ടെഹ്റാൻ: ഗാസ സംഘർഷത്തിൽ ഇറാൻ നേരിട്ടു പങ്കാളിയാകില്ലെന്നു ഹമാസ് തലവൻ ഇസ്മയിൽ ഹനിയയോട് ഇറേനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയ് വ്യക്തമാക്കിയതായി റിപ്പോർട്ട്. ഈ മാസമാദ്യം ടെഹ്റാനിൽവച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസിന്റെയോ ഇസ്രയേലിന്റെയോ ആക്രമണം നേരിട്ടാൽ മാത്രമേ ഇറാൻ യുദ്ധത്തിനിറങ്ങൂ. അല്ലാത്തിടത്തോളം ഹമാസിനു രാഷ്ട്രീയ, ധാർമിക പിന്തുണ നല്കുന്ന നിലപാടായിരിക്കും ഇറാന്റേത്. ഇറാനും ലബനനിലെ ഹിസ്ബുള്ളയും ഇസ്രയേലിനെതിരേ യുദ്ധത്തിനിറങ്ങണമെന്ന് ആവശ്യപ്പെടുന്ന ഹമാസ് നേതാക്കളുടെ വായ അടപ്പിച്ചോളണമെന്നും ഹനിയയ്ക്കു ഖമനേയ് നിർദേശം നല്കി. ഹമാസിനു പിന്തുണ നല്കുന്ന ഇറാനും ഹിസ്ബുള്ളയും ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തോടെ കരുതലോടെയാണു നീങ്ങുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ആയുധശേഷിയിൽ ഏറെ മുന്നിലുള്ള എതിരാളികളെ പ്രകോപിപ്പിക്കുന്നത് വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതികരണങ്ങൾ യുഎസുമായോ ഇസ്രയേലുമായോ വിപുലമായ ഏറ്റുമുട്ടലിൽ കലാശിക്കാതിരിക്കാനുള്ള മുൻകരുതൽ ഇറാനും ഹിസ്ബുള്ളയും…
Read MoreCategory: NRI
യെമൻ പൗരന്റെ കൊലപാതകം; നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി. 2017 മുതൽ രാജ്യത്ത് തടവിൽ കഴിയുകയാണ് ഇവർ. തലാൽ അബ്ദു മഹ്ദിയുടെ പാസ്പോർട്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ മയക്കമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രിയയെ ശിക്ഷിച്ചത്. മൂന്നംഗ ബഞ്ചാണ് വധശിക്ഷയിൽ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീൽ പരിഗണിച്ചത്. കൊല്ലപ്പെട്ട യമൻ പൗരന്റെ ബന്ധുക്കളും പ്രദേശവാസികളും കോടതിയ്ക്ക് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. ലൈംഗിക പീഡനത്തിൽ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് നിമിഷ കോടതിയിൽ വാദിച്ചത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ് നിമിഷ പ്രിയയ്ക്ക് രക്ഷപ്പെടാനുള്ള മറ്റൊരു വഴി. എന്നാൽ കുടുംബം ഇതിന് തയ്യാറല്ല. കോടതിയ്ക്ക് മുന്നിൽ പ്രതിഷേധവുമായെത്തിയ ഇവർ ഉടൻ വധശിക്ഷ നടപ്പാക്കണമെന്നാണ് പറഞ്ഞത്. …
Read Moreതെക്കൻ ഗാസയിലും കരയാക്രമണം; ഖാൻ യൂനിസ് നിവാസികൾ ഒഴിയാൻ നിർദേശം
ടെൽ അവീവ്: ഹമാസിന്റെ പരമോന്നത നേതാവായ ഇസ്മയിൽ ഹനിയയുടെ ഗാസയിലെ വസതിയിൽ ഇസ്രേലി വ്യോമസേന ആക്രമണം നടത്തി. കൂടിയാലോചനാ കേന്ദ്രമായിട്ടാണു വസതി ഉപയോഗിച്ചിരുന്നതെന്ന് ഇസ്രേലി സേന പറഞ്ഞു. ഹനിയ ഏഴു വർഷമായി ഖത്തറിലാണ് താമസിക്കുന്നത്. ഇതിനിടെ, ഖാൻ യൂനിസ് നിവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേന ആവശ്യപ്പെട്ടത്, തെക്കൻ ഗാസയിലും കരയാക്രമണം തുടങ്ങാൻ പോകുന്നതിന്റെ സൂചനയാണെന്നു കരുതുന്നു. ബാനി സുഹെയ്ല, ഖുസാ, അബാസാൻ, ഖരാര പട്ടണങ്ങളിലുള്ളവർ സുരക്ഷയ്ക്കായി