര​ഹി​ത​മാ​ണെ​ന്നും ഇ​സ്ര​യേ​ലി​നെ​തി​രേ ഉ​പ​രോ​ധ​ത്തി​നു സ​മ​യ​മാ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു. വെ​ടി ​നി​ർ​ത്ത​ണ​മെ​ന്ന അ​ന്താ​രാ​ഷ്‌​ട്ര സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം മാ​നി​ക്കാ​ൻ ഇ​സ്ര​യേ​ൽ ത​യാ​റ​ല്ല. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഇ​സ്ര​യേ​ലു​മാ​യു​ള്ള രാ​ഷ്‌​ട്രീ​യ, സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണം. അ​ധി​നി​വേ​ശ പ​ല​സ്തീ​നി​ൽ​നി​ന്നു​ള്ള ഇ​സ്രേ​ലി ഉ​ത്പ​ന്ന​ങ്ങ​ൾ നി​രോ​ധി​ക്ക​ണം. ഇ​സ്രേ​ലി രാ​ഷ്‌​ട്രീ​യ, സൈ​നി​ക നേ​താ​ക്ക​ൾ​ക്കെ​തി​രേ യു​ദ്ധക്കുറ്റം ചു​മ​ത്തി യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു ത​ട​യ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

എ​യ​ർ ഇ​ന്ത്യ വി​മാ​നം ത​ക​ർ​ക്കു​മെ​ന്ന് ഖ​ലി​സ്ഥാ​നി തീ​വ്ര​വാ​ദി; അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് കാ​ന​ഡ

ഒ​ട്ടാ​വ: ന​വം​ബ​ർ 19 മു​ത​ൽ എ​യ​ർ ഇ​ന്ത്യ​യി​ൽ പ​റ​ക്ക​രു​തെ​ന്ന് ഖ​ലി​സ്ഥാ​നി തീവ്രവാദ നേ​താ​വ് ഗു​ർ​പ​ത്‌​വ​ന്ത് സിം​ഗ് പ​ന്നൂ​ണി​ന്‍റെ ഭീ​ഷ​ണി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് കാ​ന​ഡ. വീ​ഡി​യോ​ക​ളി​ലെ മു​ന്ന​റി​യി​പ്പ് കാ​ന​ഡ​യി​ലെ ഫെ​ഡ​റ​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​താ​യി ഗ​താ​ഗ​ത മ​ന്ത്രി പാ​ബ്ലോ റോ​ഡ്രി​ഗ​സ് അ​റി​യി​ച്ചു. ത​ങ്ങ​ൾ എ​ല്ലാ ഭീ​ഷ​ണി​ക​ളെ​യും ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും പ്ര​ത്യേ​കി​ച്ച് അ​വ എ​യ​ർ​ലൈ​നു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള​താ​ണെ​ങ്കി​ൽ എ​റെ പ്ര​ധാ​ന​മാ​യി ക​രു​തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഒ​ട്ടാ​വ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ന​വം​ബ​ർ 19ന് ​ശേ​ഷം എ​യ​ർ ഇ​ന്ത്യ​യി​ൽ പ​റ​ക്ക​രു​തെ​ന്നും നി​ങ്ങ​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​യേ​ക്കാ​മെ​ന്നു​മാ​ണ് ക​ഴി​ഞ്ഞ ആ​ഴ്‌​ച ഓ​ൺ​ലൈ​നി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​ക​ളി​ൽ പ​ന്നൂ​ൺ സി​ക്കു​കാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഇ​ത് ഒ​രു ഭീ​ഷ​ണി​യ​ല്ല, മ​റി​ച്ച് ഇ​ന്ത്യ​ൻ ബി​സി​ന​സു​ക​ൾ ബ​ഹി​ഷ്‌​ക​രി​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ക​നേ​ഡി​യ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കാ​ന​ഡ​യി​ൽ ഏ​ക​ദേ​ശം 7.7 ല​ക്ഷം സി​ക്കു​കാ​രു​ണ്ട്, അ​വ​ർ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ ര​ണ്ട് ശ​ത​മാ​ന​മാ​ണ്.ജൂ​ണി​ൽ വാ​ൻ​കൂ​വ​റി​ന് സ​മീ​പം…

Read More

ചി­​ക്കു​ന്‍ ഗു­​നി­​യ­​യ്­​ക്കു­​ള്ള ആ­​ദ്യ വാ­​ക്‌­​സീ​ന് അം­​ഗീ­​കാ­​രം ന​ല്‍­​കി അ­​മേ­​രി​ക്ക

വാ­​ഷിം­​ഗ്­​ടണ്‍ ഡി​സി: കൊ­​തു­​ക് പ­​ര­​ത്തു​ന്ന രോ­​ഗ​മാ­​യ ചി­​ക്കു​ന്‍ ഗു­​നി­​യ­​യ്­​ക്കു­​ള്ള ആ­​ദ്യ വാ­​ക്‌­​സീ​ന്‍ വി­​ക­​സി­​പ്പി­​ച്ച് അ­​മേ­​രി​ക്ക. വാ​ല്‍​നേ­​വ ക­​മ്പ­​നി­​യാ­​ണ് ഇ­​ക്‌­​സ് ചി­​ക് എ­​ന്ന് പേ­​രി­​ട്ടി­​രി­​ക്കു­​ന്ന വാ­​ക്‌­​സീ​ന്‍ വി­​ക­​സി­​പ്പി­​ച്ച­​ത്. അ­​മേ­​രി­​ക്ക​ന്‍ ആ­​രോ­​ഗ്യ­​മ­​ന്ത്രാ​ല­​യം വാ­​ക്‌­​സീ­​ന് അം­​ഗീ­​കാ­​രം ന​ല്‍­​കി. 18 വ­​യ­​സി­​ന് മു­​ക­​ളി­​ലു­​ള്ള­​വ​ര്‍­​ക്കാ­​ണ് വാ­​ക്‌­​സീ​ന്‍ എ­​ടു­​ക്കാ­​നാ­​വു­​ക. ഇ­​ത് ഉ­​ട​ന്‍ വി­​പ­​ണി­​യി­​ലെ­​ത്തു­​മെ­​ന്നാ­​ണ് വി­​വ​രം. 1952ല്‍ ​ടാ​ന്‍­​സാ­​നി­​യ­​യി​ല്‍ ആ­​ണ് ചി­​ക്കു​ന്‍ ഗു​നി­​യ ആ­​ദ്യ­​മാ­​യി റി­​പ്പോ​ര്‍­​ട്ട് ചെ­​യ്യു­​ന്ന​ത്. പി­​ന്നീ­​ട് വ​ള­​രെ വേ­​ഗം ത­​ന്നെ ആ­​ഫ്രി­​ക്ക­​യു­​ടെ മ­​റ്റ് ഭാ­​ഗ­​ങ്ങ­​ളി­​ലേ​ക്കും ഏ​ഷ്യ, അ­​മേ­​രി­​ക്ക എ­​ന്നീ ഭൂ­​ഖ­​ണ്ഡ­​ങ്ങ­​ളി­​ലേ​ക്കും രോ­​ഗം പ­​ട​ര്‍­​ന്നു. 1974ലാ­​ണ് ഇ­​ന്ത്യ­​യി​ല്‍ ആ­​ദ്യ­​മാ­​യി രോ­​ഗം റി­​പ്പോ​ര്‍­​ട്ട് ചെ­​യ്­​ത­​ത്. 2004ല്‍ ​ഇ­​ന്ത്യ​യി​ല്‍ ചി­​ക്കു​ന്‍ ഗു​നി­​യ വ്യാ­​പ­​ക­​മാ­​യി ബാ­​ധി­​ച്ചി­​രു​ന്നു. പ​നി, സ­​ന്ധി­​വേ​ദ­​ന, ത­​ല­​വേ­​ദ­​ന തു­​ട­​ങ്ങി­​യ­​വ­​യാ­​ണ് രോ­​ഗ­​ല­​ക്ഷ­​ണ​ങ്ങ​ള്‍.

Read More

വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ; കുട്ടി പീഡനത്തിന് ഇരയായത് ഇരുപതിലധികം തവണ

വാ​ഷിം​ഗ്ട​ൺ: എ​ട്ടാം ക്ലാ​സു​കാ​ര​നെ ക്ലാ​സ്മു​റി​യി​ലും കാ​റി​ലു​മാ​യി പ​ല​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച അ​ധ്യാ​പി​ക​യെ എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റ് ചെ​യ്തു. യു​എ​സി​ലെ മു​ൻ മി​ഡി​ൽ സ്കൂ​ൾ അ​ധ്യാ​പിക​യാ​യി​രു​ന്നു 31 കാ​രി​യാ​യ മെ​ലി​സ മേ​രി ക​ർ​ട്ടി​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. 14 വ​യ​സു​കാ​ര​നെ മ​ദ്യ​വും ല​ഹ​രി​വ​സ്തു​ക്ക​ളും ന​ൽ​കി വ​ശ​ത്താ​ക്കി​യാ​ണ് അ​ധ്യാ​പി​ക പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ. പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​ണ് അ​റ​സ്റ്റ്. ‌ താ​ൻ ഇ​രു​പ​തി​ലേ​റെ ത​വ​ണ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് ഇ​പ്പോ​ൾ 22 വ​യ​സു​ള്ള യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​മാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ സ്കൂ​ളി​ൽ അ​ധ്യാ​പി​ക ജോ​ലി ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് ഇ​വ​ർ മ​റ്റൊ​രു സ്കൂ​ളി​ലേ​ക്ക് ജോ​ലി മാ​റി പോ​യി. അ​ധ്യാ​പി​ക​യ്ക്കെ​തി​രേ വേ​റെ​യും പ​രാ​തി ഉ​യ​രു​മെ​ന്നാ​ണു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