അഭയകേന്ദ്രങ്ങളിലേക്കു മാറണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകൾ വിമാനത്തിൽനിന്നു വിതറുകയായിരുന്നു. വടക്കൻ ഗാസയിൽ കരയാക്രമണം തുടങ്ങുന്നതിനു മുന്‍പും ഇത്തരം ലഘുലേഖകൾ വിതറിയിരുന്നു. ഇന്നലെ ഖാൻ യൂനിസിലെ വീടുകൾക്കു നേർക്ക് ഇസ്രേലി സേന ആക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചു. വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്തവർ എത്തിയതോടെ ഖാൻ യൂനിസിലെ ജനസംഖ്യ നാലു ലക്ഷത്തിൽനിന്ന് പത്തുലക്ഷത്തിലധികമായിട്ടുണ്ട്. അൽ ഷിഫയിൽ തെരച്ചിൽ തുടരുന്നു വടക്കൻ ഗാസയിലെ അൽ…
Read Moreഉച്ചകോടിയിൽ തീരുമാനം; യുഎസും ചൈനയും സൈനികതല ആശയവിനിമയം പുനരാരംഭിക്കും
സാൻഫ്രാൻസിസ്കോ: യുഎസും ചൈനയും സൈനികതല ആശയവിനിമയം പുനരാരംഭിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും സാൻഫ്രാൻസിസ്കോയിൽ നടത്തിയ ഉച്ചകോടിയിലാണു തീരുമാനം. യുഎസ് സ്പീക്കറായിരുന്ന നാൻസി പെലോസി കഴിഞ്ഞവർഷം തായ്വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ച് ചൈനയാണു സൈനികതല ആശയവിനമയം വിച്ഛേദിച്ചത്. യുഎസ്, ചൈനീസ് പ്രസിഡന്റുമാർക്കു നേരിട്ട് ആശയവിനമയം നടത്താൻ സൗകര്യമുണ്ടാക്കുമെന്നും ഉച്ചകോടിക്കുശേഷം ബൈഡൻ വ്യക്തമാക്കി. അതേസമയം, ചൈനയുമായി പല കാര്യത്തിലും യുഎസിനുള്ള അഭിപ്രായഭിന്നത പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയതന്ത്ര, സഹകരണ മാർഗങ്ങളിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ തീരുമാനിച്ചതായി ഷി ചിൻപിംഗ് പറഞ്ഞു. ഇതിനിടെ, പത്രസമ്മേളനത്തിന്റെ അവസാനം ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായി ‘ഷി ചിൻപിംഗ് ഏകാധിപതിയാണ്’ എന്ന് ബൈഡൻ പറഞ്ഞതു കല്ലുകടിയായി. ചൈനീസ് വിദേശകാര്യ മന്ത്രാലയം ബൈഡന്റെ പ്രസ്താവനയെ വിമർശിച്ചു. ഒരു വർഷത്തിനുശേഷമാണു ബൈഡനും ചിൻപിംഗും മുഖാമുഖം ചർച്ച നടത്തുന്നത്. ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണു…
Read Moreയുഎസിൽ ഭർത്താവിന്റെ വെടിയേറ്റ ഉഴവൂർ സ്വദേശിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടു
കുറവിലങ്ങാട്: യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ ഉഴവൂർ സ്വദേശിനിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് റിപ്പോർട്ട്. ഉഴവൂർ കുന്നാംപടവിൽ ബിനോയ്-ലാലി ദമ്പതികളുടെ മകൾ മീര (32) യാണ് അമേരിക്കയിൽ ചികിത്സയിലുള്ളത്. ഗർഭിണിയായ മീരയ്ക്ക് വെടിയേറ്റതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലെത്തിയിരുന്നു. ശസ്ത്രക്രിയയെത്തുടർന്ന് ആന്തരിക രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞതായാണ് നാട്ടിലുള്ള അയൽവാസികളെ വിദേശത്തുള്ള ബന്ധുക്കൾ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മീരയുടെ ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളിൽ അമൽ റെജിയെ അറസ്റ്റ് ചെയ്തതിട്ടുണ്ട്.
Read Moreഹമാസ് ബന്ദിയാക്കിയ ഗർഭിണി പ്രസവിച്ചു; തട്ടിക്കൊണ്ടുപോകുമ്പോൾ നൊവ ഒമ്പതു മാസം ഗർഭിണി
ടെൽ അവീവ്: ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ആക്രമണം നടത്തിയശേഷം ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ ബന്ദികളിലൊരു യുവതി പ്രസവിച്ചതായി റിപ്പോർട്ട്. തട്ടിക്കൊണ്ടുപോകുന്പോൾ നൊവ ഒന്‍പതു മാസം ഗർഭിണിയായിരുന്നു. ഇസ്രയേൽ സ്വദേശിനി നൊവാ മാർസിയാനോയാണു ഹമാസിന്റെ കസ്റ്റഡിയിലിരിക്കെ പ്രസവിച്ചതായി ഇസ്രേലി സേന നൽകുന്ന സൂചന. ബന്ദിയാക്കപ്പെട്ട യുവതി പ്രസവിച്ച വിവരം ഇസ്രേലി പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു കത്തിലൂടെ യുഎസ് പ്രഥമ വനിത ജിൽ ബൈഡനെ അറിയിച്ചു.
Read Moreഹമാസിന്റെ ആയുധങ്ങൾ അല്ഷിഫയിലെന്ന് ഇസ്രയേല്‍; സമാധാന ശ്രമവുമായി ഖത്തർ
ടെല്‍ അവീവ്: ഗാസയിലെ അല്‍ഷിഫ ആശുപത്രിയില്‍ നിന്നും ഹമാസിന്റെ ആയുധങ്ങളും വാര്‍ത്താവിനിമയ ഉപകരണങ്ങളും കണ്ടെത്തിയെന്ന് ഇസ്രയേല്‍. ആശുപത്രി സമുച്ചയത്തില്‍ നിന്ന് കണ്ടെടുത്തതായി പറയുന്ന ഓട്ടോമാറ്റിക് ആയുധങ്ങള്‍, ഗ്രനേഡുകള്‍, വെടിമരുന്ന്, ജാക്കറ്റുകള്‍ എന്നിവയുടെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് രോഗികളെയും ആശുപത്രി ജീവനക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഹമാസിന്റെ ഹൃദയമാണ് അല്‍ ഷിഫ ആശുപത്രിയെന്നാണ് ഇസ്രയേല്‍ ആരോപണം. ബുധനാഴ്ചയാണ് ഇസ്രയേല്‍ സൈന്യം അല്‍ ഷിഫ ആശുപത്രിയില്‍ കടന്നത്. ആശുപത്രിയിലെ എമര്‍ജന്‍സി, റിസപ്ഷന് കെട്ടിടങ്ങള്‍ക്കുള്ളിലാണ് സൈന്യം കടന്നത്. ഇസ്രയേല്‍ ടാങ്കുകള്‍ സമുച്ചയത്തിനുള്ളിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കുട്ടികളടക്കം 2,300 പേര് ആശുപത്രിയിലുണ്ട്. നവജാതശിശുക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന ആശുപത്രിയില്‍ ഇസ്രയേല്‍ നടത്തിയ റെയ്ഡിനെ ഐക്യരാഷ്ട്രസഭയും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളും അപലപിച്ചു. എന്നാല്‍ ഇസ്രയേലിനെ ആക്രമിക്കാനായി ഹമാസ് ആയുധങ്ങള്‍ സംഭരിച്ചു വെച്ചിരിക്കുന്നത് അല്‍ ഷിഫ ആശുപത്രിയിലാണെന്ന് അമേരിക്കന്‍ ദേശീയ…
Read Moreനിജ്ജാറിന്റെ കൊലപാതകം: കാനഡയോട് തെളിവ് നൽകാൻ ആവശ്യപ്പെട്ട് എസ്. ജയശങ്കർ
ലണ്ടൻ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിന് കാനഡ തെളിവ് നൽകണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. കാനഡയുടെ അന്വേഷണത്തെ ഇന്ത്യ തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖത്തിലാണ് ജയശങ്കർ ഇക്കാര്യം ആവശ്യപ്പെട്ടത്. അത്തരമൊരു ആരോപണം ഉന്നയിക്കാൻ നിങ്ങൾക്ക് ഒരു കാരണമുണ്ടെങ്കിൽ ദയവായി തെളിവുകൾ പങ്കിടുക, കാരണം ഞങ്ങൾ അന്വേഷണം തള്ളിക്കളയുന്നില്ലെന്നും ജയശങ്കർ പറഞ്ഞു. കാനഡ തങ്ങളുടെ ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഇന്ത്യയുമായി