Read More

130 ഭൂ​ഗ​ര്‍​ഭ​തു​ര​ങ്ക​ങ്ങ​ള്‍ ത​ക​ര്‍​ത്തു; ഗാ​സ​യു​ടെ നി​യ​ന്ത്ര​ണം ഹ​മാ​സി​ന് ന​ഷ്ട​മാ​യെ​ന്ന് ഇ​സ്ര​യേ​ല്‍

ഗാ​സാ​സി​റ്റി: യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു​നി​ന്നും ആ​വ​ശ്യ​മു​യ​രു​ന്പോ​ഴും ഗാ​സാ​സി​റ്റി‌​യി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ക​യാ​ണ് ഇ​സ്ര​യേ​ല്‍. ഹ​മാ​സി​ന്‍റെ ഭൂ​ഗ​ര്‍​ഭ​തു​ര​ങ്ക​ശൃം​ഖ​ല​ക​ൾ ത​ക​ർ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ഇ​സ്ര​യേ​ല്‍ സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ. ഇ​തി​നോ​ട​കം 130 ഹ​മാ​സ് തു​ര​ങ്ക​ങ്ങ​ൾ ത​ക​ര്‍​ത്തു​ക​ഴി​ഞ്ഞ​താ​യി ഇ​സ്ര​യേ​ല്‍ സേ​നാ​വ​ക്താ​വ് ഡാ​നി​യ​ല്‍ ഹ​ഗാ​രി അ​വ​കാ​ശ​പ്പെ​ട്ടു. ഗാ​സ​യു​ടെ നി​യ​ന്ത്ര​ണം ഹ​മാ​സി​നു ന​ഷ്ട​മാ​യ​താ​യും സൈ​ന്യം പ​റ​യു​ന്നു. ഹ​മാ​സി​ന്‍റെ ആ​യു​ധ​നി​ര്‍​മാ​താ​ക്ക​ളി​ല്‍ മു​ഖ്യ​നാ​യ മു​ഹ്‌​സി​ന്‍ അ​ബു സി​ന​യെ വ​ധി​ച്ചു​വെ​ന്ന് ഇ​സ്ര​യേ​ല്‍ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 10,569 പേ​ര്‍ ഗാ​സ​യി​ല്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നും ഇ​തി​ല്‍ 4324 പേ​ര്‍ കു​ട്ടി​ക​ളാ​ണെ​ന്നും പ​ല​സ്തീ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. 26,457 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഗാ​സ​യി​ല്‍ പ്ര​തി​ദി​നം 160ല​ധി​കം കു​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ടു​ന്ന​ത്. അ​തി​നി​ടെ യു​ദ്ധ​ത്തി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ആ​ന്‍റോ​ണി​യോ ഗു​ട്ട​റെ​സ് വീ​ണ്ടും രം​ഗ​ത്തെ​ത്തി. ഇ​സ്ര​യേ​ല്‍ ഗാ​സ​യി​ല്‍ ന​ട​ത്തു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ളി​ല്‍ കാ​ര്യ​മാ​യ കു​ഴ​പ്പ​ങ്ങ​ളു​ണ്ടെ​ന്നും ഗാ​സ മു​ന​മ്പി​ല്‍…

Read More

എട്ടുകാലിയുടെ ​ക​ടി​യേ​റ്റ് ബ്ര​സീ​ലി​യ​ൻ ഗാ​യ​ക​ന് ദാ​രു​ണാ​ന്ത്യം; നടുക്കം വിട്ടുമാറാതെ ആരാധകർ

എട്ടുകാലിയുടെ ​ക​ടി​യേ​റ്റ് ബ്ര​സീ​ലി​യ​ൻ ഗാ​യ​ക​ന് ദാ​രു​ണാ​ന്ത്യം. യു​വ ഗാ​യ​ക​നാ​യ ഡാ​ർ​ലി​ൻ മൊ​റൈ​സാ​ണ് (28) മ​രി​ച്ച​ത്. മു​ഖ​ത്ത് എ​ട്ടു​കാ​ലി​യു​ടെ ക​ടി​യേ​റ്റ മൊ​റൈ​സി​ന് ക​ടു​ത്ത ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ടു​ക​യും ക​ടി​യേ​റ്റ ഭാ​ഗം ക​ടും നീ​ല​നി​റ​മാ​കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. എ​ട്ടു​കാ​ലി​യു​ടെ ക​ടി മൂ​ലം അ​ല​ര്‍​ജി​യാ​യ​താ​ണെ​ന്ന് ക​രു​തി വൈ​കാ​തെ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ന്ന് മൊ​റൈ​സി​ന്‍റെ ഭാ​ര്യ ജൂ​ലി​യെ​നി ലി​സ്ബോ​വ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ളെ​ല്ലാം ന​ൽ​കി അ​ന്ന് ത​ന്നെ മൊ​റൈ​സി​നെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച​യാ​യി​ട്ടും മു​ഖ​ത്തെ പാ​ടി​നും ത​ള​ർ​ച്ച​യ്ക്കും മാ​റ്റ​മി​ല്ലാ​താ​യ​തോ​ടെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. എ​ന്നാ​ൽ തി​ങ്ക​ളാ​ഴ്ച മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മൊ​റൈ​സി​ന്‍റെ ദ​ത്തു​പു​ത്രി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യെ​യും ഇ​തേ എ​ട്ടു​കാ​ലി ക​ടി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ലു​ണ്ട്. കു​ട്ടി​യു​ടെ കാ​ലി​ലാ​ണ് എ​ട്ടു​കാ​ലി ക​ടി​ച്ച​തെ​ന്നും ആ​രോ​ഗ്യ​നി​ല സു​ര​ക്ഷി​ത​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട് വ​ന്നി​രു​ന്നു. ഏ​ത് ഇ​ന​ത്തി​ൽ​പെ​ട്ട എ​ട്ടു​കാ​ലി​യാ​ണ് ഇ​തെ​ന്ന് സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ഇ​നി​യും ല​ഭ്യ​മാ​യി​ട്ടി​ല്ല. ത​ന്‍റെ…

Read More

കു​ടി​യേ​റ്റ​ക്കാ​രെ തി​രി​ച്ച​യ​ച്ച് പാ​ക്കി​സ്ഥാ​ൻ; അ​തൃ​പ്തി അ​റി​യി​ച്ച് താ​ലി​ബാ​ൻ

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് അ​ഫ്ഗാ​ൻ കു​ടി​യേ​റ്റ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന ന‌​ട​പ​ടി​യി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് താ​ലി​ബാ​ൻ. ഇ​തു​വ​രെ ര​ണ്ട​ര ല​ക്ഷം അ​ഫ്ഗാ​നി​ക​ളെ പാ​ക്കി​സ്ഥാ​ൻ തി​രി​ച്ച​യ​ച്ചെ​ന്ന് അ​ഫ്ഗാ​ൻ വി​ദേ​ശ​കാ​ര്യ ആ​ക്ടിം​ഗ് മ​ന്ത്രി അ​മീ​ർ ഖാ​ൻ മു​ത്താ​ഖി പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പാ​ക്കി​സ്ഥാ​ൻ അ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും അ​വ​ർ ഒ​രു ന‌‌​ട​പ​ടി‌‌​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന 1.7 ദ​ശ​ല​ക്ഷം അ​ഫ്ഗാ​നി​ക​ൾ നാ‌​ടു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ൻ ഒ​ക്ടോ​ബ​റി​ൽ അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് 250,000-ത്തി​ല​ധി​കം പേ​ർ പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് തി​രി​ച്ചു. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും സ്വ​മേ​ധ​യാ പോ​യ​താ​ണെ​ന്ന് പാ​ക്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തി​നി​ട​യി​ൽ പാ​ക്കി​സ്ഥാ​ൻ വി​ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​യ അ​ഫ്ഗാ​നി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഗു​രു​ത​ര​മാ​യ വെ​ല്ലു​വി​ളി​ക​ളെ​യും അ​പ​ക​ട​ങ്ങ​ളെ​യും കു​റി​ച്ച് യു​എ​ൻ അ​ഭ​യാ​ർ​ഥി ഹൈ​ക്ക​മ്മീ​ഷ​ണ​ർ (യു​എ​ൻ​എ​ച്ച്സി​ആ​ർ) മു​ന്ന​റി​യി​പ്പ് ന​ൽ​കി. കാ​ണ്ഡ​ഹാ​ർ പ്ര​വി​ശ്യ​യി​ലെ അ​ഭ​യാ​ർ​ഥി, സ്വ​ദേ​ശി​വ​ത്ക​ര​ണ വ​കു​പ്പ് ന​ൽ​കു​ന്ന വി​വ​രം അ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ 31,547 ആ​ളു​ക​ളും…

Read More