പങ്കുവച്ചിട്ടില്ലെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂണിലാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്കു മുന്പിൽ നിജ്ജാറിനെ ഒരു സംഘം വധിച്ചത്. നിരോധിതസംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായ ഇയാൾ ഇന്ത്യ അന്വേഷിക്കുന്ന കൊടുംഭീകരരിൽ ഒരാളായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. കൊലപാതകത്തിൽ…
Read Moreഇസ്രയേലിനെ പിന്തുണച്ച് വാഷിംഗ്ടണില്‍ പതിനായിരങ്ങള്‍ തെരുവില്‍
വാഷിംഗ്ടണ്‍ ഡിസി: ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിനെ പിന്തുണച്ചുകൊണ്ട് ചൊവ്വാഴ്ച വാഷിംഗ്ടണില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍. ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നതിനൊപ്പം ആന്റി സെമിറ്റിസത്തിനെതിരേ ശബ്ദമുയര്‍ത്തുക എന്നതു കൂടി ലക്ഷ്യമിട്ടായിരുന്നു പ്രകടനം. തെരുവില്‍ തിങ്ങിനിറഞ്ഞ ജനങ്ങള്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും പതാകകള്‍ കൈയ്യിലേന്തിയാണ് പ്രകടനം നടത്തിയത്. ”ഞങ്ങള്‍ വീണ്ടും ഉന്മൂലനം ചെയ്യപ്പെടില്ലെന്നു കാണിക്കാനാണ് ഞങ്ങള്‍ ഇവിടെ അണിനിരന്നിരിക്കുന്നത്” ഇസ്രയേല്‍ വംശജനായ, ന്യൂജഴ്സിയിലെനിന്നുള്ള 57 വയസുകാരനായ സ്വകാര്യ ട്രെയിനര്‍ മാര്‍ക്കോ അബൗ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലസ്തീനെയും ഇസ്രയേലിനെയും അനുകൂലിക്കുന്ന റാലികള്‍ നടന്നു വരുന്നുണ്ട്.
Read Moreഅല്‍ഷിഫ ആശുപത്രിക്ക് അടിയില്‍ ഹമാസിന്റെ താവളം; ആരോപണവുമായി യുഎസ്
ഗാസ: ഗാസ സിറ്റിയിലെ അല്‍ ഷിഫാ ആശുപത്രിക്ക് അടിയില്‍ ഹമാസിന്റെ താവളം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അമേരിക്ക. ഇസ്രയേലിനെ ആക്രമിക്കാനായി ഹമാസ് ആയുധങ്ങള്‍ സംഭരിച്ചു വെച്ചിരിക്കുന്നത് ഇവിടെയാണെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഗാസയിലെ ആശുപത്രികള്‍ക്ക് അടിയില്‍ ഹമാസിന്റെ താവളങ്ങളാണെന്ന് ഇസ്രയേല്‍ നിരന്തരം പറയുന്നുണ്ടെങ്കിലും ഇതാദ്യമായാണ് അമേരിക്ക സ്വതന്ത്രമായി ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടനം നടത്തുന്നത്. ആശുപത്രിയില്‍ കുടുങ്ങിയിരിക്കുന്ന സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് മുറവിളി ഉയര്‍ന്നപ്പോഴായിരുന്നു ഇസ്രയേലിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു പ്രസ്താവന വന്നത്. രൂക്ഷമായ പോരാട്ടത്തില്‍ നിന്ന് അല്‍ഷിഫ ആശുപത്രിയെ സംരക്ഷിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ രാജ്യാന്തര നിയമങ്ങള്‍ക്കുള്ളില്‍ നിന്നു കൊണ്ട് പ്രവര്‍ത്തക്കാന്‍ ബാധ്യസ്ഥരാണ് എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫ ആശുപത്രി ഏതാനും ദിവസമായി പോരാട്ടത്തിന്റെ…
Read More